ബിസിനസ് തുടങ്ങാൻ പോകുന്ന ഒരാളാണെങ്കിലും വർഷങ്ങൾ ആയി ബിസിനസ് ചെയ്യുന്ന ഒരാളാണെങ്കിലും, ബിസിനസിനെ അടുത്ത തലത്തിലേക്ക് വളർത്താൻ നിർബന്ധമായും കൈവരിക്കേണ്ട ഒന്നാണ് സാമ്പത്തിക സാക്ഷരത. പലപ്പോഴും ബിസിനെസ്സുകൾ പരാജയപെടുന്നതിന്റെ കാരണം അവർ എടുക്കുന്ന തെറ്റായ തീരുമാനങ്ങൾ ആൺ. എന്ത് കൊണ്ട് തീരുമാനങ്ങൾ തെറ്റാകുന്നു? കാരണം മറ്റൊന്നുമല്ല, തങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ സാമ്പത്തിക തലത്തിൽ വിശകലനം ചെയ്യാൻ പലപ്പോഴും നമുക്ക് കഴിയാറില്ല എന്നതാണ് സങ്കടകരമായ വസ്തുത. ബിസിനസുകാരുടെ തീരുമാനങ്ങൾ പലപ്പോഴും വൈകാരിക തലത്തിൽ നിന്ന് കൊണ്ട് മാത്രമായി ചുരുങ്ങി പോകുന്നത് ഒരു ചാർട്ടേർഡ് അക്കൗണ്ടന്റ് എന്ന നിലയിൽ എനിക്ക് കാണേണ്ടി വന്നിട്ടുണ്ട്.
കണക്കുകൾ പരിശോധിക്കുമ്പോൾ ലാഭമുണ്ട്, പക്ഷേ ഒരു ആവശ്യത്തിനുവേണ്ടി കുറച്ച് പണം വേണം എന്ന് തോന്നുകയാണെങ്കിൽ അതിന് ബിസിനസിൽ പണമില്ല. വരുന്ന മാസം അവസാനം ചെലവുകൾക്ക് വേണ്ടുന്നതായ ക്യാഷ് ഫ്ലോ ബിസിനസിലെ വരുമോ എന്നുള്ളത് മുൻകൂട്ടി കണക്കാക്കാൻ കഴിയുന്നില്ല. ക്യാഷ് ഫ്ലോ മെച്ചപ്പെടുത്താൻ എന്ത് ചെയ്യണം എന്ന് അറിയില്ല. ലാഭം ആണെന്നു കരുതി ചെയ്യുന്ന പല പ്രൊഡക്ടുകളും സെർവിസുകളും നഷ്ടമായി മാറുന്നു. സാമ്പത്തികമായി ബിസിനെസ്സിന് നഷ്ടം മാത്രം സമ്മാനിക്കുന്ന ചില കസ്റ്റമേഴ്സിനെ നിലനിർത്താൻ സംരംഭകൻ കഷ്ടപെട്ടുകൊണ്ടേയിരിക്കുന്നു- മിക്ക സംരംഭകരും നേരിടുന്ന വെല്ലുവിളികളാണ് മുകളിൽ പറഞ്ഞവ. ഇവിടെയൊക്കെ എന്താണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത് എന്ന് തിരിച്ചറിയണമെങ്കിൽ, ശരിയായിട്ടുള്ള തീരുമാനങ്ങളെടുക്കാൻ സാധിക്കണമെങ്കിൽ സാമ്പത്തിക സാക്ഷരത കൈവരിക്കുക തന്നെ വേണം.
സാമ്പത്തികം എന്ന് പറയുന്നത് പലരും കരുതുന്നതുപോലെ വർഷത്തിന്റെ അവസാനം ഗവണ്മെന്റിനു നികുതിയടക്കാനും വായ്പയെടുത്ത ബാങ്കിന് കണക്ക് കൊടുക്കാനും വേണ്ടി മാത്രമുള്ളതല്ല. അതൊക്കെ അതിന്റെ ഭാഗമായി നടന്നു പോകുന്ന ചില കാര്യങ്ങൾ മാത്രമാണ്. കണക്കുകൾ കൃത്യമായിട്ട് സൂക്ഷിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നത് ഈ കാരണങ്ങൾ ആയിരിക്കരുത്. ഫിനാൻസ് എന്ന് പറയുന്നത് നമ്മുടെ ബിസിനസ് നമ്മളോട് സംസാരിക്കാൻ ഉപയോഗിക്കുന്ന ഭാഷ ആണെന്ന് കരുതുക. ബിസിനസിന്റെ പ്രശ്നങ്ങൾ, ആവശ്യങ്ങൾ, ഇതൊക്കെ നമ്മൾ തിരിച്ചറിയുന്നത് കണക്കുകൾ വിലയിരുത്തുമ്പോളാണ് . പക്ഷേ ഫിനാൻസ് എനിക്ക് ഒന്നും മനസ്സിലാകില്ല എന്ന് പറഞ്ഞുകൊണ്ട് നമ്മൾ അത് തിരിഞ്ഞു നോക്കാതെ ഇരുന്നാൽ നമ്മുടെ ബിസിനെസ്സിലെ തീരുമാനങ്ങൾ തേറ്റാകാനുള്ള സാധ്യത കൂടുതലാണ്.
നമ്മൾ ഒരു ബിസിനസ് മോഡൽ വികസിപ്പിക്കുമ്പോൾ ആദ്യം കണക്കുകൾ പരിശോധിച്ചു അതിന്റെ ലാഭ സാധ്യതയ്ക്ക് പ്രാധാന്യം കൊടുത്തു കൊണ്ട് തീരുമാനം എടുക്കണം. എത്ര ചെലവ് വരും എന്ന് കൃത്യമായി എസ്റ്റിമേറ്റ് ചെയ്യണം. ആ ചിലവ് മീറ്റ് ചെയ്യാൻ വേണ്ട പ്രൈസ് നിങ്ങൾക് കസ്റ്റമേറുടെ കയ്യിൽ നിന്ന് കിട്ടുമെങ്കിൽ മാത്രമേ ആ ബിസിനസ് ചെയ്യാൻ പാടുള്ളു. പക്ഷെ പല ബിസിനെസ്സിലും നടക്കുന്നത് Competitor ചാർജ് ചെയ്യുന്ന പ്രൈസ് എത്രയാണെന്ന് നോക്കി അതിന്റെ അടിസ്ഥാനത്തിൽ ഒരു വില നിശ്ചയിക്കുക എന്നതാണ്. പ്രൈസ് നിശ്ചയിക്കാൻ Competitor പ്രൈസിങ് ഒരു പ്രധാന ഘടകം ആണെങ്കിലും അത് മാത്രമല്ല മാനദണ്ഡം എന്ന പറയുന്നത്. അയാൾ ബിസിനസ് ചെയ്യുന്ന രീതി വേറെ ആയിരിക്കാം, ടാർഗറ്റ് ചെയ്യുന്ന കസ്റ്റമർ വേറെ ആയിരിക്കാം. അത് കൊണ്ട് എപ്പോഴും Competitor നിശ്ചയിച്ച വില മാത്രം പരിഗണിച്ച വില നിശ്ചയിക്കുന്നത് അബദ്ധം ആയേക്കാം. നമ്മൾ ബിസിനസ് ചെയ്യുന്ന രീതി എന്താണ്, എങ്ങനെയുള്ള കസ്റ്റമേറെയാണ് ടാർഗറ്റ് ചെയ്യുന്നത് എന്നതൊക്കെ പരിഗണിച്ച വേണം നമുക് ലാഭം ആകുന്ന രീതിയിൽ നമ്മൾ വില നിശ്ചയിക്കേണ്ടത്.
അത് കൊണ്ട് കണക്കുകളോടുള്ള അയിത്തം നമുക്ക് മാറ്റി വെക്കാം. കണക്കുകൾ നമ്മുടെ ഓഡിറ്റർ മാത്രം പരിശോധിച്ചാൽ പോരല്ലോ. നമുക്കും അത് വായിച്ചു തുടങ്ങാം. ബിസിനെസ്സിൽ തീരുമാനങ്ങൾ കുറച്ച കൂടി വ്യക്തത ഉള്ളതാകട്ടെ.