എനിക്ക് ഇരുപത്തി നാല് മണിക്കൂർ തികയുന്നില്ല!
എങ്ങനെ ഞാൻ കാര്യങ്ങൾ മുൻഗണന ക്രമത്തിൽ ചെയ്യും?
എന്റെ സമയത്തെ എനിക്ക് മാനേജ് ചെയ്യാൻ കഴിയുന്നില്ല !
എങ്ങനെ എന്റെ ഗോളിലേക്ക് നിശ്ചയിച്ച സമയത്തിനുള്ളിൽ എത്തി ചേരാൻ കഴിയും ?
എങ്ങനെ ആണ് ഒരു ലക്ഷ്യബോധമുള്ള ജീവിതത്തിലേക്ക് എത്താൻ കഴിയുക ?
ഇതെല്ലാം നിങ്ങൾ ഓരോരുത്തരും എന്നെങ്കിലും ഒരു നാൾ നിങ്ങളോട് തന്നെ ചോദിച്ചിട്ടുള്ളതും ഇപ്പോഴും ചോദിച്ചുകൊണ്ടിരിക്കുന്നതുമായ ചോദ്യങ്ങളാണ്…
ഇതെല്ലാം ഒഴിവാക്കുന്നതിനു വേണ്ടി നിങ്ങളുടെ പ്രോഗ്രാമുകൾ എല്ലാം തന്നെ വ്യക്തമായ ഒരു പദ്ധതി രൂപരേഖയിലാക്കി പ്രാവർത്തികമാക്കാൻ ശ്രമിക്കുക. നിങ്ങളുടെ ഓരോ വർഷവും, ഓരോ മാസവും, ഓരോ ആഴ്ചയും, ഓരോ ദിവസവും, കൃത്യമായ പ്ലാനിങ്ങോട് കൂടി മുന്നോട്ട് പോവേണ്ടതുണ്ട്. ദൈനംദിന പദ്ധതികൾ ആവിഷ്കരിക്കുന്നതിന് വേണ്ടി ആഴ്ചയിൽ ഉള്ള പദ്ധതികൾ നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ച്, ആത്മീയതയെ സംബന്ധിച്ച്, കുടുംബത്തെ സംബന്ധിച്ച് എല്ലാം ഉൾപ്പെടുത്തികൊണ്ട് കൃത്യമായി തയ്യാറാക്കുകയാണ് വേണ്ടത് . ഇതിനു വേണ്ടി സമയത്തെ നമുക്ക് നാലായി ബാഗിക്കാം.
1- അടിയന്തിരം അഥവാ പ്രാധാന്യമുള്ളവ
ഉദാഹരണം – നിങ്ങൾ ഒരു പ്രവാസി ആണെങ്കിൽ നിങ്ങളുടെ വിസ ഒരു ആഴ്ച കൊണ്ട് കാലഹരണപ്പെടുമെങ്കിൽ അപ്പോൾ അതൊരു പ്രാധാന്യം നൽകേണ്ട ഒരു വിഷയമാണ് പക്ഷെ വിസ രണ്ട് ദിവസത്തിനകം കാലഹരണപെടുമെങ്കിൽ അതൊരു അടിയന്തിരമായി പരിഹരിക്കേണ്ട ഒരു വിശയമായി മാറും. അതുപോലെ നിങ്ങളുടെ കറന്റ് ബില്ല് അടക്കാൻ ഒരാഴ്ച ബാക്കി ഉണ്ടെങ്കിൽ അതൊരു പ്രാധാന്യം അർഹിക്കുന്ന വിഷയമാകുന്നു, മറിച്ചു ബില്ല് അടച്ചിട്ടില്ല നാളെ ഫ്യൂസ് ഊരും എന്ന അവസ്ഥയാണെങ്കിൽ അതൊരു അടിയന്തര പ്രാധാന്യം അർഹിക്കുന്ന കാര്യമായി മാറും.
അപ്പോൾ ആഴ്ചയിൽ പ്ലാൻ ചെയ്യുമ്പോൾ അടിയന്തര കാര്യങ്ങൾക്ക് പ്രാധാന്യം നൽകുക അവ ആദ്യം പൂർത്തീകരിക്കുക.
2- അടിയന്തരം അല്ല എന്നാൽ പ്രാധാന്യം ഉള്ളവ
ഉദാഹരണം – ഫീ അടക്കുക, ബിസിനസ്സ് ലൈസൻസ് എടുക്കുക, വെഹിക്കിൾ ലൈസൻസ് എടുക്കുക ഇങ്ങനെ ഉള്ളവയെല്ലാം പ്രധാനമാവാം പക്ഷെ അടിയന്തരമായി ചെയ്യേണ്ടവ ആവണമെന്നില്ല. ഇവ ഒരു അടിയന്തരമായി പരിഹരിക്കേണ്ട ഒന്നായി മാറും മുന്നേ തന്നെ ഇവ പരിഹരിക്കാൻ ഉള്ള കാര്യങ്ങളുമായി മുന്നോട്ട് പോകാം.
3) അടിയന്തരമാവാം എന്നാൽ പ്രധാനമെല്ലാത്തവ
ഉദാഹരണത്തിന് നമ്മുടെ ചില മീറ്റിങ്ങുകൾ അടിയന്തരമാവാം പക്ഷെ പ്രധാനമാവണമെന്നില്ല നടന്നില്ലെങ്കിലും കുഴപ്പമുണ്ടാവില്ല അങ്ങനെ ഉള്ളവയെല്ലാം അടിയന്തരമായി ചെയ്യേണ്ടവയും അടിയന്തരം ആണ് എന്നാൽ പ്രാധാന്യമുള്ളവയാണ് തുടങ്ങിയവയ്ക്ക് ശേഷം ചെയ്യാം.
4) പ്രധാനവുമല്ല അടിയന്തരവുമല്ല
നമ്മുടെ ജീവിതത്തിലെ ചില കാര്യങ്ങൾ ഉദാഹരണം സോഷ്യൽ മീഡിയയിൽ സമയം ചിലവിടുക, ടി വി കാണുക തുടങ്ങിയവയൊക്കെ പ്രധാനവും അല്ല അടിയന്തരവും അല്ലാതെ സമയത്തെ കൊല്ലുന്നതിനു വേണ്ടി പലപ്പോഴും നമ്മൾ തന്നെ അറിയാതെ നാം ചെയ്യുന്ന കാര്യങ്ങൾ ആണ്. ഇങ്ങനെ ഉള്ള കാര്യങ്ങൾ പരമാവധി ഒഴിവാക്കിയാൽ ഒരുപാട് സമയം നമുക്ക് നേടാൻ കഴിയും.
സമയത്തിനു കൂടുതൽ പ്രാധാന്യം നൽകി ഏറ്റവും കൂടുതൽ പ്രാധാന്യം നൽകേണ്ടതും പ്രധാനപ്പെട്ടതും എന്നാൽ അടിയന്തരം എല്ലാത്തതും ആയ കാര്യങ്ങൾക്കാകണം. ഈ ലോകത്തിൽ വിജയിച്ച വ്യക്തികൾ പലരും കൂടുതൽ ഊന്നൽ നൽകി ചെയ്തു പോന്നതും പ്രധാനപ്പെട്ടതും എന്നാൽ അടിയന്തരമല്ലാത്തതുമായ കാര്യങ്ങൾ ആണ് കാരണം പ്രധാനപ്പെട്ടവ അടിയന്തരമായി മാറും മുന്നേ തന്നെ അവർ അത് തീർത്ത് കഴിഞ്ഞു മുന്നോട്ട് പോവുന്ന ഒരു രീതിയാണ് പകർത്തുന്നത്.അതുകൊണ്ട് തന്നെ അവസാനത്തേക്ക് വെക്കുന്ന aaതിരക്കും, ബുദ്ധിമുട്ടുകളും മറ്റു പ്രശ്നങ്ങളും എല്ലാം അവർക്ക് പരിഹരിക്കാൻ കഴിയുന്നു.
ടൈം മാനേജ്മെന്റിൽ വിജയം കൈവരിക്കാൻ നാം ഏവരും ശ്രദ്ധിക്കേണ്ടതും സമയത്തെ ഈ നാല് രീതിയിൽ ഭാഗിക്കാനാണ്. അതിൽ അടിയന്തരമായും പ്രധാനമായും ചെയ്യേണ്ടവയുടെ ഭാഗം കാലി ആക്കി വെക്കുവാനാണ് എപ്പോഴും ശ്രമിക്കേണ്ടത്…