
വലിയ മുതൽമുടക്ക് ഇല്ലാത്തതും എന്നാൽ വലിയ നഷ്ടങ്ങൾക്ക് സാധ്യത കുറഞ്ഞതുമായ ഒരു കച്ചവടം തുടങ്ങണമെന്ന് ആഗ്രഹിക്കാത്ത ആളുകൾ വളരെ കുറവായിരിക്കും. എന്നാൽ യഥാർത്ഥത്തിൽ കച്ചവടം തുടങ്ങണമെന്നുള്ള ആഗ്രഹത്തെ നശിപ്പിക്കുന്ന രീതിയിലുള്ള നിയമങ്ങളും, അതിനെ ചുറ്റിപറ്റിയുള്ള നൂലമലകളും മലയാളികളെ ഏതൊരു സംരമ്പത്തിൽ നിന്നും പിന്തിരിപ്പിയ്ക്കുന്നതായി കാണാൻ സാധിക്കും. ഇതിൽ തന്നെ പ്രധാനമായി കാണുന്ന കാര്യം തുടക്കത്തിൽ ഒരു ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് ഉണ്ടാകുന്ന ഒരു കൂട്ടം ചോദ്യങ്ങൾക്ക് മറുപടി ശരിയായി നൽകാനുള്ള സർക്കാർ തളത്തിലോ സ്വകാര്യ തളത്തിലോ ഉള്ള ഏജൻസികളുടെ അഭാവം തന്നെ കാരണം.
ഈ ലേഖനത്തിൽ കയറ്റുമതി കച്ചവടത്തെ കുറിച്ച് യാതൊരു അറിവും ഇല്ലാത്ത ഒരാൾക്ക് എങ്ങനെ ഒരു കയറ്റുമതി കച്ചവടം തുടങ്ങാൻ സാധിക്കും എന്ന് വ്യക്തമായി വിശദീകരിക്കാൻ ആഗ്രഹിക്കുന്ന സാധാരണയായി കയറ്റുമതി രണ്ടായി തരാം തിരിക്കാം.
Manufacture Exporter ( അതായത് സാധനം നിർമ്മിച് കയറ്റുമതി cheyyunnavar(Merchant Exporter (സാധനം വാങ്ങി കയറ്റുമതി ചെയ്യുന്നവർ )
ഇതിൽ രണ്ടാമത് പറഞ്ഞ merchant exporter നെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത് കൂടാതെ ഇത് തുടങ്ങുവാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കോ സംഘടനകൾക്കോ എല്ലാ വിധ സഹായങ്ങളും ലേഖകൻ വാഗ്ദാനം ചെയ്യുന്നു.
മൂലധനം എത്ര വേണം?
അതായത് Merchant Exporter Business തുടങ്ങാൻ എത്ര മുതൽ മുടക്ക് വേണം എന്നാണ് ഈ ലേഖനം വായിക്കുന്ന ഒരാൾക്ക് ആദ്യം ഉണ്ടാകുന്ന സംശയം.
പ്രത്യേകിച്ച് യാതൊരു മുതൽ മുടക്കും ആവശ്യമില്ല എങ്കിലും ഒരു കോടി രൂപയുടെ കച്ചവടം തുടങ്ങാം ഒരു ലക്ഷം രൂപയുടെ മുതൽ മുടക്ക് മാത്രമേ വേണ്ടു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസം തോന്നുമെങ്കിലും അത് സത്യം മാത്രമാണ്. ചുരുക്കത്തിൽ ബാങ്കുകളുടെ സഹായം കൊണ്ടാണത്രെ ഇത് സാധ്യമാകുന്നത്.
ഓഫീസ്
അടുത്ത ആവശ്യം ഓഫീസ് തുടങ്ങുന്നതിനെ കുറിച്ചാണ്. സാധാരണ ഏതൊരു കച്ചവടം തുടങ്ങുന്നതിനും ഓഫീസ് ആവശ്യമാണ്, കച്ചവടം നടന്നാലും ഇല്ലെങ്കിലും ലാഭംമായാലും നഷ്ടമായാലും ഓഫീസ് വാടക കൊടുക്കണം. പക്ഷെ ഈ കച്ചവടത്തിന് ഓഫീസിന്റെ ആവശ്യമില്ല. ഏതെങ്കിലും ഒരു മേൽവിലാസം മാത്രം മതിയാകും. കൂടാതെ ഫോൺ ഫാക്സ് ഇന്റർനെറ്റ് സൗകര്യം കൂടി ഉണ്ടെങ്കിൽ ഉത്തമം. ഇതിനായി Rs 25000 രൂപയുടെ മുതൽ മുടക്ക് മാത്രമേ വരികയുള്ളു.
ഈ കച്ചവടം ഏതെങ്കിലുമൊരു മേൽ വിലാസത്തിൽ തുടങ്ങാം കാരണം നമ്മുടെ ഉൽപ്പന്നങ്ങൾ വാങ്ങാൻ സാധാരണയായി വിദേശത്ത് നിന്ന് ബയെർസ് വരുന്നത് വളരെ അപൂർവമായി മാത്രം സംഭവിക്കുന്ന ഒരു കാര്യമാണ്. അങ്ങനെ ഓഫീസ് വാടകയിനത്തിൽ ഉണ്ടാകുന്ന ഭാരിച്ച ചിലവും വൈദ്യുതി ചിലവും ലഭിക്കാം . ഇത്തരത്തിൽ ഏത് ഉൽപ്പന്നങ്ങൾ വേണമെങ്കിലും കയറ്റുമതി ചെയ്യാം അതായത്, സാധാരണയായി കേരളത്തിൽ നിന്ന് ഇപ്പോൾ കൂടുതലും വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കപ്പെടുന്നത് താഴെ പറയുന്ന സാധനങ്ങളാണ്.
പച്ചക്കറി പൈൻ, ആപ്പിൾ, കശുവണ്ടി കാപ്പി , തേയില, കയർ ഉൽപ്പന്നങ്ങൾ കടൽ വിഭവങ്ങൾ എലയ്ക്ക, കുരുമുളക്, മുളക്, കറി പോടികൾ, അറിയില്ല ( ഇത് ഇപ്പോൾ സർക്കാർ തടഞ്ഞിരിക്കുകയാണ്) റബ്ബർ, ചുക്ക്, പഞ്ചസാര തുടങ്ങിയവയാണ്. വളരെ രസകരമായ കാര്യം കോഴിക്കോട് നിന്നും പറോസാ ( ലണ്ടനിലേക്ക് )ഇഡഡ്ലി (ദുബായ് ) ലേയ്ക്കും കയറ്റി അയക്കുന്നു. മുകളിൽ പറഞ്ഞ സാധനങ്ങളിൽ പെട്ടെന്ന് ചീത്തയായി പോകാൻ സാധ്യതയുള്ള സാധനങ്ങൾ വിമാനത്തിലോ റെഫ്രിജറേറ്റഡ് കണ്ടെയ്നറിൽ കപ്പലിലോ വിദേശത്തേക്ക് പോകുന്നു. ദുബായ് മലയാളികൾ പ്രഭാതത്തിൽ കഴിക്കുന്ന ഇഡ്ഡലിയും സാമ്പാറും ഉഴുന്നു വടയും തയ്യാർ ചെയ്യപ്പെടുന്നത് കോഴിക്കോടാണ് എന്ന് എത്ര മലയാളികൾക്ക് അറിയാം.
ഏതാണ്ട് മൂന്ന് മണിക്കൂർ കൊണ്ട് അത് വിമാനത്തിൽ കേട് കൂടാതെ ദുബൈയിൽ മലയാളികളുടെ തീൻ മേശയിൽ എത്തപ്പെടുന്നു. ഓണത്തിന് യു എ ഈ മലയാളികൾക്കും ആവശ്യമായ സദ്യ കിറ്റുകളും, വാഴയില, ഏത്തയ്ക്കാ വറ്റൽ, ശർക്കര പുരട്ടി, പപ്പടം, ഇത്യാദി സാധനങ്ങളും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ നിന്നും ഗൾഫ് നാടുകളിലേക്ക് കയറ്റി പോകുന്നു.
മലയാളികൾ തമിഴ് നാട്ടിലും കർണ്ണാടക, മുംബൈയിലും കോടികളുടെ കച്ചവടം ചെയ്ത് വിജയിക്കുന്നതിന്റെ കാരണം എന്താണ് എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. എങ്കിലും ഇതുകൊണ്ട് വിജയിച്ച ധാരാളം മലയാളികളെ നമുക്ക് പലർക്കും സുപരിചിതമാണ്.
തമിഴ് നാട്ടിലെ തിരുപ്പൂറിൽ ഒരു വർഷം കയറ്റി അയക്കുന്ന തുണി തരങ്ങൾ ഏതാണ്ട് 10000 കോഫി രൂപയുടെ വിദേശ നാണ്യം ഇന്ത്യക്ക് നേടി തരുന്നു. അതുപോലെ തിരുപ്പൂരിനടുത്തുള്ള കരൂരിൽ ടെക്സ്റ്റൈൽ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത് വഴി 1609 കോടിയുടെ വിദേശ നാണ്യമാണ് നേടിത്തരുന്നത്. കയറ്റുമതി വ്യാപാരത്തിന് സെയിൽസ് ടാക്സും ഇൻകം ടാക്സും എക്സെംഷനുമുണ്ട്. ഭാരത സർക്കാരും, സംസ്ഥാന സർക്കാരും അകമഴിഞ്ഞ് പ്രോത്സാഹനം കൊടുക്കുന്ന മറ്റൊരു വ്യവസായവുമില്ല എന്ന് തന്നെ പറയാം.