ഒരു സ്ത്രീയ്ക്ക് എൻ്റെ ജീവിതം എൻ്റെ നിയന്ത്രണത്തിലാണെന്ന തോന്നലാണ് സൗഖ്യമാണെന്ന തോന്നലുണ്ടാക്കുന്നതിൽ പ്രധാനം. അല്ലാതെ നാം കരുതുന്നത് പോലെ ബാഹ്യമായ സ്ഥിതിഗതികളല്ല.
ഇത് വരെ നാം കരുതിയത് സ്ത്രീസ്വാതന്ത്രം എന്ന് പറയുന്നത് സ്വന്തമായി വരുമാനം സ്വന്തം കാലിൽ നിൽക്കാനുള്ള കഴിവ് എന്നതിലൊക്കെ ആയിരുന്നു. പക്ഷെ ഇന്ന് സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ കാലം മാറി കഥ മാറി എന്ന് പറയും പോലെ അടുക്കള പ്രശ്നങ്ങളിൽ നിന്നും ദാമ്പത്യ പ്രശ്നങ്ങളിൽ നിന്നും മാറി കൂടുതലായി അനുഭവിക്കുന്ന മാനസിക സമ്മർദ്ദം ജോലി ചെയ്യുന്ന ഇടങ്ങളിൽ നിന്നുമുള്ള ടാർഗെറ്റുകളും സമ്മർദ്ദങ്ങളുമാണ്. അതുവഴി സ്വയം സന്തോഷിക്കുവാനോ അമ്മ, ഭാര്യ, മകൾ എന്നീ റോളുകളിൽ സ്നേഹവും ഉത്തരവാദിത്തങ്ങളും പൂർത്തീകരിക്കുവാനോ കഴിയാത്ത മാനസികാവസ്ഥയിലേക്ക് മാറുന്നു എന്നുള്ളതാണ്. ഫിനാൻഷ്യൽ ഫ്രിഡം നേടിയാൽ സ്വാതന്ത്ര്യം ലഭിച്ചു എന്ന ധാരണയിൽ ഒരു ജോലി എന്ന സ്വപ്ന സാക്ഷാത്ക്കാരത്തിൽ എത്തിച്ചേരുന്നു. പക്ഷെ അവിടെ നമ്മുടെ സമയവും ഊർജവും പണയം വെക്കുകയാണ് ചെയ്യുന്നത്. അവിടെ ശമ്പളം കിട്ടുമ്പോൾ മാത്രം ലഭിക്കുന്ന താത്ക്കാലിക സന്തോഷമാണ് ലഭിക്കുക.
എന്താണ് യഥാർത്ഥ സ്വാതന്ത്ര്യം ?
നിങ്ങളിലെ പണം ആസ്വദിക്കാനുള്ള സമയവും, സമയം ആസ്വദിക്കാനുള്ള പണവും ഉണ്ടെങ്കിൽ നിങ്ങൾക്ക് പറയാം നിങ്ങളൊരു വിജയി ആണെന്ന് സ്വാതന്ത്രയാണെന്ന്.
നിങ്ങൾക്ക് ലഭിക്കുന്ന ശമ്പളത്തേക്കാൾ പ്രധാനമാണ് നിങ്ങളുടെ വീടിൻ്റെ വലിപ്പത്തേക്കാൾ, ജോലിയുടെ മാന്യതയേക്കാൾ എല്ലാ മീതെയാണ് സ്വന്തം ഇഷ്ട്ടത്തിനനുസരിച്ച് ഇഷ്ട്ടപ്പെട്ടവരോടൊപ്പം തൻ്റേതായ സമയത്ത് ജീവിക്കാനുള്ള സ്വാതന്ത്ര്യം’.

പണമാണ് സ്വാതന്ത്രം എന്ന് കരുതുന്നു എങ്കിൽ പണത്തിൻ്റെ ഏറ്റവും സഹജമായ മൂല്യം അത് നിങ്ങൾക്ക് സമയത്തിനെ നിയന്ത്രിക്കാനുള്ള അവസരം നൽകുന്നു എന്നതാണ് എന്ന കാര്യം എത്ര തവണ പറഞ്ഞാലും അധികമാകില്ല. ഞാൻ കണ്ടെത്തിയ അവസരം എന്തു ചെയ്യണമെന്നും എപ്പോൾ ചെയ്യണമെന്നും നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യവും സ്വയം നിയന്ത്രണാധികാരവും നിങ്ങൾക്ക് നൽകുന്നു. ആ അവസരം നിങ്ങൾക്ക് നൽകുന്നത് നിങ്ങളുടെ കൈവശം ചെലവാക്കാതെ വച്ചിട്ടുള്ള സമ്പത്തുതന്നെയാണ്. അങ്ങനെയാണ് ജോലി എന്ന ചിന്തയിൽ നിന്നും ഒരു സംരംഭക എന്ന ആശയത്തിലേക്ക് ഞാൻ എത്തിച്ചേർന്നത് അതിനുള്ള കാരണം എന്ന് പറയുന്നത് സംരംഭകരാണ് കൂടുതൽ പണം ഉണ്ടാക്കുന്നത് , അത് മാത്രമല്ല ഏറ്റവും പ്രതിഫലദായകവും , നമുക്ക് നമ്മുടെ യജമാനനാകാനും ഒരുപാട് കുടുംബങ്ങളിലേക്ക് വരുമാനം എത്തിക്കാനും നമ്മുടെ സമയക്രമമനുസരിച്ച് ജോലി ചെയ്യാനും സംരംഭയാവുക എന്ന തീരുമാനത്തിലേക്ക് എന്നെ എത്തിച്ചു. പക്ഷെ സംരംഭത്തിനുള്ള റിസോർസ് കയ്യിൽ വേണം പ്രധാനമായും മൂലധനവും കൂടാതെ വരുന്ന കാലഘട്ടം ആവശ്യപ്പെടുന്ന രീതിയിലുള്ള ബിസിനസ്സ് ഐഡിയയും വേണം. 21-ാം നൂറ്റാണ്ടിൽ മൂലധനം ഇല്ലാതെയും ഒരുപാട് ബിസിനസ് അവസരങ്ങൾ മുന്നിൽ വന്നു. അതിൽ ഇനി ലോകം കിഴടക്കാൻ പോകുന്ന ഹെൽത്ത് & വെൽനസ്സും ഡയറക്ട് സെല്ലിങ്ങും ഇൻ്റർനെറ്റും കൂടിച്ചേർന്ന് സിനർജി രൂപത്തിൽ 111 ആയി മാറുന്ന അവസരം എന്നെ തേടി വന്നത് Indusviva Health Science private limited എന്ന 2014 ൽ ആരംഭിച്ച കമ്പനിയുടെ ബിസിനസ് ഓണർ ആയി മാറി. ഇതിനോടകം 101 കോടീശ്വരന്മാരെ സൃഷ്ടിച്ച കമ്പനിയുടെ 2030 ആകുമ്പോഴേക്കും 1000 കോടീശ്വരന്മാരെ സൃഷ്ടിക്കുന്ന വലിയൊരു വിഷൻ്റെ ഭാഗമാകാൻ സാധിച്ചു.
ഇവിടെ ബിസിനസിൽ വളരെ എളുപ്പത്തിലും കൂട്ടമായ പ്രവർത്തനത്തിലൂടെയും കുറഞ്ഞ കാലയളവ് കൊണ്ട് ഉയർന്ന സാമ്പത്തികവും നമ്മുടെ ചേർത്ത് നിർത്തേണ്ട മൂല്യങ്ങളൊന്നും നഷ്ടപ്പെടാതെ ഏതൊരു വ്യക്തിക്കും പ്രത്യേകിച്ച് സ്ത്രീകളിൽ വീട്ടമ്മമാർക്കും എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ബിസിനസ് രീതിയാണ് Directselling
ഒരു ജോലി എന്ന കാഴ്ച്ചപ്പാടിൽ നിന്നും പണത്തിൻ്റെ സ്വാതന്ത്ര്യം നേടുന്നതോടൊപ്പം സമയത്തിൻ്റെ സ്വാതന്ത്ര്യം നേടേണ്ടത് അത്യവശ്യമാണ്.
വിലമതിക്കേണ്ടത് നല്ല സൗഹൃദങ്ങൾ, നല്ല കാര്യങ്ങൾ ചെയ്യുന്നതിൽ പങ്കാളികളാകൽ , മക്കളുമായി സമയം ചെലവഴിക്കൽ എന്നിവയാണ് . നിങ്ങളുടെ മക്കൾക്ക് വേണ്ടത് നിങ്ങളെയാണ്.
സമയത്തിനെ സ്വന്തം വരുതിയിൽ നിർത്താനുള്ള സ്വാതന്ത്ര്യമാണ് പണം കൊണ്ട് ഉണ്ടാക്കാവുന്ന ഏറ്റവും വലിയ നേട്ടം.
Nishida.c
Holistic coach,wellness entrepreneur