1) ഫാമിലിയെ കുറിച്ചും, നാടിനെ കുറിച്ചും…
പ്രസിദ്ധമായ വിൻസെന്റ് ഫാമിലി അംഗമാണ് ഞാൻ. കേരളത്തിലെ ആദ്യത്തെ സ്റ്റുഡിയോ ആയ ചിത്ര സ്റ്റുഡിയോ സ്ഥാപകനായ ജോർജ് വിൻസെന്റ് ആണ് എന്റെ ഗ്രാൻഡ് ഫാദർ. മാതൃഭൂമി പത്രത്തിന്റെ ടൈറ്റിൽ സ്വന്തം കൈപ്പടയിൽ എഴുതിയ വ്യക്തിയും ഇദ്ദേഹം ആയിരുന്നു, ഇന്നും അത് മാറ്റമില്ലാതെ നിലനിർത്തി പോകുന്നു. മലയാള സിനിമയിലെ എവർ ഗ്രീൻ ഹിറ്റുകളായ നദി, ഭാർഗവീ നിലയം, നീലക്കുയിൽ, തുലാഭാരം, ശ്രീ കൃഷ്ണ പരുന്ത് തുടങ്ങിയ സിനിമകളുടെ ഡയറക്ടർ ക്യാമറ മാൻ എല്ലാം ആയിരുന്നു അച്ഛന്റെ ജ്യേഷ്ഠൻ ശ്രീ അലോഷ്യസ് വിൻസെന്റ്. അവരുടെ മക്കൾ ആണ് ബ്രഹ്മരം സിനിമയുടെ ക്യാമറ മാൻ നാഷണൽ അവാർഡ് ജേതാവായ ശ്രീ അജയൻ വിൻസെന്റും ന്യൂ ഡെൽഹി സിനിമയുടെ ക്യാമറ മാൻ ആയ ശ്രീ ജയനൻ വിൻസെന്റും. മറ്റു പ്രസിദ്ധർ അച്ഛന്റെ സഹോദരിയുടെ മക്കൾ സാബു സിറിൽ (ബാഹുബലി ആർട്ട് ഡയറക്ടർ ) ശേഖർ വി ജോസഫ് ( ചന്ദ്രമുഖി സിനിമയുടെ ഡയറക്ടർ ), എന്റെ അച്ഛൻ ശ്രീ റോണി വിൻസെന്റ് പഴയ കാല ചിത്രങ്ങളിലെ (ചില്ല്, അസ്ഥി, കയ്യെത്തും ദൂരത്ത് തുടങ്ങിയ ) നായകനായിരുന്നു. ഇങ്ങനെ ഉള്ള ഒരു സിനിമ കുടുംബത്തിലെ അവസാന കണ്ണിയാണ് ഞാൻ.
ഭാര്യ നീരജ നിലവിൽ എം ബി ബി എസ് ഡോക്ടർ ആയി പ്രവർത്തിച്ചു വരുന്നു. എന്റെ അമ്മ ഐറിസ് വിൻസെന്റ് ഒരു ടീച്ചർ ആണ്. പെങ്ങൾ ജീനാ ജൂഢിത് വിൻസെന്റ് വിവാഹിതയായി വിദേശത്താണ്. ജനിച്ചതും വളർന്നതും ചെന്നൈയിൽ ആണെങ്കിലും സ്വദേശം കോഴിക്കോട് ആണ്. ഇപ്പോൾ ഞാൻ വീട് വെച്ച് കൊച്ചിയിലാണ് താമസം.
2) സിനിമ സീരിയൽ പ്രവേശനം
സത്യത്തിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്ന ഒരാളായിരുന്നു ഞാൻ എനിക്ക് ബിസിനസ്സിലേക്ക് വരാൻ ഉള്ള ഒരു താല്പര്യവും ഇല്ലായിരുന്നു. വെറും ഡിഗ്രിയും ഒരു കമ്പ്യൂട്ടർ കോഴ്സും മാത്രമാണ് വിദ്യാഭ്യാസ യോഗ്യതയായി ഉണ്ടായിരുന്നത്. ആദ്യം ജോലി ചെയ്തത് സ്റ്റുഡിയോയിലായിരുന്നു. പിന്നീടായിടുന്നു സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി ചെയ്യാൻ അവസരം ലഭിച്ചത്. അങ്ങനെ പല സ്ഥലങ്ങളിലായി ജോലി ചെയ്യവേ കൊളസ്ട്രോൾ, ഓബേസിറ്റി പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ പിടിപെടാൻ തുടങ്ങി, ഭാരം 120 kg വരെ ആയി. അങ്ങനെ അച്ഛന്റെ നിർബന്ധത്തിന് വഴങ്ങി ജോലി റിസൈൻ ചെയ്തു ആരോഗ്യം ശ്രദ്ധിക്കാൻ തുടങ്ങി. ശരീര ഭാരം കുറച്ചു മോഡലിങ് ചെയ്യാൻ ആരംഭിച്ചു. ആദ്യമൊന്നും താല്പര്യം ഇല്ലായിരുന്നെങ്കിലും അച്ഛന്റെ നിർബന്ധം മൂലമാണ് ഇതെല്ലാം ചെയ്തു പോന്നത്. അങ്ങനെ ആകസ്മികമായി ഒരു മോഡലിങ് ഷോ ചെയ്തപ്പോൾ ഹൈദരാബാദ് നിന്നുമുള്ള ഒരു സംവിധായകൻ കാണാൻ ഇടയാവുകയും സിനിമയിലേക്ക് വരാൻ താല്പര്യം ഉണ്ടോ എന്ന് ചോദിക്കുകയും ഉണ്ടായി. അങ്ങനെയാണ് 2010ആദ്യമായി ഒരു തെലുങ്കു സിനിമയായ മനസാരയിലൂടെ ഈ മേഖലയിലേക്ക് എത്തുന്നത്. ആ സിനിമയിൽ മികച്ച വില്ലനുള്ള ഭരത മുനി അവാർഡ് എനിക്ക് ലഭിച്ചു. അങ്ങനെ എല്ലാവരും എന്റെ മേഖല ഇത് തന്നെയാണെന്ന് വിധി എഴുതി. പിന്നീട് 2016ഇൽ സീരിയലുകൾ ചെയ്യാൻ തുടങ്ങി ഭാര്യ ആയിരുന്നു ആദ്യ സീരിയൽ പിന്നെ 16ഓളം സീരിയലുകൾ ചെയ്തു.
3) ആദ്യത്തെ സംരംഭത്തെ കുറിച്ച്

ആദ്യ സംരംഭം ഒരു ബോട്ടിക്ക് (Raaz( Ronson) ആയിരുന്നു . ഫാഷൻ ഷോകളൊക്കെ ചെയ്തുകൊണ്ടിരുന്നപ്പോൾ നേരിട്ട ഒരു വലിയ പ്രശ്നമായിരുന്നു മോഡലുകളെ ഫാഷൻ കോറിയൊഗ്രാഫർസ് മിസ്യൂസ് ചെയ്യുക എന്നുള്ളത്. ഫാഷൻ അഥവാ മോഡലിംഗ് ലോകത്ത് സ്ത്രീകൾ സുരക്ഷിതരാണ് എന്നാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത് പക്ഷെ പുരുഷന്മാർക്ക് ആ സുരക്ഷ ഇല്ല .
ഈ ഒരു മേഖലയിലെ കാറ്റഗറികളിൽ ഉയർന്നു നിൽക്കുന്നവർ ഫാഷൻ ഡിസൈനർമാരാണ്. ഒരു ഡിസൈനർ ആണ് എന്റെ ഡ്രസ്സ് ഏത് മോഡൽ ധരിക്കണം എന്ന അന്തിമ തീരുമാനം എടുക്കുന്നത്. അവരാണ് കോറിയൊഗ്രാഫർമാരെ വിളിച്ച് അവർ മോഡൽസിനെ എത്തിച്ചു നൽകുകയുമാണ് ചെയ്യാറ് . അങ്ങനെ വരുന്ന മോഡൽസിനെ മുംബൈയിലും , ബാംഗ്ലൂരും , തമിഴ്നാടും നിന്നുമൊക്കെ ഉള്ള കോറിയൊഗ്രാഫർമാരുടെ ഈ കമ്മ്യൂണിറ്റിയെ നേരിടേണ്ടി വരുന്നു ഒരു ബ്രാൻഡ് ഷൂട്ട് ലഭിക്കണമെങ്കിൽ. ഇങ്ങനെ ഉള്ള സിറ്റുവേഷൻസും ഇൻസൾട്ടുകളും അഭിമുഖീകരിക്കേണ്ടി വന്നപ്പോൾ ഉണ്ടായ വാശിയിൽ നിന്നുമായിരുന്നു ഒരു ഫാഷൻ ഡിസൈനർ ആവുക എന്നതിലേക്ക് എത്തിയത്. അങ്ങനെ ബോംബെ, സൂറത്ത് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പോയി ഇതിനെ കുറിച്ച് പഠനം നടത്തി. കോഴിക്കോട് നാലാം ഗേറ്റിനു അടുത്തായിരുന്നു ബോട്ടിക്ക്. ഫുൾ ബ്രൈഡൽ വർക്കുകൾ ആയിരുന്നു ചെയ്തിരുന്നത്, അതിൽ തന്നെ പല വ്യത്യസ്തതകളും ഞാൻ കൊണ്ടുവന്നിരുന്നു . ഒരു വസ്ത്രം എടുക്കാൻ ആൾ വന്നാൽ അവരുടെ മുന്നിൽ തന്നെ ഡിസൈനുകൾ വരച്ചു നൽകി ആ ദിവസം തന്നെ പറ്റിയ മെറ്റീരിയലും കളറും എല്ലാം സെലക്ട് ചെയ്തു വർക്ക് തുടങ്ങുന്ന സിസ്റ്റം ആയിരുന്നു എന്റെത് . പിന്നെ Star N Style മാസിക എന്നെ ഏറ്റെടുത്തു, ഒരുവിധം എല്ലാ സെലിബ്രിറ്റികൾക്കും കോസ്‌റ്റ്യും ഡിസൈൻ ചെയ്യാൻ എനിക്കവസരം ലഭിച്ചു. ഞാൻ ചെയ്തതിൽ ശ്രദ്ധേമായ ഒരു കാര്യം വെഡിങ് ഡ്രെസ്സിൽ റീ യുസബിൾ കോൺസെപ്റ്റ് കൊണ്ടുവന്നു എന്നുള്ളതായിരുന്നു . അതായത് ഒരു വിവാഹ വസ്ത്രം നാല് വസ്ത്രങ്ങളാക്കി ഉപയോഗിക്കാം ഈ വസ്ത്രങ്ങളൊക്കെ ചേർത്ത് വെച്ചാൽ വിവാഹ വസ്ത്രം ആകുന്നു എന്നൊരു കോൺസെപ്റ്റ് ഇന്ത്യയിൽ തന്നെ ആരും ചെയ്യാത്ത ഒന്ന് ഞാൻ ചെയ്തു. കൂടാതെ എന്നെ ഇൻസൾട്ട് ചെയ്ത പല കോറിയൊഗ്രാഫർമാർക്കും ഒരു തിരിച്ചടി നൽകാനും എനിക്ക് ഇതിലൂടെ സാധിച്ചു.
പിന്നെ സീരിയൽ തിരക്കുകൾ മൂലം തിരുവനന്തപുരത്തേക്ക് മാറേണ്ടി വന്ന സാഹചര്യത്തിൽ ബോട്ടിക്ക് നോക്കാൻ കഴിയാതെ വരികയും അടക്കുകയും ചെയ്തു.
എങ്ങനെ ആണ് വീണ്ടും ഫിറ്റ്നസ് മേഖലയിലേക്ക് എത്തുന്നത് ?
ബിഗ് ബോസ്സ് സീസണിൽ പങ്കെടുത്തതിന് ശേഷം വീണ്ടും ഞാൻ ഫിസിക്കലി വളരെ അൺഫിറ്റ് ആയി, അപ്പോൾ ഒരു തെലുങ്കു സിനിമ ഓഫർ വരുകയും അവർ പറഞ്ഞു 45 ദിവസത്തിനുള്ളിൽ തിരികെ സിക്സ് പാക്കിൽ എത്തണം എന്നും. അതൊരു ചാലെഞ്ച് ആയെടുത്താണ് ഞാൻ ഒരു ഫിറ്റ്നസ് ചാലെഞ്ച് പ്രോഗ്രാം വെച്ചതും ഫ്രീ ആയി ഫിറ്റ്നസ് കോഴ്സ് നൽകാൻ തുടങ്ങുന്നതും. ഈ പ്രോഗ്രാമിൽ 2000 ത്തിൽ പരം ആളുകൾ എന്നോടൊപ്പം ജോയിൻ ചെയ്തു. എനിക്കാത്തൊരു വലിയ മോട്ടിവേഷൻ ആയിരുന്നു. ലേഡീസിനെയും ജെന്റ്സിനെയും വേറെ വേറെ വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കി അങ്ങനെ 45 ദിനം കൊണ്ട് എന്റെ കൂടെ തന്നെ പലർക്കും ഭാരം കൂട്ടാനും കുറയ്ക്കാനുമെല്ലാം കഴിഞ്ഞു. അങ്ങനെ എനിക്ക് രാമബാണം എന്ന ഗോപി ചന്ത് സിനിമയും ചെയ്യാൻ സാധിച്ചു. ഇപ്പൊൾ പ്രഭാസ് നായകനായ രാജസാഹിബ് എന്ന പാൻ ഇന്ത്യൻ സിനിമയിൽ വില്ലൻ കഥാപാത്രം ചെയ്തു അതിന്റെ റിലീസിനായി കാത്തിരിക്കുന്നു ഏപ്രിൽ 10നാണ് റിലീസ് .
തിരിച്ചു ബസ്സിനസ്സിലേക്ക്?
ഞാൻ ഒരു ജിം തുടങ്ങാൻ ഉള്ള പ്ലാനിൽ ആണ്. ലാഭം ഉണ്ടാക്കാൻ വേണ്ടിയല്ല. ഫിറ്റ്നസ്സിന് പ്രാധാന്യം നൽകി ഈ ജിം സൗജന്യമായി നടത്താനാണ് വിചാരിക്കുന്നത്. ഇപ്പോൾ പലരും ജിമ്മിൽ പോകുന്നുണ്ടെങ്കിലും അവർക് ശരിയായി എന്ത് ചെയ്യണം എന്നറിയില്ല, ട്രൈയ്നർമാർ പേർസണൽ ട്രെയിനിങ് എടുത്താൽ മാത്രമേ ട്രൈനിങ്ങുകൾ നൽകുകയുള്ളു. ഫിറ്റ്നസ് ചാലെഞ്ച് ഞാൻ നടത്തിയപ്പോൾ ഈ ആവശ്യം എനിക്ക് നന്നായി മനസ്സിലാക്കാൻ സാധിച്ചു. എല്ലാവരെയും ബോധവൽക്കരിക്കുക എന്നതാണ് എന്റെ ലക്ഷ്യം പ്രത്യേകിച്ച് ഫിറ്റ്നസ്സിനെ കുറിച്ചോ ആരോഗ്യത്തെ കുറിച്ചോ ഒരു ചിന്തയും ഇല്ലാത്ത പുതിയ തലമുറയെ. എന്റെ ജിമ്മിലൂടെ പൂർണ്ണമായ സൗജന്യ ട്രെയിനിങ് ആണ് നൽകാൻ ഉദ്ദേശിക്കുന്നത്. ഫിറ്റ്നസ്സിനെ കുറിച്ച് ബോധവൽക്കരിക്കാനും ബോഡി ഷെയിമിങ്ങ് അനുഭവിക്കുന്നവർക്ക് ഒരു ഫൌണ്ടേഷൻ സൊല്യൂഷൻ അവാനും വേണ്ടിയാണ് ഞാൻ ഈ കോൺസെപ്റ്റ് ആരംഭിക്കുന്നത്.