
കടകെണിയിലാകുന്ന കുടുംബങ്ങളോട് അന്വേഷിച്ചാൽ അപ്രതീക്ഷിതമായുണ്ടാകുന്ന ചികിത്സാ ചിലവാണ് നല്ലൊരു ശതമാനത്തെയും പ്രതിസന്ധിയിലാക്കിയത് എന്നു കാണാം. രോഗങ്ങളും അപകടങ്ങളും ഓരാ ദിവസവും കൂട്ടി കൂട്ടി വരുന്നു. മറുവശത്ത് ആശുപതി ചിലവ് റോക്കറ്റ് പോലെ കുതിക്കുന്നു. അതുകൊണ്ട് തന്നെ പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്നു. പാവപെട്ടവനോ പണക്കാരനോ എന്ന വ്യത്യസമില്ലാതെ നെട്ടോട്ടമോടുന്നു.
മാർക്കറ്റിൽ ലഭ്യമായ പദ്ധതികളിൽ നിന്നും നിങ്ങൾക്ക് അർഹതയുള്ളതും അനുയോജ്യമായതുമായ പദ്ധതികൾ കണ്ടെത്തുകയും അവ എങ്ങനെ ഉപയോഗപ്പെടുത്തിവെക്കാം എന്നത് മനസ്സിലാക്കുകയും ആണ് ഓരോരുത്തരും ചെയ്യണ്ടത്. അങ്ങനെ എങ്കിൽ ആവശ്യസമയത്ത് നെട്ടോട്ടമോടാതെ സുഗമമായ ചികിത്സ ഉറപ്പാക്കാം.
ഹെൽത്ത് ഇൻഷുറൻസ് പോളിസിയിൽ എപ്പോഴും കവർ ചെയ്യുന്നവ സമയബന്ധിതമായി കവർ ചെയ്യുന്നവ കവർ ചെയ്യാത്തവ എന്നിങ്ങനെ റിസ്ക്കുകളുണ്ട് . ഇൻഷുറൻസ് എടുക്കുന്ന ആളും കമ്പനിയും തമ്മിലുള്ള കരാറാണ് ഇൻഷുറൻസ്. അതുകൊണ്ട് തന്നെ ഇരുഭാഗത്ത് നിന്നും നൽകുന്ന കാര്യങ്ങൾ തീർത്തും സത്യസന്ധമായിരിക്കണം. ഭൂരിഭാഗം ആൾക്കാർക്കും പല അസുഖങ്ങൾ ഉണ്ടാകാം. മുൻപ് ഉണ്ടായിട്ടുണ്ടാവാം, പോളിസി എടുക്കുമ്പോൾ ഇതെല്ലാം തുറന്ന് പറഞ്ഞില്ലെങ്കിൽ പിന്നീട് പ്രശ്നമാകും. ഒന്നാമത് തെറ്റായ വിവരങ്ങൾ നൽകിയാൽ ക്ലെയിം നിഷേധിക്കാം. രണ്ടാമത് നിലവിലെ ചെറിയ രോഗങ്ങൾ ഭാവിയിൽ വലുതായി മാറാം. അന്നത്തെ ചെറിയ രോഗങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ടെങ്കിൽ പിന്നീട് അതുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക് ക്ലെയിം ചെയ്യാം. പക്ഷെ നാം അറിഞ്ഞോ അറിയാതെയോ അത് ചെയ്യുന്നില്ല. അത് കരാർ ലംഘനമായതിനാൽ പിന്നീട് ക്ലെയിം നിഷേധിക്കയും ചെയ്യാം.
ഏത് പോളിസിയിലും ഒട്ടേറെ കവറേജുകൾ ഉണ്ടാവും. എന്നാൽ ക്ലെയിം നിയന്ത്രിക്കാനായി അതിൽ ചില കാര്യങ്ങൾ ഉൾകൊള്ളിച്ചിരിക്കും. അവ മനസ്സിലാക്കി പ്രവർത്തിച്ചില്ലെങ്കിൽ ക്ലെയിം പൂർണമായോ ഭാഗികമായോ നിഷേധിക്കപ്പെടാം. ചികിത്സാചെലവ് കുറയ്ക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം ആരോഗ്യ ഇൻഷുറൻസാണ്. ചെറുപ്പവും നല്ല ആരോഗ്യവും ഉള്ളപ്പോൾ ഇൻഷുറൻസ് എടുക്കുക പ്രീമിയവും കുറവായിരിക്കും. മെഡിക്കൽ അത്യാഹിതങ്ങൾ പ്രവചിക്കാൻ സാധ്യമല്ല. എന്നാലും ചിലത് മുൻകൂട്ടി കണ്ട് പ്ലാൻ ചെയ്യാം. വിട്ടുമാറാത്ത രോഗങ്ങൾക്ക് ഉള്ള ചികിത്സ, കുട്ടികളുടെ ജനനം തുടങ്ങിയവ മുൻകൂട്ടി കണക്കാക്കാം. ചികിത്സാചിലവുകൾ കുറയ്ക്കുന്നതിന് ഉള്ള ഫലപ്രദമായ മറ്റൊരു മാർഗ്ഗമാണ് Health check up. ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽ ക്ലെയിം വന്നില്ലെങ്കിൽ മിക്ക കമ്പനികളും സൗജന്യ ഹെൽത്ത് ചെക്കപ്പ് നൽകുന്നുണ്ട്, അവ ഉപയോഗപ്പെടുത്തുക.