കല ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവുമായും സൃഷ്ടിശീലവുമായും ബന്ധപ്പെട്ടു കിടക്കുന്നു. പാലക്കാട് സ്വദേശിയായ വീണയുടെ “My Mark” എന്ന ബിസിനസ് അതിന്റെ ഉത്തമ ഉദാഹരണമാണ്. വിവാഹത്തിനുശേഷം പൂനെയിലേക്ക് പോയെങ്കിലും, വീട്ടമ്മ, ഭാര്യ, അമ്മ എന്നീ മേഖലകളിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകുമ്പോൾ ഞാനാര് എന്ന ചോദ്യം മനസ്സിൽ ഉയർന്നു. എന്തെങ്കിലും സ്വന്തമായി തുടങ്ങണമെന്ന ആഗ്രഹം ശക്തമായെങ്കിലും, എന്ത് ചെയ്യണം എന്നത് വ്യക്തമല്ലായിരുന്നു. ആദ്യമായി ക്യാൻവാസ് പെയിന്റിംഗ് ശ്രമിച്ചെങ്കിലും, ആവശ്യമായ മാർക്കറ്റ് കണ്ടെത്താൻ പ്രയാസം അനുഭവപ്പെട്ടു. അതിനുശേഷം, തനതു ഇന്ത്യൻ ആർട്ട് ഫോമുകളായ മധുബനി, പടചിത്ര, ഗോണ്ട്, കലംകാരി എന്നിവ പഠിച്ച്, ഹാൻഡ്-ക്രാഫ്റ്റ് ആക്സസറികളും ജ്വല്ലറികളും പരീക്ഷിച്ചു. പെയിന്റിംഗ്, സ്റ്റിച്ചിങ്, ക്രാഫ്റ്റ് തുടങ്ങി വിവിധ മേഖലകളിലേക്കുള്ള യാത്രയിൽ വീണ തന്റെ സ്വന്തം അടയാളം കണ്ടെത്തി, അതാണ് “My Mark.”

My Mark ഇന്ന് ഹാൻഡ്-പെയിന്റഡ് സാരികളും, ദുപ്പട്ടകളും, ബാഗുകളും, ജ്വല്ലറികളും നിർമിച്ച് ബോട്ടിക്കുകൾക്കും നേരിട്ട് കസ്റ്റമേഴ്സിനും എത്തിക്കുന്നു. എല്ലാ ഉൽപ്പന്നങ്ങളും 100% Hand-painted & Handcrafted ആയതിനാൽ, ഓരോന്നും Unique Pieces ആണെന്നത് ഏറ്റവും വലിയ പ്രത്യേകതയാണ്. സാരികൾ പ്യോർ കോറ്റൺ, മൾമൾ, ലിനൻ, ടസ്സർ, ശിഫോൺ തുടങ്ങിയ ഹൈ-ക്വാളിറ്റി ഫാബ്രിക്കുകളിൽ മാത്രമേ ഉണ്ടാക്കുന്നുള്ളൂ, കൂടാതെ കസ്റ്റമൈസേഷൻ ഓപ്ഷൻ ലഭ്യമാണ്. വീണയുടെ പ്രോഡക്റ്റുകൾ വെഡിംഗ്, ബർത്ത്‌ഡേ, ഗിഫ്റ്റ് ഐറ്റംസ്, കാഷ്വൽ വിയർ, ഫെസ്റ്റീവ് കളക്ഷൻ എന്നിവയ്ക്ക് അനുയോജ്യമാണ്.
ബിസിനസ് ഒരു ബാധ്യതയല്ല, സ്വന്തം കഴിവുകൾ പരീക്ഷിക്കാനുള്ള വഴിയാണ് എന്നതായിരുന്നു വീണയുടെ ദർശനം. അതിനാൽതന്നെ, ഒരേ ഇനം ആവർത്തിച്ച് ചെയ്യാതെ, പ്രത്യേകതയുള്ള ഡിസൈനുകൾ രൂപകൽപ്പന ചെയ്യാൻ ശ്രദ്ധിക്കുന്നു. “My Mark” ലാഭത്തിനപ്പുറം കലാത്മകതയെയും വ്യക്തിത്വം കണ്ടെത്താനുള്ള ശ്രമങ്ങളെയും പിന്തുണയ്ക്കുന്നൊരു സംരംഭം ആണ്. അവർ വിപണിയെ അനുയോജ്യമായി ചിന്തിക്കുന്നു, പക്ഷേ വ്യത്യസ്തതയോടെ മുന്നോട്ട് പോകുകയാണ് ലക്ഷ്യം.


























































