ഏതൊരു ചെറിയ ഇവന്റിലും ഇന്ന് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് കേക്കുകൾ . ആദ്യമെല്ലാം പിറന്നാളിന് മാത്രം കണ്ടിരുന്ന ഒരു ഉൽപ്പന്നം ഇന്ന് എൻഗേജ്മെന്റ് മുതൽ ഒരു കുഞ്ഞ് ജനിച്ച് മൂന്നുമാസം ആറുമാസം പിന്നെ പതിവുപോലെ ഒന്നാം പിറന്നാൾ എന്ന രീതിയിൽ വരെ കേക്കുകൾ മുറിച്ചു തുടങ്ങിയിരിക്കുന്നു.
ഏതൊരു ചെറിയ പരിപാടിക്കും കേക്ക് ഇല്ലെങ്കിൽ കളർ ആവില്ല എന്ന രീതിയിൽ എത്തിനിൽക്കുന്ന കാര്യങ്ങൾ.
മകന്റെ ആഗ്രഹം അവന്റെ പിടിവാശിയായി മാറിയപ്പോൾ സാധിച്ചു കൊടുക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ അമൃത എന്ന വീട്ടമ്മക്ക്, കൈപിടിയിൽ ഒതുങ്ങുന്ന കാര്യമായതിനാൽ അതങ്ങ് സാധിച്ചു കൊടുത്തു. അങ്ങനെയാണ് അമൃതയുടെ അയാൻസ് കേക്ക് ഹൗസ് ജനിക്കുന്നത് .
കോഴിക്കോട്ടുകാരിയായ അമൃതയ്ക്ക് ശക്തമായ പിന്തുണ നൽകി കുടുംബവും കൂടെയുണ്ട്. ഭർത്താവും രണ്ടു മക്കളും ഭർത്താവിന്റെ അച്ഛനും അടങ്ങുന്നതാണ് കുടുംബം. മത്സ്യത്തൊഴിലാളി കുടുംബത്തിലാണ് ജനനം. സ്വന്തം അച്ഛനും ഭർത്താവിന്റെ അച്ഛനുംനിലവിൽ, ഭർത്താവും മത്സ്യത്തൊഴിലാളികളാണ്.വെയിലും മഴയും കാറ്റും അതിജീവിച്ച്
അതിർത്തി കാക്കുന്ന സുരക്ഷാസേനക്കാരെ പോലെ മറ്റൊരുതരത്തിൽ കുടുംബം പുലർത്തുന്നതിനോടൊപ്പം രാജ്യത്തിന്റെ സമ്പത്ത് വർദ്ധിപ്പിക്കുന്നതിലും ഒരു പങ്കുവഹിക്കുന്നവരാണ് ഇവർ.
അതു പോലെതന്നെ കുടുംബത്തെ സാമ്പത്തികമായി സഹായിച്ച് പിന്തുണ നൽകാൻ സാധിക്കുക എന്നത് ആദ്യമേ ഉണ്ടായിരുന്ന ആഗ്രഹമായിരുന്നതിനാൽ വിവാഹശേഷവും ജോലിക്ക് പോയിരുന്നു.
പ്ലസ്ടുവിന് വിഎച്ച്എസ്ഇ സിവിൽ കൺസ്ട്രക്ഷൻ ആൻഡ് മെയിന്റനൻസ് ആയിരുന്നു എടുത്തത്. പിന്നെ ഐടിഐക്ക് ഡിപ്ലോമ ഇൻ ഇന്റീരിയർ ഡിസൈൻ വിത്ത് സിവിൽ എൻജിനീയറിങ് ആയിരുന്നു. അതുകഴിഞ്ഞ് ആറ് വർഷത്തോളം ഇന്റീരിയർ ഡിസൈനറായി ജോലി ചെയ്തു.
കുഞ്ഞായപ്പോൾ ബ്രേക്ക് എടുത്ത് കരിയർ അങ്ങനെ ഒരു വഴിയിലൂടെ പോകവേ ആയിരുന്നു കൊറോണയുടെ വരവ്. അങ്ങനെയാണ് ബേക്കിങ് ആരംഭിച്ചതും, മകന്റെ ആഗ്രഹത്തിനപ്പുറം എന്തുകൊണ്ട് ഇതൊരു ബിസിനസ് ആക്കിക്കൂടാ എന്ന് അച്ഛന്റെ അനിയൻ ചോദിക്കുന്നതും പിന്നെ ഒന്നും നോക്കിയില്ല കുടുംബത്തിന്റെ പൂർണ പിന്തുണയോടെ കേക്ക് മേക്കിങ്ങ് ബിസിനസ്സ് ആയി തന്നെ ആരംഭിച്ചു. കൊറോണയുടെ കാലത്ത് കേക്ക് മേക്കിങ്ങ് വളരെ ട്രെൻഡിങ് ആയിരുന്ന സമയമായിരുന്നു. കേക്ക് മേക്കിങ് വീഡിയോകളൊക്കെ സോഷ്യൽ മീഡിയയിൽ കണ്ടും കുറെ പ്രചോദനം നേടി . അങ്ങനെ കേക്ക് മേക്കിങ് ചെയ്യാൻ തീരുമാനിച്ചുറപ്പിച്ചു ഐശ്വര്യമായി തുടങ്ങി. ഒരുപാട് ഓർഡറുകളും കിട്ടി, അത്യാവശ്യം സംമ്പാദിക്കാനും കഴിഞ്ഞു.
സാമ്പത്തികമായി കുടുംബത്തിനു പിന്തുണ നൽകാൻ പറ്റിയത് വലിയൊരു അച്ചീവ്മെന്റ് ആയി കാണുന്നുവെന്നും, അതിനോടൊപ്പം പഠിച്ച മേഖലയിൽ കൂടി പ്രവർത്തിക്കാൻ പറ്റണം എന്നുള്ളതും ഒരു ആഗ്രഹമായി കൂടെ കൊണ്ടുനടക്കുന്നു.
നിലവിൽ താമസിക്കുന്നത് കുടുംബ വീട്ടിൽ ആയതിനാൽ സ്വന്തമായ ഒരു വീടെന്ന സ്വപ്നത്തെ കുറിച്ച് കൂടി അമൃത പങ്കുവെക്കാൻ മറന്നില്ല .
അയാൻസ് കേക്ക് ഹൗസിൽ നിന്ന് ഏറ്റവും കൂടുതൽ ഉൽപ്പാധിപ്പിക്കുന്നതും വിറ്റഴിയുന്നതും വാൻചോ കേക്കുകളാണ്. ഇതിന് അന്നും ഇന്നും വിപണിയിൽ ഡിമാൻഡ് കൂടുതലാണ് . അതുപോലെ ട്രെൻഡിങ് ആയി നിൽക്കുന്ന ഡ്രീം കേക്കും ഓഫറിൽ നൽകുന്നുണ്ട് ഇവിടെ. 200 മുതൽ 250 രൂപ വരെ വരുന്ന ഡ്രീം കേക്ക് അയാൻസിൽ 150 രൂപയ്ക്ക് ഓഫറിൽ ലഭ്യമാണ്. കേക്കുകളിൽ വ്യത്യസ്തത തീർത്തുകൊണ്ട് സംരംഭം കുറച്ചുകൂടി വ്യാപിപ്പിക്കണം എന്നുള്ളതാണ് നിലവിലെ അയാൻസ് കേക്കിന്റെ ലക്ഷ്യം എന്നും അമൃത പറയുന്നു.
Reshmi
6238810462