നമ്മൾ കാണുന്ന പ്രകൃതിയെ കൈവശമുള്ള ചെറുകുപ്പിയിൽ ഉൾക്കൊള്ളിക്കാനാവുമോ? അതിനൊരു ഉത്തരമാണ് ടെററിയം.
ഇതിനെ ചെറു ഗാർഡൻ അഥവാ പ്രകൃതിയുടെ ചെറു പ്രപഞ്ചമായും കണക്കാക്കാം. കുപ്പിയിലും ഗ്ലാസ് കണ്ടൈനറുകളിലും സൃഷ്ടിച്ചെടുക്കുന്ന പച്ചപ്പിന്റെ കൊച്ചു ലോകം.

സന്ധ്യാ രാജു എന്ന ഊട്ടി സ്വദേശി ടെറാറിയം നിർമ്മാണത്തിലേക്ക് കടന്നുവന്നത് ഇത് ഉണ്ടാക്കുമ്പോൾ ലഭിക്കുന്ന സന്തോഷം നിലനിർത്താൻ മാത്രമായിരുന്നു.
രണ്ടാമത്തെ കുഞ്ഞ് ജനിച്ച ശേഷം ഉണ്ടായ മാനസിക സംഘർഷം കുറയ്ക്കാൻ എന്തെങ്കിലും കാര്യത്തിൽ എൻഗേജ്ഡ് ആവുക എന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ… അങ്ങനെയാണ് യൂട്യൂബ് നോക്കി പഠിച്ച് ടെററിയം നിർമ്മാണത്തിൽ എത്തുന്നത്.
ഇതൊരു തെറാപ്പി കൂടിയാണ് എന്നതാണ് സത്യം. ടെററിയം നിർമ്മിക്കുമ്പോൾ ലഭിക്കുന്ന ഹാപ്പിനസ് തന്നെയാണ് തുടർന്നുകൊണ്ട് പോകാനും കാരണമായത്.
യു എസ് കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനിയിലെ പ്രോജക്ട് കോഡിനേറ്റർ ആയി വർക്ക് ചെയ്തുവരുന്ന സിന്ധു ടെറാറിയം നിർമ്മാണവും വിൽപ്പനയും ഇന്നേവരെ ഒരു ബിസിനസ് ആയി കണ്ടിട്ടേ ഇല്ല .
ഒഴിവുസമയങ്ങളിൽ ആണ് ഇവ നിർമ്മിക്കുന്നത്. ആദ്യം നിർമ്മിച്ചവ ഭർത്താവിന്റെ ഓഫീസിലും, മറ്റ് ഫ്രണ്ട്സിനും ഒക്കെ ഗിഫ്റ്റ് ആയി നൽകി. ആവശ്യക്കാർ ഏറിയതോടെ സമയം കിട്ടുമ്പോൾ നിർമ്മിച്ചു കൊടുക്കാറാണ് പതിവ്.
300 രൂപ മുതൽ 15,000 രൂപ വരെ വിലമതിക്കുന്ന ടെററിയം നിർമിക്കാറുണ്ട്.
ഇത് പഠിക്കണം എന്ന് ആഗ്രഹിക്കുന്നവർക്കായി വർക്ക് ഷോപ്പും ഓൺലൈൻ ആയി നൽകിവരുന്നു.
അടുത്തുള്ള നഴ്സറിയിൽ നിന്നുമാണ് ടെററിയം നിർമ്മാണത്തിന് ആവശ്യമായ വസ്തുക്കൾ ശേഖരിക്കുന്നത്.
ഇതുവരെ 200ൽ കൂടുതൽ ടെററിയം ചെയ്തു കഴിഞ്ഞു.
ആവശ്യക്കാരുടെ ഓർഡറുകൾ സ്വീകരിച്ചു നേരിട്ട് ചെയ്തുകൊടുക്കാറാണ് പതിവ്. കൊറിയർ ചെയ്യാറില്ല കാരണം ഇത് ഇളകി കഴിഞ്ഞാൽ സെറ്റ് ചെയ്തിരിക്കുന്നത് താറുമാറാവാനും, ഗ്ലാസ് ബോട്ടിൽ ഉടയാനും സാധ്യതയുണ്ട്.
ഇതിന്റെ നിർമ്മാണത്തിന് ക്ഷമയും അതുപോലെ ഏകാഗ്രതയും നിർബന്ധമാണ്. അധികം വെളിച്ചം കിട്ടുന്ന സ്ഥലത്തോ കൂടുതൽ ഇരുട്ടുമൂടിയ ഇടങ്ങളിലോ ടെററിയം വെക്കരുത്. മിതമായ പ്രകാശം മാത്രം മതി.
രണ്ട് ടൈപ്പ് ടെറാറിയം ആണ് ഉള്ളത് ക്ലോസ്ഡ് ടെരാറിയവും ഓപ്പൺ ടെററിയവും. സംരക്ഷിക്കാനും പരിപാലിക്കാനും എളുപ്പം ക്ലോസറ്റ് ടെറാറിയം ആണ്.
ടെററിയം എന്ന സങ്കല്പം കൂടുതൽ പേരിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതേ ഉള്ളൂ. വിവിധ ആളുകൾക്കും ഡെക്കറേഷൻ പ്രേമികൾക്കും കൗതുകമായി മാറിയിരിക്കുന്നു ഇവ.
പച്ചപ്പിനോടും പ്രകൃതിയോടുമുള്ള ബന്ധത്തിന് പ്രാധാന്യം നൽകി ജീവിതത്തിൽ പുതുമയുള്ള ഒരു അനുഭൂതി നൽകുന്നവ കൂടിയാണീ ടെറാറിയം.