ആത്മവിശ്വാസത്തിന്റെ ആദ്യ പടികളിലെ അപ്രത്യക്ഷ ഘടകങ്ങളിൽ ഒന്നാണ് മാനസികക്ഷേമം എന്നത്. ശരിയായ ബുദ്ധി വികാസത്തിനും, സന്തോഷത്തിനുമായി വേണ്ട അനിവാര്യതയാണ് ആരോഗ്യം. അനുദിനം മാറ്റത്തിന് വിധേയമായി കൊണ്ടിരിക്കുന്ന ഭക്ഷണരീതിയും ജീവിത ശൈലിയും ഇന്ന് മിക്കവരുടെയും ജീവിതത്തിന്റെ താളം തെറ്റിക്കുന്നു.
യോഗ,മെഡിറ്റേഷൻ, ജിമ്മുകൾ തുടങ്ങിയവയ്ക്ക് ഇന്ന് മുൻപത്തേക്കാൾ മുൻതൂക്കം കൂടുതലാണ്. എല്ലാ തിരക്കുകൾക്കിടയിലും ഇന്നത്തെ തലമുറ സ്വയം സ്നേഹിക്കാനും സ്വയം കരുതൽ എടുക്കുവാനും തുടങ്ങിയിരിക്കുന്നു.
പാഷൻ, സംരംഭക മോഹം എന്നതിനൊക്കെ ഉപരിയായി ആരോഗ്യമുള്ള ഒരു യുവ തലമുറയെ വാർത്തെടുക്കുക എന്ന സദുദ്ദേശത്തോട് കൂടിയാണ് കാക്കനാട് സ്വദേശി റനീഷ് കെ രാജൻ മാക്സ്ഫിറ്റ് ഫിറ്റ്നസ് എന്ന ജിം സ്ഥാപനത്തിന് നാന്ദി കുറിക്കുന്നത്.
ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് ജിമ്മുകളിൽ സഹോദരന്മാരോടൊപ്പം പോയി തുടങ്ങുന്നത്, കൗതുകത്തിന് ആരംഭിച്ചത് പിന്നെ കാര്യമായി മാറി. ഇതിനോടുള്ള അടങ്ങാത്ത ഭ്രമം തന്നെ ഈ മേഖലയോട് കൂടുതൽ അടുപ്പിച്ചു. ട്രെയിനർ ആയി നിന്ന സമയത്തായിരുന്നു ബോഡി ബിൽഡിംഗ് മത്സരങ്ങളിലേക്ക് ഇറങ്ങാൻ താല്പര്യമുണ്ടോ എന്ന ആശാന്റെ ചോദ്യം, കേട്ടപാതി കേൾക്കാത്ത പാത ഇറങ്ങി തിരിച്ച റിനീഷിന് പിന്നെ പിന്തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല…
വെബ് ഡിസൈനർ ആയ റെനീഷ് 12 വർഷത്തെ പ്രവർത്തിപരിചയമുള്ള ഐടി ഫീൽഡിൽ നിന്ന് വിട പറഞ്ഞുകൊണ്ടാണ് തന്റെ പാഷൻ പിന്തുടർന്നതും അതേ മേഖലയിൽ സംരംഭക മോഹം സാക്ഷാത്കരിച്ചതും.
20 വർഷമായി ഇതേ ഫീൽഡിൽ നിന്നുകൊണ്ടുള്ള പ്രവർത്തി പരിചയത്തിനപ്പുറം ഈ മേഖലയിലെ മാറ്റങ്ങൾക്ക് അനുസൃതമായ മുന്നോട്ടുപോവാനും,മികച്ച സംഭാവനകൾ പ്രദാനം ചെയ്യാൻ കഴിഞ്ഞു എന്നതും ചാരിതാർത്ഥ്യമായി കാണുന്നു.
പണ്ട് ആശാൻ പറയുന്നത് കേൾക്കുന്ന കുട്ടികൾ ആയിരുനെങ്കിൽ ഇന്ന് സ്റ്റുഡൻസ് ആണ് അവരുടെ ആവശ്യങ്ങളും മറ്റു കാര്യങ്ങളുംട്രെയിനറെ പറഞ്ഞു മനസ്സിലാക്കുന്നത്. ഇത് ഒരു നല്ല മാറ്റമായി ഉൾക്കൊള്ളേണ്ട കാര്യമാണെന്നും ഇദ്ദേഹം അഭിപ്രായപ്പെടുന്നു.
ജില്ലാതലം സംസ്ഥാനതലം ചാമ്പ്യൻഷിപ്പുകൾ, നാഷണൽ ചാമ്പ്യൻ മെഡലിസ്റ്റ് തുടങ്ങി നേട്ടത്തിന്റെ നീണ്ട നിര തന്നെയുണ്ട്. എറണാകുളം ജില്ല ബോഡി ബിൽഡിംഗ് അസോസിയേഷൻ സെക്രട്ടറി കൂടിയാണ് റെനീഷ്.
ഈ ഒരു മേഖലയിൽ കരിയർ തുടക്കത്തിനായി പിതാവിന്റെ സാമ്പത്തിക സഹായവും അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവും ഉണ്ടായിരുന്നു.ഇതെല്ലാം ആത്മവിശ്വാസം ഇരട്ടിയാക്കി. അമ്മ ഭാര്യ രണ്ട് മക്കൾ അടങ്ങുന്ന കുടുംബത്തിന്റെ പിന്തുണയോടൊപ്പം ബിസിനസിൽ സഹായിയായി കൂടെ സഹധർമിണിയുമുണ്ട്.
കൊറോണ കാലം എല്ലാവരെയും പോലെ തനിക്കും ഒരു പരീക്ഷണ കാലമായിരുന്നെന്നും അതിജീവനത്തിനായി മറ്റു തൊഴിലിൽ ഏർപ്പെട്ടെങ്കിലും എല്ലാത്തിനും ഒടുവിൽ ഇന്ന് എറണാകുളം മാക്സ്ഫിറ്റ് ഫിറ്റ്നസിന്റെ മൂന്ന് സ്ഥാപനങ്ങൾ പ്രവർത്തിച്ചു വരുന്നു എന്ന നേട്ടത്തിൽ എത്തിനിൽക്കുന്നു .കൂടാതെ മാക്സ്ഫിറ്റ് ഫിറ്റ്നസിൽ നിന്നും ഒരുപാട്പേർ ദേശീയ, അന്തർദേശീയ, മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഫാഷൻ രംഗത്തും ശോഭിച്ചു ചിലർ.
കസ്റ്റമേഴ്സിൽ കൂടുതലും ഐടി മേഖലയിൽ നിന്നുള്ളവരും . പി സി ഒ ഡി പോലുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ത്രീകളുമാണ്.
അനുഭവ സമ്പത്തും അറിവുമുള്ള ലേഡീസ് ട്രൈനേഴ്സും ജെന്റ്സ് ട്രൈനേഴ്സും മാക്സ്ഫിറ്റ് ഫിറ്റ്നസിന്റെ കരുത്തായി കൂടെയുണ്ട്.
30 ഓളം ട്രെയിൻ ട്രെയിനർമാരുള്ള ഒരു സ്ഥാപനമാണ് ഇന്ന് മാക്സ്ഫിറ്റ് ഫിറ്റ്നസ്. ഇതിന്റെ ഫ്രാഞ്ചൈസുകൾ കേരളത്തിനകത്തും പുറത്തുമായി വ്യാപിപ്പിക്കണം എന്നുള്ളതാണ് അടുത്ത സ്വപ്നവും.