സ്ഥിരമായ യോഗ പരിശീലനം ജനിതികമായി പോലും വന്നു ഭവിക്കുന്ന അസുഖങ്ങളെ അകറ്റിനിർത്തി നമ്മളെ ആരോഗ്യമുള്ളവരാക്കി തീർക്കുന്നു. പ്രമേഖമുള്ള ഒരു കുടുംബത്തിൽ ജനിച്ച എനിക്ക് 60 വയസ്സിനു ശേഷവും പ്രമേഖം പിടിപെട്ടിട്ടില്ല എന്ന വസ്തുതയാണ് മേൽ പറഞ്ഞ വാക്യം സത്യമാണെന്ന് ഞാൻ വിശ്വസിക്കുന്നതിൻ്റെ കാരണം .
വളരെ ചെറിയ പ്രായത്തിൽ എൻ്റെ മകൾക്കുവന്ന ശ്വാസം മുട്ടൽ യോഗയിലെ പ്രാണായാമത്തിലൂടെ പൂർണ്ണമായി മാറ്റി യെടുക്കാൻ സാധിച്ചപ്പോഴാണ് യോഗയുടെ ഫലം ഇത്ര ഉറപ്പുള്ളതാണെന്ന് ഞാൻ മനസ്സിലാക്കിയത്.
1999 ൽ പതഞ്ജലിയിലെ ഉണ്ണിരാമൻ ആചാര്യൻ്റെ ശിക്ഷണത്തിൽ ഞാൻ യോഗ അഭ്യസിച്ചു . പഠിച്ചതെല്ലാം മുടങ്ങാതെപരിശീലിക്കുന്നതിൽ ഞാൻ വളരെ ശ്രദ്ധാലുവായിരുന്നു. നിരന്തരമായി ഉണ്ടായി ക്കൊണ്ടിരുന്നു പൊടി അലർജിയും ഒരു വീഴ്ചയിൽ ഉണ്ടായ നടുവിൻ്റെ പ്രശ്നവും ഒരു മരുന്നും ചികിത്സയും ചെയ്യാതെ യോഗാഭ്യാ സം കൊണ്ടു മാത്രം പൂർണ്ണമായി മാററിയെടുക്കാൻ എനിക്കു സാധിച്ചു. ഓരോ അനുഭവവും യോഗയിലുള്ള എൻ്റെ വിശ്വാസത്തിൻ്റെ ആഴം കൂട്ടിയതേ ഉള്ളൂ.
2013 ൽ അണ്ണാമല യൂണിവേർസിറ്റിയുടെ PG diploma in yoga course ൽ ചേർന്നു പഠിക്കുവാനും പരീക്ഷ പാസ്സാവാനും അവസരം ലഭിച്ചത് എൻറെ ജീവിതത്തിൽ ഒരു വഴിത്തിരി വായി മാറി. ആ വിജയത്തിനു ശേഷം ആചാര്യൻ്റെ നിർദ്ദേശപ്രകാരം ഞാൻ യോഗ പഠി പ്പിക്കാൻ തുടങ്ങി .
Flexiyoga എന്ന സംരഭത്തിൻ്റെ തുടക്കം അതായിരുന്നു. ആദ്യമെല്ലാം എൻ്റെ വീട്ടിൽ വന്നു പഠിക്കുന്നവരിലേക്കു മാത്രമേ യോഗ എത്തിക്കാൻ എനിക്കു കഴിഞ്ഞിരു ന്നുള്ളൂ. 2019 കൊറോണ എനിക്ക് അനുഗ്രഹമായിട്ടാണ് വന്നത്. 2020 ൽ online ൽ Yoga പഠിപ്പിക്കാൻ തുടങ്ങിയതു മുതൽ യോഗയുടെ ഗുണഫലങ്ങൾ ഒരു പാടു പേരിലേക്ക് എത്തിക്കാൻ എനിക്കു സാധിച്ചു എന്നത് കൃതജ്ഞതയോടുകൂടി മാത്രം സ്മരിക്കുന്നു.
യോഗപരിശീലിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
1. ശുദ്ധവായു യഥേഷ്ടം ലഭിക്കുന്ന സ്ഥലം സ്വീകരിക്കുക
2. . ശുചിത്വം ആരോഗ്യത്തിൻ്റെ അവിഭാജ്യ ഘടകമാണല്ലോ. ശുചിത്വമില്ലാത്തിടത്ത് ആരോഗ്യം ഉണ്ടാവില്ല എന്ന് ഓർക്കുക.
3. പ്രഭാതകർമ്മങ്ങൾക്കു ശേഷം വേണം യോഗ പരിശീലനം തുടങ്ങുവാൻ
4. ഒഴിഞ്ഞവയറാണ് യോഗപരിശീലനത്തിന് അഭികാമ്യം. എന്നാൽ ഒന്നു രണ്ടു ഗ്ലാസ്സ് വെള്ളം കുടിക്കുന്നതിൽ അപാകത ഒന്നും തന്നെയില്ല
5. യോഗ പരിശീലനം ഒരു പായ് / Yogamat നിലത്ത് വിരിച്ച് തറയിൽ തന്നെ ചെയ്യുക.
6. രാവിലെയോ വൈകുന്നേരമോ സമയ ലഭ്യത അനുസരിച്ച് യോഗ പരിശീലിക്കാം. രാവിലെയും വൈകുന്നേരവും 4 മണി മുതൽ 8 മണി വരെയുള്ള സമയം യോഗപരിശീലനത്തിന് അനുയോജ്യമായ സയമാണ് .
7. രോഗശമനം ലക്ഷ്യമാക്കുന്നവർ രണ്ടു നേരവും യോഗ പരിശീലിക്കുന്നത് ഉത്തമമാണ്. ആരോഗ്യമുള്ളവർ തങ്ങളുടെ ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്താൻ യോഗാസനങ്ങൾ അനുഷ്ഠിക്കു ന്നത് നന്നായിരിക്കും
8. യോഗ പരിശീലനത്തിനു ശേഷം ശവാസനം ശീലിക്കുന്നത് വളരെ നല്ലതാണ്.
9. ഏതെങ്കിലും കാരണവശാൽ യോഗപരിശീലനം മുടങ്ങിപ്പോയാലും കഴിയുന്നത്ര വേഗത്തിൽ പരിശീലനത്തിലേക്ക് തിരിച്ചു വരാൻ ശ്രദ്ധിക്കേണ്ടതാണ്.
10. യോഗവ്യായാമവും ജിംനേഷ്യവും പരസ്പരവിരുദ്ധമാകയാൽ ഏതെങ്കിലും ഒന്നു മാത്രം തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
11. യോഗവിദ്യ ഒരു ശാസ്ത്രമാണ്. research ചെയ്ത് prove ചെയ്ത ശാസ്ത്രം. പരിശീലനത്തിനിടയിൽ പിഴവു സംഭവിച്ചാൽ പോലും യാതൊരു വിധ ഹാനി യും സംഭവിക്കുന്നതല്ല .
12. ഏതൊരാൾക്കും ഏതവസ്ഥയിലും പരിശീലിക്കാവുന്നതാണ് യോഗവിദ്യ . യോഗ ചെയ്യാനുള്ള ഒരു മനസ്സും സ്ഥലവും മാത്രമാണ് ആവശ്യം.
യോഗവിദ്യ മാനവരാശിക്കാകമാനം നൽകുന്നത് ആരോഗ്യത്തിൻ്റെയും മനഃശാന്തിയുടേയും സന്ദേശമാണ് .
online ആയും offline ആയും യോഗ പഠിക്കുവാൻ Flexiyoga ഉപയോഗപ്പെടുത്തുക .
45 ദിവസത്തെ പഠനത്തിനു ശേഷം , ദിവസേനയുള്ള പരിശീലനത്തിനും Flexi yoga സൗകര്യ മൊരുക്കുന്നു .