
ശരീരികവും മാനസികവുമായി ഫിറ്റ് ആയ ഒരു ജീവിതം ആരാണ് ആഗ്രഹിക്കാത്തത് ! ആരോഗ്യകരമായ ജീവിതശൈലിയിലൂടെ മാത്രമേ നമുക്ക് രോഗങ്ങളെ തടയാനാവുകയുള്ളു മാത്രമല്ല ഫിറ്റ്‌നെസ് കൊണ്ട് നാം ശാരീരിക ശക്തി മാത്രമല്ല നേടി എടുക്കുന്നത്, മറിച്ച് മാനസികാരോഗ്യവും ആത്മവിശ്വാസവും വർധിപ്പിക്കാനും കഴിയുന്നു. ഫിറ്റ്നസ് മേഖലയിൽ തീർത്തും വ്യത്യസ്തമായ ഒരു സ്ഥാനം നേടിയെടുത്ത വ്യക്തിയാണ് വിപിൻ ദാസ്.
മാർശൽ ആർട്സിൽ പ്രാവീണ്യം തെളിയിച്ച വിപിൻ ദാസ് ഫിറ്റ്നസ് മേഖലയിൽ എത്തിയത് ബോഡി ബിൽഡിങ്ങിനോടുള്ള തന്റെ പാഷൻ കൊണ്ട് കൂടിയാണ്. തുടർന്ന് തന്റെ പാഷൻ പിന്തുടർന്ന് തൃശൂരിലെ ഹെവൺലി ബോഡിസിൽ ചേർന്നു.
1999 ലെ ആദ്യ ബോഡി ബിൽഡിംഗ് മത്സരത്തിൽ പരാജയത്തിന്റെ കയ്പ്പറിഞ്ഞെങ്കിലും പിന്നീടുള്ള വിജയങ്ങൾ Mr തൃശ്ശൂർ, Mr kerala, Mr South India തുടങ്ങിയ ടൈറ്റിൽ നേട്ടങ്ങൾ എല്ലാം അവയ്ക്കുള്ള മറുപടികളായിരുന്നു. തുടർച്ചയായ വിജയങ്ങൾക്ക് ശേഷം സ്വന്തം ഫാമിലി ബിസിനസ്സിലേക്ക് മടങ്ങി തീർത്തും ഫീൽഡിൽ നിന്നും മാറി നിൽക്കുമ്പോഴായിരുന്നു ആരോഗ്യം വളരെ മോശപ്പെട്ട് വരുന്ന സാഹചര്യം വന്നെത്തിയത്. പ്രഷർ കൊളെസ്ട്രോൾ തുടങ്ങിയവ പിടിപെട്ടപ്പോൾ ഡോക്ടറുടെ നിർദ്ദേശപ്രകാരമായിരുന്നു തിരികെ ഫിറ്റ്നെസ്സിലേക്ക് തന്നെ മടങ്ങി വരുന്നത്. വീണ്ടും കോളേജ് പഠന സമയത്ത് തന്നെ Senior Mr. South India, Mr. Thrissur, Mr. Kerala എന്നീ ടൈറ്റിലുകൾ സ്വന്തമാക്കാൻ അദ്ദേഹത്തിന് സാധിക്കുകയും നിരവധി ഫിറ്റ്നസ് പ്രേമികൾക്ക് ഒരു മാതൃകയാവുകയും ചെയ്തു.
മത്സരങ്ങളിൽ പങ്കെടുത്ത തനിക്ക് ലഭിച്ച പരിശീലനത്തിൽ തൃപ്തി ലഭിക്കാതിരുന്ന അദ്ദേഹം ഈ മേഖലയിലേക്ക് കടന്ന് വരാൻ ആഗ്രഹിക്കുന്ന ചെറുപ്പക്കാർക്ക് വേണ്ടി എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം എന്ന് തീരുമാനിച്ചു. അങ്ങനെയാണ് 2004ൽ തൃശൂർ കുട്ടന്നെല്ലൂരിൽ ടീം യൂനിവേഴ്സൽ എന്ന സ്ഥാപനം ആരംഭിക്കുകയും, സ്ഥാപനം 10 വർഷങ്ങൾക്കപ്പുറം അത്ഭുതംകരമായ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്യുന്നത് . ബെസ്റ്റ് കോച്ച് അവാർഡ് മൂന്ന് തവണ തേടിയെത്തിയ ഇദ്ദേഹം പല കിരീട ജേതാക്കളും മത്സരങ്ങൾക്ക് ശേഷം ഒരു തരത്തിലും ഫിറ്റ്നസ് മെയിന്റെയ്ൻ ചെയ്യുന്നില്ല എന്ന വസ്തുത തിരിച്ചറിഞ്ഞു. മാത്രമല്ല സ്ട്രോക്ക്, ഹാർട്ട് അറ്റാക്ക്, ബാക്ക് പൈൻ തുടങ്ങി പല തരം സ്ഥിര അസുഖങ്ങൾ ബാധിച്ച ആളുകളുമായി ഇടപെട്ട അനുഭവത്തിൽ നിന്നും അവരുടെ എല്ലാം ജീവിതത്തിൽ തനിക്ക് സ്വാധീനം ചെലുത്താൻ കഴിയുമെന്ന് ഉറച്ച വിശ്വാസം തൃശൂരിൽ തന്നെ ഒരു പ്രീമിയം ജിം ആരംഭിക്കുന്നതിലേക്ക് നയിച്ചു. ടീം യൂണിവേഴ്സൽ ഫിറ്റ്നസ് ഫ്യൂഷൻ എന്ന സ്ഥാപനത്തിലൂടെ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ഫിറ്റ്നസ് പരിശീലിക്കാനുള്ള ഒരു കേന്ദ്രമായി അതിനെ മാറ്റാൻ സാധിച്ചു.
അതിനോടൊപ്പം തന്നെ ട്രെയിനർമാർക്ക് വേണ്ടി ടീം യൂണിവേഴ്സൽ എഡ്യൂക്കേഷൻ സെന്റർ എന്ന പേരിൽ ഒരു അന്താരാഷ്ട്ര സർട്ടിഫിക്കറ്റ് പ്രോഗ്രാം അദ്ദേഹം ആരംഭിക്കുകയും ഇതിലൂടെ നിരവധി വിദ്യാർത്ഥികളെ വാർത്തെടുക്കാനും ലോകത്തിന്റെ തന്നെ വിവിധ കോണുകളിൽ അവർക്ക് അവരുടെ കരിയർ നേടിയെടുക്കാനും ഉള്ള അവസരം നൽകി . നിലവിൽ ലോക പ്രശസ്ത ബ്രാൻഡ് ആയ IBIS Academy യുടെ ഫിറ്റ്നസ് മേധാവി ആണ് വിപിൻ ദാസ്.
ഇന്ത്യയിലെ ആദ്യത്തെ Wireless EMS Studio, വ്യക്തിഗത ആവശ്യങ്ങൾക്ക് അനുേയാജ്യമാകുന്ന തരത്തിൽ പ്രത്യേകം രൂപകല്പന ചെയ്ത ഉപകരണങ്ങളുടെ ശേഖരം, വിദേശത്ത് നിന്നും പ്രേത്യേകം തിരഞ്ഞെടുത്ത AI ടെക്നോളജി ഉപേയോഗിച്ചുകൊണ്ടുള്ള Anatomical Assessment System, സ്ത്രീകൾക്കും പുരുഷൻമാർക്കും വെവ്വേറെ Steam Bath, Sauna Bath, എന്നിവയ്ക്ക് പുറമേ Bungee Fitness Training , Swiss Ball Training, Sports Yoga Training, Resistance Band Training, Balance Ball Training, TRX Training, Zumba Classes, Functional Training for Different Categories, Personal Training Specially for People Above 40 Years,
Stress Management Training എന്നിങ്ങനേ
ശ്രേദ്ധയമായ അനേകം സവിശേഷതകൾ ഫിറ്റ്നസ് ഫ്യുഷന്റെ മാത്രം പ്രത്യേകതകളാണ് .
ഫിറ്റ്‌നസ് ഫ്യൂഷനിൽ, യഥാർത്ഥത്തിൽ ശാരീരിക ക്ഷേമം മാത്രം ഊന്നൽ നൽകുകയല്ല ചെയ്യുന്നത് മാനസികവും വൈകാരികവുമായ ക്ഷേമത്തെയാണ് മെച്ചപ്പെടുത്തുന്നത്. സ്‌ട്രെസ്സ് ലെവൽ മാക്സിമം കുറച്ചുകൊണ്ട് പോസിറ്റീവ് മൈൻഡ്സെറ്റിലേക്ക് ഉപഭോക്താക്കളെ എത്തിക്കുന്ന രീതിയിലുള്ള പരിശീലനങ്ങളാണ് ഇവിടെ നൽകി വരുന്നത്.
Bodybuilding Specialist Certification from ISSA, USA.
● Sports Nutrition Specialist Certification from NESTA, USA.
● International Personal Training Certifications from IACET (USA), Active
IQ (UK), and PD Approval (UK).
● Level-6 (NSQF) in Fitness Training in India.
തുടങ്ങി ഒട്ടനവധി ബഹുമാദികൾ നേടിയ വിപിൻ ദാസ് ICE-10 ടെ ക്നി ക്ക്, FMS (Functional Mobility and Strength
Training), 1-Hold-2-Hold-3-Hold സിസ്റ്റം തുടങ്ങിയ നിരവധി നൂതന പരിശീലന സാങ്കേതിക വിദ്യകൾ അദ്ദേഹം രൂപകൽപ്പന ചെയ്തിട്ടുണ്ട്.
മികച്ച സർട്ടിഫൈഡ് ട്രെയ്നർമാർ അത്യാധുനിക ഇമ്പോർട്ടഡ് അനാട്ടോമിക്കൽ സിസ്റ്റം, മികച്ച ഗുണനിലവാരമുള്ള എക്യുപ്മെന്റുകൾ ഇന്ത്യയിലെ തന്നെ ആദ്യത്തെ wireless EMS (ഇലക്ട്രിക്കൽ മസ്സിൽ സ്റ്റിമുലേറ്റർ ) എന്നിങ്ങനെ നീണ്ടു പോകുന്നു ഫിറ്റ്നസ് ഫ്യൂഷന്റെ പ്രത്യേകതകൾ.
“ആരോഗ്യമാണ് നാം ഏവരുടെയും വിലപ്പെട്ട സ്വത്ത്. അത് ഏറ്റവും ബഹുമാനത്തോടെയും ശ്രദ്ധയോടും കൂടി കൈകാര്യം ചെയ്യുക. ഫിറ്റ്നസ് ഫ്യൂഷൻ എന്ന ഞങ്ങളുടെ സ്ഥാപനതിലൂടെ ശരീരികമായും, മാനസികമായും, വൈകാരികമായും നിങ്ങളിലെ മികച്ച വ്യക്തിയെ പുറത്തെടുക്കാൻ നിങ്ങളെ ഞങ്ങൾ സഹായിക്കുന്നു ” വിപിൻ ദാസ് പറയുന്നു.