ബിസിനസ് ലോകത്ത് പല സംരംഭകരും രണ്ട് അവസ്ഥകളിൽ ഒരെണ്ണത്തിൽ കുടുങ്ങുന്നു:
Survival Mode – തട്ടിമുട്ടി ബിസിനസ് മുന്നോട്ട് കൊണ്ടുപോകുന്നവർ.
Growth Mode – ബിസിനസ് വളർത്താൻ ശ്രമിക്കുന്നവർ.

ഈ വ്യത്യാസം മനസ്സിലാക്കുന്നവർക്കു മാത്രമേ ദീർഘകാല വിജയവും സ്ഥിരതയും ഉണ്ടാകൂ.
1. Survival Business: കഴിയുമെങ്കിൽ മാത്രം മുന്നോട്ട്
പ്രത്യേകതകൾ:
✅ ഉൽപ്പന്നം/സേവനത്തെക്കുറിച്ചുള്ള അറിവ് ഉണ്ട്, എന്നാൽ വരുമാനം ഉണ്ടാക്കാനുള്ള തന്ത്രങ്ങൾ അറിയില്ല.
✅ Sales & Marketing ന്റെ പ്രാധാന്യം മനസ്സിലാക്കാത്തതിനാൽ പഴയ കസ്റ്റമർമാരിൽ മാത്രം ആശ്രയിക്കുന്നു.
✅ ഉടമയുടെ കൈയെത്താതെ ബിസിനസ് മുന്നോട്ട് പോകില്ലെന്ന് വിശ്വസിക്കുന്നു; സിസ്റ്റം-driven ബിസിനെസ്സിനെ കുറിച്ചുള്ള അറിവില്ലായ്മ .
2. Growth Business: വളർന്ന് മുന്നോട്ട് പോകൽ
പ്രത്യേകതകൾ:
✅ ഉൽപ്പന്നം/സേവനം മാത്രമല്ല, വരുമാനം ഉണ്ടാക്കുന്നതിലും വിദഗ്ധത.
✅ 80% മാർക്കറ്റിംഗ്, 20% സെയിൽസ് എന്ന തന്ത്രം ഉപയോഗിച്ച് വിപണി വികസിപ്പിക്കുന്നു.
✅ സിസ്റ്റങ്ങൾ നിർമ്മിച്ച്, ഉടമ ഇല്ലാതെയും ബിസിനസ് മുന്നോട്ട് പോകാൻ ടീമിനെ ഒരുക്കുന്നു.
എന്തുകൊണ്ടാണ് പല ബിസിനസുകൾ Survival Mode-ൽ കുടുങ്ങുന്നത്?
✅ കുറഞ്ഞ ലാഭം; reinvestment സാധ്യമല്ല.
✅ പണമടയ്ക്കലിൽ താമസം നേരിടുന്നു ; കാഷ് ഫ്ലോ തടസ്സപ്പെടുന്നു.
✅ Sales leads കുറയുമ്പോൾ വരുമാന കുറയുന്നു .
✅ Marketing, Sales, Operations എല്ലാം ഉടമ മാത്രം കൈകാര്യം ചെയ്യുന്നു; സിസ്റ്റമാറ്റിക് പ്രവർത്തനം ഇല്ല.
✅ ജീവനക്കാരുടെ ഉത്തരവാദിത്തക്കുറവ്; അലസരായവരെ നീക്കം ചെയ്യാൻ മടി.
ബിസിനസ് വളർത്താൻ ശ്രദ്ധിക്കേണ്ട 3 പ്രധാന മേഖലകൾ
1. ശരിയായ ബിസിനസ് തന്ത്രം (Business Strategy)
✅ ലാഭകരമായ വളർച്ചാ മോഡൽ രൂപീകരിക്കുക.
✅ ദീർഘകാല ലക്ഷ്യങ്ങൾ നിശ്ചയിക്കുക.
2. ഫലപ്രദമായ സിസ്റ്റങ്ങൾ (Systems Implementation)
✅ വ്യക്തമായ ലക്ഷ്യനിർണ്ണയം.
✅ കൃത്യമായ നിരീക്ഷണ-റിപ്പോർട്ടിങ് സംവിധാനങ്ങൾ.
✅ തന്ത്രപരമായ മുന്നേറ്റം.
3. മികച്ച ടീം (Strong Teams)
✅ A.S.K Hiring System – Attitude, Skills, Knowledge പരിശോധിച്ച് ശരിയായ ആളുകളെ തിരഞ്ഞെടുക്കുക.
✅ വ്യക്തമായ & സ്ഥിരമായ ഫീഡ്ബാക്ക് സിസ്റ്റം.
✅ ജോലി മികവ് അനുസരിച്ച് ശമ്പള പരിഷ്കരണം.
✅ പ്രവര്‍ത്തനക്ഷമരായവരെ നിലനിർത്തുക, അലസരായവരെ മാറ്റുക.ബിസിനസ് വിജയത്തിനുവേണ്ട 4 അടിസ്ഥാന ഘടകങ്ങൾ
എല്ലാ 7 ഫംഗ്ഷനുകളും കൃത്യമായി പ്രവർത്തിക്കണം.
ബിസിനസ് = Team effort
ഒരു വ്യക്തിയാൽ മാത്രം ബിസിനസ്സ് മുന്നോട്ട് പോകില്ല.
ജീവനക്കാർ ആണ് ഏറ്റവും മികച്ച നിക്ഷേപം; ശരിയായ ട്രെയിനിങ് നൽകണം, Reward &recognition പ്ലാറ്റഫോം create ചെയ്യണം.
മികച്ച റിക്രൂട്ട്മെന്റ് സിസ്റ്റം നിർമിക്കുക; എല്ലാ ജീവനക്കാരും ദീർഘകാലം തുടരില്ല എന്ന സത്യം ഉൾക്കൊള്ളുക
ഒരു വിജയകരമായ ബിസിനസിന് അനിവാര്യമായ 7 ഘടകങ്ങൾ
✅ Management – തന്ത്രപരവും ഫങ്ഷണൽ മാനേജ്മെന്റ്.
✅ Marketing – Lead generation & brand awareness.
✅ Sales – Revenue generation through structured processes.
✅ Operations – Customer satisfaction & value delivery.
✅ Accounts – Financial stability & accuracy.
✅ R&D – Innovation for future growth.
✅ HR – Recruiting, developing & managing the workforce.
ഒരു ബിസിനസ് ഉടമയുടെ 3 പ്രധാന ഉത്തരവാദിത്തങ്ങൾ
✅ 1. തന്ത്രപരമായ മാനേജ്മെന്റ് (Strategy Management) – ദീർഘകാല ലക്ഷ്യങ്ങൾ നിശ്ചയിക്കുക.
✅ 2. ആളുകളെ കൈകാര്യം ചെയ്യൽ (People Management) – ശരിയായ ആളുകളെ തിരഞ്ഞെടുക്കുക, മികച്ചവരെ പ്രോത്സാഹിപ്പിക്കുക, പ്രവർത്തനക്ഷമരല്ലാത്തവരെ മാറ്റുക.
✅ 3. ഫങ്ഷണൽ മാനേജ്മെന്റ് (Functional Management) – എല്ലാ 7 ഫംഗ്ഷനുകളും സിസ്റ്റമാറ്റിക് നിയന്ത്രിക്കുക.
സ്വയം പ്രവർത്തിക്കാവുന്ന ബിസിനസ് നിർമ്മിക്കാൻ 3 പ്രധാന മാറ്റങ്ങൾ
✅ 1. വ്യക്തത (Clarity) – ബിസിനസിന്റെ എല്ലാ ഘട്ടങ്ങളിലും വ്യക്തത വേണം.
✅ 2. കഴിവ് (Capability) – ലാഭകരമായ മോഡലും മികച്ച ടീമും നിർമ്മിക്കുക.
✅ 3. ധൈര്യം (Courage) – പ്രയാസങ്ങളിൽ പോലും തന്ത്രപരമായ തീരുമാനങ്ങൾ എടുക്കുക.
🔥 ബിസിനസ്സ് വളർച്ചയിലേക്ക് മുന്നേറാൻ – നിങ്ങൾ തയ്യാറോ? 💡