തിരക്കുപിടിച്ചു ജീവിതത്തിൽ മാനസിക പിരിമുറുക്കം ഏറിവരുന്ന ഒരു സാചര്യമാണ് ഇന്നുളളത് . വൈകാരിക ബുദ്ധിമുട്ടുകൾ സാമ്പത്തികപ്രശ്നങ്ങൾ, കുടുംബജീവതത്തിലുണ്ടാളുന്ന അഭിപായ ഭിന്നതകൾ , ജോലി സ്ഥലങ്ങളിലെ സമ്മർദ്ദങ്ങൾ അങ്ങനെ ഒട്ടനവധി സാഹചര്യങ്ങൾ മനസിക പിരിമുറുക്കങ്ങൾ ഉണ്ടാക്കുന്നു.
എന്താണ് ജോലി സംബന്ധമായ മാനസിക പിരിമുറുക്കം .
ലോകാരോഗ്യ സംഘടനയുടെ വ്യാഖ്യാനപ്രകാരം ജോലി സംബന്ധമായ സമ്മർദ്ദം എന്നത് ജോലി ആവശ്യങ്ങളും സമ്മർദ്ദങ്ങളും ഒരു വക്തിയുടെ അറിവിനും കഴിവിനും തക്കതായ രീതിയിൽ പൊരുത്തപ്പെടാത്തതും, അതുവഴി ജോലിയിലെ ബുദ്ധിമുട്ടുകൾ കൈകാര്യം ചെയ്യാൻ പ്രയാസമുണ്ടാക്കുന്ന പ്രതികരണമാണ് . ജോലിഭാരം കൂടുമ്പോൾ കഴിവിനനുസരിച്ചു. നിർവഹിക്കാൻ കഴിയാതെ വരുമ്പോൾ പിരുമുറുക്കം അനുഭവപ്പെട്ടേക്കാം.
എന്തൊക്കെയാണ് സമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ
– തലവേദന
– ഉറമില്ലായ്മ
– കുറഞ്ഞ ഊർജം
– ക്ഷീണം
– വിശപ്പിനുണ്ടാകുന്ന മാറ്റങ്ങൾ
– ലൈംഗികമായ പ്രശ്നങ്ങൾ
– ദഹനപ്രശ്നങ്ങൾ
– താല്പര്യക്കുറവ്
– ശ്രദ്ധക്കുറവ്
മാനനികപിരിമുറുക്കങ്ങൾ എത്രതരം ഏതെല്ലാം

1) പോസിറ്റിവ് സമ്മർദ്ദം അഥവാ യൂസ്‌ട്രെസ് പോസിറ്റിവ് സ്‌ട്രെസ് എന്നത് അനുകൂലമായ പ്രതികരണത്തെയാണ് സൂചിപ്പിക്കുന്നത്. ഇത്തരത്തിലുള്ള പിരിമുറുക്കം വ്യക്തിയുടെ ആരോഗ്യത്തെയോ മറ്റു തരത്തിലോ ബാധിക്കുന്നില്ല. ഇത്തരം പിരിമുറുക്കങ്ങൾക്ക് അധികം ദൈർഘ്യവും ഉണ്ടായിരിക്കില്ല. ഉദാഹരണമായി ജോലിയുടെ ആദ്യ ദിവസങ്ങിൽ ഉണ്ടാകുന്ന പിരിമുറുക്കം ജോലി സംബന്ധമായ കാര്യങ്ങളിൽ മേലധികാരി തരുന്ന സമ്മർദം എന്നിവയൊക്കെ ഇത്തരത്തിലുള്ള പോസിറ്റീവ് പിരിമുറുക്കങ്ങളണ്.
നെഗറ്റിവ് തരത്തിലുളള പിരിമുറക്കം അഥവാ
ഡിസ്സ്‌ട്രെസ്
നെഗറ്റിവ് തരത്തിലുള്ള സ്‌ട്രെസ് എന്നത്
ഒരു വ്യക്തിയെ മാനസികമായി പിരിമുറുക്കത്തിൽ ആകുന്നതും ആസ്വസ്ഥമാക്കുന്നതുമായ തരത്തിലുള്ളതാണ്. ഇതിന്റെ ഫലമായി ഉണ്ടാകുന്ന അനന്തരഫലം നെഗറ്റീവ് ആയിരിക്കും. ഉദാഹരണമായി നമുക്ക് വേണ്ടപ്പെട്ട ഒരു വ്യക്തിയുടെ
വേർപാട്, സൗഹൃദബന്ധത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ വിവാഹബന്ധം വേർപെടുത്തുമ്പോൾ ഉണ്ടാകുന്ന ആശങ്കകൾ എന്നിവയാണ്.
ജോലി സമ്മർദങ്ങൾ നിയന്ത്രിക്കാനുള്ള തന്ത്രങ്ങൾ
– കൃത്യമായ ഒരു ഘടന നിങ്ങളുടെ ജോലിയെ പറ്റിയും, ജോലിയുള്ള രീതിയെ പറ്റിയും ഉണ്ടാക്കി വെയ്ക്കുക. കൃത്യമായ ഘടന ക്കുന്നതിലൂള്ള ഏത് ആ കാര്യത്തിൽ ആദ്യം ശ്രദ്ധ പുലർത്തണമെന്നും, എത്ര സമയ പരിമിതി വേണമെന്നും നിങ്ങൾ തന്നെ വിലയിരുത്താൻ കഴിഞ്ഞേക്കും.
– തിരക്കേറിയ ദിവസങ്ങൾക്കിടയിൽ സ്വയം
വിശ്രമിക്കാൻ ഒരു സമയം കണ്ടെത്തുക. ഇതിലൂടെ നിങ്ങളുടെ സമ്മർദ്ദങ്ങൾ കുറയ്ക്കാനും, വിലയിരുത്തനും സഹായകരമായേക്കും.
– കുടുംബത്തോടൊപ്പം ആഴ്ചയിലൊരിക്കൽ കുറച്ചുസമയം ചിലവഴിക്കാൻ ശ്രമിക്കണം . അതിലൂടെ ജോലിഭാരത്തിന്റെ ആഴം കുറക്കാനും കുടുംബത്തോടൊപ്പം ഗുണനിലവാരമുള സമയം ചിലവഴിക്കാനും, വീണ്ടും ജോലിയിലേക്ക് കടക്കുമ്പോൾ പൊഡക്ടീവ് സമയത്തെ ഉപയോഗിക്കുവാനും കഴിയും .
– ദൈനംദിനമായി വായനയോ യോഗയോ മറ്റുതരത്തിലുള്ള കായിക വിനോദങ്ങളോ മാനസിക പിരിമുറക്കത്തിന്റെ അളവിൽ കുറവുകൾ ഉണ്ടാക്കാൻ സഹായിക്കുന്നു.
– ആവശ്യത്തിനുളള ഉറക്കം ആരോഗ്യകരമായ ആഹാര രീതികൾ, എന്നിവയും അത്യാവശ്യ
ഘടകങ്ങളാണ്.
– ദീർഘദൂര യാത്രകൾ, ഇഷ്ടമുള്ള കാര്യങ്ങളിൽ ഏർപ്പെടൽ, ഇഷ്ട്ട വിനോദങ്ങളിൽ പങ്കെടുക്കൽ എന്നിവയും പിരുമുറുക്കങ്ങൾ അതിജിവിക്കാൻ സഹായിക്കും.
– സമയ നിഷ്ട്ട ഇതിൽ പ്രത്യേകമായ പങ്കുതന്നെ വഹിക്കുന്നു . സമയ പരിധി നിർണയിക്കൽ, സമയ നിഷ്ടിതമായി കര്യങ്ങൾ ചെയ്യൽ എന്നിവയും പിരിമുറക്കത്തിന്റെ തോത് കുറച്ചേക്കാം.
– ജോലി സ്ഥലങ്ങളിൽ കൃത്യമായ അതിർത്തി
അഥവാ Boundary ഉണ്ടാകുന്നതിലൂടെ സഹപ്രവർത്തകരുമായുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കും.
– ജോലിയിലുണ്ടാകുന്ന മാറ്റങ്ങൾ പ്രശ്നങ്ങൾ എന്നിവയെല്ലാം ഉൾക്കൊണ്ടുകൊണ്ട്, താത്കാലികമാണെന്ന് ഓർത്തുകൊണ്ട് ഉണ്ടാകുന്ന പിരിമുറുക്കങ്ങളെ കൃത്യമായി നിയന്ത്രിക്കുക.