നമ്മൾ പലരുടെയും ധാരണ ഒരു തൊഴിലും ലഭിക്കാത്തവർക്ക് ചെയ്യാൻ സാധിക്കുന്ന കാര്യമാണ് ബിസിനസ് എന്നുള്ളതാണ്. ഈ ധാരണ ശരിയല്ല.
ഒരു ബിസിനസ് വിജയിക്കണമെങ്കിൽ വളരെയധികം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ സമൂഹത്തിൽ രണ്ടുതരം ബിസിനസ് സ്ഥാപനങ്ങൾ കാണാം. ഒന്നാമത്തെ വിഭാഗം നല്ല രീതിയിൽ പ്രവർത്തിക്കുന്ന തുടർച്ചയായി നേട്ടങ്ങൾ കൈവരിക്കുന്ന സ്ഥാപനം, രണ്ടാമത്തേത് വളർച്ചയില്ലാതെ നഷ്ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനം, ഈ രണ്ടു സ്ഥാപനങ്ങളുടെയും വിജയപരാജയ കാരണങ്ങൾ എന്തൊക്കെയാണെന്ന് നമ്മൾ അറിഞ്ഞിരിക്കണം.

Author, Trainer and Wellness Coach.
ബിസിനസ് എല്ലാവർക്കും പറ്റിയ പണി അല്ല. ബിസിനസ്സിൽ ഇന്റലിജന്റ് ആയ ഒരു വ്യക്തിക്ക് മാത്രമേ ആ രംഗത്ത് വിജയിക്കുവാൻ സാധിക്കുകയുള്ളൂ…. ബിസിനസിൽ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. പ്രധാനപ്പെട്ട ചില കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.
1. അറിവ്– ഏതൊരു മേഖലയിലും ശോഭിക്കാൻ അറിവ് കൂടിയേ തീരൂ. ഏതൊരു ബിസിനെസ്സിൽ ഏർപ്പെടുന്നതിനു മുമ്പും ആ മേഖലയെ കുറിച്ചുള്ള വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും ആവശ്യമാണ്. ക്ഷമയില്ലാത്തവർ ബിസിനസ് തുടങ്ങാതിരിക്കുന്നതാണ് നല്ലത്.
2. കസ്റ്റമർ– ഒരു ബിസിനസ് ഉടമ രണ്ടു കൂട്ടരേയാണ് ശ്രദ്ധിക്കേണ്ടത്. ഒന്നാമത്തെ വിഭാഗം കസ്റ്റമറും രണ്ടാമത്തെ വിഭാഗം സ്റ്റാഫും ആണ്. ഈ രണ്ടു കൂട്ടരും സംതൃപ്തരാണെങ്കിൽ ആ സ്ഥാപനം വളർച്ചയുടെ മേഖലയിൽ ആണെന്ന് പറയാം. അതിനാൽ കസ്റ്റമറുടെ ആവശ്യം എന്താണെന്ന് മനസ്സിലാക്കി മികച്ച സേവനം കൊടുക്കാൻ സ്റ്റാഫിനു സാധിക്കണം.കസ്റ്റമറുമായിആജീവനാന്ത ബന്ധം ഉണ്ടാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതിന് ആധുനിക ടെക്നോളജിയും പ്രയോജനപ്പെടുത്താവുന്നതാണ്.
3. ലൊക്കേഷൻ– എന്തും ഏതും വിരൽത്തുമ്പിലൂടെ ലഭിക്കുന്ന ഈ കാലത്ത് കസ്റ്റമർക്ക് സംതൃപ്തി ലഭിക്കും വിധം ആയിരിക്കണം സ്ഥാപനത്തിന്റെ ഘടന .
കസ്റ്റമർക്ക് വിശ്രമിക്കാനുള്ള സൗകര്യം ഉൾപ്പെടെ ഹൃദ്യമായ പെരുമാറ്റവും വീണ്ടും വീണ്ടും നമ്മുടെ സ്ഥാപനം സന്ദർശിക്കാനുള്ള ഒരു വികാരം അവരിൽ ഉണ്ടാക്കുവാൻ സാധിക്കണം.
4. മനോഭാവം– നല്ല മനോഭാവവും കഠിനാധ്വാനവും ചെയ്യാൻ സന്നദ്ധരായ വ്യക്തികളെ ആയിരിക്കണം സെയിൽസിലും മാർക്കറ്റിങ്ങിലും നിയമിക്കേണ്ടത്. കാലഘട്ടത്തിന്റെ മാറ്റവും കസ്റ്റമറുടെ ടേസ്റ്റും മനസ്സിലാക്കി ഉൽപന്നങ്ങളിൽ വൈവിധ്യം നൽകാൻ നമ്മുടെ സ്ഥാപനത്തിന് സാധിക്കണം. വിപണിയിൽ ഉണ്ടാകുന്ന മാറ്റവും ട്രെൻഡും മനസ്സിലാക്കി സ്ഥാപനം അപ്ഡേറ്റ് ആക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം.
മുട്ടയിട്ടതിനുശേഷം കോഴിക്കൂവി ബഹളം വയ്ക്കുന്നത് പോലെ മികച്ച പരസ്യം ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം. ഓഫറുകളുടെ ലോകത്ത് മികച്ച ഓഫറും ഗുണമെന്മായുള്ള ഉൽപ്പന്നങ്ങളും ഒപ്പം വിശ്വസ്തതയും ഒരു സ്ഥാപനത്തിന്റെ കൈമുതലാണ്. ഈ ചെറിയ കാര്യങ്ങളിൽ വലിയ ശ്രദ്ധയുണ്ടെങ്കിൽ ബിസിനസ്സിൽ എളുപ്പത്തിൽ വിജയിക്കാൻ സാധിക്കും.