സ്ത്രീ സംരംഭകർ ഇനിയും ഇനിയും സമൂഹത്തിൽ ഉയർന്നുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. സ്ത്രീകൾ അടുക്കളയിൽ തളച്ചിടപ്പെട്ട
കാലം മാറി വരികയാണ്. ഉത്പാദന മേഖലയിൽ ഉയർന്നുവരുന്ന സ്ത്രീകൾ
ആത്മവിശ്വാസമുള്ളവരും സ്വന്തം വ്യക്തിത്വം തിരിച്ചറിയുന്നവരുമാണ്.
സാമ്പത്തികമായി നിലനിൽപ് ഉറപ്പിച്ച സ്ത്രീയെ ആർക്കും തോൽപിക്കാനാവില്ല.
സ്ത്രീകളുടെ സ്വയം തൊഴിൽ സംരംഭങ്ങൾക്കു
പരിശീലനം കൊടുക്കുന്ന സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളുണ്ട്
അവയുടെ സേവനം ഈ മേഖലയിൽ കഴിയുന്നത്ര ഉപയോഗപ്പെടുത്തേണ്ടതാണ്.
മാർക്കറ്റിന്റെ വെല്ലുവിളിയാണ് ഏറ്റവും
കൂടുതൽ നേരിടേണ്ടിവരിക. കോർപ്പറേറ്റ് ഉത്പന്നങ്ങളോട് പലപ്പോഴും ഉത്പന്നങ്ങളുടെ വിലയിലും
ഗുണമേന്മയിലും മത്സരിക്കുക പ്രയാസമാണ്. സമൂഹത്തിന്റെ പുരുഷധിപത്യ മനോഭാവം
സ്ത്രീകളുടെ അധ്വാനത്തെ വില കുറച്ചു കാണുന്നു.
സാമൂഹ്യമായി പാർശ്വവത്കരിക്കപ്പെടുന്നവരും എല്ലാത്തരം വിവേചനങ്ങളനുഭവിക്കുന്നവരും ചൂഷണം ചെയ്യപ്പെടുന്നവരുമായ വിഭാഗങ്ങളുടെ സാമൂഹ്യവും രാഷ്ട്രീയവും സാമ്പത്തികവുമായ
ശാക്തീകരണം ലക്ഷ്യം വെക്കുന്ന പ്രവർത്തനങ്ങളാണ് നമുക്ക് വേണ്ടത്.
ആദ്യം നമ്മുടെ സമൂഹത്തിലെ പ്രശ്നങ്ങളെന്താണെന്ന് പഠിക്കണം. കാറൽ മാർക്സ് പറഞ്ഞ വാചകമാണ് ഈ സന്ദർഭത്തിൽ പ്രസക്തം.
‘ To know a thing is to change it .’ യുവതലമുറ സ്വന്തം സ്വാർത്ഥ താല്പര്യങ്ങളിലേക്ക് ഒതുങ്ങിക്കൂടാതെ വിശാലമായ ലോകത്ത് എന്താണ് നടക്കുന്നത്, അതിന്റെയെല്ലാം പുറകിലെ താല്പര്യങ്ങളെന്താണ് എന്ന് മനസ്സിലാക്കാൻ തുറന്ന മനസ്സോടെ തയ്യാറാവണം.
ആ പ്രക്രിയയിലൂടെ തങ്ങളുടെ പാത തിരഞ്ഞെടുക്കണം.
പാർശ്വ വത്കരിക്കപ്പെടുന്ന വിഭാഗങ്ങളെ ശാക്തീ കരിക്കുന്നതിൽ സംരംഭക ത്വം ചെറുതല്ലാത്ത പങ്കാണ് വഹിക്കുന്നത്.
ലേഖകയെ കുറിച്ച്
കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്റെ മുൻകാല നേതാക്കളിൽ പ്രമുഖയും പ്രമുഖ സാമൂഹിക, സ്ത്രീസംരക്ഷണ പ്രവർത്തകയുമാണ് അജിത. അന്വേഷി എന്ന സാമൂഹിക സംഘടനയുടെ പ്രസിഡന്റാണ്. കേരള സാഹിത്യ അക്കാദമി നൽകുന്ന സമഗ്ര സംഭാവനക്കുള്ള പുരസ്കാരം 2017-ൽ ലഭിച്ചു.
- ജന സംസ്കൃതി അവാർഡ്, അബുദാബി, 1997
- സഹൃദയ വേദിയുടെ ലക്ഷ്മി അവാർഡ്, തൃശൂർ, 1997
- യുഗദീപം സാം അവാർഡ്-തിരുവനന്തപുരം, 1998
- ഭാസ്കർ ഫൗണ്ടേഷന്റെ കമലാ ഭാസ്കർ അവാർഡ്, 2003
- മാനവ സേവാ ധർമ്മ സംവർധിനി ട്രസ്റ്റ്, ചെന്നൈ, 2004-ന്റെ സദ്ഗുരു ജ്ഞാനാനന്ദ അവാർഡ്
- വി.കെ. രാജൻ പുരസ്കാരം,
- ബി.പി. മൊയ്തീൻ സേവാ മന്ദിർ, മുക്കം,അവാർഡ് കോഴിക്കോട്, 2004.
- മനുഷ്യാവകാശ പ്രവർത്തകനുള്ള കെ.ബാലകൃഷ്ണൻ സ്മാരക സമിതിയുടെ അവാർഡ്, 2007
- 2009 നവംബർ 2-ന് ആർ.ശങ്കരനാരായണൻ തമ്പി സ്മാരക അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.