മൂല്യമേറിയ അനുഭവസമ്പത്താണ് ഓരോ യാത്രയും. ഹരം കൊള്ളിക്കുന്ന വിനോദമായി മാറുന്ന യാത്രകൾ സുവർണ്ണ ഏടുകളായി സൂക്ഷിക്കാനിഷ്ടമുള്ളവരാണ് എല്ലാവരും .
ചെറുപ്പത്തിലെ യാത്രയുടെ ഭ്രമം ഉള്ള മുഹമ്മദ് അസ്ലം എന്ന 33 വയസ്സുകാരന്റെ യാത്ര എന്ന ആശയത്തെ ആസ്പദമാക്കിയ ഒരു സംരംഭമാണ് ട്രൈലൈൻസ്.
സ്കൂൾ പഠനത്തിനു ശേഷം വി എച്ച് എസ് ഇ ടൂർ ആൻഡ് ട്രാവൽസ് ഒരു പാഠ്യ വിഷയമായി തിരഞ്ഞെടുത്തു. ശേഷം ബിരുദം ടൂറിസം വിഷയം തന്നെ തിരഞ്ഞെടുത്തു. തന്റെ സ്വപ്നത്തിന് എന്നും കുടുംബത്തിന്റെ പിന്തുണ മുതൽക്കൂട്ടായി ഉണ്ടായിരുന്നു.
ടൂറിസം ആൻഡ് ട്രാവൽ മേഖലയിൽ ജോലി ചെയ്തു പരിചയ സമ്പത്തും നേടിയെടുത്തു .
ഒരു ട്രാവൽ ആൻഡ് ടൂറിസം പദ്ധതി മനസ്സിൽ ഓമനിച്ചു വളർത്താൻ തുടങ്ങിയ കാലം തൊട്ടേ പദ്ധതികളും മൂലധന ശേഖരണവും അതിന്റെ വളർച്ച സാധ്യതകളും അസ്ലം നേരത്തെ മനസ്സിൽ വീക്ഷിച്ചിരുന്നു .
അങ്ങനെ 2017 ൽ ഒരു സ്ഥാപനമായി ട്രൈ ലൈൻസ് എന്ന ബ്രാൻഡ് നാമത്തിൽ ഒരു സംരംഭത്തിന് തുടക്കമിട്ടു.
ജനിച്ചു വീണ ഒരു കുഞ്ഞിനെ പോലെ നോക്കി വന്ന ട്രൈ ലൈൻസ് കൊറോണ കാലത്ത് ചെറുതായൊന്നുലഞ്ഞെങ്കിലും വീഴാതെ പിടിച്ചുനിന്നു.
മികച്ച ഉപഭോക്ത സേവനം കൊണ്ട് മൗത്ത് ടു മൗത്ത് പബ്ലിസിറ്റിയും കൂടാതെ നല്ല കസ്റ്റമർ റഫറൻസും ലഭിക്കുന്നുണ്ട് .
ഉപഭോക്ത സുരക്ഷയും സംതൃപ്തിയും പരിഗണിച്ച് അവരുടെ പോക്കറ്റ് കാലിയാവാതെ ആവശ്യപ്രകാരം ഉള്ള സേവനങ്ങൾ ട്രൈ ലൈൻസിന്റെ പ്രത്യേകതയാണ്.
യൂണിവേഴ്സിറ്റിയിൽ നിന്നും പ്രത്യേകം അനുവാദം വാങ്ങിക്കൊണ്ട് ആർക്കിടെക്ചറൽ ടൂറുകൾ, അതുപോലെ മെഡിക്കൽ ടൂറിസം ആശയം ഇതെല്ലാം ട്രൈലെൻസിൽ മാത്രം കണ്ടുവരുന്ന പ്രത്യേകതയാണ്.
ഇന്ത്യയ്ക്ക് അകത്തും പുറത്തുമായുള്ള സുരക്ഷിതമായ യാത്ര ഉറപ്പുവരുത്തി ട്രൈ ലൈന്സിന്റെ ജീവനക്കാർ ഒരു വിളിപ്പാടകലെ തന്നെയുണ്ടാവും ഓരോ യാത്രയിലും.
മെഡിക്കൽ ടൂറിസത്തിൽ ഉപഭോക്താവിന്റെ ആവശ്യാനുസരണം ടിക്കറ്റ് ബുക്ക് ചെയ്യുന്നത് മുതൽ അവർക്ക് വേണ്ട മികച്ച സേവനം ലഭ്യമാക്കുന്ന തരത്തിൽ ഡോക്ടറെ ബുക്ക് ചെയ്യുന്നതും ബാക്കി അനുബന്ധകാര്യങ്ങളും മടക്കയാത്ര കാര്യങ്ങളിലും വരെ എന്തിലും ശ്രദ്ധാലുക്കളാണ് ട്രൈ ലൈൻസ്.
ഒരു മാസ്റ്റർ പദ്ധതിയുമായി സ്കൂട്ടറിൽ തുടങ്ങിയ അസ്ലമിന്റെ യാത്രയാണ് ഇന്ന് ട്രൈ ലൈൻസ് എന്ന ട്രാവൽ ആൻഡ് ടൂറിസം സംരംഭമായി വളർന്നിരിക്കുന്നു .
ഇതിന്റെ നിക്ഷേപവും മാനേജ്മെന്റിലും ആയി റഫീസ് ഖാൻ, സിറാജ് ഇബ്രാഹിം, രഞ്ജിത്ത് മോനി എന്നിവരടങ്ങുന്ന ചങ്കുറപ്പുള്ള ടീമും, അസ്ലമിന് മന കരുത്തുമായി 15 ഓളം ജീവനക്കാരുടെ പിന്തുണയും ഉണ്ട്.
നിലവിൽ ഒമാനിലും കൊച്ചിയിലും തിരുവനന്തപുരത്തുമാണ് ട്രൈലൈൻസ് പ്രവർത്തിക്കുന്നത്. വൈകാതെ തൃശൂരും കോഴിക്കോടും പുതിയ ബ്രാഞ്ചുകൾ തുറന്നു പ്രവർത്തിപ്പിക്കാൻ ഉദീഷിക്കുന്നുമുണ്ട് .
കേരളത്തിലെ തന്നെ ഒന്നാം നമ്പർ ടൂറിസം ആൻഡ് ട്രാവൽ കമ്പനിയായി മാറുക എന്നതാണ് ട്രൈ ലൈന്സിന്റെ അടുത്ത ലക്ഷ്യം. അസ്ലമിനെ സംബന്ധിച്ച് താൻ സ്വപ്നം കണ്ടതിലുപരി വളരാനായി എന്നതുതന്നെയാണ് വലിയ നേട്ടമായി അദ്ദേഹം കാണുന്നത്.