ഇന്ന് പക്ഷികളെയും മൃഗങ്ങളെയും വള൪ത്തുന്നത് ജീവിതത്തിന്റെ ഒരു ഭാഗമായി മാറിക്കൊണ്ടിരിക്കുകയാണ്. സ്വന്തം വീട്ടിലെ കുഞ്ഞുങ്ങളെ പോലെയാണ് പലരും മൃഗങ്ങളെയും പക്ഷികളെയുമെല്ലാം സ്നേഹിച്ചു പരിപാലിക്കുന്നത്.
അത്തരത്തിൽ അരുമകൾക്ക് വേണ്ടി ഒരു സ്വർഗ്ഗം തന്നെ ഉണ്ടാക്കിയ വ്യക്തിയാണ് കണ്ണൂ൪ മാട്ടൂൽ സ്വദേശി സാബി൪. രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ അച്ഛൻ വാങ്ങിച്ചുകൊടുത്ത പ്രാവിൽനിന്നും തുടങ്ങിയതാണ് സാബിറിന് പെറ്റ്സിനോടുള്ള ഇഷ്ടം. വലുതാവുമ്പോൾ ആ ഇഷ്ടവും ഒപ്പം വള൪ന്നു. അത് ഇപ്പോൾ ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന ഒരു പെറ്റ് പാർക്ക് ആയി വളർന്നിരിക്കുന്നു, അതിന്റെ പേരാണ് “പെറ്റ്സ്റ്റേഷൻ”…
14 വർഷം മുമ്പ് ആയിരുന്നു വീട്ടിൽ നിന്നും മാറി പെറ്റ്സി്ന് വേറെ സ്ഥലം വേണം എന്ന ആശയം വന്നത്.. അങ്ങനെ വീടിനടുത്തു തുടങ്ങിയ പെറ്റ്സ്റ്റേഷൻ പക്ഷിമൃഗാതികളുടെ പ്രചനനത്തിലൂടെ എണ്ണം വർദ്ധിച്ചതിനാൽ വലിയൊരു സ്പേസ് ആവശ്യമായി വന്നു.അങ്ങനെയാണ് വലിയ സ്പേസും ഓളങ്ങളുടെ ശബ്ദവുമുള്ള കടലിന്റെ അടുത്തായി സ്ഥാനം മാറ്റുന്നത്. ആദ്യം പെറ്റിങ്ങും ബ്രീഡിങ്ങും മാത്രമായിരുന്നു പെറ്റ്സ്റ്റേഷൻ, പിന്നീട് വീഡിയോ പകർത്തി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചപ്പോഴാണ് ആളുകൾക്കൊക്കെ പെറ്റ്സിനോടുള്ള താൽപര്യം മനസ്സിലാക്കുന്നത്, പക്ഷേ അവർക്ക് കാണാൻ മാത്രമാണ് ഇഷ്ടം ഇവരെ പരിപാലിക്കാനുള്ള സമയവും മെനക്കേടും സാമ്പത്തികവും ഒക്കെയാണ് വില്ലൻ… അപ്പോൾ ഉദിച്ച ആശയമാണ് എന്ത് കൊണ്ട് ജനങ്ങൾക്ക് പെറ്റ്സിനോടൊപ്പം ഇടപെഴകാനുള്ള ഒരു പാർക്ക് ആക്കി മാറ്റിക്കൂട ഇത് എന്നുള്ളത്..
2010 ലാണ് പെറ്റ് സ്റ്റേഷ൯ ആരംഭിക്കുന്നത്.പബ്ലിക് പാ൪ക്ക് ആകുന്നത് 2016 ലാണ്. പ്രാവ് വളർത്തലിൽ തുടങ്ങിയ ഇഷ്ട്ടമാണ് ഇന്ന് കാണുന്ന പെറ്റ് സ്റ്റേഷന്റെ വളർച്ചയ്ക്ക് നാഴികക്കല്ലായത്. പെറ്റ്സെന്നത് പാഷനായി കണ്ടാൽ ബുദ്ധിമുട്ടുണ്ടാവില്ല. ബിസിനസ്സ് എന്ന രീതിയിലേക്ക് കൊണ്ടു വരാ൯ കുറച്ചു പ്രയാസമാണ്. 70 സെ൯റിലാണ് പെറ്റ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് . പെറ്റ്സിനെ സംബന്ധിച്ച മുഴുവൻ കാര്യങ്ങളും ഇവിടെ നിന്നും ചെയ്ത് കൊടുക്കാറുണ്ട് സാബീ൪. ജീവികളെയൊന്നും കൂട്ടിൽ വള൪ത്താ൯ താത്പര്യമില്ല. ജീവികളെ സ്വതന്ത്രമായി വിടണമെന്നും അവരുടെ സ്വൈര്യവിഹാരവും സ്വാതന്ത്ര്യവും അവരുടെ അവകാശമാണ് അതിലുപരി അവയുടെ ആരോഗ്യത്തിനും സ്വാഭാവിക വളർച്ചയ്ക്കും ഇവ പ്രധാനമാണെന്നും സാബിർ പറയുന്നു.
പെറ്റ്സിനെ വള൪ത്തുന്നത് കുട്ടികളുടെ ഉള്ളിൽ ഉത്തരവാദിത്തം ഉണ്ടാക്കിയെടുക്കുന്നു. സ്ട്രെസ്സ് റിലീഫിനും വളരെ നല്ലതാണ് പെറ്റ്സിനെ വളർത്തുന്നത്. എല്ലാ ജീവികൾക്കും ആവാസ വ്യവസ്ഥ നൽകുകയെന്നത് നമ്മുടെ ക൪ത്തവ്യമാണ്. ബ്രീഡിനെ കൊടുത്ത് പുതിയൊരു ജീവിയെ വാങ്ങിക്കുന്നതിനാൽ മുതൽമുടക്ക് വ്യക്തമായി പറയാ൯ കഴിയില്ല. പെറ്റ്സിനെ സ്നേഹിക്കുന്നവരാണ് കൂടുതലും സഹായികളായി ഉള്ളതും. അതിനാൽ സാബിർ സന്തോഷവാനാണ്.
പെറ്റ്സ് എന്നു പറയുന്നത് ഒരു പോസിറ്റീവ് അഡിക്ഷനാണ്. കുട്ടികൾ വഴിതെറ്റാതെ സൂക്ഷിക്കാ൯ പെറ്റ്സിനെ വള൪ത്തുന്നത് സഹായകമാകുമെന്ന് സാബി൪ പറയുന്നു. പെറ്റ്സ് വളർത്തൽ,പരിപാലനം എന്നിവയൊന്നും പ്രത്യേകം ക്ലാസുകൾക്ക് പോയി പഠിച്ചതൊന്നും അല്ല . ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കും എന്നു പറയും പോലെ. നമുക്ക് ആവശ്യമുള്ളത് നമ്മൾ തേടിപ്പിടിച്ച് കണ്ടെത്തി പഠിക്കുകയും മറ്റു ചിലത് നമ്മിലേക്ക് എത്തുകയും ചെയ്യും. പെറ്റ്സ് വളർത്തൽ ഒരുപാട് ഇഷ്ടമായതിനാലും ഒരു പാഷനായി കൂടെ കൊണ്ടുനടക്കുന്നതിനാലും ഇവയുടെ ചേഷ്ഠകളിലൂടെ ആശയവിനിമയവും മറ്റും ഏറെക്കുറെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ഒരു പെറ്റിനെ വള൪ത്തുമ്പോഴാണ് നമുക്ക് എല്ലാം മനസ്സിലാവുന്നത്. പെറ്റ്സിനോട്
ഇടപഴകുന്ന ആൾക്കാരായതിനാൽ നമുക്ക് കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാവുമെന്നും ഇദ്ദേഹം പറയുന്നു.
കയ്യിലെത്തുന്നവയെ നന്നായി പരിപാലിക്കുകയാണ് ചെയ്യാറ്. എല്ലാ വീട്ടിലും ഒരു പെറ്റ് എന്ന രീതിയിൽ ഒരു ആശയം കൊണ്ടുവരികയാണ് ലക്ഷ്യം.
മാതാപിതാക്കൾക്ക് അറിയില്ല,കുട്ടികൾക്ക് പെറ്റ്സിനോട് ഇഷ്ടമുണ്ടോയെന്ന കാര്യം. കുട്ടികൾക്ക് പെറ്റ്സിനോടുള്ള സമീപനത്തിൽ നിന്നുമാണ് അത് മനസ്സിലാവുന്നത്. പെറ്റ്സിനെ വാങ്ങിച്ചു നൽകുന്നതിലൂടെ അതിന്റെ പരിപാലനം, നൽകുന്ന സ്നേഹം എന്നിവയിലൂടെ കുഞ്ഞുങ്ങളുടെ ഉത്തരവാദിത്വത്തിൽ ഉപരി അവരിൽ നല്ല പെരുമാറ്റ ശൈലിയും വീക്ഷിക്കാനാവും മൊബൈൽ ഫോൺ പോലുള്ള മറ്റു അഡിക്ഷനുകളിൽ നിന്നും കുട്ടികളെ മോചിപ്പിക്കാനും സാധിക്കുന്നതാണ്.
പെറ്റ്സ്റ്റേഷ൯ തുടങ്ങിയതിനുശേഷം ദൂര സ്ഥലങ്ങളിൽ നിന്നു പോലും ആൾക്കാർ വരുന്നതിനാൽ നമ്മുടെ നാടിനു ടൂറിസത്തിന്റെ വൻ സാധ്യത കൂടി തുറന്നു നൽകുന്നു. തന്നാലാവുന്ന സംഭാവന ഈ ഒരു മേഖലയിൽ നൽകാൻ ആയതിൽ സന്തോഷം മാത്രം.
പുറം രാജ്യങ്ങളിൽ നിന്നുള്ള ബ്രീഡ് ആണ് കൂടുതലും ഫാമിൽ ഉള്ളത്. ഇന്ത്യൻ ഇനങ്ങൾ ഇല്ല എന്ന് തീർത്തും പറയാം. ഇതുതന്നെയാണ് പെറ്റ് ഫാമിന്റെ പ്രത്യേകതയും.
ഇവിടെക്ക് ഓസ്ട്രേലിയ ,ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുമുള്ള ബ്രീഡാണ് ഏറെയും വരുന്നത്. പെറ്റ്സിന്റെ ലഭ്യത അനുസരിച്ച് ആണ് വൈവിധ്യ ശേഖരണം കൂടുതലും നടക്കുന്നത്. നിലവിൽ 20 വ൪ഷത്തെ കളക്ഷനാണ് ഇവിടെയുള്ളത്.പ്രധാനമായും ഹെ൪ബിവോറസ്,കാർ ണിവോറസ്,ഒമ്നിവോറസ് എന്നീ ഇനങ്ങളിൽ പെട്ടവ൪ക്ക് വ്യത്യസ്ത ഫുഡാണ് കൊടുക്കുന്നത്. പിന്നെ എടുത്തു പറയേണ്ട കാര്യം കുടുംബമാണ് . കുടുംബത്തിന്റെ പിന്തുണ വേണ്ടുവോളം കൂടെയുണ്ടായിരുന്നു. ഇപ്പോഴും അവ൪ കൂടെ ഉണ്ട് എന്ന് സാബിർ പറയുന്നു.