
ആധുനിക സമൂഹത്തിൽ വ്യക്തിപരമായ സൗന്ദര്യ സംരക്ഷണത്തിനുള്ള പ്രാധാന്യം വർദ്ധിക്കുകയാണ്. ഈ വേളയിൽ കോസ്മെറ്റിക് ഉൽപ്പന്നങ്ങളുടെ വിപണി വൻ മാർജിനിൽ കുതിക്കുകയാണ്. സ്കിൻ കെയർ, ഹെയർ കെയർ, മേക്കപ്പ്, ഹെയർ എക്സ്റ്റൻഷൻസ്, സുഗന്ധവസ്തുക്കൾ, പുത്തൻ ഫാഷൻ വസ്ത്രങ്ങൾ, മറ്റ് ആട ആഭരണങ്ങൾ തുടങ്ങി വിപുലമായ ശ്രേണിയുള്ള ഉൽപ്പന്നങ്ങൾ ഇന്ന് ഉപഭോക്താക്കളുടെ മുൻഗണനാ സ്ഥാന പട്ടികയിലാണ്.
കോഴിക്കോട് നടുവട്ടം സ്വദേശി ബിഗിന തന്റെ നൈലോ ബ്യൂട്ടി പാർലർ തുടങ്ങാൻ ഒരേ ഒരു കാരണം മാത്രം, സ്വന്തമായി വരുമാനം ഉണ്ടാക്കണം, അതും സംരംഭകത്വത്തിലൂടെ…
ഡിഗ്രി പഠനം കഴിഞ്ഞ് വിവാഹശേഷം പല ജോലികൾ നോക്കിയെങ്കിലും അതിലൊന്നും തൃപ്തി അടയാൻ ബിഗിനക്ക് സാധിച്ചില്ല. ശേഷമാണ് സ്വന്തമായി ഒരു സലൂൺ എന്ന ആശയം ഉദിച്ചത്.
കെട്ടുതാലി വരെ പണയപ്പെടുത്തിയാണ് അവൾ തന്റെ സ്വപ്നം പൂവണിയിച്ചത്.
ബ്യൂട്ടീഷൻ കോഴ്സും മറ്റും പഠിച്ചിട്ടുണ്ടായിരുന്നു. അതിന്റെ പിൻബലം കൂടെയുണ്ടായിരുന്നു.
നാല് ലക്ഷം രൂപ ബിസിനസ് ലോൺ എടുത്തിട്ടായിരുന്നു തുടങ്ങിയത്.
സലൂൺ ആയിട്ട് 2005ൽ തുടങ്ങി.
നൈലോ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയിട്ട് നാല് വർഷത്തോളമായി. ഫറോക്ക് പ്രീതി കോംപ്ലക്സിൽ ആയിട്ടാണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്.
നൈലോ ബ്യൂട്ടിപാർലറിനു പുറമേ കോസ്മെറ്റിക് ഷോപ്പും കൂടെയുണ്ട്, കൂടാതെ റെന്റൽ ഓർണമെൻസിന്റെ മറ്റൊരു സ്ഥാപനത്തിന്റെ പണിപ്പുരയിലാണ് ഇപ്പോൾ ബിഗിന.
നെയിൽ ആർട്ട്, ഹെയർ എക്സ്റ്റൻഷൻ, മൈക്രോ ബ്ലേഡ്, തുടങ്ങിയ സർവീസുകൾ നൽകിവരുന്നു. ഭർത്താവും മക്കളും പൂർണ്ണ പിൻന്തുണയേകി കൂടെയുണ്ട്. മക്കൾ രണ്ടുപേരും ബിസിനസിലും വർക്കിലും സഹായികളാണ്.
നൈലോവിന്റെ മറ്റൊരു പ്രത്യേകതയാണ് ഇവിടത്തെ ഓർഗാനിക് ഫേസ് പാക്കുകൾ. ബിജിന തന്നെ വീട്ടിൽ നിന്നും നിർമ്മിക്കുന്നവയാണ് ഇവ. ആയുർവേദ ഫേഷ്യൽ കഴിഞ്ഞാൽ പിന്നെ കസ്റ്റമേഴ്സിന് വീട്ടിൽ കൊണ്ടുപോയി ഉപയോഗിക്കാനായി വീട്ടിൽ നിർമ്മിച്ച ഓർഗാനിക് പൗഡർ നൽകും.ഇതിലൂടെ കസ്റ്റമേഴ്സിന് കൂടുതൽ പ്രയോജനം ലഭിക്കുന്നു. ഫേഷ്യൽ ചെയ്തതിന്റെ എഫക്ട് കൂടുതൽ ദിവസം നീണ്ടുനിൽക്കാനും അതുപോലെ മുഖത്ത് വെയിൽ അടിച്ച കരിവാളിപ്പുകളും മറ്റും മാറുന്നു. കെമിക്കൽസ് ഒന്നും തന്നെ ഉപയോഗിക്കുന്നില്ല എന്നത് തന്നെയാണ് പ്രത്യേകത. ഗോൾഡൻ ഫേഷ്യൽ പരിശുദ്ധമായ സ്വർണം ഉപയോഗിച്ച് ചെയ്യുന്നു എന്നതും ഇവിടത്തെ എടുത്തു പറയേണ്ട പ്രത്യേകതയാണ്.
ബിഗിന വർഷങ്ങൾക്കു മുൻപ് ഒറ്റയാൾ പോരാട്ടത്തിലൂടെ തുടങ്ങിയ നൈലോയിൽ ഇന്ന് ഏഴോളം ജീവനക്കാർ ഉണ്ട്. മാത്രമല്ല ഗവണ്മെന്റ് അപ്പ്രൂവ്ഡ് ബ്യൂട്ടീഷ്യൻ കോഴ്സ് പ്ലെയ്സ്മെന്റൊട് കൂടി ബിഗിന നൽകി വരുന്നു.
കസ്റ്റമേഴ്സ് കൂടുതൽ പേരും എത്തുന്നത് ഗൂഗിൾ റിവ്യൂ നോക്കിയും റഫറൻസ് വഴിയും ആണ്.ഇതിലൂടെ മനസ്സിലാകുന്നത് മികച്ച സർവീസുകൾ നൽകിയാൽ ആളുകൾ നമ്മെ തേടിവരും ഒരിക്കലും നമ്മൾ തേടി പോകേണ്ട ആവശ്യം വരുന്നില്ല എന്നതാണ്. ഒരിക്കൽ വന്നവർ വീണ്ടും എത്തുന്നത് കാണുമ്പോൾ കിട്ടുന്ന സംതൃപ്തിയാണ് നമ്മളെ മുന്നോട്ട് വിജയകരമായി കുതിക്കാനുള്ള ഊർജ്ജം നൽകുന്നത്.
കൂടുതൽ ആഗ്രഹങ്ങൾ ഒന്നും തന്നെ ബിഗിനയ്ക്ക് ഇല്ല. മികച്ച സേവനങ്ങൾ നൽകി നിലവിലുള്ളതിനെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കണം. കസ്റ്റമേഴ്സിന്റെ ആവശ്യങ്ങൾ അറിഞ്ഞ് പുത്തൻ മാറ്റങ്ങൾ കൊണ്ടുവരുന്നത് തന്നെയാണ് ആധുനിക കാലത്തെ ബിസിനസ്സിൽ വരുന്ന വലിയ മാറ്റം. നമ്മൾ അപ്ഡേറ്റഡ് ആകുന്നതിനോടൊപ്പം ചെയ്യേണ്ട കാര്യങ്ങൾ 100% ആത്മാർത്ഥതയോടെ ചെയ്യുക, റിസൾട്ട് പിറകെ വന്നോളും എന്ന് ബിഗിന അഭിപ്രായപ്പെടുന്നു.