പ്രൊഫഷണൽ ജീവിതത്തിലും ,വ്യക്തി ജീവിതത്തിലും വിജയം കൈ വരിക്കാൻ നാം കൈവരിക്കേണ്ട അല്ലെങ്കിൽ ആർജ്ജിക്കേണ്ട ഏറ്റവും വലിയ സ്കിൽ ഒരു സംശയവുമില്ലാതെ പറയാം അത് കമ്മ്യൂണിക്കേഷൻ സ്കിൽ ആണ്.

നിങ്ങൾക്ക് ഒരു മികച്ച ആശയം ലഭിച്ചു എന്നിരിക്കട്ടെ ,നിങ്ങളുടെ ബിസിനസ്സിനെയോ,ജോലിയെയോ രൂപാന്തരപ്പെടുത്തുന്ന ഒരു പരിഹാരം അല്ലെങ്കിൽ പ്രിയപ്പെട്ടവരുമായി നിങ്ങൾ പങ്കിടാൻ ആഗ്രഹിക്കുന്ന സ്നേഹത്തോടെയുള്ള ഒരു സന്ദേശം .എന്നാൽ നിങ്ങൾക്ക് അത് വ്യക്തമായി പ്രകടിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ ആ ആശയം ഒരിക്കലും നിലവിലില്ലതുപോലെയായിരിക്കാം.ഇവിടെയാണ് കമ്മ്യൂണിക്കേഷൻ സ്കിൽ എന്ന അത്ഭുതം നിങ്ങളിൽ പ്രവർത്തിക്കേണ്ടത് .നാം ശ്വസിക്കുന്ന വായുപോലെ ജീവിതത്തിൽ അത്യന്താപേക്ഷിതമായ ഒരു വൈദഗ്ദ്യം ,എന്നിട്ടും നമ്മുടെ വേഗതയേറിയ ജീവിതത്തിൽ കമ്മ്യൂണിക്കേഷൻ സ്കില്ലിന്റെ പ്രാധാന്യം പലപ്പോഴും അവഗണിക്കപ്പെടുന്നു,ശരിയല്ലേ ???
എന്തുകൊണ്ട് കമ്മ്യൂണിക്കേഷൻ സ്കിൽ പ്രധാനമാണ് ?
നിങ്ങൾ ഒരു കോർപ്പറേറ്റ് ലെവെലിലേക്ക് വളരുകയാണെങ്കിലും ,നിങ്ങളുടെ ബിസിനസ് അടുത്ത ലെവെലിലേക്ക് വളർത്തുകയാണെങ്കിലും ,വ്യക്തി ബന്ധങ്ങൾ വളർത്തിയെടുക്കുകയാണെങ്കിലും ഇതിനെയെല്ലാം സുഗമമായി ചലിപ്പിക്കുന്ന ഒരു ലൈഫ് ലൈൻ ആണ് കമ്മ്യൂണിക്കേഷൻ സ്കിൽ .
പ്രൊഫഷണൽ ജീവിതത്തിൽ ആശയവിനിമയം നിങ്ങളുടെ വളർച്ചക്ക് ഒഴിച്ചുകൂടാനാവാത്തതാണ് എന്നതുപോലെ തന്നെ വ്യക്തിപരമായ ജീവിതത്തിലും ആശയവിനിമയം തമ്മിൽ മനസ്സിലാക്കുന്നതിനും,സഹാനുഭൂതിക്കും ബന്ധത്തിനും സഹായിക്കുന്നു .സാധാരണ ഇടപെടലുകളെ അര്ഥവാർത്തായ സംഭാഷണങ്ങളാക്കി മാറ്റുന്നു .
നിങ്ങൾക്കറിയാമോ ?പ്രൊഫഷണൽ ജീവിതത്തിലും പേർസണൽ ജീവിതത്തിലും കമ്മ്യൂണിക്കേഷൻ സ്കിൽ ഉള്ള വ്യക്തി ശരിക്കും ഒരു GAME CHANGER ആയി മാറുന്നുണ്ട് ,കുറച്ചു കാരണങ്ങൾ ചൂണ്ടി കാണിക്കാം
ലീഡർഷിപ് മെച്ചപ്പെടുത്തുന്നു :
നല്ല നേതാക്കൾ മികച്ച ആശയവിനിമയക്കാരാണ് അവർ വ്യക്തതതയോടും ആത്മവിശ്വാസത്തോടും കൂടി അവരുടെ ടീമുകളെ പ്രചോദിപ്പിക്കുകയും നയിക്കുകയും ചെയ്യുന്നു .
പ്രൊഡക്ടിവിറ്റി വർധിപ്പിക്കുന്നു :
വ്യക്തമായ ആശയ വിനിമയം തെറ്റിദ്ധാരണകളും പിശകുകളും കുറക്കുന്നു ,സമയവും വിഭവങ്ങളും ലാഭിക്കുന്നു.
നെറ്റ് വർക്കിംഗ് മെച്ചപ്പെടുത്തുന്നു :
ഒരു പ്രൊഫഷണൽ നെറ്റ് വർക്കിംഗ് നിർമിക്കുന്നതിന് സംഭാഷണത്തിന്റെ കല ആവശ്യമാണ് .അവിടെ ഫലപ്രദമായ ആശയവിനിമയം പുതിയ അവസരങ്ങളിലേക്ക് വാതിലുകൾ തുറക്കുന്നു .
പേർസണൽ ഹാർമണി :
വീട്ടിലോ സുഹൃത്തുക്കളുമായോ നല്ല ആശയ വിനിമയം നടത്തുന്നത് ബന്ധങ്ങളെ ഒരുമിച്ച് നിർത്തി മുന്നോട്ടുള്ള യാത്രകൾ സുഗമമാക്കുന്നു .
വിശ്വാസം വളർത്തുന്നു :
സത്യസന്ധവും തുറന്നതുമായ ആശയ വിനിമയം വിശ്വാസ്യത വളർത്തുകയും ബന്ധങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു .
പൊരുത്തക്കേടുകൾ പരിഹരിക്കുന്നു :
സമനുഭവത്തോടെയും വ്യക്തതതയോടെയും തെറ്റിധാരണകളെ അഭിസംബോധന ചെയ്യുന്നത് സംഘർഷങ്ങൾ പരിഹരിക്കാനും ആളുകളെ കൂടുതൽ അടുപ്പിക്കാനും സഹായിക്കുന്നു .
ബന്ധങ്ങളെ ആഴത്തിലാക്കുന്നു :
ചിന്തകളും വികാരങ്ങളും വ്യക്തതമായ രീതിയിൽ പങ്കിടുന്നത് അടുപ്പവും പരസ്പര ധാരണയും വർധിപ്പിക്കുന്നു .
കമ്മ്യൂണിക്കേഷൻ സ്കിൽ ഉയർത്താൻ ഉള്ള ചില സിമ്പിൾ സ്‌റ്റെപ്സ്:
1 . ആക്റ്റീവ് ലിസണിങ് പരിശീലിക്കുക :
പ്രതികരിക്കാൻ മാത്രമല്ല ,മനസ്സിലാക്കാൻ ശരിക്കും ശ്രദ്ധിക്കുക ,ഇത് മറ്റൊരു വ്യക്തിയുടെ കാഴ്ചപ്പാടിനോടുള്ള ആദരവും മൂല്യവും കാണിക്കുന്നു .
2 .വ്യക്തവും സംക്ഷിപ്തവുമായിരിക്കുക :
ഒരുപാട് കോംപ്ലിക്കേറ്റഡ് ആക്കുന്ന പദപ്രയോഗങ്ങൾ ഒഴിവാക്കി നേരിട്ട് സിമ്പിൾ ആയി സംസാരിക്കുക .നിങ്ങളുടെ സന്ദേശം ഉദ്ദേശിച്ചതുപോലെ ലഭിക്കുന്നുവെന്ന് വ്യക്തതത ഉറപ്പാക്കുന്നു .
3 .ഇമോഷണൽ ഇന്റലിജൻസ് വർധിപ്പിക്കുക :
നിങ്ങളുടെ വികാരങ്ങൾ മനസ്സിലാക്കുകയും നിയന്ത്രിക്കുകയും മറ്റുള്ളവരുമായി സഹാനുഭൂതി കാണിക്കുകയും ചെയ്യുന്നത് നിങ്ങളുടെ ആശയ വിനിമയത്തെ സമ്പന്നമാക്കുന്നു .
4 .ഫീഡ്ബാക്ക് തേടുക :
സ്ഥിരമായി ഫീഡ്ബാക്ക് നിങ്ങളെ മെച്ചപ്പെടുത്താനുള്ള മേഖലകൾ തിരിച്ചറിയുന്നതിനും ഒരു ആശയവിനിമയക്കാരനായി വളരുന്നതിനും സഹായിക്കുന്നു .
ഒരു കോൺഫിഡന്റ് സ്പീക്കർ ആകുന്നതിൽ ഒരു കമ്മ്യൂണിക്കേഷൻ മെന്ററുടെ പങ്ക് :
പബ്ലിക് സ്പീകിംഗ് ബുദ്ധിമുട്ടുള്ള ഒരു മേഘലയാണ് എന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ വിഷമിക്കേണ്ട ,നിങ്ങൾ ഒറ്റക്കല്ല .ഒരു നല്ല മെന്ററുടെ മാർഗ്ഗനിര്ദേശത്തിൽ നിന്ന് നിരവധി പ്രൊഫെഷനലുകൾക്കും വ്യക്തികൾക്കും പ്രയോജനം ലഭിക്കുന്നു .
നിങ്ങളുടെ സംസാരം ശ്രദ്ധയോടെ കേൾക്കുകയും അതിലെ ന്യുനതകൾ ചൂണ്ടികാണിച്ചു പരിഹരിക്കുക എന്ന് മാത്രമല്ല നിങ്ങളുടെ പോസിറ്റീവ് സംസാര രീതികളെ നിങ്ങൾക്ക് ചൂണ്ടി കാണിച്ചു തന്ന് നിങ്ങളെ കമ്മ്യൂണിക്കേഷൻ സ്കിൽ ന്റെ നേർവഴിയിലേക്ക് കൊണ്ടുപോകുന്നു .
സ്ഥിരമായ പരിശീലന പരിപാടികളിലൂടെ പരസ്യമായി സംസാരിക്കാനുള്ള ഭയത്തെ മറികടക്കാൻ സഹായിക്കുന്നു .
കൂടാതെ നിങ്ങളുടെ പ്രസന്റേഷൻ സ്കില്ലിനെ ആകര്ഷണമാക്കാനും നല്ല ഒരു മെന്ററിന് കഴിയും .
ഇതിനെല്ലാം വേണ്ടത് കമ്മ്യൂണിക്കേഷൻ സ്കിൽ പഠിക്കണം എന്ന ഉറച്ച ഒരു തീരുമാനവും പ്രാക്ടീസ് ചെയ്യാനും പഠിക്കാനുമുള്ള ഒരു മനസ്സാണ് .
അതിനു വേണ്ടി സമയം കണ്ടെത്തി ആത്മാർഥമായി ശ്രമിക്കുകയും ചെയ്താൽ നിങ്ങൾക്കും നാളെ ആളുകൾ ഇഷ്ടപ്പെടുന്ന ഒരു സൂപ്പർ കോൺഫിഡന്റ് സ്പീക്കർ ആകാം .
Public Speaker is not born, he/she is made.