ഭക്ഷ്യോത്പന്നങ്ങളുടെ നിർമാണം, സംസ്കരണം, വിപണനം തുടങ്ങി ഭക്ഷണവുമായി ബന്ധപ്പെട്ട ബിസിനസ് ചെയ്യുന്ന എല്ലാ വ്യാപാരികളും ഭക്ഷ്യ സുരക്ഷാ നിയമത്തിലെ (FOOD SAFETY AND STANDARDS ACT 2006) വ്യവസ്ഥകൾ അറിഞ്ഞിരിക്കേണ്ടതാണ്.
രാജ്യത്ത് ഉത്പാദിപ്പിച്ചു. സംസകരിച്ചും, പാകം ചെയ്തും വിപണനം ചെയ്യപ്പെടുന്നതും ഏതൊരു പൗരന്റെയും കൈകളിൽ എത്തിച്ചേരുന്നതും ആയ ഭക്ഷ്യ വസ്തുക്കൾ സുരക്ഷിതമാണെന്ന് ഉറപ്പു വരുത്താൻ വേണ്ടിയാണി നിയമത്തിലെ വ്യവസ്ഥകൾക്ക് രൂപം കൊടുത്തിട്ടുള്ളത്. ഫുഡ് ബിസിനസ് ഓപ്പറേറ്റർ
(FOOD BUSINESS OPERATOR/FBO) മാർ അറിഞ്ഞിരിക്കേണ്ട വ്യവസ്ഥകൾ താഴെ പറയുന്നവയാണ്.
ലൈസൻസിങ്
ഭക്ഷ്യ വ്യാപാരം ഏത് തരത്തിൽ ഉള്ളത് ആയാലും ഭക്ഷ്യ സുരക്ഷാ ലൈസൻസ് ലഭിച്ച ശേഷമേ തുടങ്ങാൻ പാടുള്ളൂ. ചെയ്യുന്ന ബിസിനസ് അനുസരിച്ചു ഭക്ഷ്യ സുരക്ഷാ ലൈസൻസ് പലവിധത്തിൽ ഉണ്ട്. ചെറുകിട കച്ചവടകാർ REGISTRATION എടുത്താൽ മതിയാകും. ഒരു വര്ഷം 12 ലക്ഷത്തിനു താഴെ വിറ്റുവരവ് ഉള്ളവരെ ആണ് പ്രധാനമായും ചെറുകിട കച്ചവടകാർ(PETTI FBO) ആയി കണക്കാക്കുന്നത്.
RESTAURANT, HOTEL, RETAIL, WHOLESALE, DISTRIBUTION ( BUSINESS ചെയ്യുന്നവർ എല്ലാം സ്റ്റേറ്റ് ലൈസൻസ് ആണ് എടുക്കേണ്ടത്. ഭക്ഷ്യ വസ്തുക്കളുടെ നിർമാണം, സംസ്കരണം എന്നിവ ചെയ്യുന്നവരും സ്റ്റേറ്റ് ലൈസൻസ് ആണ് എടുക്കേണ്ടത്, എന്നാൽ ലൈസൻസ് ഫീ വ്യത്യാസം ഉണ്ട് ഹോട്ടലുകൾക്കും സ്റ്റാർ റേറ്റിംഗ് നു അനുസരിച്ചു ലൈസൻസ് ഫീ വ്യത്യാസം ഉണ്ട്.
സെൻട്രൽ GOVT ഏജൻസികളുടെ നിയന്ത്രണത്തിൽ ഉള്ള ഏരിയ, സീ പോർട്ട്, റെയിൽവേ ഏരിയ, എയർപോർട്ട്,, തുടങ്ങിയ സ്ഥലങ്ങൾ, 20 CRORE ൽ അധികം TURNOVER ഒരു വര്ഷം ഉള്ള ബിസിനസ് കാർ, IMPORT, EXPORT തുടങ്ങി ചിലതരം ബിസിനസ് കൾക്ക് സെൻട്രൽ ലൈസൻസ് ആണ് എടുക്കേണ്ടത്.
ലൈസൻസ് ഫീ 100,2000, 3000,5000.7500 എന്നിങ്ങനെ ലൈസൻസിന്റെ തരത്തിനനുസരിച്ചു മാറും, ലൈസൻസ് ഒരു വര്ഷം മുതൽ 5 വര്ഷം വരെ ഏത് കാലയളവിലേക്കും എടുക്കാം.
ഭക്ഷ്യ സുരക്ഷാ ലൈസൻസ് 14 അക്ക നമ്പർ ൽ ആണ് ലഭിക്കുന്നത്. ഈ നമ്പർ ൽ നിന്നും സ്ഥാപനത്തെ സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ ലഭിക്കുന്നത് ആണ്.
REGISTRATION ഫുഡ് സേഫ്റ്റി ഓഫീസർ ഉം സ്റ്റേറ്റ് ലൈസൻസ് അസിസ്റ്റന്റ് കമ്മിഷണർ ഉം സെൻട്രൽലൈസൻസ് FSSAI യുടെ കീഴിലുള്ള ഫുഡ് സേഫ്റ്റി DESIGNATED OFFICER ഉം ആണ് അനുവദിക്കുന്നത്.
ലൈസൻസ് EXPIRY ആകുന്നതിനു 6 മാസം മുന്നേ പുതുക്കാവുന്നതാണ്. EXPIRY തീയതി കഴിഞ്ഞാൽ 3 മാസം വരെ ലൈൻസ് ഫീയുടെ 3TIMES ഉം മൂന്നു മാസം മുതൽ 6 മാസം വരെ ലൈസൻസ് ഫീ യുടെ STIMES ഉം FINE അടച്ചാൽ മാത്രമേ പുതുക്കാൻ പറ്റൂ. അതിനാൽ EXPIRY തീയതിക്കു മുൻപ് ലൈസൻസ് പുതുക്കാൻ ശ്രദ്ധിക്കേണ്ടത് ആണ്.
ലൈസൻസ് നു അപേക്ഷിക്കേണ്ടത് ഓൺലൈൻ ആയി ആണ്. എല്ലാ ആവശ്യം ലൈസൻസ് കൾക്കും ആധാർ, PROOF OF PREMISESഎന്നീ BASIC DOCUMENTS ആണ്.
നിർമാണം, സംസ്കരണം, നിർമ്മാണ കയറ്റുമതി, ഇറക്കുമതി എന്നിവ ചെയ്യുന്നവർ എല്ലാ വർഷവും ANNUAL RETURN ഫയൽ ചെയ്യേണ്ടത് ആണ്. നിശ്ചിത തീയതി കഴിഞ്ഞും ANNUAL RETURN ഫയൽ ചെയ്തില്ലെങ്കിൽ ദിവസം നൂറു രൂപ വച്ച് ലൈസൻസ് ഫീ യുടെ അഞ്ച് ഇരട്ടി വരെ ഫൈൻ അടക്കേണ്ടി വരുന്നതാണ്. ഈ ഫൈൻ അടക്കാതെ പിന്നീട് ലൈസൻസ് പുതുക്കുവാൻ സാധിക്കുകയില്ല.
ഭക്ഷ്യ സുരക്ഷാ ലൈസൻസ് ഇല്ലാതെ ഫുഡ് ബിസിനസ് ചെയ്യുന്നത് 6 മാസം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന ക്രിമിനൽ കുറ്റം ആണ്.
ഒന്നിലധികം ഉടമസ്ഥർ ഉള്ള സ്ഥാപനങ്ങളിൽ കൈകാര്യം ചെയ്യപ്പെടുന്ന ഭക്ഷ്യ വസ്തുക്കൾ നിശ്ചിത ഗുണനിലവാരം ഉള്ളതും സുരക്ഷിതവും ആണെന്ന് ഉറപ്പുവരുത്താൻ സ്ഥാപനത്തിലെ ഒരാളെ ചുമതലപ്പെടുത്താവുന്നത് ആണ്. ഇപ്രകാരം NOMINATE ചെയ്യപ്പെടുന്ന ആൾ ഗുണനിലവാരത്തിൽ വരുന്ന പോരായ്മകൾക്കു ഉത്തരവാദിയാവുന്നതും മറ്റു ഉടമസ്ഥർ ആ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിവാക്കപ്പെടുന്നതും ആണ്.
പാക്ക് ചെയ്ത ഭക്ഷ്യ വസ്തുക്കൾ എല്ലാം നിയമാനുസരണം ലേബൽ ചെയ്തിരിക്കേണ്ടത് ആണ്. സ്ഥാപനത്തിന്റെ ലൈസൻസ് നമ്പർ ഉം ലേബൽ ൽ ഉണ്ടാവേണ്ടതാണ്. നിയമാനുസരണം ലേബൽ ചെയ്തിട്ടില്ലെങ്കിൽ മൂന്നു ലക്ഷം രൂപ വരെ പിഴ ലഭിക്കാവുന്നതാണ്.
വെള്ളം ഉപയോഗിച്ച് ഭക്ഷ്യ വസ്തുക്കൾ ഉണ്ടാക്കുന്നവർ 6 മാസത്തിൽ ഒരിക്കൽ വെള്ളം പരിശോധിച്ചു ഗുണനിലവാരം ഉറപ്പു വരുത്തിയ രേഖ സൂക്ഷിച്ചിരിക്കണം. കൂടാതെ ഭക്ഷണം കൈകാര്യം ചെയ്യുന്നവരുടെ MEDICAL FITNESS CERTIFICATE ഉം സൂക്ഷിച്ചിരിക്കണം. കൂടാതെ അവർക്കു, ഭക്ഷ്യ വസ്തുക്കൾ ശരിയാം വിധം കൈകാര്യം ചെയ്യാൻ ആവശ്യമായ ട്രെയിനിങ് ലഭ്യമാക്കേണ്ടതും ഉണ്ട്
ഫുഡ് മാനുഫാക്റ്ററേഴ്സ് ഭക്ഷണത്തിൽ ചേർക്കാവുന്ന അഡിറ്റീവ്സ് സംബന്ധിച്ച അറിവുള്ളവരായിരിക്കണം. അല്ലെങ്കിൽ പ്രോസസ്സ് ഫുഡ് ന്റെ നിർമാണ പ്രക്രിയകൾ അറിയുന്ന / പഠിച്ച ആളെ ചുമതലപ്പെടുത്തേണ്ടത് ആണ്. മാനുഫാക്റ്ററേഴ്സ് തങ്ങളുടെ ഉത്പന്നങ്ങൾ 6 മാസത്തിൽ ഒരിക്കൽ പരിശോധന നടത്തിയ റിപ്പോർട്ട് ലൈസൻസ് ന്റെ സൈറ്റ് ൽ അപ്ലോഡ് ചെയ്യേണ്ടതുണ്ട്.
ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യേണ്ടത് എങ്ങിനെ എന്നത് നിയമത്തിലെ റെഗുലേഷൻസ് ൽ പറഞ്ഞിട്ടുണ്ട്. അതിനു വിപരീതമായി ഏതെങ്കിലും കാര്യങ്ങൾ കണ്ടുപിടിക്കപ്പെടുകയാണെങ്കിൽ ചെയ്യുന്ന ലംഘനത്തിന്റെ തീവ്രത അനുസരിച്ചു ശിക്ഷ ഉണ്ടാവുന്നതാണ്. നിയമ ലൈസൻസ് സ്ഥാപനത്തിൽ പ്രദര്ശിപ്പിക്കേണ്ടത് (EXHIBIT IN PROMINENT PLACE IN THE BUSINESS PREMISES) .
മേൽ പറഞ്ഞ കാര്യങ്ങൾ വളരെ സംക്ഷിപ്ത രൂപത്തിലുള്ളതാണ്. ഈ കാര്യവുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനും സേവനങ്ങൾക്കുമായി താഴെ കൊടുത്തിതിരിക്കുന്ന നമ്പർ ൽ വിളിക്കുകയോ WHATSAP ചെയ്യുകയോ ആകാം.
P KALEYAMMA
RETIRED DEPUTY COMMISSIONER OF FOOD SAFETY. PH: 9496341967, email: pkaliyamma@gmail.com.