
ഇൻഷുറൻസിൽ ലാഭം ഇല്ല .. ദീർഘകാലം പ്രീമിയം അടക്കണം
കാലാവധി കഴിഞ്ഞു ലഭിക്കുമ്പോൾ പണത്തിന്റെ മൂല്യം കുറവായിരിക്കും
ഇതൊക്കെ ആണ് ഇൻഷുറൻസ് പോളിസി ചേർക്കാൻ പോയാൽ സാധാരണ കേൾക്കുന്ന പരാതികൾ.
ഇനിയും എതിർപ്പുകൾ ഉണ്ട് .അത് പിന്നീട് മറ്റൊരു അവസരത്തിൽ പങ്കു വെക്കാം. ഇൻഷുറൻസിന്റെ ആവിർഭാവം കടലിലെ ചരക്കു നീക്കത്തിൽ നിന്നും തുടങ്ങിയതാണ് എന്നു പറയാം. പണ്ട് പണ്ട് പായക്കപ്പൽ വഴി ആയിരുന്നല്ലോ ചരക്കുകൾ അയച്ചിരുന്നത്. കടൽ ക്ഷോഭിക്കുമ്പോൾ, തിരമാലകളിൽ പെട്ട് കപ്പൽ മുങ്ങാൻ സാധ്യത ഉണ്ടായാൽ കപ്പലിന്റെ ഭാരം കുറക്കാൻ കുറെ ചാക്കുകൾ കടലിലേക്ക് വലിച്ചു എറിയുമായിരുന്നു. അങ്ങിനെ ചരക്കു നഷ്ടപ്പെട്ട വ്യാപാരികൾക്ക് ചരക്കുകൾ അയച്ച എല്ലാവരും ചേർന്ന് നഷ്ട പരിഹാരം നൽകുന്ന ഏർപ്പാട് ഉണ്ടായിരുന്നു. അല്ലെങ്കിൽ നഷ്ടം കുറച്ചു പേർക്ക് മാത്രം ആകുമായിരുന്നു. ഇതിനെ SHARING OF RISK എന്ന് പറയും. അതായത് കുറച്ചു ആളുകൾക്ക് ഉണ്ടായ സാമ്പത്തിക നഷ്ടം കുറെ പേർ ചേർന്ന് പങ്കിട്ടെടുക്കുന്നു. ചുരുക്കി പറഞ്ഞാൽ ഇൻഷുറൻസ് എന്ന് പറയുന്നത് നഷ്ടപരിഹാരം ആണ്.
പ്രകൃതിക്ഷോഭം മൂലം കുറച്ചു വീടുകൾക്ക് നാശനഷ്ടം ഉണ്ടാകുമ്പോൾ, ആ പ്രദേശത്തെ ബാക്കി എല്ലാവരും ചേർന്ന് ആ സാമ്പത്തിക നഷ്ടവും പങ്കിട്ടെടുക്കുന്നതു പോലെ.
സാധാരണ പറയുന്ന ഒരു ഉദാഹരണമുണ്ട്, ഒരു ഗ്രാമത്തിൽ ഏകദേശം 1000 വീടുകൾ ഉണ്ട് എന്ന് കരുതുക. അതിൽ 10 വീടിനു നാശനഷ്ടം ഉണ്ടായാൽ എല്ലാവരും ചേർന്ന് സഹായിക്കുകയാണെങ്കിൽ സാമ്പത്തിക ബാധ്യത കുറഞ്ഞു കിട്ടും. അതായതു ഒരു വീടിനു 50000 രൂപ ആണ് കേടുപാടുകൾ ഉണ്ടായതു എന്ന് കരുതുക 50000 x 10 = 500,000/ രൂപ ആകെ വേണം. ഈ തുക ആ പ്രദേശത്തെ 1000 പേർ ചേർന്ന് വീതിച്ചു എടുക്കുകയാണെങ്കിൽ ഒരു കുടുംബം 500 രൂപ നൽകിയാൽ മതി. ഈ തുകയെ നമ്മൾ പ്രീമിയം എന്ന് പറയും
ഈ ആശയത്തെ ഒന്ന് കൂടി വിപുലീകരിച്ചാൽ കാലാവധിക്കുള്ളിൽ നഷ്ടം ഒന്നും സംഭവിച്ചിട്ടില്ലെങ്കിൽ ലാഭത്തോട് കൂടി തുക തിരിച്ചു നൽകും .ഇതിനെ എന്റോമെന്റ് പദ്ധതി എന്ന് പറയും.
ആദ്യം പറഞ്ഞ ഇൻഷുറൻസിനെ TERM INSURANCEI ( Insurance coverage for the term only No Maturity value)അതായത് കാലാവധിക്കിടയിൽ നഷ്ടം സംഭവിച്ചാൽ പ്രതിഫലം ലഭിക്കും. വാഹനങ്ങൾ, വീട്, കട എല്ലാം ഇൻഷുർ ചെയ്യുന്നത് ഈ തരത്തിൽ ആണ്.
നഷ്ടത്തിന്റെ തോത് നോക്കി ആണ് തുക അനുവദിക്കുന്നത് 25 ലക്ഷത്തിന്റെ കാർ വാങ്ങി 50 ലക്ഷത്തിനു ഇൻഷുർ ചെയ്യാൻ സാധിക്കില്ല. പക്ഷെ മനുഷ്യന്റെ കാര്യം വരുമ്പോൾ നഷ്ടത്തിന്റെ തോത് നിശ്ചയിക്കാൻ പറ്റില്ല. അതുകൊണ്ടു ഇൻഷുർ ചെയ്ത തുക മുഴുവനായും നൽകും.
ചുരുക്കി പറഞ്ഞാൽ ഇൻഷുറൻസ് എന്നത് ലാഭം ഉണ്ടാക്കാൻ ഉള്ള ഒരു മാർഗ്ഗമല്ല. ഒരു വ്യക്തിയുടെ മരണം ആ കുടുംബത്തിൽ പ്രത്യേകിച്ചു സാമ്പത്തിക കാര്യങ്ങളിൽ ഉണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്.
ശരാശരി വ്യക്തി 25/30 വയസ്സിനുള്ളിൽ സമ്പാദിക്കാൻ തുടങ്ങും. ജീവനക്കാർ ആണെങ്കിൽ 55/ 60 വയസ്സ് വരെ ശമ്പളം ഉണ്ടാകും. ബിസിനസ്സുകാരാണെങ്കിൽ 70 വയസ്സു വരെ ജോലി ചെയ്യും. അത് കഴിഞ്ഞാൽ മക്കളെ സ്ഥാപനം ഏല്പിച്ചു ഒരു ഉപദേഷ്ടാവ് മാത്രമാകും. 25 വയസ്സ് മുതൽ 65/70 വയസ്സ് വരെ ഉള്ള കാലത്തെ സമ്പാദ്യ കാലം എന്ന് പറയാം.
28/ 30 വയസ്സിനുള്ളിൽ വിവാഹം കഴിഞ്ഞാൽ പിന്നെ സ്വന്തമായി ഒരു ഭവനം എന്നത് ആണ് അടുത്ത ലക്ഷ്യം, പിന്നെ ആഡംബര കാർ സ്വന്തമാക്കാൻ തോന്നും, കുട്ടികളുടെ വിദ്യാഭ്യാസം, അവരുടെ വിവാഹം എന്നീ ഉത്തരവാദിത്തങ്ങൾ ഈ കാലയളവിൽ ചെയ്തു തീർക്കാൻ ഉണ്ട്. വ്യക്തി ജീവിച്ചിരുന്നാൽ ഇതെല്ലാം ഒരു ബുദ്ധിമുട്ടും ഇല്ലാതെ ഭംഗിയായി നടത്താം.
നിർഭാഗ്യവശാൽ ഗൃഹനാഥൻ ഗൃഹനാഥ നേരത്തേ മരണപ്പെട്ടു പോയാൽ കുടുംബത്തിന്റെ വരുമാനം നിലക്കും. ഈ സ്വപ്നങ്ങൾ യാഥാർഥ്യമാക്കൻ ഉള്ള ഫണ്ട് കണ്ടെത്താൻ ഭാര്യ /ഭർത്താവ് ബുദ്ധിമുട്ടും
ഇവിടെ ആണ് ഇൻഷുറൻസ് എന്ന അദൃശ്യ ശക്തി പ്രവർത്തിക്കുന്നത്. ഇത് ഒരിക്കലും, റിയൽ എസ്റ്റേറ്റ് ഷെയർ മാർക്കറ്റ് തുടങ്ങി സാമ്പത്തിക രംഗത്തെ ഇടപാടുകളുമായി താരതമ്യം ചെയ്യാൻ സാധിക്കില്ല. ഇൻഷുർ ചെയ്ത തുകയും ആനുപാതികമായി ബോണസ്സും 100% ലഭിക്കും. സർക്കാർ സ്ഥാപനമായ LIC യിൽ ഉള്ള ഒരു സ്കീമിൽ ഗൃഹനാഥൻ ഗൃഹനാഥ (Policy holder) അവിചാരിതമായി മരണപ്പെട്ടു പോയാൽ ബാക്കിയുള്ള കാലാവധി കഴിയുന്നത് വരെ അവകാശിക്ക ഇൻഷുർ ചെയ്ത തുകയുടെ 10% വർഷം തോറും ലഭിക്കും. കാലാവധി അവസാനിക്കുമ്പോൾ മുഴുവൻ തുകയും അടച്ചിരുന്നെങ്കിൽ ലഭിക്കേണ്ട ബോണസ്സും, ഇൻഷുർ ചെയ്ത തുകയുടെ 110 ശതമാനവും നൽകുന്നു.
ഇത് കൊണ്ടാണ് ഇൻഷുറൻസ് ദീർഘ കാലത്തേക്ക് നൽകുന്നത്. ഇന്ന് ജീവിത കാലം മുഴുവനും ഇൻഷുറൻസ് സംരക്ഷണം നൽകുന്ന സിമും മാർക്കറ്റിൽ ലഭ്യമാണ്. ഇൻഷുറൻസ് ലാഭം ഉണ്ടാക്കാൻ ഉള്ളതല്ല .