
ഇന്നത്തെ കാലഘട്ടത്തിൽ മാർക്കറ്റിങ് രംഗത്ത് ഡിജിറ്റൽ മാർക്കറ്റിങ്ങിന്റെ സ്വാധീനം വളരെ വലുതാണ്.ഉപഭോക്താക്കൾ ഭൂരിഭാഗം പേരും അവരുടെ ആവശ്യങ്ങൾക്ക് ആശ്രയിക്കുന്നത് ഇന്റർനെറ്റിനെയാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ ബിസിനസ് ഏതുമാകട്ടെ അതിപ്പോൾ സർവീസ് ആകാം പ്രോഡക്ട്സ് ആകാം ടാർജെറ്റഡ് കസ്റ്റമേഴ്സിലേക്ക് കുറഞ്ഞ സമയപരിധിക്കുള്ളിൽ എത്തിക്കാൻ ഡിജിറ്റൽ മാർക്കറ്റിങ്ങിനാകും.
കുറഞ്ഞ ചിലവ്,കൂടുതൽ കസ്റ്റമർ എൻഗേജ്‌മെന്റ്, ഉയർന്ന സ്കേലബിലിറ്റി , റീച്ച് എന്നിവയാണ് ഡിജിറ്റൽ മാർക്കറ്റിങ്ങിന്റെ എടുത്ത് പറയേണ്ട പ്രത്യേകതകൾ.അതുകൊണ്ട് തന്നെ ഈ കാലഘട്ടത്തിൽ ഡിജിറ്റൽ മാർക്കറ്റിങ്ങിനെ ആശ്രയിക്കാത്ത ബിസിനെസ്സുകൾ വളരെ ചുരുക്കമാണ്.ഡിജിറ്റൽ മാർക്കറ്റിങ്ങിലെ ടെക്ക്നിക്കുകളും ടൂളുകളും വേണ്ട വിധത്തിൽ ഉപയോഗിച്ചാൽ ഏത് ബിസിനെസ്സിനേയും ഉയർച്ചയിൽ എത്തിക്കാം.
ബിസിനസ്സിൽ പ്രയോഗിക്കുന്ന ഡിജിറ്റൽ മാർക്കറ്റിങ്ങ് തന്ത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം..
Social Media Marketing
നിങ്ങൾ പുതുതായി ആരംഭിച്ച ബിസിനസിലെ ഒരു സെർവീസോ പ്രോഡക്റ്റിനെയോ പറ്റി സോഷ്യൽ മീഡിയയിലൂടെ പ്രമോട്ട് ചെയ്യുന്നതാണ് സോഷ്യൽ മീഡിയ മാർക്കറ്റിങ്ങ്. ഇന്നുള്ള കസ്റ്റമേഴ്സിൽ 90 ശതമാനവും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരാണ്.സോഷ്യൽ മീഡിയയിലെ ടൂളുകൾ ഉപയോഗിച്ചു നിങ്ങളുടെ പ്രോഡക്റ്റോ സെർവീസോ ഉപയോഗപ്രദമാകുന്ന കുറേയധികം കസ്റ്റമേഴ്സിലേക്ക് കുറഞ്ഞ സമയത്തിൽ വിവരങ്ങൾ എത്തിക്കാനും ആകും.
CONTENT മാർക്കറ്റിങ്ങ്
ബ്ലോഗുകളിലൂടെയും വീഡിയോകളിലൂടെയും ഇൻഫോഗ്രാഫിക്സികളിലൂടെയും റിപ്പോർട്ടുകളിലൂടെയും ടാർഗെറ്റ്ഡ് കസ്റ്റമേഴ്സിലേക്ക് നിങ്ങളുടെ പ്രൊഡക്ടിനെ കുറിച്ചോ സർവീസിനെ കുറിച്ചോ ഉള്ള വിശദംശങ്ങൾ എത്തിക്കുന്നതിനെയാണ് കോൺടെന്റ് മാർക്കറ്റിങ്ങ് എന്നതിലൂടെ ഉദ്ദേശിക്കുന്നത്.കസ്റ്റമേഴ്സിന് കുറഞ്ഞ സമയം കൊണ്ട് പ്രോഡക്ട്സിനെയോ സെർവീസിനെയോ കുറിച്ചുള്ള വിശദാംശങ്ങൾ കോൺടെന്റ് മാർക്കറ്റിങ്ങിലൂടെ അറിയാൻ കഴിയുന്നത് ബിസിനെസ്സിന് ഗുണകരമാകും.
വീഡിയോ മാർക്കറ്റിങ്ങ്
കോൺടെന്റ് മാർക്കറ്റിങ്ങിൽ വളരെ അധികം ഉപയോഗിക്കുന്ന ഒന്നാണ് വീഡിയോ മാർക്കറ്റിങ്ങ്.കസ്റ്റമേഴ്സിൽ ഭൂരിഭാഗം പേരും ഏതൊരു പ്രോഡക്ടും സെർവീസിനേയും പറ്റി തിരയുന്നതിനും മറ്റും വീഡിയോ പ്ലാറ്റുഫോമുകളായ youtube ,tiktok ,facebook , instagram ആശ്രയിക്കുന്നുണ്ട്.അതുകൊണ്ട് തന്നെ വീഡിയോ മാർക്കറ്റിങ്ങിലൂടെ ബിസിനെസ്സിന് കുറെയധികം enquiries ലഭിക്കുകയും ചെയ്യും.കുറഞ്ഞ സമയത്തിനുള്ളിൽ പ്രൊഡക്ടിനെക്കുറിച്ചോ സെർവീസിനെക്കുറിച്ചോ ഉള്ള വിവരങ്ങൾ കസ്റ്റമേഴ്സിലേക്ക് എത്തിക്കാൻ സാധിച്ചാലാണ് വീഡിയോ മാർക്കറ്റിങ്ങ് വിജയകരമാകൂ.
SEO
കമ്പനികൾ പലവിധത്തിലുള്ള ടെക്നിക്കുകൾ ഉപയോഗിച്ചു വെബ്സൈറ്റിലേക്കുള്ള ട്രാഫിക്ക് വർധിപ്പിക്കുന്നതിനെ സെർച്ച് എൻജിൻ ഒപ്ടിമൈസേഷൻ എന്ന് പറയുന്നത്.ആളുകൾ കമ്പനി പ്രൊവൈഡ് ചെയ്യുന്ന സെർവീസിനെക്കുറിച്ചോ പ്രൊഡക്ടിനെ കുറിച്ചോ സെർച്ച് എഞ്ചിനുകളിൽ തിരയുമ്പോൾ കൂടുതൽ പ്രാവശ്യം നിങ്ങളുടെ വെബ്സൈറ്റുകൾ റിസൾട്ട് ആയി വരുന്നതിനനുസരിച്ചു നിങ്ങളുടെ വെബ്സൈറ്റ് കസ്റ്റമേഴ്സ് തിരഞ്ഞെടുക്കാനുള്ള സാധ്യതയും വർധിക്കും.
ജീവിത രീതികൾ മാറുന്നതിനൊപ്പം മാർക്കറ്റിങ്ങ് രീതികളും മാറുകയാണ്. ഡിജിറ്റൽ മാർക്കറ്റിങ്ങിലൂടെ നിങ്ങളുടെ ബിസിനസ് ഉയരണമെങ്കിൽ നിങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കി ബ്രാൻഡ് വളർച്ചക്ക് സഹായിക്കുന്ന സ്ട്രാറ്റജികൾ അപ്ലൈ ചെയ്ത് ബിസിനസിനെ ഉയർച്ചയിലേക്ക് എത്തിക്കാൻ നല്ലൊരു ഡിജിറ്റൽ മാർക്കറ്റിങ്ങ് ഏജൻസിക്ക് കഴിയും .