
ജീവിതം എപ്പോഴും ഇണങ്ങിക്കടുക്കുന്നവരുടേത് അല്ല, അതിനെ എതിര്‍ക്കാനാവുന്നവരുടെത് കൂടി ആയിരിക്കും. അരുണ് എന്ന യുവാവിന്റെ ജീവിതം അതിന് ഒരു ഉത്തമ ഉദാഹരണം ആണ്. മാനസികമായ വെല്ലുവിളികൾ, ബോഡി ഷെയിമിങ്ങ്, സാമ്പത്തിക പ്രയാസങ്ങൾ എല്ലാം തരണം ചെയ്ത്, സ്വന്തമായി ഒരു ജിം തുടങ്ങാനും, ഫിറ്റ്നസ് ലോകത്ത് തന്റെ പേരൊരുക്കാനും അരുണിന് സാധിച്ചു.
അരുണിന്‍റെ കുട്ടിക്കാലം അത്ര സ്വസ്ഥമായിരുന്നില്ല. ശാരീരികമായി വളരെ ഒതുങ്ങിയ ശരീരഘടന. ബോഡി ഷെയിമിങ്ങ് ഒരു പതിവ്. ഈ മോശം അവസ്ഥയിൽ നിന്ന് എങ്ങനെ പുറത്തുകടക്കാം എന്ന ചിന്തയിൽ ആയിരുന്നു മനസ് മുഴുവനും. ഏതൊരാളെയും പോലെ ജിമ്മിൽ അഡ്മിഷൻ എടുത്ത് വ്യായാമം ചെയ്യാൻ ആരംഭിച്ചു, വളരെ മികച്ചതല്ലെങ്കിലും ചെറിയരീതിയിലുള്ള മാറ്റങ്ങൾ കണ്ടുതുടങ്ങി. പിന്നീട് 2011ൽ ഒരു ബോഡി ബിൽഡിംഗ് കോമ്പറ്റിഷൻ കാണാൻ ഇടയായി. അത് കണ്ടപ്പോൾ ഉള്ളിൽ ഒരുതരം ആവേശം ഉടലെടുത്തു താനതിൽ പങ്കെടുക്കും വിജയിക്കും എന്ന് അന്ന് മനസ്സിൽ ഒരു തീപ്പൊരി പടർന്നു.
അത് വെറുമൊരു ആഗ്രഹമല്ല, ലക്ഷ്യമായിമാറി. നീണ്ട കഠിന പരിശീലനം. അതിനായി പണം കണ്ടെത്താനായി എല്ലാ കഷ്ടപ്പാടുകളും ചെയ്തു. ടൈൽ പണി, തേപ്പ് പണി, പെയിന്റ് ജോലികൾ എല്ലാം ചെയ്തുപോയി, പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടുള്ള സാമ്പത്തിക സഹായത്തിലൂടെ ചേച്ചിയായിരുന്നു ആദ്യത്തെ സ്പോൺസർ . ഒടുവിൽ 2013 ൽ അരുണ് ആദ്യമായി മത്സരത്തിന് തയ്യാറായി. Mr. കാലിക്കറ്റ് കിരീടം സ്വന്തമാക്കാനായിലെങ്കിലും ഗോൾഡ് മെഡലോടെ റണ്ണറപ്പ് ആയിത്തീർന്നു. പക്ഷേ, അവൻ അവിടെ നിറുത്തി നിന്നില്ല. അടുത്ത കോമ്പറ്റിഷനിലേക്ക് തയ്യാറെടുക്കുവാൻ വേണ്ടിയുള്ള കഠിന പരിശ്രമം തുടങ്ങി. ഈ പ്രാവശ്യം ജില്ലാ, സംസ്ഥാന തലങ്ങളിൽ ഗോൾഡ് മെഡൽ നേടുകയും നാഷണൽ ലെവൽ ക്വാളിഫിക്കേഷൻ നേടുകയും ചെയ്തു. പക്ഷേ, അതിന് പങ്കെടുക്കാൻ വേണ്ട സാമ്പത്തിക പിന്തുണ ഇല്ലാതിരുന്നതിനാൽ പിൻവാങ്ങേണ്ടി വന്നു.
ജീവിതം മുന്നോട്ട് പോകേണ്ടതാണ്. അങ്ങനെയാണ് ഹെൽത്ത് ക്ലബ്ബിൽ ഫിറ്റ്നസ് ട്രൈനിങ്ങിന് പോവാൻ ആരംഭിച്ചത്. അപ്പോൾ തന്നെ മനസ്സിലാക്കി ഇത് തന്റെ പാഷൻ ആണെന്ന്. പേഴ്സണൽ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കി, വിവിധ ജിംമുകളിൽ ട്രെയിനിങ് കൊടുക്കാൻ തുടങ്ങി. എന്നാൽ ഒരിക്കലും സ്വന്തമായി ഒരു ജിം തുടങ്ങുക എന്ന ഭാവി ലക്ഷ്യം മറന്നില്ല. ഒറ്റയ്ക്ക് ഒരു ചെറിയ ജിം നോക്കിയിട്ട്, ട്രെയിനിങ് നൽകാൻ തുടങ്ങി അത് ഒരു പരീക്ഷണമായിരുന്നു. പക്ഷേ, അത് ഒരു വലിയ സാക്ഷാത്കാരത്തിലേക്ക് വഴിതുറന്നു. എന്നാൽ, മനസ്സിലുണ്ടായിരുന്നു സ്വന്തമായി ഒരു വലിയ ജിം തുടങ്ങണം എന്നത്. ഒരുപാടുപേര് തന്നെക്കൊണ്ടാവില്ലെന്ന് പറഞ്ഞു പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഒടുവിൽ, കുടുംബത്തിന്റെ പിന്തുണയോടെ സ്വപ്നം യാഥാർഥ്യമാക്കി വൈബ് ഫിറ്റ്നസ് ജിം ആരംഭിച്ചു.
ജിമ്മിൽ അരുണിനോട് ഒപ്പം ട്രൈനേഴ്സ് ആയി 5 പേർ കൂടെ ഉണ്ട്. എല്ലാവരും അരുണ് തന്നെ പരിശീലിപ്പിച്ചവരാണ്. ഓരോ ക്ലയന്റിനെയും അവരുടെ ആരോഗ്യനില, ശരീരഘടന എന്നിങ്ങനെ വ്യക്തമായി മനസ്സിലാക്കിയുള്ള ട്രെയിനിങ് നൽകുന്നു. Strength & conditioning, Fat loss & transformation programs, body building, personal training, എല്ലാം സർവീസ് ആയി ചേർത്തു. ചിലപ്പോൾ വൈബ്സ് ജിമ്മിൽ ക്ലയന്റുകൾ എത്തുന്നത് വർക്ക് ഔട്ട് ചെയ്യുന്നതിനുപരി അവരുടെ മാനസികാരോഗ്യം കൂടെ മെച്ചപ്പെടുത്തുന്നതിനു, ജോലി ടെന്ഷനുകൾ മറന്നു സന്തോഷത്തോടെ സമയം ചിലവഴിക്കാൻ ഇഷ്ടപെടുന്ന ഒരിടംകൂടെ ആയിട്ടാണ്. വൈബ് ഫിറ്റ്നസ് ജിം ഒരു ഫാമിലിയാണ് ഈ ആത്മാർത്ഥതയാണ് വൈബ് ഫിറ്റ്നസ് ജിമ്മിനെ മറ്റുള്ളവരിൽ നിന്നും വേറിട്ടതാക്കുന്നത്.
പക്ഷേ ജിമ്മിന് കൂടുതൽ സൗകര്യം വേണം എന്ന ചിന്തയിൽ നിന്ന് കൂടുതൽ വിസ്തീർണത്തിൽ മറ്റൊരു വലിയ ജിമ്മിന് ആയിട്ടുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ജിമ്മിലേയ്ക്ക് മാത്രം അല്ല, ഫിറ്റ്നസ് ലോകത്തേക്ക് ക്വാളിറ്റി ന്യൂട്രിഷൻ പ്രൊഡക്റ്റ് എത്തിക്കണമെന്ന് മനസ്സിലാക്കിയതിൽ നിന്നുമാണ് അരുൺ തന്റെ സുഹൃത്തുമൊത്തു പാർട്ണർഷിപ്പിൽ “Muscle Bay” എന്ന ബ്രാൻഡ് തുടങ്ങാൻ ഉള്ള ആശയത്തിലേക്ക് എത്തിച്ചേർന്നത്. പ്രോട്ടീൻ പൗഡർ, ഹെൽത്ത് സപ്പോർട്ടിങ്ങ് സപ്ലിമെന്റുകൾ എല്ലാം ഇന്റർനാഷണൽ ക്വാളിറ്റിയിൽ ഡെലിവർ ചെയ്യുന്നു. ആദ്യ ബാച്ച് കോഴിക്കോട് ലോക്കലിൽ തന്നെ പരീക്ഷിച്ചു അതിന്റെ ഭാഗമായി ബാംഗളൂരിലും, ചേവായൂരിലും ഓഫീസ് ആരംഭിച്ചു. ഇനി ഇ-കൊമേഴ്സ് വഴി വിപുലീകരിക്കാൻ ഒരുങ്ങുകയാണ് ഇവർ. വൈബ് ഫിറ്റ്നസ് ജിം ഇനി കോഴിക്കോട് വിട്ട് വിദേശത്തേക്കും കടക്കണം, കൂടുതൽ ലോകോത്തര സജ്ജീകരണങ്ങൾ, കൂടുതൽ പന്തലിച്ച വേദികൾ, കൂടുതൽ ക്വാളിറ്റി ഫിറ്റ്നസ് സേവനങ്ങൾ നൽകണം എന്നുള്ളതാണ് അവരുടെ ലക്ഷ്യം.
വൈബ് ഫിറ്റ്നസ് ഇന്ന് ഒരു വ്യക്തിപരമായ വിജയത്തിനപ്പുറം, ഒരുപാട് പേരുടെ ജീവിതം മാറ്റിയൊരു സ്ഥാപനം കൂടിയാണ്. ഓരോ ക്ലയന്റിന്റെയും ലക്ഷ്യങ്ങൾ അവരുടെ ശാരീരിക കഴിവിനനുസരിച്ച് സഹായിക്കുന്നു. ഫിറ്റ്നസ് എന്നത് വെറും ബോഡി ബിൽഡിംഗല്ല, അത് ഉണർവുണ്ടാകേണ്ട ഒരു ജീവിതശൈലിയാണ് എന്ന സന്ദേശം കൂടി വൈബ് ഫിറ്റ്നസ് ജിം നൽകുന്നു.