നിങ്ങളൊരു ബിസിനസ്സ്കാരനാണോ അല്ലെങ്കിൽ ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്ന ആളാണോ? എങ്കിൽ ബിസിനസിലേക്ക് ഇറങ്ങുന്നതിനു മുൻപ് ബിസിനസുകാർ പാലിക്കുന്ന ക്വാളിറ്റികൾ എന്തൊക്കെയാണെന്നു മനസ്സിലാക്കാം :-
1- ആവേശവും സമയബന്ധിതവും ആയി ചെയ്യുക
വിജയിച്ച ഒരു ബിസിനസുകാരനെ ഡ്രൈവ് ചെയ്യുന്നത് അവന്റെ ഉള്ളിന്റെ ഉള്ളിൽ ഉള്ള ഒരു അഭിനിവേഷം ആണ്, എന്തെങ്കിലും കാര്യത്തോടുള്ള അഘാതമായ അഭിനിവേഷം ആയിരിക്കും അവനെ ആ മേഖലയിലെ ബിസിനസ്സ് തുടങ്ങുന്നതിനും ശക്തമായി അതിൽ മുന്നേറുന്നതിനും സഹായിക്കുന്നത്. ഓരോ ബസ്സിനസുകാരനും ഉറക്കം ഉണരുന്നത് തന്നെ തന്റെ ഉള്ളിലെ ആഗ്രഹം അഥവാ മിഷൻ എങ്ങനെ പൂർത്തീകരിയ്ക്കാം എന്ന ചിന്തയോടെ ആവും, ഇതിനെല്ലാം സഹായിക്കുന്ന ഒരു ഘടകം ഉള്ളിലുള്ള അഭിനിവേഷമാണ്. നിങ്ങൾ ഒരു ബസ്സിനസുകാരൻ ആവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ മനസ്സ് അഭിനിവേശത്താൽ നിറയ്ക്കു. ആ അഭിനിവേഷത്തെ ബന്ധപ്പെടുത്തി എന്തൊക്കെ ചെയ്യണം എന്നുള്ളതും അവ എല്ലാം സമയബന്ധിതം ആയി ചെയ്യുവാനും ഉള്ള കഴിവ് വളർത്തി എടുക്കണം.
2) ശക്തമായ മൂല്യങ്ങളും തൊഴിൽ നൈതികതയും
എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്നുള്ള കൃത്യമായ ഒരു മൂല്യ വ്യവസ്ഥ ഒരു വിജയിച്ച ബസ്സിനസുകാരന്റെ ഉള്ളിൽ ഉണ്ടാകും. അതിൽ നിന്നൊരിക്കലും എത്ര ലാഭം കിട്ടിയാലും അവർ വ്യതിചലിക്കില്ല. കൃത്യമായ മൂല്യങ്ങളെ മുറുകെ പിടിക്കുന്നത് ദീർഘ നാൾ പോകുമ്പോൾ വളരെ അധികം ഗുണം ചെയ്യുന്നു, അവരുടെ വിശ്വാസ്യത കൂടുന്നു. ഏതൊരു ബിസിനസുകാരനെ സംബന്ധിച്ചും വിശ്വാസ്യത ഉണ്ടായാലേ ലാഭക്ഷമത വർധിപ്പിക്കാൻ സാധിക്കുകയുള്ളു. അതിനു വേണ്ടി കൃത്യമായ മൂല്യങ്ങൾ ഉണ്ടാക്കുക തന്റെ തൊഴിൽ നൈതികത പിന്തുടരുക.
3) വേഗതയേറിയതും ഉറച്ചതുമായ തീരുമാനങ്ങൾ
പെട്ടന്ന് എടുക്കേണ്ട തീരുമാനങ്ങൾ ആയിരിക്കും ഒരു ബിസിനസുകാരന്റെ പല തീരുമാനങ്ങളും. ചിന്തിച്ചു സമയം പാഴാക്കാൻ പാടില്ല. തീരുമാനങ്ങൾ എടുക്കുന്ന കഴിവ് പെട്ടന്നുണ്ടാകുന്ന ഒന്നെല്ല ഒരുപാട് പരാജയത്തിൽ നിന്നും പഠിച്ചെടുക്കേണ്ട ഒന്നാണത്. കൃത്യത ഉള്ള തീരുമാനങ്ങൾ ഉറപ്പിച്ചെടുക്കാൻ ഉള്ള ശേഷിയാണ് ഒരു ബിസിനസുകാരന് ഉണ്ടാവേണ്ടത്.
4) അച്ചടക്കം
കൃത്യമായ അച്ചടക്കം ഉള്ളവരാണ് വിജയിച്ച എല്ലാ ബുസ്സിനെസ്സുകാരും. കൃത്യതയോടെ കാര്യങ്ങൾ എല്ലാം ചെയ്യുന്ന ആ അച്ചടക്കം തന്നെയാണ് അവരെ മുൻപോട്ട് നയിക്കുന്നത്. അച്ചടക്കം പാലിച്ചാൽ ജീവിതം വളരെ ലളിതമായി തോന്നും. അച്ചടക്കം പാലിക്കുന്നവർക്ക് വാക്ക് പാലിക്കുവാനും കൃത്യനിഷ്ഠ ഉണ്ടാക്കുവാനും ഉപഭോക്താക്കളുടെ പ്രശ്നങ്ങളെ പരിഹരിക്കാനും കഴിയും.
5) വെല്ലുവിളികൾ സ്വീകരിക്കാനുള്ള ശേഷി
ഒരു ബിസിനസ്സുകാരനെ പരിശോധിക്കാനുള്ള ഏറ്റവും മികച്ച മാർഗമാണ് അവന്റെ വെല്ലുവിളികൾ സ്വീകരിക്കാനുള്ള മാനസിക ശേഷി അളക്കുക എന്നുള്ളത്. വിജയിച്ചിട്ടുള്ള എല്ലാ ബിസിനസ്സുകാരും വെല്ലുവിളികൾ ഏറ്റെടുക്കുന്നതിൽ ഹരം കണ്ടെത്തുന്നവരാണ്. അവർ വെല്ലുവിളികൾ എടുക്കുകയും അവ പ്രതിരോധിക്കാനുള്ള പ്രവർത്തനം നടത്തുകയും ലാഭകരമാക്കി മാറ്റി മുന്നോട്ട് പോകുകയും ചെയ്യുന്നു. വെല്ലുവിളികൾ എടുക്കാൻ ഉള്ള മാനസിക ശേഷി ഉണ്ടായാലേ ബിസിനസ്സിൽ വളർച്ച ഉണ്ടാവുകയുള്ളൂ.
6) കഠിനാധ്വാനവും വഴക്കവും
ഏത് മേഖലയിലും വിജയിക്കണമെങ്കിൽ അനിവാര്യമായ ഒന്നാണ് കഠിനാധ്വാനം, ഏതൊരു വിജയിച്ച ബസ്സിനസുകാരന് പിന്നിലും കഠിനാധ്വാനത്തിന്റെ ഒരു കഥ ഉണ്ടാകും. നൂതന കാലത്ത് ഏവർക്കും ആവശ്യം സ്മാർട്ട് വർക്ക് ആണെങ്കിൽ കൂടി സ്മാർട്ട് വർക്ക് ഹാർഡ് ആയി ചെയ്യുന്നവർക്ക് തന്നെയാണ് അവസാന വിജയം ഉണ്ടാകുന്നത്. അതിനോടൊപ്പം വഴക്കവും വേണം, എത്ര സമയം വേണമെങ്കിലും കർമ്മത്തിന് വേണ്ടി മാറ്റി വെക്കാൻ തയ്യാറാകുന്നവർക്കേ വിജയം കൈവരിക്കാൻ ആവുകയുള്ളു.
ഈ ആറ് കാര്യങ്ങൾ ഏതൊരു വിജയിച്ച ബസ്സിനസുകാരനെയും എടുത്ത് പരിശോധിച്ചാൽ നിങ്ങൾക്ക് കാണാൻ സാധിക്കുന്നവയാണ്. ഇവ പിന്തുടർന്നാൽ വിജയം സുനിശ്ചിതം .