ആഘോഷങ്ങൾ, പ്രത്യേക മുഹൂർത്തങ്ങൾ തുടങ്ങിയ വേളകളിൽ ഇന്ന് പതിവായി കണ്ടുവരുന്ന ഒന്നാണ് മികച്ചതും ആകർഷകവുമായ സമ്മാനപ്പൊതികൾ.

ഒരു വ്യക്തിയുടെ ജീവിതത്തിലെ പ്രാധാന്യമർഹിക്കുന്ന ദിവസത്തെ പിന്നീട് ഓർമ്മപ്പെടുത്താനും മറ്റും നൽകുന്നവയാണ് ഹാമ്പേഴ്‌സുകൾ, ഗിഫ്റ്റുകൾ എന്നിവ. വിപണിയിൽ ആകർഷകമായ ബിസിനസ് സാധ്യതകൾ ആണ് ഈ മേഖലയിൽ തുറക്കുന്നത്.
വ്യക്തിപരമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന കസ്റ്റമൈസ്ഡ് ഹാമ്പേഴ്സും സമ്മാനങ്ങളും വിപണിയിൽ ഇന്ന് വലിയ ആവശ്യം നേടി കഴിഞ്ഞിരിക്കുന്നു.
ഇതിന്റെ സാധ്യത മനസ്സിലാക്കിക്കൊണ്ട് ഈ രംഗത്ത് കടന്നുവന്ന യുവ സംരംഭകയാണ് ഐശ്വര്യ.
18 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ ആണ് ഐശ്വര്യ കാൻഡി റാപ്പ് എന്ന് സംരംഭം തുടങ്ങിയത്.
ആലപ്പുഴ അരുർ സ്വദേശിയായ ഐശ്വര്യ ഒറ്റയ്ക്കാണ് ഈ സംരംഭം നടത്തിക്കൊണ്ടുപോകുന്നത്.
പ്ലസ് ടു പഠനത്തിനു ശേഷമാണ് ഐശ്വര്യ പൂർണമായും ഇതിലേക്ക് തിരിഞ്ഞത്.
തുടക്കക്കാരി ആയതിനാൽ തന്നെ സാധനങ്ങൾക്കൊന്നും വലിയ വില നിലവാരം ഒന്നു നിശ്ചയിച്ചിരുന്നില്ല.
മികച്ച വർക്കിലൂടെ കൂടുതൽ പേരിലേക്ക് സർവീസ് വ്യാപിപ്പിക്കണം എന്ന ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഹാമ്പറുകളുടെ ഓർഡർ തന്നെയാണ് കൂടുതലായും വരാറുള്ളത്.
കസ്റ്റമറുടെ ആവശ്യപ്രകാരം ഇവ കസ്റ്റമൈസ് ചെയ്തു നൽകുന്നു.
തുടക്കത്തിൽ പോക്കറ്റ് മണി മാത്രമായിരുന്നു ലക്ഷ്യം. എല്ലാക്കാര്യത്തിനും വീട്ടുകാരെ ആശ്രയിക്കാതെ തന്നെ കഴിവ് വച്ച് എന്തെങ്കിലും ഒരു വരുമാനം എന്നു മാത്രമായിരുന്നു ഉദ്ദേശം. എന്നാൽ വർക്കുകളുടെ എണ്ണം കൂടാൻ തുടങ്ങിയതും, കസ്റ്റമേഴ്സിന്റെ നല്ല അഭിപ്രായങ്ങൾ ശ്രവിക്കാൻ ഇടയാക്കിയതും ഈ ബിസിനസിന്റെ സാധ്യതകളെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചു.
സോഷ്യൽ മീഡിയകളുടെ കാലമായതിനാൽ തന്നെ കൂടുതൽ പേരിലേക്ക് എത്തിക്കാൻ പണ്ടത്തെ പോലെ സമയവും പണവും ആവശ്യമില്ല.
ഇ -കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ വഴി ഹാമ്പേഴ്സും ഗിഫ്റ്റുകളും ഒറ്റ ക്ലിക്ക് ലഭ്യമാവും.
ഉപഭോക്താക്കളുടെ താല്പര്യത്തിനും ആവശ്യങ്ങൾക്കും അനുയോജ്യമായ ഡിസൈനുകൾ സൃഷ്ടിക്കുക. ഹാമ്പേഴ്സിന് ഉയർന്ന നിലവാരം നൽകുന്ന മെറ്റീരിയൽ തിരഞ്ഞെടുക്കുക. ആകർഷകമായ പാക്കിങ് ഈ സമ്മാനങ്ങളെ കൂടുതൽ ശ്രദ്ധേയമാക്കുന്നവയാണ്, ഈ കാര്യങ്ങൾ എല്ലാം തന്നെ ഐശ്വര്യ സസൂക്ഷ്മമായി ശ്രദ്ധിക്കാറുണ്ട്.
ആഘോഷങ്ങൾ നിലനിൽക്കുന്ന കാലം വരെ ഇത്തരം ബിസിനസുകളുടെ വളർച്ച തീർച്ചയായും സാധ്യമാണെന്നും ഈ യുവ സംരംഭക അഭിപ്രായപ്പെടുന്നു.
ചെറുപ്രായത്തിൽ ബിസിനസ് മേഖലയിൽ സ്വന്തമായ ഒരു വ്യക്തിമുദ്ര പതിപ്പിച്ച ചുണക്കുട്ടി കൂടിയാണീ ആലപ്പുഴക്കാരി.