സമ്പാദ്യ ശീലം വളരെ ചെറുപ്പത്തിൽ തന്നെ തുടങ്ങുക എന്നതാണ് ഒന്നാമത്തെ നിയമം. ജീവിതമെന്നത് ഏറ്റവും മനോഹരമായ ഒരു വരദാനമാണ്. പലപ്പോഴും നാം അവയെ അശ്രദ്ധമായ ജീവിതരീതികൾ പതിവായി ചെയ്ത് അത് ശീലമാവുമ്പോൾ നമ്മുടെ ജീവിതം ഒരു നൂൽപുട്ട് പോലെ കൂടുതൽ കുരുക്കുകളിൽ കുടുങ്ങിക്കിടക്കുകയും ഓരോ കുരുക്കുകളും അഴിക്കാൻ വേണ്ടി ജീവിതം തന്നെ ഹോമിക്കേണ്ടി വരുകയും ചെയ്യുന്നു.
നമ്മൾ പതിവായി ചെയ്യുന്ന ശീലമാണ് നാം ആവർത്തിച്ചു ചെയ്യുമ്പോൾ നമ്മുടെ സ്വഭാവവും പിന്നീട് വിധിയും നിർണയിക്കുക. ഒരു കോടീശ്വരൻ ആവാൻ ആഗ്രഹിക്കുന്ന ഒരാൾ ആദ്യം മനസ്സിൽ ഒരു കോടീശ്വരൻ ആവാൻ 80% വർക്ക് ചെയ്യേണ്ടത് അവനവന്റെ മൈൻഡ് സെറ്റിൽ മാത്രമാണ്. അതിനുശേഷം 20% അവൻ സ്വന്തം അധ്വാനത്തിൽ തുടർച്ചയായി അവന് നിക്ഷേപിക്കാൻ കഴിഞ്ഞാൽ ഉറപ്പായും അവന് ഒരു മില്യണയർ ആവാനാവും. ഞാനെന്റെ ബിസിനസ് ജീവിതം തുടങ്ങുന്നത് 19 വയസ്സിൽ വിദ്യാർത്ഥി ആയിരിക്കുമ്പോൾ ആണ്.
ഇന്ന് 51 വയസ്സിൽ തിരിഞ്ഞുനോക്കുമ്പോൾ ഒത്തിരി അധികം പരാജയങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. പക്ഷേ ഞാൻ ഇന്ന് എന്റെ ജീവിതത്തിൽ ഒരു വിജയിയാണ്. ആഗ്രഹിച്ച ജീവിതവും സന്തോഷമുള്ള തൊഴിൽ മേഖലയും സന്തോഷമുള്ള ഒരു കുടുംബവും ഒപ്പം അഭിമാനമുള്ള ഒരു ജീവിതവും നേടാൻ 32 വർഷത്തെ സജീവമായ പരിശ്രമം കൊണ്ട് കഴിഞ്ഞിട്ടുണ്ട്. ഒരു ബുക്ക് എഴുതുക എന്നതും ഒരു ആഗ്രഹമായിരുന്നു. ശുഭചിന്ത നൽകിയ വിസ്മയം by Sheeja Jaimon ആമസോണിൽ ലഭ്യമാണ്. ജീവിതത്തിൽ സ്ട്രക്ക് ആയിപ്പോവുന്ന ആളുകളെ സ്വന്തം ജീവിതത്തിന്റെ 100% responsibility യിലേക്കും അങ്ങനെ അവന്റെ ജീവിതത്തിന്റെ 10X പ്രൊഡക്റ്റീവ് ആയ CEO ആയി മാറ്റുകയാണ് Life coaching programme ലൂടെ Sheeja Jaimon Magic. 5000 ത്തിലധികം ആളുകൾ വിവിധ പ്രോഗ്രാമുകളിൽ കഴിഞ്ഞ രണ്ടു വർഷക്കാലം കൊണ്ട് പങ്കെടുത്തിട്ടുണ്ട്.
സമ്പാദ്യ ശീലം വളരെ ചെറുപ്പത്തിൽ തുടങ്ങുക
ഇന്നത്തെ യുവതലമുറ സാമ്പത്തിക കാര്യങ്ങളിൽ വളരെ അശ്രദ്ധമായ ജീവിത രീതികളാണ് വച്ചുപുലർത്തുന്നത്. കിട്ടുന്ന വരുമാനം മുഴുവൻ ആഘോഷിക്കാനും അനാവശ്യമായ വിലയേറിയ ബ്രാൻഡ് പ്രൊഡക്ടുകൾ വാങ്ങുന്നതിനും വേണ്ടിയാണ് ചെലവഴിക്കുക. അമിതമായ ചെലവുകൾ അവസാനം അവരെ സാമ്പത്തിക അടിത്തറ ഇല്ലാത്തവരാക്കുവാനും കടക്കെണിയിൽ അകപ്പെടാനും കാരണമാക്കാറുണ്ട്. യുവതലമുറയുടെ അനാവശ്യമായ ചെലവുകൾ അവരെ ഡിപ്രഷനിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്നത് ഇന്ന് നിത്യേന കാണുന്ന ഒരു കാര്യമാണ്. ജീവിതകാലം മുഴുവൻ സന്തോഷകരമായി ജീവിക്കാൻ കുറച്ച് ആസൂത്രണം അവരുടെ ജീവിതത്തിൽ കൊണ്ടുവരാൻ ഓരോ അച്ഛനും അമ്മയും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
1. ശമ്പളത്തിൽ നിന്നും മിനിമം 20% മാറ്റിവെച്ച് ഒരു എമർജൻസി ഫണ്ട് ഉണ്ടാക്കുക.( മകൻ കരോൾ ജോലി ആരംഭിച്ചപ്പോൾ,100000 രൂപ എമർജൻസി ഫണ്ടായി മാറ്റിവയ്ക്കാൻ അവനെ ഞങ്ങൾ പ്രാപ്തനാക്കി.)
2. ക്രെഡിറ്റ് കാർഡുകൾ അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കാൻ അവർക്ക് പറഞ്ഞുകൊടുക്കുക.സമയത്ത് തിരിച്ചടച്ചാൽ ക്രെഡിറ്റ് കാർഡ് ഉപയോഗം ലാഭകരമാണ്. ഒരു കാരണവശാലും അതിൽ നിന്നും ലോണുകൾ എടുക്കാതിരിക്കുക. ബിൽ ടു ബിൽ സെറ്റിൽമെന്റ് ലാഭകരമാണ്. ക്യാഷ് കൊണ്ട് നടക്കണ്ട. മെച്ചങ്ങൾ ഉപയോഗിക്കുക. അനാവശ്യമായി പർച്ചേസ് ചെയ്യാനുള്ള പ്രവണത ക്രെഡിറ്റ് കാർഡിന്റെ പ്രലോഭനമാണ്.
3. നിങ്ങൾ തീർച്ചയായും ഒരു ഇൻഷുറൻസ് എടുക്കുക. ഇൻഷുറൻസ് ഒരിക്കലും ഒരു ഇൻവെസ്റ്റ്മെന്റ് അല്ല. റിസ്ക് കവർ മാത്രമാണ്. നിങ്ങളുടെ വരുമാനത്തിന്റെ 20 ഇരട്ടിപരിരക്ഷ നിങ്ങൾക്ക് ലഭിക്കും. വളരെ ചെറിയ പ്രീമിയത്തിൽ 30000 രൂപ ശമ്പളം ഉള്ള ഒരാൾക്ക് 60 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. ഹെൽത്ത് ഇൻഷുറൻസ് നിങ്ങൾക്കും കുടുംബത്തിനും എടുക്കുക.
4. 20 ശതമാനം നിങ്ങൾ എസ്ഐപി ആയി ഓഹരിയിൽ നിക്ഷേപിക്കുക. അവ നിങ്ങൾക്ക് ദീർഘകാലത്തിൽ നല്ല റിട്ടേൺ നൽകും.
5. പെൻഷൻ പ്ലാൻ എടുക്കുക. 15% തുക വിശ്രമ ജീവിതത്തിനായി ജോലി തുടങ്ങുമ്പോൾ തന്നെ മാറ്റി വയ്ക്കുക. ആരെയും ആശ്രയിക്കാതെ ജീവിതം നിർവഹിക്കുവാൻ ഈ ശീലം നിങ്ങളെ സഹായിക്കും.
6. കൈയിൽ കിട്ടിയ ശമ്പളത്തെ അടിച്ചുപൊളിച്ചതിനുശേഷം മാറ്റിവയ്ക്കുന്നതല്ല സമ്പാദ്യം. ശമ്പളം – ചെലവ് = സേവിംഗ് എന്നതല്ല ശരി.
ശമ്പളം – സേവിംഗ് = ചെലവ് ഈ രീതിയിൽ ജീവിക്കാനുള്ള ഒരു കാഴ്ചപ്പാട് ചെറുപ്പകാലത്ത് ശീലമാക്കിയാൽ ജീവിതകാലം മുഴുവൻ ആഘോഷമായി ജീവിക്കാൻ കഴിയും