ഹെർബൽ ഉൽപ്പന്നങ്ങളുടെ വിശ്വാസ്യതയും ഗുണമേന്മയും ഇന്ന് വളരെ പ്രാധാന്യമർഹിക്കുന്ന ഒരു ഘട്ടത്തിലാണ്. രാജശ്രീയുടെ Castle products 100% ഓർഗാനിക് ഉൽപ്പന്നങ്ങളിലൂടെ ഉപഭോക്താക്കളെ പ്രകൃതിസൗഹൃദമായ പരിചരണത്തിലേക്ക് തിരിച്ചുവിടുകയാണ്. സോപ്പ്, ഹെയർ ഓയിൽ, കാജൽ, ലിപ്പ്ബാം തുടങ്ങി വിവിധ ഉൽപ്പന്നങ്ങൾ, കെമിക്കലുകളുടെ സ്വാധീനമില്ലാതെ, പൂര്‍ണമായും സ്വാഭാവിക ചേരുവകളുപയോഗിച്ചാണ് തയ്യാറാക്കുന്നത്. അതിനാൽ അതിന്റെ സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പായതാണ്.
രാജശ്രീയുടെ ജീവിതം സാധാരണ സ്ത്രീകളുടേതുപോലെ തന്നെ ആയിരുന്നു ഒരു കരിയർ, ഒരു കുടുംബം, സ്വപ്നങ്ങൾ, എന്നാൽ അതിനൊക്കെ മുന്നിൽ വലിയൊരു നിർഭാഗ്യവും സംശയങ്ങളും. ടീച്ചറാകണമെന്നായിരുന്നു ആഗ്രഹം. TTC പഠിച്ചെങ്കിലും വിവാഹവും കുടുംബജീവിതവും അവരെ മറ്റൊരു ദിശയിലേക്ക് നയിച്ചു. എറണാകുളത്തേക്ക് ഷിഫ്റ്റ് ആയപ്പോൾ ഒരു കോഴ്സ് ചെയ്യുകയായിരുന്നു, ആ പഠനം തുടരുമോ എന്ന ചോദ്യം വന്നു. കുഞ്ഞ് മകളെ അകറ്റി നിർത്താനായില്ല. അതിനാൽ വീട്ടിൽ ഇരുന്നു ചെയ്യാൻ കഴിയുന്ന ഒരു ജോലി അന്വേഷിച്ചു.
ഓൺലൈൻ മാർക്കറ്റിംഗ്, ഡാറ്റാ എൻട്രി, വിവിധ തൊഴിലുകൾ എല്ലാം നോക്കിയെങ്കിലും തനിക്കൊന്നും പിടിച്ചുപറ്റാനായില്ല. ഒരു ദിവസം ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ കണ്ടു. ലോക്‌ഡൗൺ സമയത്ത് ശ്രീലക്ഷ്മി എന്ന സ്ത്രീ വീട്ടിൽ സോപ്പ് ഉണ്ടാക്കി ബിസിനസ് വിജയിപ്പിച്ച കഥ. അതിൽ വലിയൊരു പ്രചോദനം ഉണ്ടായിരുന്നു തനിക്കും അത് സാധിക്കുമോ എന്ന്.
അവർ പരീക്ഷണമായി വീട്ടിൽ തന്നെ സോപ്പ് ഉണ്ടാക്കി. ആദ്യമേ തോന്നിയത്, ഇത് എനിക്ക് പറ്റും എന്നായിരുന്നു, ആദ്യത്തെ കുറച്ച് സോപ്പ് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും നൽകി. അവരിൽ നിന്നുമുള്ള പ്രതികരണം അതിശയിപ്പിക്കുന്നതായിരുന്നു. അങ്ങനെ ആദ്യത്തെ ചെറിയ ഓർഡറുകൾ വരാൻ തുടങ്ങി. Castle Productഎന്ന പേരിൽ ഒരു സ്വപ്നം പിറവിയെടുത്തു. ആദ്യം സോപ്പ് മാത്രമായിരുന്നു. പിന്നീട്, ഹെയർ ഓയിൽ, കാജൽ, ലിപ്പ്ബാം എന്നിവയും നിർമ്മിക്കാൻ തുടങ്ങി. ഹാനികരമായ രാസവസ്തുക്കൾ ഇല്ലാത്തതിനാൽ, Castle Products ലുള്ള ഓരോ ഉൽപ്പന്നവും 100% ഓർഗാനിക് ആയിരുന്നു. കൂടാതെ, കുട്ടികൾക്കും സുരക്ഷിതമായി ഉപയോഗിക്കാവുന്ന കാജലും തയ്യാറാക്കി.
പുതിയ ഉൽപ്പന്നങ്ങൾ കൂട്ടിക്കൊണ്ടിരിക്കുമ്പോഴും, ഒരു നിയമം പാലിച്ചു ഒരു സ്റ്റോക്കും ഇല്ല, ഡിമാൻഡ് അനുസരിച്ച് മാത്രം നിർമ്മിക്കുക. കാരണം ഈ ഉൽപ്പന്നങ്ങൾക്ക് പരമാവധി 6 മാസം മുതൽ 1 വർഷം വരെയേ കാലാവധി ഉണ്ടാകൂ. പുതിയതും ഗുണമേന്മയുള്ളതുമായ ഉൽപ്പന്നം മാത്രമേ ഉപഭോക്താക്കളിലേക്ക് പോകൂ.
ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും Castle Products പടരാൻ തുടങ്ങി. സ്റ്റോറികൾ, പോസ്റ്റുകൾ എല്ലാം കൂട്ടി. അങ്ങനെയാണ് ഗുജറാത്തിൽ നിന്നടക്കം ഓർഡറുകൾ എത്താൻ തുടങ്ങിയത്. ആദ്യം 10-20 എണ്ണം മാത്രം വിറ്റുപോകുന്ന സോപ്പ്, പിന്നീട് നൂറുകൾ ആയപ്പോൾ സന്തോഷവും ഉത്തരവാദിത്വവും കൂടിയതും ഒരുപോലെ ആയിരുന്നു. മജിസ്റ്റ, ചാർക്കോൾ തുടങ്ങിയ സോപ്പുകൾ ഹെയർ ഓയിൽ എന്നിവയ്ക്കാണ് ഇപ്പോൾ കൂടുതൽ ഡിമാൻഡ്. ആദ്യമുണ്ടാക്കിയ കാജൽ ടിൻ കേജിലായിരുന്നു. ഉപഭോക്താക്കളുടെ ആവശ്യപ്രകാരം സ്റ്റിക്കാkക്കി മാറ്റി.
എല്ലാവരും ഒരു ലക്ഷ്യത്തോടെ ഒരു യാത്ര തുടങ്ങും. രാജശ്രീയും അങ്ങനെ തന്നെ. ഇപ്പോൾ അവരുടെ മനസ്സിൽ ഒരു ഷോപ്പ് തുടങ്ങണം എന്നത് വലിയൊരു ആഗ്രഹമായി മാറിയിരിക്കുന്നു. അത് വിജയം കണ്ടാൽ, ഒരു വീട് വാങ്ങണം അവരുടെ കുടുംബത്തിനായി, മകൾക്കായി. ഹസ്ബൻഡിന്റെ 100% പിന്തുണയാണ് ഈ ബിസിനസിന്റെ താളം. വലിയ നിക്ഷേപങ്ങളോ ബാങ്ക് ലോണുകളോ ഒന്നുമില്ലാതെ, കുറഞ്ഞ മുതൽ മുടക്ക് മാത്രം ഉപയോഗിച്ച് തുടങ്ങിയ ഒരു സംരംഭം, ഇന്ന് ആയിരക്കണക്കിന് ആളുകളിലേക്ക് എത്തുകയാണ്.
നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല എന്ന് ഒരിക്കലും വിചാരിക്കരുത്. നമ്മൾ കണക്കാക്കി മുന്നോട്ട് പോയാൽ, വിജയിക്കാൻ പറ്റാത്തത് ഒന്നുമില്ല എന്നാണ് രാജശ്രീ പറയുന്നത്. Castle products ഇന്ന് ഒരു ചെറിയ സംരംഭം ആയിരിക്കാം, പക്ഷേ നാളെയതൊരു ബ്രാൻഡായിത്തീരും രാജശ്രീയ്ക്ക് അതിൽ ഒരു സംശയവുമില്ല.