സക്കിച്ചി ടൊയോട്ട ഒരു നെയ്ത്തുകാരിയായ , തൻ്റെ അമ്മ കൈകൊണ്ട് നെയ്തെടുക്കുന്നത് വളരെ വേദനയോടെയാണ് ശ്രദ്ധിച്ചതു . ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ച അദേഹത്തിന്റെ അമ്മ മറ്റ് പല കർഷക കുടുംബങ്ങളെയും പോലെ അവരുടെ കുടുംബം പോറ്റാൻ കഠിനാധ്വാനം ചെയ്യേണ്ടിവന്നു.
സകിച്ചി അവരുടെ വേദന അനുഭവിക്കുകയും അവരോട് സഹതപിക്കുകയും ചെയ്തു. അമ്മയും മറ്റുള്ളവരും അനുഭവിച്ച വേദന ലഘൂകരിക്കാനുള്ള ഒരു ദൗത്യം അദ്ദേഹം തീരുമാനിച്ചു. ഈ അനുകമ്പയും ഉത്കണ്ഠയും ഒടുവിൽ 1891-ൽ ഒരു തറി വികസിപ്പിക്കുന്നതിലേക്ക് അദ്ദേഹത്തെ നയിച്ചു.
അദ്ദേഹത്തിൻ്റെ തറിയുടെ ആദ്യ പതിപ്പ് മരവും സ്റ്റീലും കൊണ്ട് നിർമ്മിച്ച ദൃഢമായ ഒന്നായിരുന്നു, രണ്ട് കൈകൾക്കും പകരം ഒറ്റക്കൈ കൊണ്ട് പ്രവർത്തിപ്പിച്ചു. അടുത്ത വർഷം ഇത് വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന തറികളായി രൂപാന്തരപ്പെട്ടു.
തുടർച്ചയായ മെച്ചപ്പെടുതകളിലൂടെ ഈ ടെക്നോളജി ഒടുവിൽ ഓട്ടോമൊബൈൽ വ്യവസായത്തിന്റെ ഉന്നതിയിൽ എത്തി , ഇതാണ് ഇന്ന് ലോകമെമ്പാടു പരന്നു കിടക്കുന്ന ടൊയോട്ട എന്ന വൻ പ്രസ്ഥാനം.
വേദന സംഹാരിയാണ് വേണ്ടത്
ഓരോ ഉൽപ്പന്നവും സേവനവും അത് വാങ്ങുന്നയാൾക്ക് ഒരു പരിഹാരമാണ്. നിങ്ങൾ ഒരു ഉൽപ്പന്നം വിൽക്കുന്നു; വാങ്ങുന്നവർക്ക് അവ അവരെ അലട്ടുന്ന പ്രശ്നത്തിനുള്ള ഒരു പരിഹാരമാണ്.
നിങ്ങളുടെ ഉൽപ്പന്നം അസഹനീയമായ ‘വേദനയെ’ അഭിസംബോധന ചെയ്യുന്നുവെങ്കിൽ, അതിൻ്റെ ഉപയോഗം വൈകിപ്പിക്കാൻ കഴിയില്ല. പകരം, അത് ഒരു ‘വിറ്റാമിൻ’ ആണെങ്കിൽ, അത് മികച്ചതാണെങ്കിൽ പോലും, അതിൻ്റെ ഉപയോഗം മാറ്റിവയ്ക്കാം അല്ലെങ്കിൽ വൈകിക്കാം.
നിങ്ങൾ അഭിസംബോധന ചെയ്യുന്ന ‘വേദന’ യാഥാർഥ്യത്തിലുള്ളതാണോ, നില നില്കുന്നതാണോ, ഗണ്യമായ എണ്ണം ആളുകൾക്കുള്ളതാണോ? എന്ന് ബോധ്യപ്പെടണം.
“ഉപഭോക്താവിനെ അലട്ടുന്ന പ്രശ്നം എന്താണെന്ന്” മനസ്സിലാക്കലാണ് ഒരു സ്റ്റാർട്ടപ്പ് കെട്ടിപ്പടുക്കുന്നതിനുള്ള ആദ്യ പടി. അതിനാൽ പ്രശ്നത്തെ ആഴത്തിലും പരപ്പിലും അറിയുന്നതാണ് പരിഹാരമായ “ആശയം” രൂപീകരിക്കുന്നതിന് മുന്നോടി.
സ്റ്റാർട്ടപ്പുകൾ പരാജയപ്പെടുന്നതിന്റെ മുഖ്യ കാരണങ്ങൾ
മിക്ക സ്റ്റാർട്ടപ്പുകളും പരാജയത്തിന് മുഖ്യ കാരണം, അവരുടെ സംരംഭം തുടങ്ങുന്നത് ഒരാശയത്തിൽ നിന്നാണ്. എന്നാൽ വേണ്ടത് “പ്രശ്നത്തിൽ” നിന്നാണ് ആരംഭിക്കേണ്ടത്.
വ്യക്തമായ ഗ്ലാസിലൂടെ പറക്കാൻ ശ്രമിക്കുന്ന ഒരു പക്ഷിയെപ്പോലെ മിക്ക സംരംഭകരും. വരണ്.. പലർക്കും മുന്നിലുള്ള തടസ്സങ്ങൾ കാണാൻ കഴിയാറില്ല . പല സ്റ്റാർട്ടപ്പുകളുടെയും പരാജയത്തിൻ്റെ പൊതു കാരണം മുന്നോട്ടുള്ള പ്രയാണം വളരെ സുഖകരമാണ് എന്ന വിശ്വാസമാണ്. ഇതാണ് സെലെക്ടിവ് ലിസ്റ്റനിങ് അല്ലെങ്കിൽ, നാം വിശ്വസിക്കുന്നത്, നമ്മുടെ മനസ്സിലുള്ളത് മാത്രം കാണാൻ കഴിയുക എന്ന് പറയുന്നത്. ഒരു സ്റ്റാർട്ടപ്പ് വ്യക്തിയെ പരാചയത്തിലേക്കു നയിക്കുന്ന ഒരു ആഭാസമാണിത്.
നിങ്ങളുടെ ധാരണയും, മാർക്കറ്റിലെ യാഥാർഥ്യവും യോചിക്കുന്നതാണ് വിജയം സാധ്യമാകുന്ന ഉത്പന്നം. ഇതാണ് താഴെ കാണുന്ന ഡയഗ്രത്തിലൂടെ വ്യക്തമാക്കാൻ ശ്രമിക്കുന്നത്. “നായയുടെ ഭക്ഷണം നായ തീരുമാനിക്കും” എന്ന മാക്സിo ഓർക്കുക
നവീന ആശയങ്ങൾ പലപ്പോഴും സ്വീകാര്യത നേടുന്നതിൽ വെല്ലുവിളികൾ നേരിടുന്നു, ഒന്നുകിൽ നൂതന ആശയങ്ങൾ പലപ്പോഴും പരാജയപ്പെടുന്നു എന്ന ധാരണ മൂലമോ അല്ലെങ്കിൽ വിജയിക്കുന്നതിന് മുമ്പ് അവ വിവാദപരമായി കാണപ്പെടുന്നതിനാലോ ആകാം. നിങ്ങളുടെ ആശയം മറ്റുള്ളവരുടെ വിശ്വാസങ്ങൾക്ക് എതിരായിരിക്കാം. ടെലിഫോണും വിക്കിപീഡിയയും ആദ്യമായി അവതരിപ്പിച്ചപ്പോൾ പൂർണ്ണമായും അസ്വീകാര്യമായ ആശയങ്ങളായാണ് കണക്കാക്കപ്പെട്ടിരുന്നത് .
ഉൽപ്പന്നങ്ങളെ ബാധിക്കുന്ന സർക്കാർ നിയന്ത്രണങ്ങൾ വിലയിരുത്തുകയും, അവ പാലിക്കേണ്ടതും ഒഴിച്ചുകൂടാൻ പറ്റാത്തതാണ്.
വിതരണ ചാനലിലെ സംഭരണം, കാലാവസ്ഥാ സാഹചര്യങ്ങൾ, ആചാരങ്ങൾ, വിശ്വാസ സംവിധാനങ്ങൾ മുതലായവ ഉൾപ്പെട്ടിരിക്കുന്ന ബാഹ്യ ഘടകങ്ങൾ എന്തൊക്കെയാണ്എന്നതും വിശദമായി പഠിച്ചു മനസ്സിലാക്കേണ്ടത് ഒഴിച്ചുകൂടാൻ പറ്റാത്തതാണ്.
അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ്, അസംസ്കൃത വസ്തുക്കളുടെ സംഭരണവും , ഉത്പന്നങ്ങളുടെ സൂക്ഷിപ്പും.
സാധ്യതയുള്ള കോമ്പറ്റിഷൻ തിരിച്ചറിയുക. അസ്ഥിരമായ സാഹചര്യങ്ങളിൽ ഇൻവെസ്റ്റ്മെന്റ് ഒഴിവാക്കുക. ഉത്പന്നം മാർക്കറ്റിൽ ലോഞ്ച് ചെയ്യുന്ന സമയവും വളരെ പ്രധാനമാണ്.
ടാർഗെറ്റ് സെഗ്മെൻ്റ് (നിങ്ങളുടെ ഉത്പന്നങ്ങളുടെ ഉപഭോക്റ്റങ്ങളാരാണ്?)
ടാർഗെറ്റ് സെഗ്മെൻ്റ് തിരിച്ചറിയുന്നതാന് ഏതൊരു ഉൽപ്പന്നത്തിൻ്റെയും വിജയത്തിലേക്കുള്ള ആദ്യപടി.
നിങ്ങളുടെ ഉല്പന്നത്തിന്റെ ശക്തിയും സാധുതയും വിലയിരുത്തണം. അതറിയാനുള്ള ഒരു വഴി പറ്റുന്ന വിധത്തിൽ ഒരു സർവേ നടത്തുകയാണ്. നിങ്ങൾ കണ്ടെത്തേണ്ടത് ഇതാണ്: നിങ്ങളുടെ ഉൽപ്പന്നം വാങ്ങുന്നതിൽ നിന്ന് അവരെ തടയുന്നതിനുള്ള ഒരു കാരണം എന്താണ്? ആളുകളോട് ചോദിക്കുന്നത് തുടരുക. കൂടുതൽ എതിർപ്പുകൾ തേടുന്നത് തുടരുക.
നിങ്ങൾ അഭിസംബോധന ചെയ്യുന്ന ‘വേദന’ മുഴുവൻ ജനങ്ങളെയും ബാധിക്കില്ലെങ്കിലും ഒരു പ്രത്യേക ടാർഗെറ്റ് സെഗ്മെൻ്റുമായി ബന്ധപ്പെട്ടിരിക്കാം. ആ “വേദന” ബന്ധപ്പെട്ടിരിക്കുന്ന ചില പ്രത്യേക ശ്രേണിയിലുള്ള വ്യക്തികളോടൊപ്പമായിരിക്കും. ഏതാണ് ആ വിഭാഗം ?
പുതിയ ആശയങ്ങൾ, ഉത്പന്നങ്ങൾ
കണ്ടുപിടിക്കാൻ കഴിയുമായിരുന്ന എല്ലാ ഉൽപ്പന്നങ്ങളും ഇതിനകം കണ്ടുപിടിച്ചു എന്ന ധാരണയാണ് നമ്മളിൽ ഭൂരിഭാഗവും.
എന്നാൽ നിലവിലെ മാതൃകയിൽ നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത പ്രശ്നങ്ങൾ നമുക്കിടയിൽ ഇപ്പോഴുണ്ട്, ഇനിയും ഉണ്ടായികൊണ്ടേയിരിക്കും. അതുകൊണ്ടു തന്നെപുതിയ ആശയങ്ങൾ, പുതിയ ഉത്പന്നങ്ങൾ എന്നിവയുടെ ആവശ്യം കൂടി കൊണ്ടേയിരിക്കും.