2020ന്റെ തുടക്കം മുതൽ 2021 വരെയുള്ള കാലഘട്ടം മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു കാലം തന്നെയാണ്. കൊറോണ എന്ന മഹാമാരി നമ്മുടെ വ്യവസായ മേഖലയെ ഒന്നടങ്കം പിടിച്ചു കുലുക്കിയ കാലം, നിർബന്ധിത ലോക്ഡൗണുകൾ മൂലം റെസ്റ്റോറന്റുകൾ, തീയേറ്ററുകൾ, ബാങ്കുകൾ, ഫിറ്റ്നസ് സെന്ററുകൾ മറ്റു ആവശ്യ സേവനങ്ങൾ എല്ലാം തന്നെ അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടുവാനായി നിർബന്ധിതരായി കൊണ്ടിരുന്ന ഒരു കാലത്താണ് ജീവൻ എന്ന സംരംഭകൻ തന്റെ പാഷൻ ഒരു ബിസിനസ് എന്ന രീതിയിലേക്ക് വളർത്തുന്നതിനായി Fitness Time ജിം ആൻഡ് ഫിറ്റ്നസ് സെന്റർ എന്ന ആശയവുമായി സധൈര്യം മുന്നോട്ട് വരുന്നത്.
കൊയിലാണ്ടി സ്വദേശി ആയ ജീവന് വഴികാട്ടിയും മാതൃകയും സ്വന്തം അച്ഛൻ തന്നെ ആയിരുന്നു. 2014-15 പഠനകാലഘട്ടത്തിൽ തന്നെ Mr Calicut, Mr. Kerala തുടങ്ങിയ മത്സരങ്ങളിൽ വിന്നർ ആവുകയും പഠനം പൂർത്തിയാക്കി ഖത്തറിൽ ഇന്റർനാഷണൽ ജിമ്മിൽ ട്രൈനെർ ആയി 6 വർഷത്തോളം ജോലി ചെയ്യതു വരുകയും ചെയ്യുമ്പോഴാണ് ഈ മേഖലയുടെ സാധ്യതകളെ കുറിച്ച് ജീവൻ കൂടുതൽ മനസ്സിലാക്കുന്നത്. അവിടെ ബോഡി ബിൽഡിംഗ് രാജാവായ Mr. Olympia Ronnie Coleman, Mr Universal Ahmed Hamooda എന്നിവരുമായുള്ള ബന്ധവും അതിലൂടെ നേടിയ അറിവും ഇന്ന് കൊയിലാണ്ടി FITNESS TIME എന്ന തന്റെ ജിമ്മിലൂടെ യുവ തലമുറയ്ക്ക് പകർന്നു തന്നുകൊണ്ടിരിക്കുന്നു.
നാട്ടിൽ എത്തിയപ്പോൾ കൊറോണ മൂർച്ഛിച്ചു നിൽക്കുന്ന സമയം ആയതിനാൽ തിരികെ പോകാൻ സാധിക്കാതെ വരുകയും സ്വന്തമായിട്ട് ഒരു ജിം എന്ന സ്വപ്നത്തിന് വേണ്ടി പ്രയത്നിക്കാൻ തീരുമാനിക്കുകയും ചെയ്തു.
അച്ഛൻ ഒരു ബോഡി ബിൽഡർ ആയിരുന്നത്കൊണ്ട് വീട്ടുകാരുടെ പൂർണപിന്തുണയും സഹകരണങ്ങളും ജീവനുണ്ടായിരുന്നു. നിലവിൽ കൊയിലാണ്ടി തമന്ന ബിൽഡിങ് ടോപ് ഫ്ലോറിൽ 2000 sq feet ൽ ഹൈ ക്വാളിറ്റി മെഷീൻസ് സെറ്റ് ചെയ്ത് രണ്ട് കൊല്ലത്തോളമായി നല്ല നിലയിൽ fitness time പ്രവർത്തിച്ചു വരുന്നു. മാത്രവുമല്ല ലേഡീസ് അടക്കം ഒരുപാട് VIP ക്ലയന്റ് ബെയ്‌സും നിലവിൽ Fitness time നുണ്ട്. ഈ ചുരുങ്ങിയ കാലംകൊണ്ട് തന്നെ Mr. Kerala, Mr. Calicut Mr.Malabar എന്നീ ടൈറ്റിൽസ് നേടിയെടുക്കുവാനും FITNESS TIME നു കഴിഞ്ഞു.
ഇപ്പോഴത്തെ സാഹചര്യങ്ങളിൽ ഹെൽത്ത് ആൻഡ് ഫിറ്റ്നസ് സെന്ററുകൾക്ക് ആളുകൾക്കിടയിൽ ഒരുപാട് സ്വീകാര്യത ലഭിക്കുന്നുണ്ടെന്നും കൊറോണ പോലുള്ള രോഗങ്ങളുടെ വരവ് നമ്മുടെ സമൂഹത്തിന് ആരോഗ്യ സംരക്ഷണം എത്രമാത്രം പ്രാധാന്യം കൊടുക്കേണ്ട വിഷയമാണെന്നുള്ള തിരിച്ചറിവ് ഉണ്ടാക്കിയിട്ടുണ്ടെന്നും വരും തലമുറയെ ആരോഗ്യകരമായ ഒരു ജീവിതാശൈലിയിലേക്ക് കൊണ്ടുവരുന്നതിനും ഇങ്ങനെയുള്ള സ്ഥാപനങ്ങൾ വലിയ പങ്കുവഹിക്കുന്നു എന്നുള്ളതിന്റെ തെളിവാണ് fitness time ന്റെ ഈ വിജയം.