കുട്ടിക്കാലം മുതലേ ബിസിനസ് മേഖലയിലെ അഭിരുചി തിരിച്ചറിഞ്ഞ് ഒരു ബ്രാൻഡ് പടുത്തുയർത്തി നിലവിലുള്ള മുൻനിര ബിസിനസ്സുകാർക്കിടയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച ഒരു യുവ ബിസിനസുകാരൻ സച്ചിൻ സച്ചിദാനന്ദന്റെ ബിസിനസ് നാൾവഴികളിലൂടെ പോകുമ്പോൾ,
എട്ടാം ക്ലാസിൽ പഠിക്കുന്ന സമയം തുടങ്ങിയ കോഴിഫാമിൽ നിന്നും കോടികൾ വരുമാനമുള്ള ബിസിനസ് വരെ എത്തി നിൽക്കുന്ന തന്റെ യാത്ര അത്ര നിസാരമായിരുന്നില്ല അദ്ദേഹത്തിന്. കഠിന പരിശ്രമങ്ങളുടെ ഫലമായി ഉണ്ടായ ഒരുപറ്റം ബിസിനസ് ഇന്ന് അദ്ദേഹത്തിന്റെ മുതൽക്കൂട്ടാണ്. കാലഘട്ടത്തിന്റെ
മാറ്റത്തിനനുസരിച്ച് ബിസിനസിൽ മാറ്റം കൊണ്ടുവരിക എന്നത് ബിസിനസിനെ സംബന്ധിച്ച് അനിവാര്യമായ ഘടകമാണ്. ഇതിന്റെ വളർച്ച Armz Super Eco Pvt Ltd എന്ന ബ്രാൻഡ് നെയിമിൽ നിന്നുകൊണ്ട് കേരളത്തിൽ നിന്നുള്ള ഇലക്ട്രിക് സ്കൂട്ടർ നിർമ്മാണം വരെ എത്തി നിൽക്കുന്നു.
ബിസിനസിന്റെ തുടക്കം കോഴിഫാമിൽ ആയിരുന്നു. പിന്നീട് 2011 അർബാനകൾ റെന്റിനു കൊടുക്കുന്ന ബിസിനസ്, 2014ൽ കോയമ്പത്തൂരിൽ നിന്നും വസ്ത്രങ്ങൾ എടുത്ത് ഓൺലൈനിൽ വിൽക്കുകയും, 2017ൽ ഔട്ട്ലുക്ക് എന്ന പേരിൽ മെൻസ് വെയർ ഷോപ്പ്, മൈക്രോ ടെക് കമ്പ്യൂട്ടർ ഇൻസ്റ്റിറ്റ്യൂട്ട്, ആരാമം ഫിനാൻസ്, കാരമൽ കോർട്ട് കോഫി ഷോപ്പ്,ഫിൻ നിധി ലിമിറ്റഡ് അങ്ങനെ ബിസിനസിന്റെ പല തലങ്ങളിൽ കാലഘട്ടത്തിനൊപ്പം മാറ്റങ്ങൾ കൊണ്ടുവന്ന് തന്റേതായ കയ്യൊപ്പ് പതിപ്പിച്ച ഒരു വ്യക്തിത്വം.
ബിസിനസിൽ ഒരു ബ്രാൻഡ് കൊണ്ടുവന്ന പോലെ തന്നെ പ്രയാസമാണ് അത് നിലനിർത്തിക്കൊണ്ട് ജനങ്ങൾക്കിടയിൽ പ്രീതി ആർജിക്കുക എന്നുള്ളത്, അതുകൊണ്ടുതന്നെ നമ്മുടെ പ്രോഡക്റ്റ് നല്ല ക്വാളിറ്റിയിലും ക്വാണ്ടിറ്റിയിലും ഷോപ്പുകളിൽ ലഭ്യമാവുക എന്നത് ശ്രദ്ധേയമായ കാര്യമാണ്. ബ്രാൻഡ് വ്യാപിപ്പിക്കുന്നതിനായി ഡീലർഷിപ്പ് കൊണ്ടുവരിക എന്നുള്ളത് ഒഴിച്ചു മാറ്റാൻ പറ്റാത്ത ഒരു കാര്യമാണ് ബിസിനസ് മേഖലയിൽ .
അതുപോലെ ബിസിനസിൽ നല്ല കസ്റ്റമർ സർവീസിലൂടെ കസ്റ്റമർ സപ്പോർട്ട് ഉണ്ടാക്കിയെടുക്കേണ്ടതും അത്യാവശ്യമാണ്. കസ്റ്റമർക്ക് എന്താണ് ആവശ്യം എന്ന് അറിഞ്ഞുകൊണ്ട് അത് കസ്റ്റമൈസ് ചെയ്തു കൊടുക്കാൻ ശ്രദ്ധിക്കുന്നത് ബിസിനസിനെ വളരാൻ സഹായിക്കുന്ന അനിവാര്യമായൊരു ഘടകമാണ്.
നമ്മോടൊപ്പം ചുറ്റുമുള്ളവരും വളരണം അതായത് നമ്മുടെ ഈ മേഖലയിൽ കിടപിടിക്കുന്നവർ ഉൾപ്പെടെ, എങ്കിലേ മൊത്തത്തിലുള്ള വളർച്ചയോടൊപ്പം ക്വാളിറ്റിയും കൂടി വർദ്ധിക്കുകയുള്ളൂ.
കേരളത്തിൽ ബിസിനസ് വ്യാപിപ്പിക്കുന്ന പോലെ തന്നെ പുറത്തേക്കും വ്യാപിപ്പിക്കാനുള്ള നീക്കങ്ങളുണ്ട് എന്നാൽ നമ്മുടെ മലയാളികൾക്കിടയിൽ ഒരു സംരംഭം എഴുപത് ശതമാനം വിജയിച്ചു കഴിഞ്ഞാൽ തന്നെ ആ ബിസിനസ് നൂറ് ശതമാനം വിജയമായി എന്ന് നമുക്ക് കണക്കാക്കാം കാരണം നമ്മൾ മലയാളികൾ വളരെ സംശയാലുക്കളാണ്. ഒരു പ്രോഡക്റ്റ് വാങ്ങുന്ന കാര്യത്തിൽ നല്ലപോലെ റിസർച്ച് ചെയ്ത് അഭിപ്രായങ്ങൾ തേടിയതിനു ശേഷം മാത്രമേ നമ്മൾ ഒരു സാധനം വാങ്ങാറുള്ളൂ. അതിനാൽ ഒരു പ്രോഡക്റ്റിന്റെ കേരളത്തിലെ വിജയം എന്ന് പറയുന്നത് ആ സംരംഭം ലോകം മൊത്തം വിജയിച്ചതിന് തുല്യമാണ്.

ബിസിനസ് രംഗത്തേക്ക് വരുന്ന പുതിയ തലമുറകളെ ഏതുതരത്തിലുള്ള സപ്പോർട്ട് കൊടുക്കുന്നതിലും സന്തോഷം മാത്രമേ കാണുന്നുള്ളൂ എന്നും അദ്ദേഹം പറയുന്നു. പല തരത്തിലുള്ള ബിസിനസുകൾ എല്ലാം തന്നെ ഒരുമിച്ച് കൊണ്ടുപോകാനുള്ള ഇദ്ദേഹത്തിന്റെ കഴിവ് യുവ സംരംഭകർക്ക് എന്നും മാതൃകയാക്കാവുന്ന ഒന്നാണ്.




























































