2019 ൽ ഹൈദരാബാദ് സ്വദേശികളായ ദമ്പതികൾ സന്ദീപ് ജോഗിപാർത്തിയും കവിത ഗോപുവും സോഫ്റ്റ് വെയർ എഞ്ചിനീയർമാർ എന്ന നിലയിൽ ഉള്ള തങ്ങളുടെ കരിയറിൽ നിന്ന് ഒരു സംരംഭത്തിലേക്ക് മാറാൻ തീരുമാനിച്ചു. പരമ്പരാഗത ഇന്ത്യൻ മധുരപലഹാരങ്ങളുടെ, പ്രത്യേകിച്ച് ലഡ്ഡു എന്ന വിഭവം കേന്ദ്രീകരിച്ചു യാതൊരു മായവും ചേർക്കാത്ത രീതിയിൽ ആരോഗ്യത്തോടെ ഇവ നൽകുന്നതിനായി അവർ സ്റ്റാർട്ടപ്പായ ലാഡുബോക്സ് എന്ന ഒരു സ്ഥാപനം തുടങ്ങാൻ തീരുമാനിച്ചു .

മധുരപലഹാരങ്ങളോടുള്ള വ്യക്തിപരമായ പ്രേമവും ആഗ്രഹവും ഉള്ളവരായതിനാൽ അവർ പഞ്ചസാരയുടെ ഉപയോഗം പരമാവധി ഒഴിവാക്കിക്കൊണ്ട് ശർക്കര, ഈന്തപ്പഴം തുടങ്ങിയ പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് ലഡ്ഡുകൾ ഉണ്ടാക്കാൻ തുടങ്ങി. കൂടാതെ റാഗി (ഫിംഗർ മില്ലറ്റ്) ഫോക്സ്റ്റെയിൽ മില്ലറ്റ്, കോഡോ മില്ലറ്റ്, ഫ്ളാക്സ് സീഡ് ലഡ്ഡു തുടങ്ങിയവ ഉപയോഗിച്ചും ലഡ്ഡു നിർമ്മിക്കുന്നുണ്ട് , ഓരോന്നിനും ഏകദേശം 28 ഗ്രാം ഭാരവും 21 ദിവസത്തെ ആയുസ്സും ആണുള്ളത് .
പോച്ചാരം എന്ന സ്ഥലത്ത് ഒരു ചെറിയ നിർമ്മാണ യൂണിറ്റായി മൂന്ന് പേരടങ്ങുന്ന സംഘമായി ആരംഭിച്ച സന്ദീപും കവിതയും ഐടി കമ്പനികളിലെയും പ്രാദേശിക മേളകളിലെയും സ്റ്റാളുകളിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾ വിറ്റു. ഈ തന്ത്രപരമായ വിപണന തന്ത്രം വിലപ്പെട്ട ഉപഭോക്തൃ പ്രതികരണം നേരിട്ട് ശേഖരിക്കാൻ അവരെ സഹായിച്ചു , ഇത് ലഡ്ഡുവിൽ പുതിയ രുചികളായി തേങ്ങ, ബേസൻ (കടല മാവ്) പോലുള്ളവ ഉപയോഗിച്ച് വികസിപ്പിക്കുന്നതിലേക്ക് നയിച്ചു.
2020-ൽ കോവിഡ്-19 മഹാമാരി ആരംഭിച്ചതോടെ ഒരു ഓൺലൈൻ വിൽപ്പന മോഡലിലേക്ക് തിരിയേണ്ടി വന്നു . അവർ ഒരു വെബ്സൈറ്റ് ആരംഭിക്കുകയും വിശാലമായ മാർക്കറ്റിലേക്ക് എത്തിച്ചേരാൻ സോഷ്യൽ മീഡിയയെ പ്രയോജനപ്പെടുത്തുകയും ചെയ്തു, ഇന്ത്യയിലുടനീളവും അന്താരാഷ്ട്രതലത്തിൽ പോലും വിവിധ നഗരങ്ങളിൽ നിന്ന് ഓർഡറുകൾ ലഭിച്ചു തുടങ്ങി. 2020 ജൂൺ ആയപ്പോഴേക്കും അവരുടെ ഓൺലൈൻ വിൽപ്പന മുമ്പത്തെ ഓഫ് ലൈൻ വിൽപ്പനയെ മറികടന്നു, ഒരു വർഷത്തിനുള്ളിൽ 6,000-ലധികം ഓർഡറുകളോടെ ലഡ്ഡുബോക്സ് 55 ലക്ഷം രൂപയുടെ വിറ്റുവരവ് നേടി.
2022 ജൂലൈയിൽ, അവരുടെ വിജയത്തിൽ നിന്നും പ്രചോദനം നേടി തെലങ്കാന മധുരപലഹാരങ്ങൾക്കും രുചികൾക്കും പേരുകേട്ട ബ്രാൻഡായ ചക്കിനാലുവുമായി സഹകരിച്ച് ഹൈദരാബാദിലെ സൈനിക്പുരിയിൽ അവരുടെ ആദ്യത്തെ ഫിസിക്കൽ സ്റ്റോർ അവർ തുറന്നു. 1, 000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ ഫിസിക്കൽ സ്റ്റോർ ഉപഭോക്താക്കൾക്ക് അവരുടെ ഉൽപ്പന്നങ്ങൾ സുഖപ്രദവും സൗകര്യ പ്രധവുമായ രീതിയിൽ ആസ്വദിക്കാൻ അനുവദിച്ചു.
സാമൂഹിക ഉത്തരവാദിത്തത്തോടുള്ള പ്രതിബദ്ധത പ്രകടിപ്പിച്ചുകൊണ്ട് ലാഡുബോക്സ് സോമാറ്റോയുടെ അനുബന്ധ സ്ഥാപനമായ ഫീഡിംഗ് ഇന്ത്യയുമായി ചേർന്ന് ഉത്തർപ്രദേശിലെ അങ്കണവാടി കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഒരു ലക്ഷം റാഗിയും നിലക്കടലയും വിതരണം ചെയ്തു.
മുന്നോട്ട് നോക്കുമ്പോൾ, കൊണ്ടാപൂർ, നല്ലഗണ്ട്ല, കൊമ്പള്ളി എന്നിവിടങ്ങളിൽ പുതിയ സ്റ്റോറുകളിലൂടെ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാൻ സന്ദീപും കവിതയും പദ്ധതിയിടുന്നു. പാൽ, നെയ്യ്, എണ്ണ തുടങ്ങിയ ഇഷ്ടപ്പെട്ട ബൈൻഡിംഗ് ഏജന്റുകൾ ചേർത്ത് വീട്ടിൽ തന്നെ ലഡ്ഡു തയ്യാറാക്കാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്ന ലഡ്ഡു പ്രീമിക്സ് ഉൽപ്പന്നങ്ങളും വിപണിയിൽ ഇറക്കാൻ തയ്യാറെടുക്കുകയാണ് ലഡ്ഡു ബോക്സ്.
ഗുണനിലവാരത്തോടും പുതുമയോടുമുള്ള സമർപ്പണത്തിലൂടെ, സന്ദീപും കവിതയും ഒരു പരമ്പരാഗത ഇന്ത്യൻ മധുരപലഹാരത്തെ സംരംഭകത്വത്തിന്റെയും സാംസ്കാരിക സംരക്ഷണത്തിന്റെയും മാതൃകയായ ഒരു ഉൽപ്പന്നമാക്കി വിജയകരമായി മാറ്റി.