
മണവാട്ടികൾ തങ്ങളുടെ വലിയ ദിവസം ആഘോഷമാക്കാൻ അനിവാര്യമായി ഉപയോഗിക്കുന്ന ഒരു പ്രധാന അക്സസറിയാണ് ജ്വല്ലറികൾ. എന്നാൽ, അത്രയും വിലകൂടിയ ജ്വല്ലറികൾ ഒരു ദിവസത്തിന് വേണ്ടി മാത്രം വാങ്ങുന്നത് എത്ര നഷ്ടമാണ് ? ഈ ഒരു ചിന്തയാണ് Peony Bridal Rental Jewellery എന്ന ബിസിനസ് തുടങ്ങാനുള്ള പ്രചോദനം ഫർസാനയ്ക്ക് നൽകിയത്.
2017-ലാണ് ഫർസാന ഈ സംരംഭം ആരംഭിച്ചത്. മലപ്പുറം ആണ് ഫർസാനയുടെ സ്വദേശം . പഠിപ്പിൽ എഞ്ചിനീയറിംഗായിരുന്നെങ്കിലും, വിവാഹശേഷം ആണ് വ്യത്യസ്തമായ ഈ ബിസിനസ് മേഖലയിലേക്ക് കടന്ന് വരുന്നത്. അന്ന് ഈ മേഖലയിൽ അധികം ആരുമുണ്ടായിരുന്നില്ല. വലിയ കാശ് മുടക്കി ജ്വല്ലറി വാങ്ങുന്നവരെക്കാൾ, ഒരു ചെറിയ തുകയ്ക്ക് അതേ ക്വാളിറ്റിയിലുള്ള ബ്രൈഡൽ സെറ്റുകൾ റെന്റൽ ആയി ലഭിച്ചാൽ, ബ്രൈഡിനും അവരുടെ കുടുംബത്തിനും വലിയ ലാഭമാകും. ഇതായിരുന്നു ഫർസാനയുടെ ചിന്ത. അതിനാൽ മിതമായ വിലയിൽ bridal jewellery rentals എന്ന ആശയത്തെ ആസ്പദമാക്കി മലപ്പുറത്ത് ഒരു ഷോപ്പ് തുറന്നു.
പക്ഷേ, പെട്ടെന്നൊരു വിജയം കൈവരിക്കാൻ സാധിച്ചില്ല . ഒരു വ്യത്യസ്തമായ ആശയമായതിനാൽ ആദ്യമൊക്കെ ആളുകളെ ഇതിനെക്കുറിച്ച് ബോധവത്കരിക്കേണ്ടി വന്നു. കൂടുതൽ ആളുകൾക്ക് ഇതിന്റെ പ്രയോജനം മനസ്സിലാവാൻ തുടങ്ങിയപ്പോൾ, വേഗത്തിൽ തന്നെ ബിസിനസ് വളരാൻ തുടങ്ങി. അടുത്തതായി, ഫർസാന ഓൺലൈൻ മാർക്കറ്റിംഗ് ആണ് ചെയ്തത്. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയിലൂടെ ഉൽപ്പന്നങ്ങൾ പ്രമോട്ട് ചെയ്‌തപ്പോൾ, കേരളത്തിന്റെ അതിരുകൾ കടന്ന് മറു നാടുകളിൽ നിന്ന് പോലും ഓർഡറുകളും ലഭിക്കാൻ തുടങ്ങി. ഇപ്പോൾ ബോംബെ, തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും കൂടാതെ ദുബായ് പോലെയുള്ള രാജ്യങ്ങളിലേക്കും കസ്റ്റമേഴ്സിനുള്ള ഷിപ്പിങ് നടത്തുന്നു.
വ്യത്യസ്ത പാതകൾ തന്റെ ബിസിനസ് മുന്നോട്ട് കൊണ്ടുപോകാനായി ഫർസാന സ്വീകരിച്ചു. നോർത്ത് ഇന്ത്യൻ, അറേബ്യൻ, കേരള സ്റ്റൈൽ തുടങ്ങി ധാരാളം വെറൈറ്റികൾ ഷോപ്പിൽ ഉണ്ടായിരിക്കണം എന്നുള്ളത് ഉറപ്പാക്കി. അതിനായി ഡൽഹി, ജയ്പൂർ തുടങ്ങിയ പ്രധാന മാർക്കറ്റുകളിൽ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങിച്ചു. ഇപ്പോൾ മലപ്പുറത്ത് ഒരു ഷോപ്പ് മാത്രമേ പ്രവർത്തിക്കുന്നുള്ളു എങ്കിലും, ഭാവിയിൽ കൂടുതൽ ഷോപ്പുകൾ തുടങ്ങണമെന്ന ഉദ്ദേശത്തോടെയാണ് ഫർസാന പ്രവർത്തിക്കുന്നത്. ഓൺലൈൻ മാർക്കറ്റിൽ ശക്തിപ്പെടുന്നതോടൊപ്പം ഓഫ്‌ലൈൻ മാർക്കറ്റിനും കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്. അതിനായി ബ്രൈഡിനും ബ്രൈഡ്‌മെയ്ഡിനും ഉപയോഗിക്കാവുന്ന വേറിട്ട ഉൽപ്പന്നങ്ങൾ കൂടി ബിസിനസ്സിലേക്ക് ഉൾപ്പെടുത്താനാണ് ഇപ്പോഴത്തെ ചിന്ത.
ഒരു പുതിയ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക്, ബിസിനസ് വളരുവാനുള്ള തന്ത്രങ്ങൾ പഠിക്കണം. ഈ മേഖലയിൽ നല്ല മത്സരം ഉണ്ട്, അതിനാൽ ശരിയായ പ്ലാനിങ്ങ് ഉണ്ടെങ്കിൽ മാത്രമേ, വിജയിക്കാൻ സാധിക്കുകയുള്ളു എന്നതാണ് ഫർസാനയുടെ നിർദ്ദേശം. 20 ലക്ഷത്തിനുമുകളിലായി ഈ ബിസിനസ്സിലേക്ക് ഇൻവെസ്റ്റ് ചെയ്തിട്ടുള്ള ഫർസാന, അതിന്റെ പല ഘട്ടങ്ങളിലും വെല്ലുവിളികൾ നേരിട്ടു. ചെറിയ രീതിയിലാണ് തുടങ്ങിയത്, പക്ഷേ ക്രമാത്മകമായ വളർച്ച ഇന്ന് Peony Bridal Rental ജ്വല്ലറി എന്നതിനെ ഒരു ബ്രാൻഡായി മാറ്റിയിരിക്കുന്നു. കുടുംബത്തിന്റെ മികച്ച പിന്തുണയോടെയും, കസ്റ്റമേഴ്സിന്റെ വിശ്വാസത്തോടെയും, ഈ സംരംഭം വളർച്ചയുടെ പുതിയ തലങ്ങളിലേക്ക് എത്തുകയാണ്.
ഫർസാനയുടെ ഈ യാത്ര, ഓരോ സ്ത്രീയ്ക്കും ബിസിനസ് ആശയങ്ങൾ എങ്ങനെ വിജയകരമായി യാഥാർത്ഥ്യമാക്കാമെന്ന് പഠിപ്പിക്കുന്ന ഒരു പാഠമാണ്.