ആവശ്യത്തിലേറെ ഉൽപ്പന്നങ്ങളും സർവീസും സമൂഹത്തിൽ നിലനിൽക്കുന്നതു കൊണ്ട് തന്നെ ഏറ്റവും ഫോക്കസ് ആയി പ്രവർത്തിക്കുന്ന ബിസിനസ് മാത്രമേ നിലനിൽക്കുകയുള്ളൂ എന്ന സാഹചര്യമാണ് നമ്മുടെ മുന്നിലുള്ളത്.
അതെ Mind Your “OWN” Business അർത്ഥമാക്കുന്നത് നിങ്ങളുടെ ബിസിനസിലേക്കുള്ള ഫോക്കസ് വർദ്ധിപ്പിക്കുക എന്നുള്ളതാണ്
ഒരു ബിസിനസ് പ്രധാനമായും മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കണം
O – Ownership ( ഉത്തരവാദിത്വം )
നിങ്ങളുടെ മുന്നിലേക്ക് എത്തുന്ന ഒരു കസ്റ്റമറിന്റെ ആവശ്യങ്ങളിലേക്ക് ( അത് ഒരു പ്രശ്നമോ ആഗ്രഹങ്ങളോ ആകാം ) നിങ്ങൾക്ക് ഉത്തരവാദിത്വം എടുക്കാൻ കഴിയുന്നുണ്ടോ ? എടുത്തു നിറവേറ്റാൻ കഴിയുന്നുണ്ടോ ? എന്ന് ഒരു ബിസിനസ് ചോദിച്ചുകൊണ്ടിരിക്കണം .
കസ്റ്റമറിന്റെ ആവശ്യത്തിലേക്ക് ഒരു പ്രതിവിധി നിങ്ങൾ ആയിട്ടുണ്ടോ, അതായത് നിങ്ങളെ സമീപിച്ചാൽ ആ കാര്യത്തിന് എനിക്ക് വേറെ ബന്ധപ്പെടേണ്ടതില്ല അത് പൂർണമായും അതിലൂടെ സാധ്യമാകും എന്ന് തോന്നൽ കൊടുക്കാൻ കഴിയുന്നുണ്ടെങ്കിൽ അതാണ് ഉത്തരവാദിത്വം എന്ന് പറയുന്നത്.

W – Word (Communication)
നിങ്ങൾ എടുക്കാൻ പോകുന്ന ഉത്തരവാദിത്വത്തിനെ കൃത്യമായി ആശയവിനിമയം നടത്താൻ നിങ്ങളുടെ ബിസിനസിനും നിങ്ങളുടെ ജീവനക്കാർക്കും കഴിയുന്നുണ്ടോ എന്നതാണ് അടുത്ത വലിയ ചോദ്യം . നിങ്ങളുടെ ഉൽപ്പന്നം അല്ലെങ്കിൽ സേവനം കൃത്യമായ കസ്റ്റമറിന്റെ ആവശ്യത്തിലേക്ക് പാകപ്പെടുത്തിയിട്ടുള്ളതാണ് എന്ന് കൃത്യമായി അവതരിപ്പിക്കാൻ കഴിവുള്ള ജീവനക്കാർ ബിസിനസ്സിൽ ഉണ്ടായിരിക്കണം . കസ്റ്റമറെ കൃത്യമായി മനസ്സിലാക്കിയതിനു ശേഷം ആയിരിക്കണം നമ്മുടെ ഉൽപ്പന്നങ്ങൾ അവർക്ക് വേണ്ടി ഒരുക്കേണ്ടത് , പറയേണ്ടത് !
ഇതിനുവേണ്ടതായ മനോഭാവം , കഴിവുകൾ , അറിവുകൾ നിങ്ങളുടെ ജീവനക്കാരിൽ ഉണ്ട് എന്ന് ഓരോ ബിസിനസ്സും ഉറപ്പുവരുത്തണം
N – Network
നിങ്ങളുടെ കയ്യിൽ എത്ര ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളോ സേവനങ്ങളോ ഉണ്ടായിക്കൊള്ളട്ടെ അത് വേണ്ടവിധത്തിൽ സമൂഹത്തിൽ അറിയുന്നില്ല അറിയിക്കുന്നില്ല എങ്കിൽ നിങ്ങളുടെ ബിസിനസ് ഒരു കാരണവശാലും മുന്നോട്ട് നിലനിൽക്കാൻ സാധിക്കില്ല ഈ ആധുനികയുഗത്തിൽ സാങ്കേതികതയുടെ വളർച്ചയുടെ ഭാഗമായി ഇന്ന് നമ്മുടെ സമൂഹത്തിൽ വിവിധ തരത്തിലുള്ള മാർക്കറ്റിംഗ് ആക്ടിവിറ്റികൾ നിലനിൽക്കുന്നുണ്ട് .
നിങ്ങളുടെ ഉൽപ്പന്നത്തിന്റെ സേവനത്തിന്റെ ആവശ്യക്കാരിലേക്ക് നിങ്ങളുടെ ഉൽപ്പന്നം കൃത്യമായി അവതരിപ്പിക്കുന്നുണ്ട് അവരിൽ എത്തിച്ചേരുന്നുണ്ട് എന്ന് ഉറപ്പാക്കേണ്ടത് ബിസിനസിന്റെ വളരെ വലിയ ആവശ്യമാണ് . ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ഇന്ന് .
നിങ്ങൾ ഉൽപ്പന്നം അല്ലെങ്കിൽ സേവനം സർവ്വവ്യാപിയായി ( Omni present ) നിൽക്കുന്നുണ്ട് ആവശ്യക്കാർക്ക് എത്തിപ്പിടിക്കാം വണ്ണം നിൽക്കുന്നുണ്ട് എന്ന് ഉറപ്പാക്കേണ്ടത് ബിസിനസിന്റെ ഏറ്റവും വലിയ ആവശ്യമാണ് .
Jayaprakash Balan
JP – The Corporate Trainer
🌟 Enhancing Staff Productivity
🌿 Driving Sustainable Business Growth
🤝 Trusted by 550+ Premier Kerala Brands
+91 9400221111
www.jayaprakashbalan.com