
ആരോഗ്യവും ഫിറ്റ്നസ്സും നമ്മുടെയൊരൊരുത്തരുടെയും ജീവിതത്തിലെ അനിവാര്യ ഘടകങ്ങളാണ്. എന്നാൽ, സ്ത്രീകൾക്ക് സ്വന്തമായി വ്യായാമം ചെയ്യാൻ ഇടം കണ്ടെത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല. കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങളും ജോലി പ്രഷറും തമ്മിൽ ബാലൻസ് ചെയ്യുമ്പോൾ, വ്യക്തിപരമായ ആരോഗ്യം പലപ്പോഴും അവഗണിക്കപ്പെടുന്നു. സ്ത്രീകൾക്ക് സുരക്ഷിതവും സുഖപ്രദവുമായ വ്യായാമമാധ്യമം ഒരുക്കാൻ ഇന്ന് കൂടുതൽ ലേഡീസ് ഓൺലി ജിമ്മുകൾ പ്രാധാന്യം നേടുകയാണ്. ഇത്തരത്തിൽ സ്ത്രീകൾക്കുവേണ്ടി സ്വപ്ന എന്ന നർത്തകി തുടങ്ങിയ ജിം ഇന്ന് പ്രശസ്‌തി ആർജിച്ചിരിക്കുകയാണ്.
സ്വപ്നയുടെ ജീവിതം ഒരു നർത്തകിയുടേത് ആയിരുന്നു. ബാല്യത്തിലേ തന്നെ നൃത്തത്തോടുള്ള താല്പര്യം അവരെ സ്കൂൾ കലോത്സവ വേദികളിലേക്ക് എത്തിച്ചു. ശേഷം പ്രൊഫഷണൽ ക്ലാസിക്കൽ ഡാൻസറായി നിരവധി സ്കൂളുകളിൽ പഠിപ്പിക്കുകയും സ്കൂൾ കലോത്സവവേദികളിൽ ജഡ്ജ് ആയി പങ്കെടുക്കുകയും ചെയ്തു. ജീവിതം നൃത്തത്തോടൊപ്പം മുന്നോട്ടു പോവുമ്പോൾ, ഒരു പുതിയ വഴിയിലേക്ക് തിരിക്കേണ്ടി വന്നു സ്വപ്നയ്ക്ക്.
2021 ലെ മിസ്സിസ് കേരള മത്സരത്തിൽ പങ്കെടുത്തപ്പോഴാണ് ജീവിതത്തിൽ വലിയൊരു മാറ്റം കൈവരിച്ചത്. ശരീരസൗന്ദര്യവും ഫിറ്റ്നസ്സും മാത്രമല്ല, അതിന്റെ ശാസ്ത്രീയ പ്രാധാന്യവും അവർ ആഴത്തിൽ മനസ്സിലാക്കി. അപ്പോൾ തന്നെ മനസിൽ ഒരു ചിന്ത പടർന്നു ജിമ്മിൽ പോയാലോ എന്ന്. സ്വപ്ന ജിമ്മിൽ ചുവടു വെച്ചത് ഒരു വേറിട്ട വഴിയിലേക്ക് ഉള്ള ആദ്യ പടിയായിട്ട് ആയിരുന്നു. എല്ലാ സ്ത്രീകൾക്കും സുഖപ്രദമായ ഒരു ഫിറ്റ്‌നെസ് ഇടം വേണമെന്ന കരുതൽ സ്വപ്നയെ ഒരു പുതിയ തീരുമാനത്തിലേക്ക് നയിച്ചു.
ആലോചന ഒന്നിനൊന്നു മുന്നോട്ടുപോയപ്പോൾ, ആദ്യം മനസ്സിലായത് മിക്ക സ്ത്രീകൾക്കും മിക്സഡ് ജിമ്മുകളിൽ പോകാൻ പല രീതിയിലും ഉള്ള താല്പര്യ കുറവുകൾ ഉണ്ടായിരുന്നു, ഇത് മാറ്റണം എന്നവർ തീരുമാനിച്ചു. സ്ത്രീകൾക്ക് വേണ്ടി മാത്രം ഒരു ജിം തുടങ്ങുക, അതുപോലെ തന്നെ, ഡാൻസ് കൂടിയുള്ള ഒരു സെഷൻ ഒരുക്കുക ഈ ചിന്തകളാണ് Bliss My Esprit Fit Studio എന്ന പാലാഴിയിലെ Ladies Only Gym എന്ന ആശയം രൂപപ്പെടുത്തിയത്. IT എഞ്ചിനീയറും, സുഹൃത്തും ബിസിനസ് പാർട്ണറും കൂടിയായ മുഫ്‌സിദ് റഹ്‌മാനും ഒരുമിച്ച് ജിം എന്ന സംരംഭം തുടങ്ങി. മുമ്പോട്ട് ജിമിന്റെ മുഴുവൻ മാനേജ്മെന്റും കാര്യങ്ങളും സ്വപ്നയുടെ ചുമലിലായിരുന്നു. ഒന്നുമില്ലാത്ത അവസ്ഥയിൽ നിന്നാരംഭിച്ച ഈ ജിം ഇന്ന് 150ൽ അധികം അംഗങ്ങളുള്ള, സ്ത്രീകൾക്ക് മാത്രമായുള്ള, ഫിറ്റ്നസ്, ഡാൻസ്, സൂംബ, ഓൺലൈൻ കോച്ചിങ് തുടങ്ങിയവ ഉൾപ്പെടുത്തിയ ഒരു പരിപൂർണ്ണ ഫിറ്റ്നസ് സ്റ്റുഡിയോ ആയി മാറിയിരിക്കുന്നു.
സ്ത്രീകൾക്ക് മാത്രം ഉള്ള ഒരു സംരംഭം തേടി ദൂര സ്ഥലങ്ങളിൽ നിന്നുമുള്ള ആളുകൾ ഇവിടെ എത്തിച്ചേരാൻ തുടങ്ങി. തിരുവനന്തപുരത്തെ ചൈത്രാസ് ന്യൂ ലൈഫ് സെന്ററുമായി ചേർന്ന് ഓൺലൈൻ സെഷനുകളും കോച്ചിംഗുകളും ആരംഭിച്ചു. സ്ത്രീകൾക്ക് സുരക്ഷിതമായ ഒരു ഇടമൊരുക്കിയ Bliss My Esprit Fit Studio വിജയകരമായി മുന്നോട്ടുപോയി.
തുടക്കത്തിൽ വലിയ പ്രയാസങ്ങൾ നേരിട്ടെങ്കിലും, ഓരോ ദിവസം കഴിഞ്ഞും കൂടുതൽ സ്ത്രീകൾക്ക് അവരുടെ ആരോഗ്യം തിരിച്ചുപിടിക്കാൻ Bliss My Esprit Fit Studio സഹായകമായി. പല സ്ത്രീകളും ജോലിയും കുടുംബവും കാരണമായി തങ്ങളുടെ ആരോഗ്യത്തെ അവഗണിക്കാറുണ്ട്. എന്നാൽ, ഒരു 30 മിനിറ്റ് എങ്കിലും ശരിയായ വ്യായാമം ചെയ്താൽ, ഹാപ്പി ഹോർമോണുകൾ പ്രൊഡ്യൂസ് ആകും, മനസിന് ഒരു പുതുമയുണ്ടാകും എന്ന സന്ദേശം അവരിലേക്ക് എത്തിക്കാൻ കഴിയുന്നൊരു ഇടമായി Bliss My Esprit Fit Studio മാറി.
ഇപ്പോൾ പുതിയൊരു ലക്ഷ്യത്തോടെ ജിം മുന്നോട്ടു പോകുന്നു. കൂടുതൽ ബ്രാഞ്ചുകൾ ആരംഭിക്കണം. കുട്ടികൾക്ക് വേണ്ടി പ്രത്യേകം സെഷനുകൾ സംഘടിപ്പിക്കണം. സ്ത്രീകൾക്ക് മാത്രമായുള്ള വ്യത്യസ്ത തരം ഫിറ്റ്നസ് പ്രോഗ്രാമുകൾ അവതരിപ്പിക്കണം. Bliss My Esprit Fit Studio ഇന്ന് സ്ത്രീകളുടെ ആത്മവിശ്വാസത്തിന്റെയും ആരോഗ്യത്തിന്റെയും പ്രതീകമായി മാറിക്കൊണ്ടിരിക്കുകയാണ്.