
ഓരോ പട്ടിനു പിന്നിലും ഓരോ കഥയുണ്ട് – സൗമിനി അജയ്കുമാർ എന്ന എറണാകുളം ജില്ലയിലെ പെരുമ്പാവൂരുകാരിക്ക് ഈ കഥകൾ എല്ലാം മനപാഠമാണ്. പട്ടിന്റെ മാന്ത്രികമായ ലോകത്തിൽ ഒരു സാമ്രാജ്യം ഉണ്ടാക്കിയെടുത്തത് അവിചാരിതമായിട്ടാണെങ്കിലും അതിനോട് നൂറ് ശതമാനം നീതി പുലർത്തുന്ന കാര്യങ്ങൾ സ്വന്തം ജീവിതത്തിലൂടെ ചെയ്യാൻ തുടങ്ങിയപ്പോഴാണ് ഈ വേറിട്ട വനിതാ സംരംഭക തിരിച്ചറിയപ്പെടാൻ തുടങ്ങിയത്.
ഭർത്താവും രണ്ട് മക്കളും അടങ്ങിയ കുടുംബം, വിവാഹ ശേഷം യു കെയിൽ പോവുകയും അവിടെ പൗരത്വം സ്വീകരിക്കുകയും ചെയ്തെങ്കിലും ഇന്ത്യൻ വേരുകൾ പെട്ടന്നൊന്നും മായുന്നതെല്ലായിരുന്നു. ബിസിനസ്സ് പശ്ചാത്തലം ഇല്ലാത്ത ഒരാൾ ആയിരുന്നിട്ട് പോലും ഏവരെയും അമ്പരപ്പിക്കുന്ന വളർച്ചയാണ് സൗമിനിയുടെ മണാലിക സിൽക്‌സിന് ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് ഉണ്ടായത്. ഈ ഒരു മേഘലയിലേക്ക് താൻ എത്തപ്പെടാൻ നിമിത്തമായത് ഭർത്താവിന്റെ അമ്മ ആയിരുന്നു. ചെന്നൈയിൽ ജനിച്ചു വളർന്ന സ്ഥിര താമസം ആക്കിയ ഒരാളാണ് ഭർത്താവായ അജയ് കുമാറും അദ്ദേഹത്തിന്റെ കുടുംബവും . പട്ടിന്റെ തലസ്ഥാനം എന്നറിയപ്പെടുന്ന കാഞ്ചിപുരവും അവിടെ നിന്നുമുള്ള തനത് നെയ്‌തുകാരെയും കുറിച്ച് വിവാഹാശേഷം ഭർതൃ വീട്ടിൽ എത്തിയപ്പോഴാണ് സൗമിനി കൂടുതൽ അറിയുന്നത്. ഒരു ഗ്രാമ പ്രദേശം ആയിട്ടുള്ള കാഞ്ചിപുരത്തു നിന്നും കിലോ മീറ്ററുകൾ സഞ്ചരിച്ചു ചെന്നൈ പോലുള്ള നഗരങ്ങളിൽ പല ഇടത്തും തങ്ങളുടെ ഉൽപ്പന്നങ്ങൾ കൊണ്ട് വന്ന് വിൽക്കുന്നതാണ് നെയ്തുകാർ 1960 – 70 കാലഘട്ടത്തിൽ ചെയ്തു കൊണ്ടിരുന്നത്. സ്ഥിരമായി ഇങ്ങനെയുള്ള നെയ്തുകാരെ പിന്തുണൽക്കാൻ വേണ്ടി അവരുടെ സാധനങ്ങൾ വാങ്ങുകയും മറ്റുള്ളവർക്ക് പരിജയപെടുത്തി നൽകുകയും ചെയ്തിരുന്ന സാമൂഹികമായി വളരെ സജീവമായ ഒരു സ്ത്രീ കൂടിയായിരുന്നു സൗമിനിയുടെ ഭർത്താവിന്റെ അമ്മ. നെയ്‌തുകാരെ സാമ്പത്തികമായി സ്ഥിരതയുള്ളവരാക്കുന്നതിനു വേണ്ടി ബാങ്ക് അക്കൗണ്ടുകൾ ചിട്ടികൾ എല്ലാം മുന്നിട്ട് ചെയ്തിരുന്നു അവർ. സൗമിനി അതിന് വേണ്ടി പിന്നീട് ഒരു ട്രസ്റ്റ് രൂപീകരിക്കുകയും, അതിലൂടെ നെയ്‌തുകാരെയും അന്ന്യം നിന്നുപോവാൻ സാധ്യത ഉള്ള അവരുടെ തനത് കലയേയും പിന്തുണയ്ക്കാനും അവർക്ക് വരുമാനം ഉണ്ടാക്കാൻ വേണ്ടി ഉപഭോക്താക്കളെ കണ്ടെത്തി നൽകാനും തുടങ്ങി. പിന്നീട് ഫേസ് ബുക്കിലൂടെ പേജ് തുടങ്ങി ഉത്പന്നങ്ങൾ പ്രചരിപ്പിക്കാൻ തുടങ്ങി അതിന് ശേഷം കൊറോണ വന്നപ്പോൾ ഇതെല്ലാം നിലച്ചുപോയി .

അപ്പൊഴാണ് എന്തുകൊണ്ട് ഇതൊരു ഔട്ട്ലെറ്റ് എന്ന രൂപേണ തുടങ്ങി കൂടാ എന്ന് ഭർത്താവ് ചോദിക്കാൻ ഇടയായത്. ആ ചോദ്യം തീർച്ചയായും കണ്ണ് തുറക്കുന്ന ഒന്നായിരുന്നു.
നെയ്ത്തുകാരുടെ എല്ലാ വിധ സഹകരണവും ഉള്ളത് കൊണ്ട് മറിച്ചൊന്നും ചിന്തിക്കേണ്ടി വന്നില്ല. മണാലിക സിൽക്‌സ് എന്ന ബ്രാൻഡിൽ ഒരു ഔട്ട്ലെറ്റ് 2020ൽ എറണാകുളത്ത് പെരുമ്പാവൂരിൽ തുടങ്ങി. സഹോദരി ആയ മായ ശ്രീകുമാർ കൂടി പങ്കുചേർന്നാണ് സംരംഭത്തിന് തുടക്കമിട്ടത്.സംസ്കൃത വാക്കായ മണാലിക സൗന്ദര്യം അഥവാ നിർമലമായ സൗന്ദര്യം എന്നതാണ് അർത്ഥമാക്കുന്നത്. മത്സരങ്ങൾ ഏറെ ഉള്ള മേഖല ആയതിനാൽ വേറിട്ട കാര്യങ്ങൾ നൽകി ഇല്ലെങ്കിൽ പിടിച്ചു നിൽക്കാൻ പ്രയാസവും എന്നറിവുള്ളതിനാൽ, മറ്റെവിടെയും കാണാത്ത രീതിയിൽ ഉള്ള ഡിസൈനുകളിൽ നൂറ് ശതമാനം ഓർഗാനിക്ക് കളറുകളും ഓർഗാനിക്ക് മെറ്റീരിയലുകളും മാത്രം ഉപയോഗിച്ച് സാരി നിർമിക്കാൻ തുടങ്ങി. ബ്രൈഡൽ കളക്ഷനുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു . പരിശുദ്ധമായ കൈതറിയിൽ 2ഗ്രാം സ്വർണ്ണം, വെള്ളി, കോപ്പർ ജെറികളിൽ നെയ്തെടുക്കുന്നവയാണ് മണാലികയിലെ സാരികൾ. ഗുണമേന്മയുടെ കാര്യത്തിൽ ഒരു വിട്ടു വീഴ്ചയും ഇല്ലാതെ പരമ്പരാഗതമായ രീതിയിലാണ് ഓരോ സാരിയും ഒരുക്കുന്നത്. സ്കെച്ച് ചെയ്യുമ്പോലെയാണ് ഓരോ ഡിസൈനും സാരിയിലേക്ക് നെയ്തു കയറ്റുന്നത് . ക്ഷേത്ര ശില്പ കലയാണ് മണാലികയിലെ സാരികളിൽ ഏറെയും കാണാവുന്നത് . മാത്രമല്ല ഓരോ സാരിയിലും ഓരോ കഥകൾ വരെ ചെയ്തു നൽകുന്നുമുണ്ട്. സ്വന്തം രൂപ കല്പനയിൽ, വിവിധ നിറക്കൂട്ടുകളിൽ ഉള്ള പട്ട് സാരീ ലോകത്ത് മറ്റെവിടെയും കാണാൻ കഴിയില്ല എന്നുറപ്പോടെ പറയുന്നു സൗമിനി. അത്രയും എക്സ്ക്ലൂസീവ് ആയിട്ടുള്ള സാരീ ശേഖരണം ആണ് മണാലികയിലുള്ളത്. കൂടാതെ കശ്മീർ സിൽക്ക് സാരികൾ വിൽക്കുന്ന എറണാകുളം ജില്ലയിലെ ഏക സ്ഥാപനവും പെരുമ്പാവൂരിലെ മണാലികയാണ്.
സ്വപ്‌നങ്ങൾ പറയുമ്പോൾ അത് പറയാതെ ചെയ്തു കാണിക്കു എന്ന് പറയുന്ന മക്കളും ഭർത്താവുമാണ് തന്റെ വലിയ കരുത്തും മുന്നോട്ടുള്ള യാത്രയുടെ ഇന്ധനവും അവരുടെ സ്നേഹമാണ്, അതെവിടെയും തന്നെ തോൽക്കാൻ അനുവദിക്കാറില്ല എന്ന് സൗമിനി പറയുന്നു.
മണാലികയിലൂടെ സുസ്ഥിരമായ ഒരു വസ്ത്ര ശൈലി സമൂഹത്തിൽ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന സൗമിനി തന്റെ മണാലികയെ നെയ്തുകാർക്ക് വേണ്ടിയുള്ള ഒരു സത്യുത്യുപഹാരമായി കാണുന്നു…