മരിയയുടെ ജീവിതം ഒരു സാധാരണ കഥയല്ല. അത് ഒരു പാരമ്പര്യത്തിന്റെ തുടർച്ചയുടെയും, ആത്മവിശ്വാസത്തിൻ്റെയും, അതിജീവനത്തിൻ്റെയും കഥയാണ്. ആലപ്പുഴയിൽ വീട്, ഓഫീസ്, ഉൽപ്പാദന യൂണിറ്റ് എല്ലാം ഒരു കോമ്പൗണ്ടിൽ തന്നെ. അവിടെയാണ് മരിയ നാച്ചുറൽസ് എന്നൊരു വലിയ സംരംഭം ഉയർന്നത്. ഈ ബിസിനസിന്റെ ആദ്യയാത്ര അത്ര സുലഭമായിരുന്നില്ല. 60 വർഷം മുമ്പ് മരിയയുടെ മുത്തശ്ശി വീട്ടിലിരുന്ന് തയ്യാറാക്കിയ ആയുർവേദ മരുന്നായിട്ടാണ് ഈ ബിസിനസ് ആരംഭിച്ചത്. വീട്ടിലെ ചെറുകിട ഉപയോഗത്തിനായി മാത്രം. എന്നാൽ അതിൻറെ ഗുണം അറിഞ്ഞവരൊക്കെയും വീണ്ടും അത് ആവശ്യപ്പെടാൻ തുടങ്ങി. തലമുറകൾ കടന്നുപോയപ്പോഴും ഈ മരുന്നിന്റെ ഗുണം മാറ്റമില്ലാതെ നിലനിന്നു.
മരിയ, മുത്തശ്ശിയുടെ കൈവെച്ച പാരമ്പര്യത്തിന്റെ പുതുതലമുറയിലെ അംഗമാണ്. എന്നാൽ അപ്പോൾ അവർ LLB പഠനം പൂർത്തിയാക്കി, വിദേശത്തുള്ള ഭർത്താവിനൊപ്പം കുടുംബ ജീവിതം നയിക്കുകയായിരുന്നു. ജീവിതം സുഖസൗകര്യങ്ങളാൽ നിറഞ്ഞതായിരുന്നു. പക്ഷേ, കർക്കശതയില്ലാത്ത സുഖജീവിതം ഒരിക്കലും ആത്മസംതൃപ്തി നൽകില്ല. വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് മടങ്ങിയപ്പോൾ, മരിയയുടെ വീട്ടുമുറ്റത്ത് ഒരു മാറ്റം കാണാൻ കഴിഞ്ഞു. ഒരുപാട് ആളുകൾ അവിടെത്തുന്നു. അവർക്ക് വേണ്ടത് Mariyas Hair Care ഓയിൽ ആയിരുന്നു. പലരും തന്റെ കുട്ടിക്കാലം മുതൽ ഉപയോഗിച്ചിട്ടുള്ള ഒരു എണ്ണ. എന്നാൽ, ലോക്ക്ഡൗൺ കാലത്ത് ആളുകൾക്ക് ഇത് വാങ്ങാനാകാതെ വേദനയിലായി. അവിടെ നിന്നാണ് മരിയയുടെ ചിന്ത മാറിയത് “എന്തുകൊണ്ട് ഇത് കൂടുതൽ ആളുകളിലേക്ക് എത്തിച്ചുകൂടാ”

മരിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ പരിപൂർണ്ണമായി ഉപയോഗപ്പെടുത്താൻ തുടങ്ങി. Amazon, Flipkart, Meesho എവിടെയും Mariyas Hair Care ഓയിൽ പ്രചാരത്തിലേറി. കൂടാതെ, ഫേസ്ബുക്ക് ഗ്രൂപ്പുകൾ, ഇൻസ്റ്റഗ്രാം, വാട്ട്‌സ്ആപ്പ് ബിസിനസ് എന്നിവ ഉപയോഗപ്പെടുത്തി കസ്റ്റമർ ബേസ് വളർത്തി.
തുടക്കത്തിൽ വെറും 10-30 ബോട്ടിൽ മാത്രം തയ്യാറാക്കിയിരുന്നെങ്കിൽ, ഒരു മാസം കഴിഞ്ഞപ്പോൾ 1000 ബോട്ടിലുകൾ വരെ കസ്റ്റമറിലേക്ക് പോവുകയായിരുന്നു. കൊറിയർ ചെലവ് വലിയൊരു പ്രശ്‌നമായി. എന്നാൽ കസ്റ്റമറുടെ ആവശ്യം അതിനേക്കാളും വലുതായിരുന്നു. അതുകൊണ്ടു വ്യത്യസ്ത രാജ്യങ്ങളിൽ ഡിസ്‌ട്രിബ്യൂട്ടർമാരെ കണ്ടെത്തി. UK, US, ബാംഗ്ലൂർ, തമിഴ്നാട് എവിടെയും മരിയയുടെ എണ്ണ വ്യാപിച്ചു.
ഇതൊക്കെ നടത്തി വരുന്നതിനിടെയാണ് കേരള കൗമുദി, മാതൃഭൂമി, ഗ്രഹലക്ഷ്മി, ഇന്ത്യൻ എക്സ്പ്രസ് തുടങ്ങിയ മാധ്യമങ്ങൾ ഇതിനെക്കുറിച്ച് എഴുതിത്തുടങ്ങിയത്. സംരംഭകയെന്ന നിലയിൽ അവാർഡുകളും സമ്മാനങ്ങളുമൊക്കെ ലഭിച്ചു.
പുതിയ ഉൽപ്പന്നങ്ങൾ കൊണ്ടുവരുമ്പോൾ, അവയുടെ ഗുണമേന്മ ഉറപ്പാക്കാൻ മരിയ വിശേഷിച്ച് ശ്രദ്ധിച്ചു. ഡോക്ടർമാരും, കെമിസ്റ്റുകളും, ബോട്ടാണിസ്റ്റുകളും ചേർന്ന് പുതിയ സംയോജിതങ്ങൾ ഉണ്ടാക്കി. Hair Care, Skin Care, Beauty Care, Baby Care, Organic cosmetics ഇതെല്ലാം ഉത്പാധിപ്പിച്ചു. വീട്ടിൽ നിന്നും നേരിട്ട് വാങ്ങാനെത്തുന്നവരും ഇപ്പോഴും ഉണ്ട്. ഗുണമേന്മ ഉറപ്പുവരുത്താനായി നേരിട്ട് വിറ്റഴിക്കാൻ മരിയ കൂടുതൽ ആഗ്രഹിച്ചു. ഇപ്പോൾ 1.5 കോടി രൂപയുടെ വാർഷിക ടേൺഓവർ ആണ് മരിയ നാച്ചുറൽസ് നേടുന്നത്. ഇത് ഒരു വലിയ ലക്ഷ്യത്തിലേക്കുള്ള തുടക്കം മാത്രം ആണ്.
ഈ ഉൽപ്പന്നങ്ങൾക്കൊപ്പം എന്തുകൊണ്ട് ട്രീറ്റ്മെന്റ് സൗകര്യവും നൽകിക്കൂടാ എന്ന ആലോചന ആണ് ഒരു സംയോജിത ചികിത്സാ കേന്ദ്രം, ഹോസ്പിറ്റൽ എന്നിവയുടെ മരിയയുടെ ആഗ്രഹം. അവിടെ ആയുർവേദ ചികിത്സ, ഹെയർ, സ്കിൻ, ന്യൂട്രിഷൻ, എല്ലാം ഉൾക്കൊള്ളിച്ച ഒരു വലിയ സംരക്ഷണ സംവിധാനമായി വികസിപ്പിക്കാൻ ആഗ്രഹിക്കുന്നു.
മരിയയുടെ കരുത്ത് ഹാർഡ് വർക്കാണ്. ത്യാഗം, ക്ഷമ, ദീർഘദർശനം ഇതൊക്കെ ചേർന്നൊരുക്കിയ അതിജീവനഗാഥയാണ് മരിയ നാച്ചുറൽസ്. ഒരു സ്ത്രീക്ക് ഒന്നും ചെയ്യാൻ പറ്റില്ല എന്ന് പറയാനാവില്ല! അഗ്രഹവും ആത്മവിശ്വാസവും ഉണ്ടെങ്കിൽ അവൾക്ക് ലോകം തന്നെ മാറ്റാനാകും. മരിയയുടെ കണ്ണുകളിൽ ഒരു പ്രകാശവും, അവരുടെ പുഞ്ചിരിയിൽ ഒരു സംരംഭകന്റെ വിജയഗാഥയും ഉണ്ട്.