മാന്ത്രികകല യാഥാർത്ഥ്യത്തിന്റെയും ധാരണയുടെയും മനഃശാസ്ത്രത്തെക്കുറിച്ച് ആകർഷകമായ ഉൾക്കാഴ്ച നൽകുന്നു. മാന്ത്രിക കലയ്ക്ക് ഒരിക്കലും അതിന്റെ ആകർഷണം നഷ്ടപ്പെട്ടിട്ടില്ല, ശാസ്ത്രവും സാങ്കേതികവിദ്യയും ആധിപത്യം പുലർത്തുന്ന നമ്മുടെ ആധുനിക ജീവിതത്തിൽ പോലും, അസാധ്യമെന്ന് വിശ്വസിക്കുന്ന കാര്യങ്ങൾ അനുഭവിക്കുന്നതിലൂടെ നമുക്ക് നൽകി എപ്പോഴും നമ്മെ ആകർഷിക്കപ്പെടുത്തുന്നു മാന്ത്രിക കല . നമുക്ക് മനസ്സിലാകാത്ത കാര്യങ്ങളെ കുറിച്ച് പര്യവേക്ഷണം ചെയ്യാനുള്ള മനുഷ്യന്റെ വേരൂന്നിയ മനഃശാസ്ത്രപരമായ പ്രേരണയാണ് ഈ ആകർഷണതിന്റെ മൂല കാരണം. ഈ ഒരു പ്രേരണയെ ചെറുപ്പത്തിലേ കുട്ടികളിൽ കണ്ടെത്തി അവരെ വ്യത്യസ്തമായ ഈ മേഖലയിലേക്ക് സ്വാഗതം ചെയ്യുന്ന ഒരു അത്ഭുത സാമ്രാജ്യവും അവിടം വാഴുന്ന മാന്ത്രികനെയുമാണ് കൂരാച്ചുണ്ട് പ്രവർത്തിക്കുന്ന Realm of Wonders എന്ന സ്ഥാപനത്തിൽ നമുക്ക് കാണാൻ സാധിക്കുക. മാന്ത്രിക ലോകത്തിലെ സാമ്രാട്ടായാ മുതുകാടിന്റെ നാടായ മലപ്പുറം മേലാറ്റൂർകാരൻ ആണ് ഈ സ്ഥാപനത്തിന്റെ അധികാരിയായ പ്രശാന്ത് വൃന്ദാവൻ എന്ന മജിഷ്യനും. ഭാര്യയും മകളും അടങ്ങുന്ന ഒരു ചെറു കുടുംബമാണ് പ്രശാന്തിന്റെത്.

(Mind power trainer, Parenting trainer, Motivation speaker, Life skill trainer, Happiness coach) & Founder of Realm Of Wonders.
മാജിക് എന്നത് ഒരു വ്യത്യസ്ത കലയാണ്, ഒരാൾ ചെയ്യുന്നത് കണ്ട് അതിൽ അത്ഭുതം തോന്നിയാണ് പലരും ഇതിലേക്ക് കടന്ന് വരുന്നത്. ജന്മനാ തന്നെ ആളുകളെ എന്റർടൈൻ ചെയ്യാനുള്ളൊരു കഴിവ് ഉള്ളവർക്ക് മാത്രമേ ഈ ഒരു കല വഴങ്ങുകയുള്ളു. പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു മാജിക്ക് പഠിക്കാനുള്ള ആഗ്രഹം പ്രശാന്തിൽ ജനിക്കുന്നത്. സാമ്പത്തികമായി വളരെ പിന്നിലായിരുന്ന കുടുംബത്തോട് ഈ ഒരു ആവശ്യം പറയാൻ കഴിയുന്ന സാഹചര്യമല്ലായിരുന്നു. എല്ലാ രീതിയിലും അവസരങ്ങൾ വളരെ കുറവായിരുന്ന പ്രശാന്തിന് മാജിക്കിനോടുള്ള തന്റെ അടങ്ങാത്ത അഭിനിവേഷം ഒന്ന് മാത്രമായിരുന്നു കൈ മുതലായുള്ളത്.
ഉത്സവ പറമ്പിൽ വെച്ച് ഒരു മാന്ത്രികനെ പരിചയപ്പെടാനായതായിരുന്നു പ്രശാന്തിന്റെ ജീവിതത്തിലെ വഴിതിരിവായത്. അദ്ദേഹത്തോട് തന്റെ പാഷനെ കുറിച്ച് പറഞ്ഞപ്പോൾ ആദ്യമായി ഒരു മാജിക് എക്യുപ്മെന്റ് നൽകി പ്രോത്സാഹിപ്പിച്ചു. ആത്മവിശ്വാസം വേണ്ടുവോളം ഉണ്ടെങ്കിൽ മാത്രം വിജയിക്കാൻ സാധിക്കുന്ന ഒരു മേഖലയാണ് മാജിക് എന്നാൽ പ്രശാന്തിന് ഇതൊരു വലിയ വെല്ലുവിളി ആയിരുന്നു. പിന്നെടുള്ളത് ഒരു തേടൽ ആയിരുന്നു, ഇതിനെ കുറിച്ച് കൂടുതൽ എവിടെ നിന്നും പഠിച്ചെടുക്കാം എന്നുള്ള തീരാത്ത അന്വേഷണം. പ്ലസ് ടു പഠിക്കുമ്പോൾ ഒരു സ്ട്രീറ്റ് മജിഷ്യനെ കാണാൻ ഇടയായി, അദ്ദേഹം നിരത്തിൽ ഓര്ഡ് മാന്ത്രിക ഉപകരണങ്ങൾ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നുണ്ടായിരുന്നു കൂടെ സ്ട്രീറ്റ് മാജിക്കും കാണിച്ചിരുന്നു. ഓരോ ഉപകരണം വാങ്ങുമ്പോഴും അതിന് പിന്നിലെ മാജിക് തന്ത്രം അദ്ദേഹം വെളിപ്പെടുത്തി തരുമായിരുന്നു. അങ്ങനെ അവിടെ സ്ഥിരം പോവാൻ തുടങ്ങി ഓരോ ഉപകാരണങ്ങളും വാങ്ങി. പിന്നെയായിരുന്നു ജീവിതത്തിലെ വലിയൊരു വഴിതിരിവായി മുജീബ് റഹ്മാൻ എന്ന വ്യക്തിയെ പരിചയപ്പെടാൻ ഇടയാവുന്നതും അദ്ദേഹത്തിലൂടെയാണ് മാജിക് എന്ന കല ഒരിക്കലും ഒരു ഉപകരണത്തെ ആശ്രയിച്ചല്ല ചെയ്യേണ്ടതെന്ന് മനസ്സിലാക്കിയത്. അവിടെ നിന്നുമാണ് മാജിക്കിന്റെ അടിസ്ഥാന തത്വങ്ങൾ പഠിച്ചതും കയ്യടക്കം നേടിയെടുത്തതും. പിന്നീട് പ്രൊപ്പ്ലെസ്സ് ( ഉപകരണങ്ങൾ ഉപയോഗിക്കാതെ ഉള്ള ) വിദ്യകൾ അഥവാ ഫ്രീ ഹാൻഡ് മാജിക് ചെയ്യാൻ ആരംഭിച്ചു.
മാജിക് ഷോകൾ മാത്രമായി ഒതുങ്ങി കൂടാൻ താല്പര്യം ഇല്ലാത്തതിനാലൂം വേറിട്ട് എന്തെങ്കിലും ചെയ്യണം എന്ന ഉദ്ദേശത്തോടെ തുടങ്ങിയതാണ് Realm Of Wonders എന്ന സ്ഥാപനം. അൽബുദ്ധങ്ങളുടെ സാമ്രാജ്യം എന്നർത്ഥം വരുന്ന പേര് അർത്ഥവത്താക്കും പോലെ തന്നെയാണ് അക്കാഡമിയിലെ ക്ലാസ്സുകളും മറ്റും.വെറും 25000 രൂപ മുതൽ മുടക്കിലാണ് അക്കാഡമിയുടെ തുടക്കം, ഇന്റീരിയർ എല്ലാം സ്വയം തന്നെയാണ് ചെയ്തത്. പഠിക്കുന്ന കുട്ടികൾക്കായി അക്കാഡമിയുടെ കൂടെ ഒരു എക്യുപ്മെന്റ് ഷോപ്പ് കൂടെ തുറന്നിട്ടുണ്ട്.
ടെക്നോളജി അപ്ഗ്രേഡ് ചെയ്യുന്നതിന് അനുസരിച്ച് എല്ലാ തരം മാജിക്കും ഇവിടെ അഭ്യസിപ്പിച്ചു വരുന്നു. മാജിക്കിന്റെ അടുത്ത തലമായ മെന്റലിസവും ചെയ്യുന്നുണ്ട്. മാജിക് എന്ന് പറയുമ്പോൾ തന്നെ ആളുകൾക്ക് ഒരു അത്ഭുതം ആണ്, അപ്പോൾ പെട്ടന്ന് ഇങ്ങനെ ഒരു അക്കാദമി തുടങ്ങിയപ്പോൾ ആളുകൾക്ക് ഇതിനുള്ളിൽ എന്താണ് നടക്കുന്നത് എന്നറിയാനുള്ള കൗതുകം കൂടി വന്നു, അത് തന്നെയാണ് പിന്നീട് മാർക്കറ്റിങ്ങിനായി ഉപയോഗിച്ച തന്ത്രവും.
അക്കാഡമി തുടങ്ങാൻ രണ്ട് കാരണങ്ങളായിരുന്നു മിന്നി ഉണ്ടായിരുന്നത്. ഒന്നാമതായി ഒരാളെ ഇവയെല്ലാം പഠിപ്പിക്കുമ്പോൾ നമുക്ക് അറിവ് കൂടാൻ അത് സഹായിക്കുന്നു. രണ്ടാമത് ഈ ഒരു മേഖലയിൽ ഇതിപ്പെടാൻ ഒരുപാട് കഷ്ഠതകൾ അനുഭവിച്ചൊരു വ്യക്തി എന്ന നിലക്ക് എന്നെപ്പോലെ ഈ മേഖലയിലേക്ക് വരാൻ ആഗ്രഹിക്കുന്ന പലർക്കും ഒരു അവസരം നൽകാൻ വേണ്ടി. അതുകൊണ്ട് ഇവിടെ 599 രൂപക്ക് വരെ കോഴ്സുകൾ നൽകി വരുന്നുണ്ട് കുട്ടികൾക്ക്. ഏഴു ദിവസം നീണ്ടു നിൽക്കുന്ന കോഴ്സിൽ കുട്ടികൾക്ക് ഈ കലയോട് ഒരു താല്പര്യം വളർത്താൻ വേണ്ടിയാണ് നൽകുന്നത്. മാത്രമല്ല ഈ കോഴ്സ് പൂർത്തിയാക്കിയ കുട്ടികളിൽ നിന്നും തിരഞ്ഞെടുക്കുന്നവർക്ക് ഇതിൽ അവർക്കൊരു പാഷൻ ഉണ്ടെന്ന് കണ്ടെത്തി സൗജന്യമായി മാജിക് പരിശീലനം നൽകി വരുന്നു. അടുത്ത ഘട്ടമായി മാജിഷ്യൻസിനു ക്ലാസ്സ് എടുക്കുക എന്നുള്ളതാണ് ലക്ഷ്യം. ഒരുപാട് നല്ല മാജിഷ്യൻസ് എങ്ങനെ ഈ കലയെ മാർക്കറ്റ് ചെയ്യണമെന്ന് അറിയാതെ ഈ ഒരു മേഖലയിൽ പരാജയപ്പെട്ട് പോയിട്ടുണ്ട്. അങ്ങനെ ഉള്ളവർക്ക് വേണ്ടി സ്വയം ചെയ്ത് വിജയിച്ച കാര്യങ്ങൾ ഒരു സിലബസായും മോഡ്യൂളുകളായും വികസിപ്പിച്ചെടുക്കുന്ന തിരക്കിലാണ് മാജിഷ്യൻ പ്രശാന്ത് വൃന്ദാവൻ.