ഇഷ്ടപ്പെട്ട കാര്യത്തിനായി കഷ്ടപ്പെട്ടില്ലെങ്കിൽ കിട്ടിയതിനെ കഷ്ടപ്പെട്ട് ഇഷ്ടപ്പെടേണ്ടി വരും എന്നു പറയും പോലെയാണ് പല കാര്യങ്ങളും നമ്മൾ കോംപ്രമൈസ് ചെയ്യുമ്പോൾ നടക്കുന്നത്.
താല്പര്യമുള്ള മേഖല തിരിച്ചറിഞ്ഞ് അതിനുവേണ്ടി കഷ്ടപ്പെട്ട് ഇഷ്ടത്തോടെ പഠിച്ച് She’s ലേഡീസ് ബ്യൂട്ടി സലൂൺ ആൻഡ് സ്പാ എന്ന സ്ഥാപനം തുടങ്ങി വിജയിപ്പിച്ച സംരംഭകയാണ് ഷിജി. പണ്ട് മുതലേ ഈ മേഖലയിലെ അഭിരുചി തിരിച്ചറിഞ്ഞതുകൊണ്ടു ഡിഗ്രി പഠനത്തിനു ശേഷം ഈ മേഖലയിലെ ലാഭനഷ്ട സാധ്യതകൾ, കരിയർ സാധ്യതകൾ എന്നിവയൊന്നും നോക്കാതെ ഇതിനോടുള്ള അടങ്ങാത്ത ഇഷ്ടം കൊണ്ട് ഇഷ്ടപ്പെട്ടു പഠിച്ച് കഷ്ടപ്പെട്ട് പടുത്തുയർത്തിയതുമാണ് ഷിജി തന്റെ ബ്യൂട്ടി സലൂൺ.
കോഴിക്കോട്ടുകാരിയായ ഷിജി വിവാഹശേഷം ഗൾഫിൽ ഈ മേഖലയിലെ സാധ്യതകൾ തിരിച്ചറിഞ്ഞ് ഭർത്താവിനൊപ്പം ദുബായിലേക്ക് ചേക്കേറാനിരിക്കവേയാണ് , നാട്ടിലെ ഈ മേഖലയിലെ വളർച്ചാ സാധ്യത കാര്യമായി പരിഗണനയിൽ എടുക്കുന്നത് . നാട്ടിലെ പല പാർലറുകളിലും നിന്നു കൂടുതൽ പഠിച്ചു പ്രവർത്തി പരിചയം നേടിയെടുത്തു ,ഊണിലും ഉറക്കത്തിലും തന്റെ പാഷനെ ഓമനിച്ചു വളർത്തിയ ഷിജിക്ക് ഭർത്താവ് മനോജിന്റെ സഹായത്തോടെയും കുടുംബത്തിന്റെ പിന്തുണയോടെയും കൂടി കോഴിക്കോട് മീഞ്ചന്തയിൽ ഏഴു ലക്ഷം രൂപ മൂലധനത്തിൽ സ്വന്തമായി ഒരു പാർലർ തുടങ്ങാൻ കഴിഞ്ഞു. പിന്നീട് ഷിജിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല പടിപടിയായി ഉയർച്ചകൾ മാത്രം.
ആഗ്രഹത്തിന്റെയും അതിനൊത്ത അധ്വാനത്തിന്റെയും ഫലമായി നിലവിൽ 4 പാർലറുകൾ നടത്തിവരുന്നുണ്ട് ( മൂന്നെണ്ണം മീഞ്ചന്തയിലും ഒരെണ്ണം നടക്കാവിലും )
മേഖലയിലെ പുത്തൻ മാറ്റങ്ങൾക്ക് അനുസൃതമായി അപ്ഡേറ്റ് ആവുന്നതിലും ശ്രദ്ധാലുവായിരുന്നു ഷിജി. എല്ലാവിധ സഹായവും നൽകിക്കൊണ്ട് മകൻ അഭിനവും കൂടെയുണ്ട്. അഭിനവിന്റെ പരിചിത മേഖല വ്യത്യസ്തമാണെങ്കിലും ബ്യൂട്ടീഷൻ മേഖലയിൽ ചെറിയ സർട്ടിഫിക്കേഷന് കോഴ്സുകളും മറ്റും ചെയ്തുകൊണ്ട് മകനും അമ്മയുടെ തല്പര മേഖലയിലേക്ക് കടന്ന് വന്നു .
ഓരോ വിഭാഗവും കൈകാര്യം ചെയ്യാൻ അതിൽ മികവുള്ള ജീവനക്കാരുടെ സേവനവും, കൂടെ മിതമായ നിരക്കിൽ കസ്റ്റമർ സർവീസും കൊണ്ട് ജനപ്രീതി ആർജ്ജിച്ചു കഴിഞ്ഞു She’s ലേഡീസ് ബ്യൂട്ടി സലൂൺ ആൻഡ് സ്പാ .
ചെയ്യുന്ന വർക്കിലെ പെർഫെക്ഷൻ പോലെ തന്നെ കസ്റ്റമറിന്റെ സംതൃപ്തിയും പ്രധാനമാണ് ഷിജിക്ക്.
എണ്ണി തിട്ടപ്പെടുത്താവുന്നതിലും അപ്പുറമാണ് നൽകുന്ന സേവനങ്ങൾ. പ്രധാന സേവനങ്ങളിൽ മൈക്രോ ബ്ലേഡിങ്,ഹൈഡ്ര ഫേഷ്യൽ, ഗ്ലാസ് എയർ ബ്രഷ് മേക്കപ്പ്, നാനോ പ്ലാസ്റ്റിയ, ഹെയർ എക്സ്റ്റൻഷൻസ് എന്നിവയും കൂടാതെ ക്യാൻസർ ബാധിതർക്ക് സൗജന്യമായി ഹെയർ ഫിക്സിങ്, ഹെയർ മേക്കിങ് പോലുള്ള കാര്യങ്ങളും സാമ്പത്തിക പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ചെയ്തു കൊടുക്കുന്നു.
പല ജില്ലകളിൽ നിന്നും മുൻകൂട്ടി സമയം വാങ്ങി വരുന്നവരാണ് ഏറെയും .മികച്ച സേവനങ്ങൾ നൽകിക്കൊണ്ട് പുതിയ ശാഖകൾ വളർത്തുക എന്നുള്ളതാണ് അടുത്ത ചവിട്ട് പടിയായി കാണുന്നത്.
എന്തിലും തുടക്കമിടുക എന്നത് എളുപ്പമാണ് എന്നാൽ അത് നിലനിർത്തി മികച്ച രീതിയിൽ മുന്നോട്ട് പോവുക എന്നുള്ളത് ഏറെ പ്രയാസകരവുമാണ്, ആ പ്രയാസങ്ങളും വെല്ലുവിളികളുമെല്ലാം ആത്മവിശ്വാസത്തോടെ മറികടക്കാൻ ഷിജിക്ക് ഇവിടെ കഴിഞ്ഞിരിക്കുന്നു എന്നുള്ളതാണ് ഇന്ന് കാണുന്ന She’s ലേഡി ബ്യൂട്ടി സലൂൺ ആൻഡ് സ്പായുടെ മിന്നുന്ന വിജയം.