ഇന്നത്തെ കാലഘട്ടത്തിൽ ഭക്ഷ്യ വ്യവസായം നിരന്തരം വളരുകയാണ്. ഇതിൽ കേക്ക് മേക്കിങ് ഏറെ ലാഭകരവും ആവേശകര സ്വഭാവമുള്ള ഒരു മേഖലയാണ്.
ആഘോഷവേളകളിലാണ് കേക്കിന് ഡിമാൻഡ് ഏറെയുള്ളത്.
ആയുസ്സിന്റെ വില മതിപ്പു കൊണ്ടോ, നിത്യജീവിതത്തിൽ ഇന്ന് ഓരോ ചെറിയ നേട്ടങ്ങൾ പോലും ആഘോഷമാക്കുകയാണ് ജനങ്ങൾ.
ലളിതമായ കേക്കുകളിൽ നിന്നും കസ്റ്റം ഡിസൈനുകളും വിവിധ ഫ്ലേവറുകളിലും വരെ എത്തിനിൽക്കുന്നു ഇവ.
Cakes N More എന്ന കേക്ക് ബിസിനസ് നാല് വർഷത്തോളമായി വിജയകരമാക്കി കൊണ്ടുപോകുന്ന യുവ വനിത സംരംഭകയാണ് കോഴിക്കോടൻ സ്വദേശി തുഷാര.

പ്ലസ് ടു പഠനകാലത്ത് ആയിരുന്നു ആദ്യമായി കേക്ക് നിർമ്മിച്ചത്. അത് വിജയകരം ആവുകയും ചെയ്തു.
ഒരു ബിസിനസ് എന്ന രീതിയിലേക്ക് മാറുമ്പോഴും തെല്ലും പതറിയിരുന്നില്ല. അച്ഛന് ബേക്കറി ബിസിനസ് ഉള്ളതുകൊണ്ട് അവിടെ മേൽനോട്ടം വഹിച്ചും, മറ്റും പരിചയമുണ്ട് തുഷാരയ്ക്ക്.
കുട്ടിക്കാലം മുതലേ കേക്കിനോട് പ്രിയമായിരുന്നു. അത് നിർമ്മിക്കാനും ഒത്തിരി ഇഷ്ടമായിരുന്നു. വൈവിധ്യങ്ങൾ തീർത്ത് പുതുമ നിലനിർത്തി ഇന്നും മുന്നോട്ടു പോകുന്നു.
എം ബി എ ബിസിനസ് ആയിരുന്നു പഠന വിഷയം. എന്തുകൊണ്ടോ എത്തിച്ചേർന്നതും പ്രവർത്തന മേഖലയും എല്ലാം ബിസിനസ് തന്നെ. അടുത്ത പ്രോജക്റ്റിന്റെ പണി തിരക്കിലാണ് ഇപ്പോൾ തുഷാര.
സ്ത്രീകളെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് വെള്ളത്തിന്റെ കമ്പനി തുടങ്ങാൻ ഇരിക്കുകയാണ് യുവ സംരംഭക.
കേക്ക് ആൻഡ് മോർ എന്ന പേരുള്ള ഒരു സ്ഥാപനം നിലവിൽ പ്രവർത്തിച്ചു പോരുന്നുണ്ട്.
കൊറോണ സമയത്ത് പോലും കേക്കിന് ആവശ്യക്കാർ ഏറെയായിരുന്നു.
ഒരുപക്ഷേ എല്ലാ മേഖലകളും നഷ്ടത്തിൽ നിൽക്കുമ്പോൾ ഭക്ഷണ മേഖലയ്ക്ക് ഒരു കുതിച്ചുചാട്ടം ആയിരുന്നു കൊറോണ കാലം. ആ സമയങ്ങളിൽ ട്രെൻഡിങ് ആയി വിറ്റഴിഞ്ഞത് ഡ്രീം കേക്ക് ആയിരുന്നു.
കേരളമൊട്ടാകെ ഇവ വില്പന ചെയ്യാനുള്ള ഭാഗ്യവും സാഹചര്യവും ലഭിച്ചു.
ഇന്നത്തെ കാലത്ത് വിപണിയിൽ മത്സരങ്ങൾ കൂടുതലാണ്. മികച്ച ഉത്പന്നങ്ങൾ വിപണനം ചെയ്യാതെ വിപണി കീഴടക്കാൻ സാധ്യമല്ല. മാർക്കറ്റിങ്ങിനായി അധികം ആരും ബുദ്ധിമുട്ടേണ്ടിയും വരുന്നില്ല. എല്ലാവർക്കും ഇന്ന് ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി നന്നായി പരസ്യം ചെയ്യാൻ അറിയാം.
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, സ്വീഗ്ഗി, ടൊമാറ്റോ എന്നിവയിൽ പ്രൊഫൈൽ നിർമ്മിക്കുന്നതിലൂടെ കുറച്ചു പേരിലേക്ക് വ്യാപിക്കുന്നു.
ഗുണനിലവാരത്തോടൊപ്പം വിജയിക്കാൻ കൂടെ കരുതേണ്ട മറ്റൊന്നാണ് വിശിഷ്ടമായ ഡിസൈനുകളും വേഗത്തിലുള്ള ഡെലിവറിയും. ഇതിലൂടെ കസ്റ്റമറുടെ തൃപ്തി എത്രത്തോളം എന്ന് അളക്കാം. അഭിപ്രായങ്ങൾ തേടാം, കസ്റ്റമേഴ്സിന്റെ അഭിപ്രായങ്ങൾക്ക് മുൻതൂക്കം നൽകുക, കാരണം അവരുടെ വിലയേറിയ അഭിപ്രായവും റഫറൻസും ആണ് നിങ്ങളുടെ ബിസിനസിന്റെ ഭാവിയിലെ വളർച്ചയുടെ ഒരു പങ്ക് തീരുമാനിക്കുന്നത്. നിലവിൽ കോഴിക്കോട് പൊക്കുന്നിൽ ഒരു പുതിയ ഷോപ്പ് കൂടി തുടങ്ങിയിരിക്കുകയാണ് തുഷാര.
ചെറിയ സംരംഭമായി ആരംഭിച്ച് വലിയ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സാധ്യമായതും, ആളുകളുടെ മധുരമേറിയ ഓർമ്മകളുടെ ഭാഗമാവാൻ സാധിച്ചതിലും തുഷാരയ്ക്ക് സന്തോഷം.
താല്പര്യവും പ്രാവീണ്യവും വിനിയോഗിച്ച് നിങ്ങളുടെ മേഖലയും ഉയരത്തിൽ എത്തിക്കാൻ ശ്രമിക്കുക. ബിസിനസ് എന്ന സ്വപ്നം പൂവണിയിക്കാൻ ഒരുങ്ങുന്നവരോട് പറയാൻ ഇതുമാത്രം.