ചൂതാട്ടം എന്നത് മൂക്കുള്ള പണം ഉൾ പ്പെടെ എന്തിനെയെങ്കിലും ഈടായി വച്ചിട്ട് അന്ത്യഫലത്തെ ആശ്രയിച്ച് ഈട് പറ്റുന്ന എന്തിനെയെങ്കിലും ഈടായി വച്ചിട്ട് ഒരു വിനോദമാണ്. പണ്ട് നാട്ടിൽ സാധാര ണമായിരുന്ന പകിട കളി, മുച്ചീട്ടുകളി എ ന്നിവയൊക്കെ ഇതിന്റെ ഉദാഹരണങ്ങളാ ണ്. ആധുനിക ലോകത്ത് ഗവൺമെന്റ് തന്നെ അംഗീകരിച്ചിട്ടുള്ള ചൂതാട്ടം ആണ് ലോട്ടറി, കസിനോകൾ കുതിരപ്പന്തയം എ നിവ. ഈ അടുത്തായി ഓൺലൈൻ വഴി യും ചൂതാട്ട സ്വഭാവമുള്ള ധാരാളം കളികൾ വിപുലമായിട്ടുണ്ട്. റമ്മി പോലെയുള്ള കാർഡ് ഗെയിമുകൾ, സ്പോർട്സ് മത്സര ങ്ങൾ ആധാമ്മാക്കിയ വാതുവെപ്പ് സ്വഭാ വമുള്ള ഗെയിമുകൾ എന്നിവയാണ് മറ്റുചിലത്നിയമപരമായി ഇത്തരത്തിലുള്ള ചൂതാട്ടം നടക്കുമ്പോൾ തന്നെ ഗാംബ്ലിംങ് ഡിസോർഡർ എന്ന് വിളിക്കാവുന്ന മാനസിക രോഗത്തിന്റെ തോത് വളരെയധികം വർഡിച്ചു വരികയാണ്. വാതുവെപ്പിനോടുള്ള അമിതമായ താൽപര്യം വെട്ടിചുരുക്കാനോ നിർ ത്താനോ കഴിയാതെ ആവർത്തിച്ചുള്ള ചൂതാട്ടം, കൂടുതൽ പണം നഷ്ടമാകുമ്പോൾ തന്നെ വീണ്ടും വീണ്ടും തിരിച്ചു പിടിക്കാനായി കടം വാങ്ങിയോ മറ്റോ കൂടുതൽ പണം വാതു വയ്ക്കുക, ചൂതാട്ടം നിർത്തുമ്പോൾ വെപ്രാളമോ ദേഷ്യമോ കൂടി വരിക, ചൂതാട്ടത്തിന്റെ വ്വാപനം മറയ്ക്കാൻ വേണ്ടി കള്ളങ്ങൾ പറയുക തുടങ്ങിയവയാണ് ചില ലക്ഷണങ്ങൾ പലപ്പോഴും ഇതൊരു അഡിക്ഷനായി മാറി എ ന്നത് ആളുകൾ മനസ്സിലാക്കാതെ വരും സാമൂഹിക ബന്ധങ്ങളെയും, ജോലിയെയും മാനസിക നിലയെയും പ്രകടമായി ബാധിക്കു മ്പോൾ മാത്രമായിരിക്കും ആളുകൾ ചികിത്സയ്ക്ക് സന്നദ്ധരാകുന്നത്.
സ്റ്റോക്ക്, ഓപ്ഷൻ ട്രേഡിങ് ചെയ്യുന്ന ചില ആളുകളിലും ഗാംബ്ലിംങ് ഡിസോർഡർ കണ്ടുവരുന്നു. കൃത്യമായ പഠനങ്ങളില്ലാതെ മറ്റു സാമ്പത്തിക നഷ്ടങ്ങൾ നികത്താനുള്ള എളുപ്പ വഴിയായി ട്രേഡിങ്ങിലേക്ക് വരുന്നവർ ധാരാളം ആണ്.
പഠനങ്ങൾ സൂചിപ്പിക്കുന്നത് ഓപ്ഷൻ ട്രേഡിങ് ചെയ്യുന്ന 90% ആളുകൾക്കും പണം നഷ്ടമാവുന്നു എന്നുള്ളതാണ്.
പലതരത്തിലുള്ള ചിന്താ വൈകല്യങ്ങളും ഇത്തരത്തിലുള്ള ആളുകളിൽ കണ്ടുവരുന്നു. അതിരു കവിഞ്ഞ ആത്മവിശ്വാ സം, ക്രമരഹിതവും ആകസ്മികവുമായ സംഭവങ്ങളിൽ അമി തമായ നിയന്ത്രണം ഉണ്ടെന്നുള്ള തോന്നൽ, നിഷേധാത്മകത, മറ്റ് അന്ധവിശ്വാസങ്ങൾ എന്നിവയാണ് ചിലത് ADHD, ചില വ്യക്തിത്വ വൈകല്യങ്ങൾ, ലഹരി ഉപയോഗം എന്നിവയുള്ളവ മിൽ ഗാംബ്ലിങ് ഡിസോർഡർ കൂടുതലായിട്ട് കണ്ടു വരുന്നു.
ചില സ്ത്രീകൾ മറ്റു ജീവിത പ്രശ്നങ്ങളിൽ നിന്നും ഒളി ച്ചോടാനുള്ള ഒരു ഉപാധി ആയിട്ടും വാതുവെപ്പിനെ കാണുന്നു.
ഗാംബ്ലിങ് ഡിസോർഡറിന് ധാരാളം ചികിത്സ ഇന്ന് ലഭ്യമാണ്. പക്ഷേ അവബോധം കുറവായതിനാൽ തന്നെ മിക്ക ആളുകളും ചികിത്സ തേടാറില്ല. CBT എന്ന കൗൺസിലിംങ് ചികിത്സയും, SSRI ഗണത്തിൽ പെടുന്ന മരുന്നുകളും ഇതിനായി ഉപയോ ഗിക്കുന്നു. ട്രേഡിങ് പ്ലാറ്റ്ഫോമുകളിലും മറ്റ് ഓൺലൈൻ ഗെ യിമുകളിലും ഇതിനെക്കുറിച്ചുള്ള മുന്നറിയിപ്പ് പ്രദർശിപ്പി ക്കുന്നത് സഹായകരമാകും. വിവരസാങ്കേതിക വിദ്യ വളരുമ്പോൾ തന്നെ ഇത്തരം രോഗാവസ്ഥകളും വളർന്നു വരുന്നു എന്നത് നാം വിസ്മരിച്ചുകൂടാ.
നാല് ഘട്ടങ്ങളായാണ് ഗാംബ്ലിങ് ഡിസോഡർ പുരോഗമിക്കുന്നത്. ആദ്യത്തെ ഘട്ടത്തിൽ തുടരെത്തുടരെയുള്ള ചെറിയ ലാഭ ങ്ങൾ ആളുകളെ ഇതിൽ തുടരാൻ പ്രേരിപ്പിക്കുന്നു. രണ്ടാമത്തെ ഘട്ടത്തിൽ തുടരെയുള്ള നഷ്ടങ്ങൾ ആയിരിക്കും ഉണ്ടാവുക.
മൂന്നാമത്തെ ഘട്ടം ആവുമ്പോഴേക്കും പണം കടം എടു ക്കുക, ജോലിയിൽ നിന്ന് അവധിയെടുത്ത് വാതു വയ്ക്കുക തുടങ്ങിയവ കണ്ടുവരുന്നു. ഈ ഘട്ടത്തിൽ സ്വത്തുക്കൾ പോലും പണയം വയ്ക്കുന്ന അവസ്ഥയുണ്ടാകുന്നു.
അവസാനത്തെ ഘട്ടം നിരാധയുടേതാണ്, കടുത്ത വിഷാദം, ഉറക്കക്കുറവ് പോലെയുള്ള ലക്ഷണങ്ങൾ ഈ അവസ്ഥയിൽ വരാം ഗാബ്ലിങ് ഡിസോർഡറിന് ധാരാളം ചികിത്സ ഇന്ന് ലഭ്യമാണ്. പക്ഷേ അവബോധം കുറവായതിനാൽ തന്നെ മിക്ക ആളുകളും ചികിത്സ തേടാറില്ല. CBT എന്ന കൗൺസിലിംങ് ചികിത്സയും, SSRI ഗണത്തിൽ പെടുന്ന മരുന്നുകളും ഇതിനായി ഉപയോ ഗിക്കുന്നു. ട്രേഡിങ് പ്ലാറ്റ്ഫോമുകളിലും മറ്റ് ഓൺലൈൻ ഗെ യിമുകളിലും ഇതിനെക്കുറിച്ചുള്ള മുന്നറിയിപ്പ് പ്രദർശിപ്പി ക്കുന്നത് സഹായകരമാകും. വിവരസാങ്കേതിക വിദ്യ വളരു മ്പോൾ തന്നെ ഇത്തരം രോഗാവസ്ഥകളും വളർന്നു വരുന്നു എന്നത് നാം വിസ്മരിച്ചുകൂടാ.