ഒരു ചെറിയ ആശയം എങ്ങനെ ഒരു വലിയ ബിസിനസായി മാറുന്നു എന്നതിന് മികച്ച ഉദാഹരണമാണ് Hibiscan. കോഴിക്കോടിന്റെ ചെറിയൊരു കോണിൽ നിന്ന് ആരംഭിച്ച ഈ ബ്രാൻഡ് ഇന്ന് 12 രാജ്യങ്ങളിലേക്ക് കസ്റ്റമേഴ്സിന്റെ ആവശ്യാനുസരണം ഉത്പന്നം ഡെലിവറി ചെയ്ത് കഴിഞ്ഞു.
ലോക്ഡൗൺ കാലത്ത് ഒരു യൂട്യൂബ് വീഡിയോയിലൂടെ ആരംഭിച്ച ഈ സംരംഭം ഇന്ന് ഓർഗാനിക് ഹെയർ ആൻഡ് സ്കിൻ കെയർ ഉൽപ്പന്നങ്ങൾ, പ്രൊഫഷണൽ ലൈസ് (പേൻ) ട്രീറ്റ്മെന്റ് സെന്റർ, ആയുർവേദ ട്രീറ്റ്മെന്റുകൾ എന്നിവയിലൂടെ വിപുലീകരിച്ചിരിക്കുന്നു. കേരളത്തിൽ കെമിക്കൽ ഇല്ലാതെ ഓർഗാനിക് ആയിട്ട് മുടിക്ക് കേടില്ലാത്ത രീതിയിൽ ഒരു പുതിയ ഓയിൽ കണ്ടുപിടിക്കാൻ സാധിച്ചതിനാൽ Hibiscan ഒരു പുതിയ ചരിത്രം സൃഷ്ടിച്ചു. ബിസിനസ് ലോകത്ത് സ്ത്രീവിശേഷമായ വിജയകഥയാകാൻ Hibiscan ന് സാധിച്ചു.
കോഴിക്കോട് ചേളന്നൂരിലെ ഒരു വീട്ടിൽ നിന്ന് തുടങ്ങിയ യാത്രയാണ് എവിലിന്റേത്, സാധാരണ കുടുംബത്തിലെ അംഗം, വലിയ ബിസിനസ് അനുഭവം ഒന്നും ഇല്ലാത്ത അവർക്ക് ബിസിനസ് തുടങ്ങാനുള്ള ആലോചന ഇല്ലായിരുന്നു. എന്നാൽ ലോക്ഡൗൺ കാലഘട്ടത്തിൽ വീട്ടിലിരുന്ന് ഒരു ചെറിയ YouTube ചാനൽ തുടങ്ങാൻ തീരുമാനിച്ചു. അതിൽ ഒരു ഹെയർ ഓയിൽ റെസിപ്പി ഷെയർ ചെയ്തപ്പോൾ അതിന് കിട്ടിയ എൻക്വയറി ആയിരുന്നു ജീവിതം മാറ്റിമറിച്ചത്.
വെറുതെ ഉൽപ്പന്നം നൽകാൻ പറ്റില്ലെന്ന് മനസ്സിലാക്കി, അവർ ലൈസൻസ് എടുത്ത് ഓൺലൈൻ സെയിലിലേക്ക് കടന്നു. ആദ്യ 25 ബോട്ടിൽ ഓയിൽ വിറ്റത് ഒരു അത്ഭുതമായിരുന്നു. 1000 രൂപ മുതൽ മുടക്കിൽ ആരംഭിച്ച ചെറിയ സംരംഭം.
പക്ഷെ, ഉൽപ്പന്നം ഒന്ന് മാത്രം മതിയാകില്ലെന്ന് മനസ്സിലാക്കിയ അവർ ഹെയർ ഓയിൽ, ഡാൻഡ്രഫ് ഓയിൽ തുടങ്ങി ഒട്ടേറെ ഹെയർ ആൻഡ് സ്കിൻ കെയർ ഉൽപ്പന്നങ്ങൾ ഇറക്കി. ഇന്ന് Hibiscan ന്റെ 25 ൽ അധികം വെറൈറ്റീ ഉൽപ്പന്നങ്ങൾ വിപണിയിൽ ഉണ്ടെന്നാതാണ് എവിലിന്റെ അഭിമാനം.
ഒരു ദിവസവും വന്ന കസ്റ്റമർ മെസ്സേജ്, “ചേച്ചി, പേൻ ഉണ്ട്, എന്തെങ്കിലും ചെയ്യാൻ പറ്റുമോ?” ആദ്യം അത് ഒരു കസ്റ്റമറിൻ്റെ സാധാരണ ആവശ്യം എന്ന് കരുതിയെങ്കിലും, രണ്ടാഴ്ചക്കു ശേഷം അതേ കസ്റ്റമർ വീണ്ടും അതേ ചോദ്യവുമായി എത്തി. അങ്ങനെ ആണ് എവിലിന്റെ മനസ്സിൽ ഒരു ആശയം വന്നത്. കേരളത്തിൽ ഇതിന് ഒരു പ്രത്യേക പരിഹാരമില്ല, വിദേശത്ത് ചിലയിടങ്ങളിൽ മാത്രമേ ഇത് അൽപ്പം മെച്ചപ്പെട്ട രീതിയിൽ ട്രീറ്റ് ചെയ്യാറുള്ളൂ !

എവിലിൻ ഇതിനെക്കുറിച്ചു ആഴത്തിൽ പഠിച്ചു. അതിനായി, ശരിയായ ട്രീറ്റ്മെന്റ്, ആഫ്റ്റർ കെയർ എന്നിവയ്ക്ക് ആവശ്യമായ ഒരു പുതിയ ഫോർമുലേഷൻ കണ്ടെത്തുന്നതിനായി പ്രോപ്പർ ചാനൽ കണ്ടെത്തി. ഇതിലൂടെ ലഭ്യമായ ഒരു പ്രത്യേക മെഷീൻ, അതിന്റെ ലിമിറ്റേഷനുകൾ, അതിനൊപ്പം എന്തൊക്കെ ആഡ് ചെയ്യാൻ പറ്റും എന്നിങ്ങനെ റിസർച്ച് ചെയ്തു. ഒടുവിൽ 100% ഫലപ്രദമായ, കെമിക്കൽ-ഫ്രീ പേൻ ട്രീറ്റ്മെന്റ് ഫോർമുല എവിലിൻ തയ്യാറാക്കി.
2020 ൽ, എവിലിൻ Hibiscan സലൂൺ തുടങ്ങി. പേൻ ട്രീറ്റ്മെന്റ് മാത്രം അല്ല, ഓർഗാനിക് ഫേഷ്യൽ, ആയുർവേദ ട്രീറ്റ്മെൻറുകൾ, പ്രസവാനന്തര പരിചരണം തുടങ്ങി വ്യത്യസ്തമായ സേവനങ്ങളും അതിനോടൊപ്പം ചേർത്തു. പ്രസവാനന്തര ചികിത്സകൾ Hibiscan ന്റെ ഒരു പ്രത്യേകത ആയിരുന്നു, അതും കസ്റ്റമേഴ്സിന്റെ വീട്ടിൽ ഡോക്ടറുടെ സേവനത്തോടുകൂടി ഉള്ള പരിചരണം. ഒരു ദിവസം ധാരാളം ആളുകൾക്ക് വിവിധ ട്രീറ്റ്മെന്റ് നൽകാമെന്ന് കണ്ടപ്പോൾ, ഇവരുടെ സേവനം കേരളമൊട്ടാകെ പ്രചാരം നേടി. ഇന്ന് വിയറ്റ്നാമിൽ നിന്ന് പോലും ആളുകൾ അവരുടെ ക്ലിനിക്കിലേക്ക് വരുന്നു. ലോക്ക്ഡൗൺ കാലത്ത് ബിസിനസ്സിൽ ഓർഡറുകൾ കുറഞ്ഞിരുന്നെങ്കിൽ പോലും, ആ സമയത്ത് എവിലിൻ തന്റെ ജീവനക്കാരെ പിരിച്ചുവിടുകയോ അവരുടെ സാലറി മുടക്കുകയോ ചെയ്തിട്ടില്ല. എവിലിൻ തന്റെ ജീവനക്കാരോട് കാണിച്ച ഈ സ്നേഹം അവർ മികച്ച സേവനത്തിലൂടെ തിരിച്ചു നൽകുന്നുമുണ്ട്.
ഇന്ന് Hibiscan ന്റെ ഉൽപ്പന്നങ്ങൾക്ക് 12 രാജ്യങ്ങളിൽ കസ്റ്റമേഴ്സ് ഉണ്ട്. തുടങ്ങിയ സമയത്ത് ദിവസേന 5-10 ഓർഡറുകൾ ഡെലിവറി ചെയ്യുന്നു. കേരളത്തിലെ ആദ്യ പ്രൊഫഷണൽ ലൈസ് ട്രീറ്റ്മെന്റ് സെന്റർ എന്ന വിശേഷണവും Hibiscan നു സ്വന്തം. Hibiscan-ന്റെ വരുംകാല ലക്ഷ്യങ്ങളിൽ ഗൾഫിൽ ഒരു ബ്രാഞ്ച് തുടങ്ങുക, കൂടുതൽ ആയുർവേദ ഉൽപ്പന്നങ്ങൾ വിപണിയിലിറക്കുക, കൂടുതൽ രാജ്യങ്ങളിലേക്ക് Hibiscan ഉൽപ്പന്നങ്ങൾ എത്തിക്കുക എന്നിങ്ങനെ പോകുന്നു .
“ബിസിനസ് ഒരു ദിവസം കൊണ്ട് വിജയിക്കുന്നതല്ല. പക്ഷേ, സ്ഥിരതയും, കഠിനാധ്വാനവും ഉണ്ടെങ്കിൽ അത് തീർച്ചയായും ഒരു ദിവസം വിജയം കാണുക തന്നെ ചെയ്യും. രാത്രികളെ പകലാക്കി അധ്വാനിക്കാൻ തയ്യാറായാൽ അതിന്റെ ഫലമാകുന്ന ധനം നിങ്ങളെ തേടി വരും, നിങ്ങൾ ധനം തേടി പോവേണ്ടി വരില്ല” എന്ന് എവിലിൻ പറയുന്നു.
ഇന്ന്, എവിലിൻ ഒരു വൈറൽ ബിസിനസ് ഐക്കൺ ആണ്! ഒരു യൂട്യൂബ് വീഡിയോയിലൂടെ തുടങ്ങിയ ഈ യാത്ര, ഇന്ന് ആയിരക്കണക്കിന് ആളുകളുടെ ജീവിതം മാറ്റിമറിച്ചിരിക്കുകയാണ്. Hibiscan, എന്നതൊരു ചെറിയ ആശയം വലിയൊരു വിജയത്തിലേക്ക് എത്തുന്ന മനോഹരമായ മാതൃക നമുക്ക് കാണിച്ചു നൽകുന്നു !