
മോട്ടിവേഷണൽ സ്പീക്കർ എന്ന വാക്ക് കേൾക്കുമ്പോൾ ഇന്നത്തെ സമൂഹത്തിൽ പലരുടെയും മുഖത്ത് പുച്ഛഭാവം ആണ് വിരിയാറുള്ളത്. മോട്ടിവേഷണൽ സ്പീക്കർ എന്നാൽ എന്താണ് എന്നും കൂടാതെ ഈ ഒരു ഇൻഡസ്ട്രിയെ കുറിച്ച് യാതൊരു അറിവും അവബോധവും ഇല്ലാത്തവരായ തീർത്തും പ്രൊഫഷണൽ അല്ലാത്ത ആളുകളുടെ സാന്നിധ്യവും പങ്കാളിത്തവും മൂലമാണ് ജനങ്ങളിലേക്ക് അത്തരത്തിൽ ഒരു മനോഭാവം എത്തിച്ചേർന്നത്. യഥാർത്ഥത്തിൽ ഒരാളുടെ മനസ്സിൽ നിലകൊള്ളുന്ന അലസതയെ ഭേദിച്ചു അയാൾക് മുന്നോട്ട് സഞ്ചരിക്കാൻ ഉള്ള ആദ്മവിശ്യാസം നൽകൽ ആണ് മോട്ടിവേഷൻ. തന്റെ മുന്പിൽ ഇരിക്കുന്ന വ്യക്തി തന്റെ അടിമയോ കുട്ടിയോ അല്ല എന്നും അവരെ ശ്യാസിക്കാനോ ശിക്ഷിക്കാനോ തനിക് യാതൊരു വിധത്തിലും ഉള്ള അധികാരം ഇല്ല എന്ന യഥാർത്ഥ ബോധമാണ് ഒരു മികച്ച മോട്ടിവേഷണൽ സ്പീക്കർക് ആവശ്യം. ഏതു വിഷയത്തെ കുറിച്ചും എവിടെ നിന്നും അവബോധം ഉണ്ടാകാൻ സാധിക്കുന്ന ഇന്നത്തെ സമൂഹത്തിൽ തന്റെ മുന്പിൽ ഇരിക്കുന്ന വ്യക്തി പല മേഖലയിലും തന്നെക്കാൾ അറിവും അനുഭവവും ഉള്ള ആൾ ആണെന്ന സാമാന്യ ബോധം ഒരു മോട്ടിവേഷണൽ സ്പീക്കർക് ഉണ്ടായിരിക്കേണ്ടത് ആവശ്യം ആണ്.
എല്ലാ ഓഡിൻസും ഒരേപോലെ അല്ല എന്ന തിരിച്ചറിവ് മോട്ടിവേഷണൽ സ്പീക്കർന്നു അത്യാവശ്യം ആണ്. പെട്ടന്ന് പണക്കാരൻ ആവണം എന്ന ലക്ഷ്യത്തോട് കൂടെ മൾട്ടി ലെവൽ മാർക്കറ്റ് പോലുള്ള ജോലി ചെയുന്ന ഒരു ഓഡിൻസ് ആണ് തന്റെ മുന്പിൽ ഇരിക്കുന്നത് എങ്കിൽ കുറച്ചു തമാശകൾ പറഞ്ഞോ ബഹളം വെച്ചോ അവരെ മോട്ടിവേറ്റ് ചെയ്യാൻ സാധിക്കുന്നത് ആണ്. എന്നാൽ, സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വിദ്യാർത്ഥികൾ, എംപ്ലോയീസ്, ബിസിനസുകാർ തുടങ്ങിയവരെ മോട്ടിവേറ്റ് ചെയ്യാൻ ഇത്തരം കാര്യങ്ങളാൽ സാധിക്കുകയില്ല. യഥാർത്ഥ മോട്ടിവേഷണൽ സ്പീകിംഗ് എന്നാൽ ഉദ്ദേശപൂർത്തികരണത്തിന് ഉള്ള ആശയവിനിമയം ആണെന്ന ബോധം ഒരു മോട്ടിവേഷണൽ സ്പീക്കർക് ഉണ്ടാവേണ്ടത് ആണ്. മുന്പിൽ ഇരിക്കുന്ന ഓഡിൻസിന് വ്യക്തമായി ചോദ്യങ്ങൾ ചോദിക്കുവാനും വിമർശനങ്ങൾ ഉന്നയികുവാനും ഉള്ള സാഹചര്യം ഒരുകികൊണ്ട് ഉള്ള ആശയവിനിമയം മാത്രമേ പരിപൂർണതയിൽ എത്തുകയുള്ളു. അവർക്ക് ശരിയായ രീതിയിൽ ചിന്തിക്കാനോ പ്രവർത്തിക്കാനോ കഴിയുന്ന രീതിയിൽ ഈ ഒരു സെക്ഷൻ അവസാനിപ്പിച്ചാൽ മാത്രമേ അത് ലക്ഷ്യം പൂർത്തീകരിച്ചു എന്ന് പറയുവാൻ സാധിക്കുക ഉള്ളു. തന്റെ മുന്പിൽ ഇരിക്കുന്ന ഓഡിൻസിന്റെ ചലനത്തിൽ നിന്നും ശരീരഭാഷയിൽ നിന്നും അവരുടെ മനോഭാവവും ചിന്തയും മനസിലാക്കിയാൽ മാത്രമേ ഒരാൾക്ക് പ്രൊഫഷണൽ മോട്ടിവേഷണൽ സ്പീക്കർ ആവാൻ സാധിക്കുകയുള്ളു . ഒരു വാഹനം ഓടിക്കുമ്പോൾ റെഡ് സിഗ്നനലും, യെല്ലോ സിഗ്നലും, ഗ്രീൻ സിഗ്നലും ആ വാഹനത്തിന്റെ വേഗതയിൽ സൃഷ്ടിക്കുന്ന മാറ്റം പോലെ തന്റെ മുന്നിലുള്ള ഓഡിൻസിന്റെ റെസ്പോൺസും മനസ്സിലാക്കേണ്ടത് മോട്ടിവേഷണൽ സ്പീകരുടെ ഉത്തരവാദിത്തം ആണ്. റെഡ് സിഗ്നലും, യെല്ലോ സിഗ്നലും, ഗ്രീൻ സിഗ്നലും ഓഡിൻസിൽ നിന്ന് മനസിലാക്കുകയും മോട്ടിവേഷണൽ സ്പീക്കർ അതിന് അനുസരിച് തന്റെ അവതരണത്തിന്റെ രൂപവും ഗതിയും മാറ്റേണ്ടത്തിന്റെ ആവശ്യകത ഉണ്ട്. റെഡ് സിഗ്നൽ ആണ് ഓഡിൻസിൽ നിന്ന് ലഭിക്കുന്നത് എങ്കിൽ അത് വരെ പറഞ്ഞ വിഷയം നിർത്തിവെച്ച് ഓഡിൻസിന്റെ മനസ്സിനെയും ചിന്തയെയും സന്തോഷിപ്പിക്കുന്ന കാര്യം അവതരിപ്പിച്ചതിന് ശേഷം മാത്രമേ മുൻപ് പറഞ്ഞിരുന്ന വിഷയത്തിലേക് തിരിച്ചു പോകുവാൻ പാടുള്ളു. എന്നാൽ, ഗ്രീൻ സിഗ്നൽ ആണ് ലഭിക്കുന്നത് എന്ന് വെച്ചാൽ, ഓഡിൻസ് ഇപ്പോൾ പറഞ്ഞ് കൊണ്ടിരിക്കുന്ന വിഷയത്തിൽ തൃപ്തൻ ആണെന്ന് മനസിലാക്കുകയും അതിനെക്കുറിച്ച് തുടർന്ന് സംസാരിക്കാവുന്നതും ആണ്. പക്ഷെ, യെല്ലോ സിഗ്നൽ ആണ് ലഭിക്കുന്നത് എങ്കിൽ ഓഡിൻസിന് സംസാരിച് കൊണ്ടിരിക്കുന്ന വിഷയത്തിൽ സംശയങ്ങൾ ഉണ്ടെന്ന് മനസിലാക്കുകയും അത് ശെരിയായ രീതിയിൽ പരിഹരിച് കൊടുക്കേണ്ടതും ഉണ്ട്. ഓഡിൻസും പ്രെസെന്റ്റും ആയി നിരന്തരം ഒരു ബന്ധം ഉണ്ടെങ്കിൽ മാത്രമേ ഇത്തരം കാര്യങ്ങൾ പൂർത്തികരിക്കുവാൻ സാധിക്കുകയുള്ളു. എന്നാൽ, ഇന്നത്തെ സമൂഹത്തിൽ വൻതോതിൽ സംഭവിച്ച് വരുന്ന മൾട്ടി ലെവൽ മാർക്കറ്റിന്റെ പതനത്തോട് കൂടി യാതൊരു വിധത്തിലും ഉള്ള മുൻപരിചയം ഇല്ലാത്ത ആളുകളുടെ മോട്ടിവേഷണൽ രംഗത്തേക് ഉള്ള കടന്ന് കയറ്റമാണ് ഈ ഇൻഡസ്ട്രിയെ ജനങ്ങൾക്ക് മുന്പിൽ തരം താഴ്ത്തപെടുന്നത്. പണം ഉണ്ടാകുക എന്നുള്ളത് മാത്രം അല്ല ഒരു മോട്ടിവേഷണൽ സ്പീക്കറുടെ ലക്ഷ്യം. തന്റെ മുന്പിൽ ഇരിക്കുന്ന ഓഡിൻസിന്റെ പ്രശ്നം ശെരിയായി കേട്ട ശേഷം അവരുടെ ജീവിതത്തിൽ ഉന്നമനം ഉണ്ടാകുവാൻ ആവിശ്യം ആയ പരിഹാരങ്ങളും കാര്യങ്ങളും നിർദ്ദേശിക്കുകയും അവർക് മനോധൈര്യം നൽകുകയും അതിലുടെ സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുകയും ആണ് ഒരു യഥാർത്ഥ മോട്ടിവേഷണൽ സ്പീക്കറുടെ ഉത്തരവാദിത്തം. ഒരു മോട്ടിവേഷണൽ സ്പീക്കർ തന്റെ മുമ്പിലിരിക്കുന്ന ഓഡിൻസിനോട് ഒരു കാര്യം പറയുന്നതിന് മുൻപ് അത് തന്റെ ജീവിതത്തിൽ പ്രാവർത്തികം ആകേണ്ടതിന്റെ ആവശ്യകത ഉണ്ട്. ഉദാഹരണത്തിന്, ഒരു കുട്ടിയെ എങ്ങനെ വളർത്തണം എന്ന് രക്ഷിതാവിനെ മോട്ടിവേറ്റ് ചെയുന്നതിന് മുൻപ്, മോട്ടിവേഷണൽ സ്പീക്കർ തന്റെ കുട്ടിയെ ശെരിയായ രീതിയിൽ വളർത്തി ഒരു റോൾ മോഡൽ ആകേണ്ടതിന്റ ആവശ്യകത ഉണ്ട്. ഒരു പബ്ലിക് സ്പീകിംഗ് ട്രെയിനിങ് ആണ് നൽക്കേണ്ടത് എങ്കിൽ മോട്ടിവേഷണൽ സ്പീക്കർ സ്വയം ഒരു നല്ല പബ്ലിക് സ്പീക്കർ ആവേണ്ടതും അതിന്റെ എല്ലാ വശത്തെ കുറിച്ചും ശെരിയായ ബോധം ഉണ്ടാവേണ്ടതും അത്യാവശ്യം ആണ്. അതുപോലെ തന്നെ, താൻ പറയുന്ന വിഷയത്തെ കുറിച്ച് അത് കുടുംബമോ, ഇന്റർവ്യൂ, ആദ്മവിശ്യസമോ ഏതും ആയികൊള്ളട്ടെ അതിനെ കുറിച്ച് മോട്ടിവേഷണൽ സ്പീക്കർക് ശെരിയായ അറിവ് ഉണ്ടായാൽ മാത്രമേ ഈ സെക്ഷൻ കഴിയുമ്പോഴേക്കും അദ്ദേഹത്തിന് മുന്പിൽ ഇരിക്കുന്ന വ്യക്തിയിൽ മാറ്റം വരുത്തുവാൻ സാധിക്കുകയുള്ളു.സോഫ്റ്റ് കാൾഡ് മോട്ടിവേഷനിൽ കാണപ്പെടുന്ന ഇത്തരം വിഷയങ്ങളുടെ അഭാവം ആണ് ജനങ്ങളിൽ ഈ ഇൻഡസ്ട്രിയെ കുറിച്ച് ഒരു തെറ്റായ ധാരണ വളർത്തിയെടുക്കുവാൻ കാരണം ആവുന്നത്. ഭൂമിയിൽ മനുഷ്യൻ നിലനിൽക്കുന്ന ഇടത്തോളം കാലം അവരുടെ പുരോഗതികും ഉന്നമനത്തിനും ഇതുപോലെ ഉള്ള മോട്ടിവേഷണൽ ട്രെയിനിങ്ങും സ്പീച്ചും തികച്ചും അനിവാര്യം ആണ്. ആര് എങ്ങനെ എന്ത് കൈകാര്യം ചെയുന്നു എന്നതിനെ അടിസ്ഥാനമാക്കി ആണ് ഈ മേഖല നിലനിൽക്കുന്നത്. പഠിക്കാനും വായിക്കാനും അത് ജീവിതത്തിൽ പകർത്താനും സാധിക്കുന്ന ഒരു മോട്ടിവേഷണൽ സ്പീക്കർക് തന്റെ മേഖലയിൽ ശോഭികുവാനും ജനങ്ങളിലും സമൂഹത്തിലും മാറ്റം ഉണ്ടാകുവാനും കഴിയുകയുള്ളു. സോഷ്യൽ മീഡിയയിലൂടെ വളരെ കുറച്ച് ഫോള്ളോവർനെ സൃഷ്ടിച്ച് വളരെ കുറച്ച് കാലം ഈ ഒരു ഇൻഡസ്ട്രിയിൽ പിടിച്ചു നിൽകുവാനും പണം സമ്പാദിക്കുവാനും സാധിക്കും, എന്നാൽ ഇത് കൂടുതൽ കാലത്തേക്ക് നിലനിൽക്കുക ഇല്ല.