കലയും സംസ്കാരവും കൈകോർത്തു കിടന്നിരുന്ന കേരളക്കരയുടെ പാരമ്പര്യം ലോക രാജ്യങ്ങൾക്കിടയിൽ ഇന്നും ശ്രദ്ധേയമാണ്. ആദ്യകാലങ്ങളിൽ കല ജാതിയുടേയും മതത്തിന്റേയും അതിർവരമ്പുകൾക്കുള്ളിൽ ഒതുങ്ങിയിരുന്നെങ്കിൽ ഇന്ന് അവ ജാതി-മത വ്യത്യാസമില്ലാതെ, പ്രായ പരിധിയില്ലാതെ എല്ലാവരും ആസ്വദിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. അതോടൊപ്പം, കലകൾ പരിശീലിക്കാൻ താല്പര്യം പ്രകടിപ്പിക്കുന്നവരുടെ എണ്ണവും ഏറിവരുകയാണ്.
ഇത്തരത്തിലുള്ളൊരു ചുറ്റുപാടിൽ, കലയിലൂടെ സ്വയം വഴിയൊരുക്കി വന്നിരിക്കുകയാണ് കോഴിക്കോട് സ്വദേശിയായ കലാമണ്ഡലം അശ്വതി . ചെറിയ പ്രായത്തിൽ തന്നെ പഠനത്തോടൊപ്പം ക്ലാസ്സിക്കൽ ഡാൻസ് പരിശീലനം ആരംഭിച്ച അശ്വതി ഹൈസ്കൂൾ കാലഘട്ടത്തിൽ അരങ്ങേറ്റം നടത്തി . തുടർന്ന് പാഷൻ ഒരു പ്രൊഫഷനാക്കാൻ തീരുമാനിച്ചപ്പോൾ മാതാപിതാക്കളും കൂടെ നിന്നതോടെ അശ്വതിയുടെ പഠനം ചെന്ന് നിന്നത് കലാമണ്ഡലത്തിന്റെ മുറ്റത്താണ്.
എട്ട് വർഷത്തെ പഠനത്തിന് ശേഷം ഉന്നതപഠനത്തിനായി തിരഞ്ഞെടുത്തത് കാലടി സർവകലാശാല ആയിരുന്നു. ഭരതനാട്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ അശ്വതി പ്രകാശിന്റെ വിജയയാത്രയിലിപ്പോൾ പുതിയ നാഴിക കല്ലായി മാറിയിരിക്കുകയാണ് കോഴിക്കോട്ടെ ആദ്യ പ്രീമിയം ആർട്സ് സ്കൂളായ ക്ലാസ്സിക്കൽ ജെംസ്.
ഇറ്റലിയിൽ നിന്ന് മാനേജ്മെന്റ് ആൻഡ് ഗവേർണൻസിൽ ഡിഗ്രി പഠനം പൂർത്തിയാക്കിയ അശ്വതിയുടെ സഹോദരൻ അതുൽ പ്രകാശ് അഞ്ച് വർഷം MNC യിൽ ജോലി ചെയ്തു. തുടർന്ന് തന്റെ ജോലി ഉപേക്ഷിച്ച് സഹോദരിയുടെ സ്വപ്നങ്ങളുടെ ചിറകായി മാറുകയായിരുന്നു. ആത്മധൈര്യത്തിന്റെയും പിൻബലത്തിന്റെയും അനന്തരഫലമായാണ് “അശ്വതീസ് ക്ലാസ്സിക്കൽ ജെംസ്” എന്ന ആർട്സ് സ്കൂൾ രൂപം കൊള്ളുന്നത്. അശ്വതിയുടെ നൃത്ത ചടുലതയും അതുലിന്റെ സംരംഭകത്വ പരിചയവും ആർട്സ് സ്കൂൾ സ്റ്റാർട്ടപ്പിന്റെ അടിത്തറക്ക് ദൃഢത കൂട്ടി. കോഴിക്കോടിന്റെ മണ്ണിൽ പുതിയ ചരിത്രം സൃഷ്ടിച്ചുകൊണ്ടാണ് അശ്വതിയും അതുലും ഇന്ന് മുഖ്യധാരയിൽ വേറിട്ട് നിൽക്കുന്നത്.

സൗത്ത് ഇന്ത്യയിലെ തന്നെ കലയിൽ ബിരുദം നേടിയ പ്രഗത്ഭരായ അദ്ധ്യാപകരുടെ മേൽനോട്ടത്തിലാണ് നൃത്തം, സംഗീതം, ചിത്ര കല എന്നിവക്ക് പരിശീലനം നൽകുന്നത്. അതുകൊണ്ട് തന്നെ ദിനം പ്രതി ക്ലാസ്സിക്കൽ ജെംസിലേക്കുള്ള കാലാകാരൻമാരുടെ എണ്ണവും ഏറി വരികയാണ്. മലബാറിന്റെ മണ്ണിൽ പാരമ്പര്യ കലാ രൂപങ്ങളോടുള്ള താല്പര്യം മനസ്സിലാക്കിയ അശ്വതിയും അതുലും തങ്ങളുടെ ആർട്സ് സ്കൂളിൽ ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, കർണാട്ടിക്ക് സംഗീതം, ചിത്രകല, മ്യൂറൽ ആർട്ട്, സംഗീത വാദ്യോപകരണങ്ങൾ എന്നിവയിൽ പ്രഗത്ഭരായ അദ്ധ്യാപകർക്ക് കീഴിൽ മികച്ച പരിശീലനമാണ് വിദ്യാർത്ഥികൾക്കായി വിപാവനം ചെയ്യുന്നത്. ഇതിനെല്ലാം പുറമേ, ഭരത നാട്യത്തിൽ അംഗീകൃത സർട്ടിഫിക്കറ്റോട് കൂടി ഒരു വർഷ ഡിപ്ലോമ കോഴ്സും നൽകിവരുന്നു.
ഓൺലൈൻ, ഓഫ്ലൈൻ ക്ലാസുകൾ ലഭ്യമായതിനാൽ ഡാൻസ്, മ്യൂസിക് ക്ലാസുകൾ ലോകത്തിന്റെ ഏത് കോണിലിരുന്നും ഇഷ്ട്ടാനുസരണം തങ്ങളുടെ ഒഴിവ് വേളകളിൽ പഠിക്കാം എന്നുള്ളതാണ് മറ്റു ആർട്സ് സ്കൂളുകളിൽ നിന്നും ക്ലാസിക്കൽ ജെംസിനെ വേറിട്ട് നിർത്തുന്നത്. പഠിക്കാൻ അവസരമൊരുക്കുന്നതോടൊപ്പം നിരവധി തൊഴിലവസരങ്ങളും ക്ലാസിക്കൽ ജെംസ് ഒരുക്കുന്നുണ്ട്. അദ്ധ്യാപകർക്ക് പുറമേ ആർട്ടിസ്റ്റുകൾക്കും ഐ. ടി, എച്ച്. ആർ ഉൾപ്പടെ പല പോസ്റ്റുകളിലും നിരവധിപേരിന്ന് തൊഴിൽ ചെയ്തു വരുന്നു.
കലയെ ജനപ്രിയമാക്കാൻ ലളിത കലാ അക്കാദമിയിൽ വിദ്യാർത്ഥികളുടെ ചിത്രപ്രദർശനവും നടത്തി വരുന്നുണ്ട്. അവസരങ്ങളുടെ വലിയ വാതിലുകളാണ് പഠനത്തോടൊപ്പം ക്ലാസ്സിക്കൽ ജെംസ് വിദ്യാർത്ഥികൾക്കായി തുറന്നു നൽകുന്നത്.
വിദ്യാർത്ഥികളിൽ ക്രിയാത്മകമായ കഴിവുകളെ കണ്ടെത്തികൊണ്ടാണ് ക്ലാസ്സിക്കൽ ജെംസിന്റെ ഓരോ അധ്യായനവും. ചിത്രകലയിൽ ഇതിന് ഏറെ പ്രാധാന്യവും നൽകുന്നുണ്ട്. അടുത്ത ഒരു നാഴിക കല്ലെന്നോണം ക്ലാസ്സിക്കൽ ജെംസ് വിദ്യാഭ്യാസത്തിനും കോ -കരിക്കുലത്തിനും പ്രാധാന്യം നൽകികൊണ്ട് അടുത്ത ഒരു അധ്യായം കൂടെ തുറക്കുകയാണ്.
സംരഭക രംഗത്ത് പുതിയ ചരിത്രം കുറിക്കുന്നതോടൊപ്പം കല കൊണ്ട് കാലത്തോട് സംവദിക്കുകയാണ് അതുലും അശ്വതിയും.