കേരളത്തിലെ എറണാകുളം ജില്ലയിലെ കോതമംഗലം എന്ന ഒരു ചെറിയ ടൗണിൽ ജനിച്ചു വളർന്ന സെറിൻ സ്വന്തം ക്രീയേറ്റീവിറ്റി കൊണ്ട് തുടങ്ങിയ ഒരു കൊച്ചു സംഭരംഭം ആണ് “ബീയോണ്ട് ദി ഡെക്കർ ബൈ സെറിൻ ആന്റണി “എന്ന ഈവന്റ് ഡിസൈൻ കമ്പനി.
ഒരു ചെറിയ ടൗണിലെ സ്വപ്നത്തിൽ നിന്ന് സ്വന്തം സ്ഥാപനത്തിന്റെ ഉടമ എന്ന പ്രയാണം വളരെ പ്രചോദിപ്പിക്കുന്നതാണ് . “ബീയോണ്ട് ദി ഡെക്കർ ബൈ സെറിൻ ആന്റണി “എന്ന സ്ഥാപനത്തിന്റെ തുടക്കം ഡിസൈനിൽ ഉള്ള അഭിനിവേശവും സ്വന്തം സ്വപ്നങ്ങളുടെ പുറകെ ഉള്ള യാത്രയുമാണ്.
ആർക്കിടെക്ചർ കോഴ്സിൽ ബിരുദവും, സെരിന്റെ ക്രീയേറ്റീവിറ്റിയും എസ്തെറ്റിക്സിനോടുള്ള താല്പര്യവുമാണ് ആണ് ഇ ഒരു ഫീൽഡിലേക്കു സെറിനെ ആകർഷിച്ചത്.
ആർക്കിടെക്ചർ ഇന്റേൺഷിപ് കാലയളവിൽ ആണ് സ്വന്തം ആയി ഒരു സ്ഥാപനം തുടങ്ങണം എന്ന ചിന്ത സെരിന്റെ മനസ്സിൽ ഉടലെടുത്തത് .

വർഷങ്ങൾക്കു മുൻപേ സ്വന്തം വീട്ടിലെ ഒരു കല്യാണ പരുപാടി ഇവന്റ് മാനേജ്മെന്റ് ആഹ്വാനം ചെയ്തതിനും ഡിസൈൻ ആശയങ്ങൾ അന്ന് പങ്കുവെച്ചതിനും എല്ലാരിൽ നിന്നും അഭിനന്ദനം ലഭിക്കുകയുണ്ടായി.ആ മുൻകാല അനുഭവത്തിൽ നിന്നാണ് ഈവന്റ് ഡിസൈൻ എന്ന ആശയം സെരിന്റെ മനസ്സിൽ കേറിക്കൂടിയതു.
പിന്നീട് അതിനു വേണ്ടി രാപ്പകലോളം ഗവേഷണങ്ങൾ നടത്തി സ്ഥാപനത്തിന്റെ പേര് അന്വേഷിച്ചും, ലോഗോ നിർമിച്ചും ആയിരുന്നു കടന്നു പോയത് .
ഇന്റേൺഷിപ്പിന്റ കാലയളവിൽ തന്നെ തനിക്ക് ലഭിക്കാവുന്ന പരമാവധി വിവരങ്ങൾ ശേഖരിച്ചും ഈവന്റ് വ്യവസായത്തിൽ ഉള്ള ആളുകളുമായി സംസാരിച്ചും ,കുടുംബം പിന്തുണ നൽകും എന്ന വിശ്വാസത്തിൽ ആണ് ഇ സംഭരംഭത്തിലേക്കു സെറിൻ കടന്നു വരുന്നത്.
ഈവന്റ് രംഗത്ത് പെൺകുട്ടി എന്ന നിലയിൽ നേരിടേണ്ടി വരുന്ന വെല്ലുവിളികളെ മറികടന്നാണ് അതുല്യമായ , സ്വന്തം കരവിരുതിൽ ഏവർകും ഒരു മതിപ്പു നിലനിൽക്കുന്ന രീതിയിൽ ഇവന്റ് തുടങ്ങാൻ സെറിൻ തുടക്കം കുറിച്ചത്.
ബാംഗ്ലൂർ ഇൽ ഇന്റേൺഷിപ് അവസാനിക്കുന്ന കാലഘത്തിൽ ആണ് തന്റെ കുടുംബത്തിൽ ഒരു പരിപാടി ഉണ്ടാവുന്നത്. എന്തുകൊണ്ട് ആ പരിപാടി തന്റെ ആദ്യത്തെ ഇവന്റ് ആയിക്കൂടാ എന്ന ചിന്തയിൽ നിന്നാണ് സെരിന്റെ ഫസ്റ്റ് ഈവന്റ് സാഫല്യമാകുന്നത്.
ഫസ്റ്റ് ഇവന്റ് ഏറെ ശ്രേധേയം ആയി വിജയിച്ചു ,പെട്ടെന്ന് തന്നെ രണ്ടാമത് ഒരു ഈവന്റ് കിട്ടിയെങ്കിലും പിന്നീടുള്ള ആറു മാസങ്ങൾ പ്രയാസപ്പെട്ടതായിരുന്നു .പിന്നിടുള്ള ആറു മാസങ്ങൾക്കു ശേഷമാണ് സെറിനെ തേടി ഒരു ഡെസ്റ്റിനേഷൻ വെഡ്‌ഡിങ് എത്തിയത് . അത് സെരിന്റെ ജീവിതത്തിലെ വഴി തിരിവായി .
പിന്നീട് തുടരെ പരിപാടികൾ കിട്ടിയെങ്കിലും കോവിഡ് എന്ന മഹാമാരി വന്നതോടെ ബിസിനസ് താൽക്കാലികം ആയി നിലച്ചു . കോവിഡ് കല്യാണങ്ങൾ തുടങ്ങിയോടെയാണ് കോതമംഗലത്തു ഉള്ള കൂട്ടുകാരുടെയും നാട്ടുകാരുടെയും കല്യാണങ്ങളും ആഘോഷങ്ങളും മനോഹരം ആയി ചെയ്തുകൊണ്ട് ജനങ്ങളുടെ ഇടയിൽ ശ്രദ്ധേയമായത്.
ബീയോണ്ട് ദി ഡെക്കർ എന്ന കമ്പനി വേറിട്ടു നിൽക്കുന്നതും അവരുടെ അതിശയിപ്പിക്കുന്ന ഡിസൈനുകൾ മാത്രം കൊണ്ടല്ല ഓരോ വ്യക്തിഗതമായ അലങ്കാരത്തിലൂടെയുമാണ് .ഉപഭോക്താവിന്റെ ആശയങ്ങളും ആവശ്യങ്ങളും മനസിൽ വെച്ചുകൊണ്ടാണ് സെറിനും ടീമും വർക്ക് ചെയുന്നത്.
ഇൻഡോ അമേരിക്കൻ, ഇൻഡോ ജാപ്പനീസ് ഡെസ്റ്റിനേഷൻ വെഡിങ്സ് എന്നിങ്ങനെ പലതരം സംസ്കാരങ്ങളും അന്താരാഷ്ട്ര കല്യാണങ്ങളും ഇ അഞ്ചുകൊല്ല കാലയളവിൽ ബീയോണ്ട് ദി ഡെക്കർ എന്ന സ്ഥാപനം ചയ്തു കഴിഞ്ഞിരിക്കുന്നു. കോതമംഗലം എന്ന ചെറിയ പട്ടണത്തിൽ നിന്ന് കേരളത്തിലുടനീളം അവരിന്നു പരിപാടികൾ ചെയ്തു വരൂന്നു.
ചെയുന്ന ഓരോ ഇവന്റും ഇവന്റ് ഡിസൈൻ എന്ന കലയോടുള്ള ഇഷ്ട്ടത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും , സൃഷ്ടിപരമായ വൈദഗ്ധ്യത്തിന്റെയും പ്രതീകം തന്നെയാണ്.
“ ബീയോണ്ട് ദി ഡെക്കർ ബൈ സെറിൻ ആന്റണി “എന്ന കമ്പനിയുടെ വിജയം ഒരു ദിവസം കൊണ്ടോ ഒരു മാസം കൊണ്ടോ ഉണ്ടായതല്ല മറിച് കൊല്ലങ്ങൾ ആയുള്ള ഉപഭോക്താക്കളുടെ വിശ്വാസത്തിന്റെയും ,ഒരു ചെറിയ ടൗണിലെ ഒരു പെൺകുട്ടിയുടെ ദൃഢനിശ്ചയത്തിന്റെയും ,സ്വപ്നങ്ങളുടെയും ഫലം തന്നെ ആണ്. ചെറുതും വലുതുമായ ഓരോ ബിസിനസ് ആശയങ്ങൾ ഉള്ളവരുടെയും ഒരു പ്രചോദനം തന്നെ ആണ് സെറിൻ ആന്റണി എന്ന എന്റർപ്രെനുറും “ബീയോണ്ട് ദി ഡെക്കർ ബൈ സെറിൻ ആന്റണി” എന്ന ഈവന്റ് കമ്പനിയും .