മനസ്സിൽ അതിയായ ആഗ്രഹമുണ്ടെങ്കിൽ ഈ പ്രപഞ്ചം മുഴുവനും ആഗ്രഹസഫലീകരണത്തിന് നമ്മുടെ കൂടെ ഉണ്ടാവും എന്നത് തന്റെ ജീവിതയാഥാർഥ്യങ്ങൾ കൊണ്ട് കാണിച്ചുതന്ന വനിതാ സംരംഭക ‘ ഹെന്ന അയ്യൂബിനെ ’ നമുക്കൊന്ന് പരിചയപ്പെടാം.
കേരളത്തിൽ നിന്നും തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഹെന്ന, പോണ്ടിച്ചേരി കേന്ദ്രസർവകലാശാലയിൽ നിന്നും സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം കരസ്തമാക്കി . വിദ്യാഭ്യാസമേഖലയിൽ കരുത്തോടെ തിളങ്ങിയ ഹെന്ന അധികം വൈകാതെ തന്നെ തന്റെ വൈവാഹിക ജീവിതത്തിലേക്ക് കടന്നിരുന്നു. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഒരു വലിയ സംരംഭക ആവണം എന്ന ഉദ്ദേശ ലക്ഷ്യം എന്നും ഹെന്നയുടെ കൂടെ തന്നെ ഉണ്ടായിരുന്നു .
പുരുഷന്മാർക്കുള്ള ഒരു ഓൺലൈൻ മെന്റൽ ഹെൽത്ത് ക്ലിനിക് തുടങ്ങാം എന്നതായിരുന്നു ഈ സംരംഭകയുടെ ആദ്യ തുടക്കം. ഒരു സംരംഭം ആദ്യമായി തുടക്കം കുറിക്കുമ്പോൾ ഉണ്ടായേക്കാവുന്ന എല്ലാ പ്രതിസന്ധികളിലൂടെയും ഹെന്ന കടന്നുപോയെങ്കിലും, ചെറിയ കുട്ടിയും ഭർത്താവും മറ്റു കുടുംബ സാഹചര്യങ്ങളും തന്റെ കൂടെ തന്നെ ചേർത്തുവെച്ചു കൊണ്ട്, കരുത്തോടെ താൻ മുന്നോട്ട് നീങ്ങി. ഓൺലൈൻ സംരംഭത്തിന്റെ മുഖ്യധാര ഘടകങ്ങളും മറ്റു ആവശ്യകതകളും ഹെന്ന തന്റെ ആദ്യ സംരംഭത്തിലൂടെ മനസ്സിലാക്കി. തനിക്ക് പ്രതിസന്ധിയായ ഓരോ കാര്യങ്ങളും ഒരു പാഠമായി കണ്ട് കുടുംബ ജീവിതത്തെ ഏറ്റവും മുൻപന്തിയിൽ വെച്ചുകൊണ്ട് തന്നെ ഹെന്ന മുന്നോട്ട് നീങ്ങി. സ്വയം ശ്രമിക്കാതെ സ്വയം മുന്നേറാതെ നമ്മെ നാമാക്കി മാറ്റാൻ നമ്മളോളം കഴിവുള്ള മറ്റാരുമില്ല എന്ന തിരിച്ചറിവ് ഹെന്നയുടെ ഓരോ പ്രതിസന്ധിയിലും തന്റെ കൂടെ ഉണ്ടായിരുന്നു. ഇന്ന് ഹെന്ന തന്റെ സ്വന്തം പേരിൽ അറിയപ്പെടുന്ന, ആളുകൾ അന്വേഷിച്ചു വരുന്ന സ്വന്തമായ ഒരു സംരംഭം, ഹൈലൈറ്റ് ബിസിനസ്സ് പാർക്കിൽ ഒരു സെന്ററായി തുടക്കം കുറിക്കാൻ സാധിച്ചു. ഓൺലൈൻ ആയിട്ടും അടുത്തുള്ള ക്ലിനിക്കുകളിൽ വെച്ചും ചെറിയ രീതിയിൽ കൈകാര്യം ചെയ്തുപോയ തന്റെ സംരംഭം വലിയ സംരംഭത്തിന്റെ ആദ്യ ചുവടുവെപ്പ് എന്ന രീതിയിൽ ഇന്ന് തനിക്ക് തുടക്കം കുറിക്കാൻ സാധിച്ചു. തുടക്കം തന്നെ ഏറെ വിജയകരമാകാൻ ഹെന്നയെ സഹായിച്ചത് തന്റെ ഓൺലൈൻ പ്രവർത്തി പരിചയവും ബന്ധങ്ങളുമാണ് എന്ന് ഹെന്ന പറയുന്നു.
ഒരു സ്ത്രീ എന്ന നിലക്ക് തന്റെ കുടുംബ സാഹചര്യങ്ങളോ, ഭർത്താവോ, മക്കളോ സ്വപ്ന സഫലീകരണത്തിന് ഒരിക്കലും ഒരു തടസ്സമല്ല എന്നത് രണ്ട് മക്കളുള്ള, കുടുംബ ജീവിതം വളരെ മനോഹരമായി കൈകാര്യം ചെയ്തുപോകുന്ന ഹെന്ന നമുക്ക് കാണിച്ചുതരുന്നു . തന്റെ ഭർത്താവും കുടുംബവും കൂടെനൽകിയ സപ്പോർട്ട് വളരെ വലുതാണ്, എങ്കിലും നമ്മുടെ സ്വപ്നം സാക്ഷാത്കരിക്കാൻ മുന്നിലെ എല്ലാ തടസ്സങ്ങളും ഒരു പാഠമായി കണ്ട് കരുത്തോടെ നേടണം എന്ന ഒറ്റചിന്തയിൽ മുന്നോട്ട് നാം സ്വയം നീങ്ങുന്നിടത്താണ് നമ്മുടെ വിജയം എന്ന് ഹെന്ന അഭിപ്രായപെടുന്നു.
കുടുംബത്തെ മുൻനിർത്തികൊണ്ട് കുടുംബജീവിതം അത്രമേൽ ആസ്വദിച്ചു കൊണ്ട് തന്നെ സ്വയംപര്യാപ്തത നേടണം എന്നതായിരുന്നു ഹെന്നയുടെ ലക്ഷ്യം. അത്കൊണ്ട് തന്നെ, സംരംഭക എന്നത് ഹെന്ന തന്റെ ലക്ഷ്യമാക്കി മാറ്റി. ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്തേണ്ടവളാണെന്നും താൻ ഈ സമൂഹത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ഉണ്ട് എന്നും ഹെന്ന മനസ്സിലാക്കുന്നു.കച്ചവട സമൂഹത്തിന്റെ മാനസിക പ്രയാസങ്ങളിലൂടെ തന്റെ കേൾവിയെ നൽകികൊണ്ട് ഇനിയും മുന്നോട്ടേക്ക് കുതിക്കാനുള്ള ലക്ഷ്യബോധം ഹെന്ന ചേർത്ത്പിടിച്ചിട്ടുണ്ട്. ആ ഒരു ആഗ്രഹം തന്നെ MBA കരസ്തമാക്കാനും പഠനകാലത്ത് പ്രചോധിപ്പിച്ചു എന്നതും എടുത്ത് പറയേണ്ടത് തന്നെയാണ്.