എല്ലാവരുടെയും ജീവിതത്തിൽ അവരുടെ ആത്മവിശ്വാസവും മനോധൈര്യവും എല്ലാം അളക്കുവാനും തിരിച്ചറിയുവാനുമായി പല തരം പ്രതിസന്ധിഘട്ടങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടാകാം നമ്മൾ സ്വയം നമ്മുടെ കുറവുകളും കഴിവുകളും അവസരങ്ങളും തിരിച്ചറിയുമ്പോൾ തന്നെയാണ് നമ്മുടെ ആത്മവിശ്വാസം കൂടുന്നതും മികച്ച രീതിയിൽ പ്രവർത്തിക്കാൻ സാധിക്കുന്നതും . നിങ്ങൾ എത്ര ബുദ്ധിമുട്ടുകൾ നേരിട്ടാലും ലക്ഷ്യസ്ഥാനത്ത് എത്താൻ പോകുമെന്ന് നിങ്ങൾക്ക് ആത്മവിശ്വാസമുണ്ടെങ്കിൽ, നിങ്ങൾ നിരാശപ്പെടില്ല. വ്യക്തിപരമായ ജീവിതമോ തൊഴിൽപരമായ ജീവിതമോ ആകട്ടെ, ആത്മവിശ്വാസവും കഠിനാധ്വാനവുമാണ് പലപ്പോഴും പരാജയവും വിജയവും തമ്മിലുള്ള വ്യത്യാസം നിർണ്ണയിക്കുന്നത്. അതിന്റെ തെളിവായി വളരെ വ്യത്യസ്തത നിറഞ്ഞ ഒരു വിജയ കഥയാണ് കോഴിക്കോട് അത്തോളി സ്വദേശി ആയ അതുൽ സുരേഷ് എന്ന ചെറുപ്പക്കാരന് പങ്കുവെക്കാനുള്ളത് .
ഒരു വോളിബാൾ പ്ലേയർ ആയിരുന്ന അദ്ദേഹം തന്റെ കരിയർ തിരഞ്ഞെടുത്തതാവട്ടെ തീർത്തും വ്യത്യസ്തമായ മേഖലയായ മോഡലിംഗിൽ. ആ യാത്ര അതുലിനെ സംബന്ധിച്ചിടത്തോളം വളരെ വലിയ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. കോളേജ് വിദ്യാഭ്യാസ കാലത്ത് വളരെ മികച്ച പ്രകടനം വോളിബോളിൽ കാഴ്ചവെച്ചു സ്റ്റേറ്റ് ടീമിലേക്ക് സെലെക്ഷൻ ലഭിക്കുക എന്നിരിക്കെയാണ് ഷോൾഡർ ഡിസ്ലൊക്കേഷൻ സംഭവിച്ചു മുന്നോട്ട് പോകുവാൻ കഴിയാതെയാവുകയും ടീമിൽ നിന്നും പുറത്ത് പോവേണ്ടി വരുകയും ചെയ്യുന്നത്. തിരികെ പഠനത്തിലേക്ക് തിരിയുകയും പിജി പഠനം തുടങ്ങുകയും ചെയ്യുമ്പോൾ Mr വള്ളുവനാട് ടൈറ്റിൽ മത്സര പ്രഖ്യാപനം അറിയുവാൻ ഇടയാവുകയും അതിൽ പങ്കെടുക്കുന്നതും അതിന്റെ ടൈറ്റിൽ ജേതാവാകുന്നതും. തുടർന്ന് Mr. Kerala, Face of Kerala തുടങ്ങി വിവിധ പ്രമുഖ ഫാഷൻ ഷോകളിൽ പങ്കെടുക്കുകയും ജേതാവാകുകയും ചെയ്തത് അദ്ദേഹത്തിന്റെ കരിയറിലെ വലിയൊരു വഴിതിരിവായി മാറി . ഒരുപാട് ബ്രാണ്ടുകളുടെ കാസ്റ്റിംഗ് തേടിപിടിച്ചു പ്രൊഫൈൽ അയച്ചുകൊടുത്തും ആൽബംങ്ങളിൽ അഭിനയിച്ചും അദ്ദേഹം ഈ മേഖലയിൽ എക്സ്പീരിയൻസ് നേടിയെടുക്കുകയും അത് വഴി അദ്ദേഹത്തിന് സിനിമയിൽ അവസരം തേടി വരുകയും ചെയ്തു.
പക്ഷെ അദ്ദേഹത്തിന്റെ പരീക്ഷണ കാലഘട്ടം അവസാനിച്ചിരുന്നില്ല, 2022 ഫെബ്രുവരി മാസത്തിൽ ഒരു ബൈക്ക് ആക്സിഡന്റ് സംഭവിക്കുകയും ഗുരുതരമായ സ്കൾ ഇഞ്ചുറിയും ഇന്റെർണൽ ഇഞ്ചുറിയും ഉണ്ടാവുകയും മൂന്ന് മാസത്തോളം ബെഡ് റസ്റ്റ് എടുക്കേണ്ടി വരുകയും ചെയ്തു.
പ്രതികൂല സാഹചര്യങ്ങളിൽ അതിജീവനത്തിലേക്കുള്ള വാതിൽ തുറക്കുന്ന താക്കോലാണ് ആത്മവിശ്വാസം എന്ന് കാണിച്ചു തരുന്ന രീതിയിലായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ ഓരോ ചുവടു വെപ്പും.
മൂന്നു മാസ ബെഡ് റസ്റ്റ് കാലത്താണ് മോഡലിങ് രംഗത്ത് ഒരു ഇൻസ്റ്റിട്യൂഷൻ കേരളത്തിലോ ഇന്ത്യയിലോ അധികമായി കണ്ടുവരുന്നില്ല എന്നുള്ള കാര്യം അദ്ദേഹം മനസ്സിലാക്കിയത്. തുടർന്ന് അതിനെ കുറിച് ഒരുപാട് റെഫെറെൻസുകൾ ചെയ്യുകയും അതിന്റെ സാധ്യതകളെപ്പറ്റി പഠിക്കുകയും ചെയ്തു.
പിന്നീട് സ്വന്തമായിട്ട് ഇന്റർനാഷണൽ നിലവാരത്തിലുള്ള ഒരു മോഡലിങ് സില്ലബസ് ഉണ്ടാക്കുകയും, ബെഡ് റെസ്റ്റിലിരിക്കെ എല്ലാ ദിവസവും അര മണിക്കൂർ സമയം ഒരു മോഡലിങ് ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ടാക്കുന്നതിനെ കുറിച്ചുള്ള റിസർച്ചുകൾക്ക് വേണ്ടി മാറ്റി വെക്കുകയും ചെയ്തുകൊണ്ട് അതുൽസ് അക്കാദമി എന്ന പേരിൽ ഒരു മോഡലിങ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരുന്നു. പല സോഷ്യൽ മീഡിയകളും, യൂട്യൂബ് വീഡിയോകളും റെഫർ ചെയ്തുകൊണ്ട് തന്റെതായ വ്യത്യസ്തമായ രീതിയിലുള്ള ഒരു ടീച്ചിങ് പാറ്റർണും അദ്ദേഹം ഡെവലപ്പ് ചെയ്തെടുത്തു. പല കമ്പനികൾക്കും അദ്ദേഹത്തിന്റെ പ്രൊജക്റ്റ് പ്ലാൻ അയച്ച് കൊടുത്തെങ്കിലും പ്രതീക്ഷിച്ച സ്വീകാര്യത ലഭിക്കാത്തതിനെ തുടർന്ന് അദ്ദേഹം മോഡൽസിനെ സ്വന്തമായി ട്രെയിൻ ചെയ്തു വിവിധ ഷോകളിൽ പങ്കെടുപ്പിച്ചു. Mr. Kerala, Miss. Kerala, Face Of kerala തുടങ്ങി പ്രശസ്തമായ ഷോകളിൽ അദ്ദേഹത്തിന്റെ മോഡലുകൾ ടൈറ്റിൽ വിജയികളാവാൻ തുടങ്ങിയതോടെയാണ് അതുൽസ് അക്കാദമിയുടെ വളർച്ചയും ആരംഭിക്കുന്നത്. നിലവിൽ , കോഴിക്കോടും കൊച്ചിയിലും ദുബായിലും അബുദാബിയിലും ഓഫ്ലൈൻ ക്ലാസ്സുകളും യു എസിൽ ഓൺലൈൻ ക്ലാസുകളും നൽകുന്ന അതുൽസ് അക്കാഡമിയിൽ 10ൽ ഏറെ രാജ്യങ്ങളിൽ നിന്നുള്ള മോഡലുകൾ ഉണ്ട്. കൂടാതെ ഇന്ത്യൻ മോഡലുകളെ വേൾഡ് ബെസ്റ്റ് മോഡലുകൾ ആക്കി എടുക്കുവാനും പ്രത്യേകിച്ചു കേരള മോഡൽസിനെ പ്രൊഫഷണലായും ടെക്നിക്കലി ട്രെയിൻ ചെയ്തും അവരെ വെൽ എസ്റ്റബ്ലിഷ്ഡ് ആക്കി മാറ്റുക എന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുന്ന അക്കാദമി വരും മാസങ്ങളിൽ ബാംഗ്ലൂരും മുംബൈയിലും ബ്രാഞ്ചസ് തുടങ്ങുവാനുള്ള ഒരുക്കത്തിലാണ് . അക്കാഡമിയുടെ മറ്റൊരു ആപ്തവാക്യമായി മുന്നോട്ട് വെക്കുന്നത് ആർക്കും പ്രായബേധമന്യേ മോഡലിങ് ചെയ്യാം എന്നുള്ളതാണ്. കുഞ്ഞുങ്ങൾ മുതൽ പ്രായമായവർക്ക് വരെ ഈ രംഗത്ത് ഒരുപാട് അവസരങ്ങൾ ഉണ്ടെന്നുമുള്ള തിരിച്ചറിവ് ആളുകളിലേക്ക് എത്തിക്കുക എന്നുള്ളതും അക്കാഡമിയുടെ പ്രധാന ലക്ഷ്യമാണെന്നും സ്ഥാപകനും കൊറിയോഗ്രാഫറും ഗ്രൂമറുമായി തന്റെ ജൈത്രയാത്ര തുടർന്നുകൊണ്ട് അതുൽ പറയുന്നു .