സെയിൽസ് എക്സിക്യൂട്ടീവ് എന്നുള്ളത് ഇപ്പോഴും ഒരു സ്വീകാര്യമായിട്ടുള്ള ജോലിയല്ല എന്ന് പലരും പറയുന്നത് അത്ഭുതകരമായി തോന്നിയിട്ടുണ്ട്,
ലോകത്ത് പല പ്രൊഫഷനുകൾ ഉണ്ട് അതിൽ വളരെ പരിചിതമായ ചില പ്രൊഫഷനുകളാണ് ഡോക്ടർ, വക്കീൽ, എഞ്ചിനീയർ തുടങ്ങിയവ .
ഈ പ്രൊഫഷനുകളെ എല്ലാം നമ്മൾ ഒരു പ്രൊഫഷണൽ രീതിയിൽ കാണുന്നത് ഇവർക്ക് എല്ലാവർക്കും ഒരു സ്കിൽ സെറ്റ് ഉള്ളതുകൊണ്ടാണ്. എന്നാൽ സെയിൽസിൽ ഉള്ള ആളുകളെ നമ്മൾ പ്രൊഫഷണൽ ആയി കാണാത്തതിനുള്ള കാരണം സെയിൽസിൽ ഒരു സ്കിൽ സെറ്റ് വേണം എന്നുള്ളത് അറിയാത്തതുകൊണ്ട് മാത്രമാണ്.
മറ്റുള്ള പ്രൊഫഷനുകളിൽ നിന്നും വ്യത്യസ്തമായി വളരെ വേഗത്തിൽ കരിയർ ഗ്രോത്ത് ഉണ്ടാക്കുവാൻ സാധിക്കുന്ന ഒരു മേഖലയാണ് സെയിൽസ്,
ഇക്കഴിഞ്ഞ സെപ്റ്റംബർ 25, 2024നു ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന PLFS റിപ്പോർട്ട് പ്രകാരം കേരളത്തിൻറെ യുവജനങ്ങളുടെ തൊഴിലില്ലായ്മ 30% ആണ്.

അവസരങ്ങളുടെ ഒരു നീണ്ട നിര പല വിഭാഗങ്ങളിലുള്ള സെയിൽസ് പൊസിഷനുകളിൽ നമ്മുടെ മുന്നിൽ ഉള്ളത് മിക്ക ആളുകളും കാണുന്നില്ല അതല്ലെങ്കിൽ അതിലേക്ക് പ്രവേശിക്കുവാൻ തയ്യാറാകുന്നില്ല എന്നുള്ളതാണ് ഒരു സത്യം.
ഇനി സെയിൽസ് പ്രൊഫഷനിലേക്ക് കയറുന്ന ആളുകൾ ഒന്നില്ലെങ്കിൽ ഭാരിച്ച പ്രതീക്ഷകളുമായി വന്നു അത് ഒന്നോ രണ്ടോ മാസം എത്താനാവാതെ പോകുന്ന സമയത്ത് നിർത്തി പോകുന്നതായും കാണാം.
മറ്റു ചിലർ പറയുന്നത് ആമസോൺ, flipkart പോലുള്ള ഭീമന്മാർക്ക് മാത്രമാണ് ഇപ്പോൾ സെയിൽസ് നടക്കുന്നത് എന്നാണ്, ലെൻസ് കാർട്ട്, മെഡ് പ്ലസ്, ഫസ്റ്റ് ക്രൈ പോലെയുള്ള ഭീമൻ ഓൺലൈൻ ബിസിനസുകൾ ഓഫ് ലൈനിലേക്ക് സ്റ്റോറുകളുമായി വരുന്നതിനുള്ള കാരണം റീട്ടെയിൽ സെക്ടർ ഇപ്പോഴും വളർന്നു കൊണ്ടിരിക്കുന്നു എന്നുള്ളത് ഒരു സത്യാവസ്ഥ ആയതുകൊണ്ടാണ്. അതുകൊണ്ടുതന്നെ സെയിൽസ് സെക്ടറിൽ കരിയർ ഉണ്ടാവുക എന്നുള്ളത് ഭാവിയുള്ള ഒരു കരിയർ തന്നെയാണ്.
ഇതേസമയം നമ്മൾ മറ്റൊരു വശം കൂടി കാണേണ്ടതുണ്ട് എന്തുകൊണ്ട് മികച്ച രീതിയിൽ നടന്നുകൊണ്ടിരുന്ന പല സ്ഥാപനങ്ങളും പിന്നീട് ബിസിനസിന്റെ കാര്യത്തിൽ താഴേക്ക് പോയി ?
ഒരു ദശാബ്ദം മുൻപ് വരെ Retail , insurance അങ്ങനെ
തുടങ്ങി സെയിൽസ് ഫീൽഡിൽ ഏറ്റവും വലിയ ഡിസിഷൻ ഇൻഫ്ളുവൻസ് ഉണ്ടാക്കിയിരുന്നത് സ്വകാര്യ ബന്ധങ്ങൾ ആയിരുന്നു, എനിക്കറിയാവുന്ന ഉടമസ്ഥൻ, എനിക്കറിയാവുന്ന സെയിൽസ്മാൻ, എനിക്കറിയാവുന്ന ഉദ്യോഗസ്ഥൻ അങ്ങനെ തുടങ്ങി പല കാരണങ്ങളും കൊണ്ട് സെയിൽസ് സുഗമമായി പല സ്ഥലങ്ങളിലും നടന്നു കൊണ്ടിരുന്നു.
എന്നാൽ കാലത്തിന്റെ മാറ്റത്തോട് കൂടി, ഒരുവിധം എല്ലാ ഫീൽഡിലും വമ്പൻ ഇൻറർനാഷണൽ ബ്രാൻഡുകൾ വരുവാൻ തുടങ്ങി, അവരുടെ ട്രെയിൻഡ് ആയിട്ടുള്ള സെയിൽസ് എക്സിക്യൂട്ടീവുകൾ കസ്റ്റമർ അറ്റൻഡ് ചെയ്യുന്നതിന് അപ്പുറം അവരെ ഡിലൈറ്റ് ചെയ്യുവാൻ തുടങ്ങി.
പൊതുവേ ഇത്തരം രീതികൾ ആസ്വദിക്കുന്ന കസ്റ്റമേഴ്സ് എല്ലായിടത്തും നിന്നും ഇതേ രീതിയിലുള്ള ഒരു ഡിലൈറ്റ് സർവീസ് മാനസികമായി ആവശ്യപ്പെട്ടു, അതില്ലാത്ത സ്ഥലങ്ങളിൽ നിന്നും അകന്നു.
ഇവിടെയാണ് ഒരു പ്രൊഫഷണൽ രീതിയിലുള്ള മാറ്റത്തിലേക്ക് നമ്മൾ മുന്നേറേണ്ടതുണ്ട് എന്ന് മനസ്സിലാക്കേണ്ടത്. വരുന്ന കസ്റ്റമറെ പിടിച്ചിരുത്തുവാൻ പറ്റുന്ന ആമ്പിയൻസ് മാത്രമല്ല , ജോലി പ്രൊഫഷണൽ ആയിട്ട് കാണുന്ന ട്രെയ്ൻഡ് ആയിട്ടുള്ള സെയിൽസ് എക്സിക്യൂട്ടീവ്കളെയും നമുക്ക് ആവശ്യമുണ്ട്.
ഇപ്പോഴും സെയിൽസിലാണ് ജോലി എന്ന് പറയുന്ന സമയത്ത് ആളുകളുടെ മനസ്സിൽ സാധനം പൊതിഞ്ഞു കൊടുക്കുന്ന ഒരാൾ മാത്രമാണ് എന്നുള്ള ഒരു ധാരണ ഒരുപാടുണ്ട്, എനിക്കറിയാവുന്ന പല ഷോറൂമുകളിൽ നിൽക്കുന്ന പല സെയിൽസ് എക്സിക്യൂട്ടീവ് സുഹൃത്തുക്കളും ഇൻസെന്റീവ് വാങ്ങുന്നതിലൂടെ ലക്ഷത്തിലധികം മാസം സമ്പാദിക്കുന്നുണ്ട്. ഇത് ഏതെങ്കിലും ഒരു ഫീൽഡിലുള്ള കാര്യമല്ല, ഇൻസെന്റീവ് ഓപ്പൺ ആക്കി വെക്കുന്ന ഒരുവിധം എല്ലാ ബ്രാൻഡിലും മികച്ച എക്സിക്യൂട്ടീവുകൾ ഒന്നുമില്ലെങ്കിൽ ഇതോ അതല്ലെങ്കിൽ അതിന് മേലെയോ ഉള്ള തുക നേടിയെടുക്കാറുണ്ട്.
തുടങ്ങുന്ന ആ മാസം തന്നെ ഒരു ലക്ഷം കിട്ടുമെന്നല്ല പറയുന്നത്, എന്നാൽ അത്യാവശ്യം ക്ഷമയോടുകൂടി എന്താണ് ശരിക്കും സെയിൽസ് കൺസൾട്ടിംഗ് എന്ന് മനസ്സിലാക്കി അത് മികച്ച രീതിയിൽ മുന്നേറുവാൻ ശ്രമിച്ചാൽ ഉറപ്പായിട്ടും നമുക്ക് നല്ല രീതിയിലുള്ള റിട്ടേൺസ് കിട്ടുന്ന ഒരു കരിയറാണ് സെയിൽസ്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ paid ആയിട്ടുള്ള പ്രൊഫഷനുകൾ എടുക്കുകയാണെങ്കിൽ സെയിൽസ് എക്സിക്യൂട്ടീവ് എന്നുള്ളത് അതിൻറെ മുകളിൽ തന്നെയുണ്ട്.
ഇപ്പോഴും ഒരുപാട് പേർ സെയിൽസ് ഫീൽഡ് തെരഞ്ഞെടുക്കാത്തതിന് മറ്റൊരു കാരണം വേറെ എന്തൊക്കെയോ സ്വപ്നങ്ങൾ ഉണ്ട് അതുകൊണ്ട് ഇതിലേക്ക് തൽക്കാലം വരുന്നില്ല എന്ന് പറഞ്ഞുകൊണ്ടാണ്,
സെയിൽസ് ജോലി തിരഞ്ഞെടുക്കുന്നതിലൂടെ നമ്മൾ നേടുന്ന പല സ്കില്ലുകൾ ഉണ്ട്, ആക്ടീവ് ലിസണിംഗ്, Persuasion സ്കിൽ, ടൈം മാനേജ്മെൻറ്, ഡിസിഷൻ മേക്കിങ്, അനാലിറ്റിക്കൽ സ്കിൽസ്. അങ്ങനെ പല രീതിയിലുള്ള സ്‌കില്ലുകൾ നമുക്ക് ഈയൊരു ഫീൽഡിൽ നിൽക്കുന്നതിലൂടെ ഡെവലപ്പ് ചെയ്യാൻ പറ്റും. ഈ സ്കില്ലുകൾ ഡയറക്റ്റ് സെയിൽസ് ഫീൽഡിൽ മാത്രമല്ല നിങ്ങൾ ഏത് ഫീൽഡിൽ ആണെങ്കിലും ഉപയോഗപ്രദമാകുന്ന സ്കില്ലുകളാണ്.
അതുകൊണ്ട് ഒരു അവസരം വരുന്ന സമയത്ത് അത് കുറച്ച് നാളത്തേക്ക് കൂടി ആണെങ്കിൽ പോലും സെൽഫ് ഫീൽഡിൽ നിർബന്ധമായും ട്രൈ ചെയ്യുക, പണ്ട് നമ്മുടെ നാട്ടിലും സ്കൂൾ വെക്കേഷൻ ആകുന്നതോടുകൂടി കുറെ കുട്ടികൾ കവലകൾ ചെറു കുട്ടി കടകൾ തുറന്നു വയ്ക്കുന്നത് കണ്ടിട്ടില്ലേ? അതവരുടെ സോഷ്യൽ സ്കില്ലുകളെ എത്രത്തോളം നന്നായി സഹായിച്ചിട്ടുണ്ടെന്ന് നമുക്കറിയാമല്ലോ…
പല രാജ്യങ്ങളിലും പല രീതിയിലുള്ള സാമ്പത്തിക സ്ഥിതിയിൽ നിന്ന് വരുന്ന കുട്ടികൾ ഉൾപ്പെടെ പല ഷോറൂമുകളിൽ സെയിൽസിനായി നിൽക്കുന്നത് കാണാം, ഇത്തരം സ്കില്ലുകൾ ഡെവലപ്പ് ചെയ്യുവാൻ വേണ്ടിയും, സോഷ്യലി ആക്ടീവായി നിൽക്കുവാൻ വേണ്ടിയുമാണ് അത്തരത്തിലുള്ള ചെറു ജോലികൾ ചെയ്യുന്നത്.
അതുകൊണ്ട് സെയിൽസ് ഫീൽഡ് എന്നുള്ളത് ഏതുമായിക്കോട്ടെ വളരെ ചിട്ടയോടുകൂടി മുന്നോട്ട് പോവുകയാണെങ്കിൽ, അതിനുള്ള ട്രെയിനിങ്ങുകൾ എടുക്കുവാൻ മാനസികമായി ഒരുക്കമാണെങ്കിൽ, സാമൂഹികമായും സാമ്പത്തികമായും ഉന്നതി നൽകുന്ന ഒരു പ്രൊഫഷൻ തന്നെയാണത്.