നമ്മുടെ ഭക്ഷണശീലങ്ങൾ നമ്മുടെ ആരോഗ്യം നിർണ്ണയിക്കുന്ന പ്രധാന ഘടകം തന്നെയാണ്. ഇന്ന് ഫാസ്റ്റ് ഫുഡിന്റെയും കലോറി സമ്പന്നമായ ഭക്ഷണത്തിന്റെയും കാലമായതിനാൽ, ആരോഗ്യകരമായ ഭക്ഷണത്തിനായി ഒരു മാറ്റം വളരെ അത്യാവശ്യമാണ്. ഒരു വ്യത്യസ്ത സമീപനം സ്വീകരിച്ച്, ആരോഗ്യത്തെയും രുചിയെയും ഒരുപോലെ മുൻനിർത്തുന്ന ഒരു പുതുമയാർന്ന കഫേയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ശ്യാമള. M . നവീനതയുടെയും ഗുണമേന്മയുടെയും സമന്വയത്തോടെയാണ് ഈ സംരംഭം വളരുന്നത്. ക്ലൗഡ് കിച്ചൻ ആയി ആരംഭിച്ച ഈ സംരംഭം ഇന്ന് ഒരു ആരോഗ്യ സംരക്ഷണ ചിന്താഗതിയുള്ള കഫേ ആയി മാറിയിരിക്കുന്നു.

ആരോഗ്യകരമായ ഭക്ഷണം ലഭിക്കുന്നതിനായി ഒരു പ്രത്യേക സ്ഥലം ഉണ്ടാക്കണം എന്നതായിരുന്നു ശ്യാമളയുടെ ലക്ഷ്യം, ആരോഗ്യത്തിന് മുൻഗണന നൽകുന്നവർക്കായി. ആ സ്വപ്നം സാക്ഷാത്കരിക്കാൻ അവർ ഒരു വർഷം മുമ്പ് അവരുടെ യാത്ര ആരംഭിച്ചു. ഒരുക്കം അനവധി അന്വേഷണങ്ങളും പഠനങ്ങളുമായിട്ടായിരുന്നു. നാലുമാസം നീണ്ട ഗവേഷണത്തിനുശേഷം, അവർ ഒരു ക്ലൗഡ് കിച്ചൻ എന്ന ആശയത്തോടെ തുടക്കം കുറിച്ചു. ഇത് കേവലം ഒരു പരീക്ഷണമായിരുന്നു ആരോഗ്യകരമായ ഭക്ഷണത്തിന് വിപണിയിൽ എത്രത്തോളം സ്വീകാര്യതയുണ്ടെന്ന് മനസ്സിലാക്കാനുള്ള ശ്രമം. ഒരുവർഷം കൊണ്ട്, നിലവിലെ ചെറിയ അടുക്കള ഒരു റസ്റ്റോറന്റ് കഫേ ആയി വളർന്നു, കൂടാതെ കോഴിക്കോട്ടെ ആരോഗ്യകരമായ ഭക്ഷണത്തിൻ്റെ പുതിയ നാമമായി മാറി.
ശ്യാമളയ്ക്ക് ഈ രംഗത്ത് നേരത്തെ പരിചയം ഉണ്ടായിരുന്നില്ല. അവർ ആമസോണിൽ ജോലി ചെയ്തിരുന്ന കാലം കഴിഞ്ഞ്, രണ്ടുവർഷം വീട്ടിൽ തന്നെ ചിലവിടേണ്ടി വന്നു. പിന്നീട് ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസ്സിൽ നിന്ന് പ്രൊഡക്റ്റ് മാനേജ്മെന്റ് പഠിച്ചു. കോഴ്സിൻ്റെ ഭാഗമായി ഒരു പ്രോജക്റ്റ് തയ്യാറാക്കിയപ്പോൾ, അതിനെക്കുറിച്ച് കൂടുതൽ ആഴത്തിൽ പഠിക്കണമെന്നു തോന്നി. ആ പ്രോജക്റ്റ് പിന്നീടൊരു ബിസിനസ്സായി മാറുകയായിരുന്നു.
ഈ കഫേ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാകുന്നത് എങ്ങനെ എന്നറിയാം…
മൈദ, വൈറ്റ് ഷുഗർ, എണ്ണയിൽ വറുത്ത വിഭവങ്ങൾ എന്നിവക്ക് ഇവിടെ പ്രവേശനമില്ല. ഓരോ ഭക്ഷണത്തിനും ന്യൂട്രിഷനിസ്റ്റ് പ്ലാൻ തയ്യാറാക്കും. അതിന്റെ കാലറി, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ് തുടങ്ങിയ എല്ലാ വിവരങ്ങളും മെനുവിൽ വ്യക്തമാക്കും. ഇത് ഉപഭോക്താക്കൾക്ക് അവരുടെ ഭക്ഷണത്തിനെ കുറിച്ച് കൂടുതൽ അവബോധം ഉണ്ടാക്കാൻ സഹായിക്കുന്നു. പ്രത്യേകതകളിൽ ഒന്നാമത്, ഇവിടെ മെനു ആവർത്തനരഹിതമാണ്. ബ്രേക്ക്‌ഫാസ്റ്റ് തിരഞ്ഞെടുത്താൽ മൂന്ന് ആഴ്ചവരെ ഒരു വിഭവം വീണ്ടും കാണാനാകില്ല. ലഞ്ച് മെനുവും രണ്ട് ആഴ്ചത്തേക്ക് പുതുമ നിറഞ്ഞതായിരിക്കും. ഫ്രൈഡ് ഐറ്റങ്ങൾ ഇല്ലാതാക്കി, സ്റ്റീമ്ഡ്, ഗ്രില്ല്ഡ്, ബേക്ക് ചെയ്ത വിഭവങ്ങൾ മാത്രമാണ് ഒരുക്കുന്നത്. നോൺ-വെജ് ആവശ്യങ്ങൾ പരിഗണിചച്ച്, ചിക്കൻ, ഫിഷ്, എഗ്ഗ് എന്നിവ മാത്രമേ ലഭ്യമാകുകയുള്ളു. ഇതിന് പുറമെ, ബ്രൗൺ റൈസ്, സാലഡുകൾ, സൂപ് തുടങ്ങിയവയാണ് പ്രധാനമായും നൽകുന്നത്.
ആദ്യദിവസം മുതൽ സോഷ്യൽ മീഡിയ മാർക്കറ്റിംഗിനാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാം ആണ് പ്രധാനപ്പെട്ട മാർക്കറ്റിങ് ടൂൾ. കൂടാതെ ഗൂഗിൾ റിവ്യൂ വഴി പുറത്തുള്ളവരിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചതും വളർച്ചയ്ക്ക് സഹായകരമായി. 10-15 ആളുകളടങ്ങുന്ന ടീം ആണ് ഈ സംരംഭത്തിന് പിന്നിൽ. കൂടാതെ, ഇന്റഗ്രൽ ടീമിൽ ഒരു പോഷകാഹാര വിദഗ്ദ്ധനും മുതിർന്ന പാചകക്കാരനും ഉണ്ട്. ഇതെല്ലാം വിപുലീകരിക്കണം എന്നതാണ് ശ്യാമളയുടെ അടുത്ത ലക്ഷ്യം. മറ്റു നഗരങ്ങളിൽ ഫ്രാഞ്ചൈസി മോഡൽ ആരംഭിക്കുക. അതിനായി തുടക്കത്തിൽ ക്ലൗഡ് കിച്ചൻ ആയിട്ടായിരുന്നു നടത്തിയത്. വിപണി തിരിച്ചറിയാനായതോടെ, വലിയതോതിൽ വികസിപ്പിക്കാനുള്ള സാധ്യതകൾ തുറന്നു.
ശ്യാമളയുടെ യാത്ര അത്ര എളുപ്പമല്ലായിരുന്നു, പക്ഷേ ഓരോ സാധ്യതയും ഒരു അവസരമായി കണ്ടു മുന്നോട്ട് പോവുകയായിരുന്നു. ഇന്നിപ്പോൾ, കണ്ണിൽ നിറയുന്ന ആരോഗ്യത്തിൻ്റെ കാഴ്ചകളും മനസ്സിൽ നിറയുന്ന സംതൃപ്തിയുമാണ് അവരെ വീണ്ടും വീണ്ടും മുന്നോട്ടു നയിക്കുന്നത്.