• Latest
  • Trending
  • All
  • News
  • Business
  • Politics
  • Science
  • World
  • Lifestyle
  • Tech
ജീവിത വിജയത്തിന് ആരോഗ്യം മുഖ്യം…

ജീവിത വിജയത്തിന് ആരോഗ്യം മുഖ്യം…

May 2, 2024
BRAINNET – EMPOWERING FUTURES THROUGH SKILLS

BRAINNET – EMPOWERING FUTURES THROUGH SKILLS

June 19, 2026
The Multi-Hyphenate Magic of a mother daughter duo !

The Multi-Hyphenate Magic of a mother daughter duo !

June 19, 2026
THE STEPS OF DEDICATION

THE STEPS OF DEDICATION

June 19, 2026
ആയുർവേദം ഇഹം

ഒരു ഹാപ്പി ബിസിനസ്‌

June 19, 2026
The Corporate Oxygen

The Corporate Oxygen

January 17, 2026
How to Start a Startup: A Practical Blueprint for Aspiring Entrepreneurs

How to Start a Startup: A Practical Blueprint for Aspiring Entrepreneurs

January 17, 2026
The Sky Was His Calling

The Sky Was His Calling

January 17, 2026
Twinz Drive: Twin Brother’s Driving Dreams on Four Wheels

Twinz Drive: Twin Brother’s Driving Dreams on Four Wheels

January 17, 2026
Amba Naturals: The Rise of a Homegrown Ayurvedic Beauty Revolution

Amba Naturals: The Rise of a Homegrown Ayurvedic Beauty Revolution

January 15, 2026
Arsu: Home Baker Who Turned Passion Into a Baking Empire

Arsu: Home Baker Who Turned Passion Into a Baking Empire

January 14, 2026
WHATEVER HAPPENS HAPPENS FOR THE GOOD

WHATEVER HAPPENS HAPPENS FOR THE GOOD

January 14, 2026
Founder vs Investor: Who Really Controls a Startup ?

Founder vs Investor: Who Really Controls a Startup ?

January 14, 2026
  • Highlights
  • Business
  • Trending
  • Miscellaneous
Thursday, July 23, 2026
  • Login
Jaytrade Times
  • Highlights
    • All
    • Business Celebrities
    • Society
    • StartUp
    • Youth
    ആയുർവേദം ഇഹം

    ഒരു ഹാപ്പി ബിസിനസ്‌

    Bucho – The Smoked Brisket Born in the Flames of Kozhikode

    Bucho – The Smoked Brisket Born in the Flames of Kozhikode

    Trade and Industry Sector: Challenges and Concerns

    Trade and Industry Sector: Challenges and Concerns

    Kidilan Muthassi

    Kidilan Muthassi

    എന്റെ സംഗീത യാത്രയും : ഞാൻ പിന്നിട്ട വഴികളും

    എന്റെ സംഗീത യാത്രയും : ഞാൻ പിന്നിട്ട വഴികളും

    നടിയും ബിസിനസ് ഐക്കണും : റീനാ ബഷീർ

    നടിയും ബിസിനസ് ഐക്കണും : റീനാ ബഷീർ

    നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

    നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

    നാഗരാസൂത്രണത്തിൽ കലയും സംഗീതവും ഇഴ ചേർത്ത്..

    നാഗരാസൂത്രണത്തിൽ കലയും സംഗീതവും ഇഴ ചേർത്ത്..

    യാനങ്ങൾ കഥ പറഞ്ഞ തീരങ്ങൾ..

    യാനങ്ങൾ കഥ പറഞ്ഞ തീരങ്ങൾ..

    നിറങ്ങളാൽ അൽബുദ്ധങ്ങൾ സൃഷ്ടിച്ചവൾ…

    നിറങ്ങളാൽ അൽബുദ്ധങ്ങൾ സൃഷ്ടിച്ചവൾ…

    Trending Tags

    • Business
      • All
      • Business Motivation
      • Investment
      • Legal Talks
      • Opportunity
      The Corporate Oxygen

      The Corporate Oxygen

      How to Start a Startup: A Practical Blueprint for Aspiring Entrepreneurs

      How to Start a Startup: A Practical Blueprint for Aspiring Entrepreneurs

      WHATEVER HAPPENS HAPPENS FOR THE GOOD

      WHATEVER HAPPENS HAPPENS FOR THE GOOD

      Founder vs Investor: Who Really Controls a Startup ?

      Founder vs Investor: Who Really Controls a Startup ?

      Why Sales Training and Closing Skills Truly Matter in Real Life

      Why Sales Training and Closing Skills Truly Matter in Real Life

      Why Confidence, Not Capital, Is the Real Currency for Women Entrepreneurs Today

      Why Confidence, Not Capital, Is the Real Currency for Women Entrepreneurs Today

      The Coffee Club – KAAPIKOOTTAM

      The Coffee Club – KAAPIKOOTTAM

      Turning Fire into Fuel

      Turning Fire into Fuel

      From Control to Catalyst: A Leader’s Guide to India’s Business Law Evolution

      From Control to Catalyst: A Leader’s Guide to India’s Business Law Evolution

      Recent Trends in Cyber Law: The Approach of Kerala High Court

      Recent Trends in Cyber Law: The Approach of Kerala High Court

      Trending Tags

      • Trending
        • All
        • Fashion
        • Food
        • Health
        • Women
        Mambally’s — Preserving India’s Baking Legacy Through Generations

        Mambally’s — Preserving India’s Baking Legacy Through Generations

        Weaving Dreams into Reality…

        Weaving Dreams into Reality…

        The Flavor’s of Meenchatti

        The Flavor’s of Meenchatti

        Career and Well-being

        Career and Well-being

        Journey of Team Kunjippuzhu

        Journey of Team Kunjippuzhu

        NOMOPHOBIA

        NOMOPHOBIA

        The Business Stress

        The Business Stress

        Meraki: The Success of Makeup Artist Arathi, Built on Passion and Hard Work

        Meraki: The Success of Makeup Artist Arathi, Built on Passion and Hard Work

        Mindful Eating and Stress Reduction: A Key to a Healthier Life

        Mindful Eating and Stress Reduction: A Key to a Healthier Life

        Karkidakam: The Month of Ayurvedic Healing and Restoration

        Karkidakam: The Month of Ayurvedic Healing and Restoration

      • Miscellaneous
        • All
        • Brand
        • Insurance
        • Tech
        BRAINNET – EMPOWERING FUTURES THROUGH SKILLS

        BRAINNET – EMPOWERING FUTURES THROUGH SKILLS

        Where Struggle Met Strength: The Girl Who Refused to Give Up

        Where Struggle Met Strength: The Girl Who Refused to Give Up

        The Roots That Built Ashtaveni

        The Roots That Built Ashtaveni

        The Coffee Club – KAAPIKOOTTAM

        The Coffee Club – KAAPIKOOTTAM

        PURE — The Journey of a Homemaker Turned Entrepreneur…

        PURE — The Journey of a Homemaker Turned Entrepreneur…

        Arena Technologies: Innovation Driven by Vision

        Arena Technologies: Innovation Driven by Vision

        Weaving Dreams into Reality…

        Weaving Dreams into Reality…

        From a Promise to a Premium Brand: The Soulful Journey of Fulva, Kozhikode’s Nostalgic Halwa

        From a Promise to a Premium Brand: The Soulful Journey of Fulva, Kozhikode’s Nostalgic Halwa

        BRAND – Coming Sooon ISHA In form

        Ziltto: A Success Story in the Water Treatment Sector

        Ziltto: A Success Story in the Water Treatment Sector

        Trending Tags

        No Result
        View All Result
        Jaytrade Times
        No Result
        View All Result
        Home Trending Health

        ജീവിത വിജയത്തിന് ആരോഗ്യം മുഖ്യം…

        by WebDesk
        May 2, 2024
        in Health
        0
        ജീവിത വിജയത്തിന് ആരോഗ്യം മുഖ്യം…
        503
        SHARES
        1.4k
        VIEWS
        Share on FacebookShare on Twitter

        ഒരു വ്യക്തിയുടെ പരിപൂർണ്ണ വിജയത്തിന് ശാരീരികവും മാനസികവും സാമൂഹികവുമായ സ്വാസ്ഥ്യം അനിവാര്യമാണ്. സമീപവർഷങ്ങളിൽ മാനസികാരോഗ്യത്തിന് മുൻഗണന നൽകുന്നതിൽ ഗണ്യമായ പുരോഗമനം വന്നതായി കാണാം.
        രോഗം ശാരീരികമോ മാനസികമോ ആവട്ടെ അത് സുഖപ്പെടുത്തുന്നതിൽ ഒരു വ്യക്തിയുടെ മാനസികാവസ്ഥയ്ക്ക് ഒഴിച്ചുകൂടാനാവാത്ത പങ്കുണ്ട്. തങ്ങളുടെ മനസ്സിന്റെ സ്വാഭാവിക സന്തുലിതാവസ്ഥയെ നിലനിർത്താൻ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. ചിന്തിക്കാനുള്ള കഴിവ് മനസ്സിൽ അധിഷ്ഠിതമായിരിക്കുന്നതുകൊണ്ട്തന്നെ, ഏതൊരു അവയവത്തിന്റെയും പോലെ മനസ്സിന്റെയും മിതമായ പ്രവർത്തനം അതിന്റെ ക്ഷേമത്തിനും അമിതമോ തെറ്റോ ആയ പ്രവർത്തനം അസുഖത്തിനും വഴിയൊരുക്കുന്നു. അതുകൊണ്ടുതന്നെ ജോലിസംബന്ധമായ മറ്റോ അമിതമായി മാനസിക പിരിമുറുക്കം അഥവാ സ്ട്രസ് അനുഭവിക്കുന്നവർ അതിന് തക്കതായ പ്രതിവിധി തേടേണ്ടതാണ്.

        Dr. Irfana Iqbal
        Ayurvedic Consultant
        Benzy Polyclinic, Ponnani

        ആയുർവേദത്തിൽ ആരോഗ്യത്തെ നിർവചിക്കുന്നത് ഇപ്രകാരമാണ്-” സമദോഷ സമാഗ്നിശ്ച സമധാതു മലക്രിയാ| പ്രസന്നാത്മേന്ത്രിയമന: സ്വസ്ഥ ഇത്യഭിധീയതേ||” അഥവാ സമാവസ്ഥയിൽ നിലകൊള്ളുന്ന ശരീരദോഷങ്ങളും (വാതം -പിത്തം -കഫം ), അഗ്നിയും( ദഹനശേഷി ), ധാതുക്കളും( രക്തമാംസാദികൾ ),കൃത്യമായ വിസർജന പ്രക്രിയകൾ(മൂത്രം, മലം, വിയർപ്പ് മുതലായവ ) എന്നിവയ്ക്കൊപ്പം പ്രസന്നമായ ആത്മാവും ഇന്ദ്രിയങ്ങളും മനസ്സും കൂടിച്ചേരുമ്പോഴാണ് ഒരു വ്യക്തിയെ പൂർണ്ണ ആരോഗ്യവാനായി കണക്കാക്കുന്നത്. ഒരു സമഗ്രശാസ്ത്രമെന്ന നിലയിൽ,ആയുർവേദ വിധികൾ പ്രകാരം മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള ചില വിധികൾ ഇവിടെ പരിചയപ്പെടാം.

        സദ്-വൃത്തം

        സദ്-വൃത്തം അഥവാ ശരിയായ പെരുമാറ്റ ചട്ടങ്ങൾ ആയുർവേദ ശാസ്ത്രത്തിൽ വളരെ വിശദമായി വിവരിച്ചിട്ടുണ്ട്. സഹജീവികളോട് കാണിക്കേണ്ട അനുകമ്പ, എല്ലായ്പോഴും സത്യം പറയൽ, ആരെയും ഉപദ്രവിക്കാതിരിക്കൽ, എല്ലാകാര്യത്തിലും ശുചിത്വം പാലിക്കൽ, ഇന്ദ്രിയ സുഖങ്ങൾക്ക് അടിമപ്പെടാതിരിക്കൽ, അമിതമായ ഭക്ഷണം-മദ്യപാനം-ഉറക്കം-ലൈംഗികപ്രവർത്തനങ്ങൾ എന്നിവ ഒഴിവാക്കൽ, ക്ഷമ, ആത്മനിയന്ത്രണം, പരസഹായം, മറ്റുള്ളവർക്ക് അറിവ് പകരൽ, എന്നിങ്ങനെ പാലിക്കേണ്ട മര്യാദകളുടെ പട്ടിക നീളുന്നു. ചുരുക്കത്തിൽ പറഞ്ഞാൽ നല്ലത് ചെയ്യുന്നതും ചീത്തയായതെല്ലാം ഒഴിവാക്കുന്നതും ഒരു ശീലമാക്കി മാറ്റുക. എല്ലാ മനുഷ്യർക്കും എല്ലായിടത്തും സദാ സമയവും ബാധകമായിട്ടുള്ളവയാണ് ഇവ.

        ആഹാരം

        ഹിതമായ ഭക്ഷണം, മിതമായ അളവിൽ, യഥാസമയം കഴിക്കാൻ ശ്രദ്ധിക്കണം. ആയുർവേദം മനസ്സിന്റെ മൂന്ന് ഗുണങ്ങളും അവയെ പ്രോത്സാഹിപ്പിക്കുന്ന ഭക്ഷണക്രമങ്ങളും വിവരിക്കുന്നുണ്ട്. സാത്വികം, രാജസികം, താമസികം എന്നീ മനോ ഗുണങ്ങളിൽ ഏതാണോ ഒരു വ്യക്തിയിൽ പ്രബലമായി നിൽക്കുന്നത് അതിൻ പ്രകാരമുള്ള സ്വഭാവ സവിശേഷതകൾ ആ വ്യക്തിയിൽ കാണാൻ സാധിക്കും. സത്വഗുണപ്രധാനമായ ആഹാരപദാർത്ഥങ്ങൾ(പഴവർഗങ്ങൾ, പച്ചക്കറികൾ, ഡ്രൈ ഫ്രൂട്ട്സ്, തേൻ, പാൽ, പാലുൽപ്പന്നങ്ങൾ തുടങ്ങിയവ ) കഴിക്കുന്നതിലൂടെ അനുകമ്പ, ദയ, ക്ഷമ, സ്നേഹം തുടങ്ങിയ വികാരങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുകയും ഒരു പോസിറ്റീവ് മാനസികാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു. രാജസിക ഗുണപ്രധാനമായ ആഹാരങ്ങൾ ആവട്ടെ (എരിവേറിയവ, സവാള, വെളുത്തുള്ളി,അമിതമായ മധുരം,സോഫ്റ്റ്ഡ്രിങ്ക്സ് തുടങ്ങിയവ) ക്ഷണികമായി ഊർജം നൽകിയേക്കാം.പക്ഷേ ആത്യന്തികമായി ഊർജ്ജ കുറവ്, വർദ്ധിച്ച മാനസിക സമ്മർദ്ദത്തിലേക്ക് നയിക്കുന്നു. താമസികഗുണപ്രധാനമായവയാണെങ്കിൽ( മത്സ്യമാംസാദികൾ, പഴകിയതും കേടായതുമായവ, മദ്യം, പ്രിസർവേറ്റീവുകൾ അടങ്ങിയവ, പായ്ക്കറ്റ് ഭക്ഷണങ്ങൾ തുടങ്ങിയവ ) ഊർജ്ജസ്വലത കൂട്ടുന്നതിനു പകരം അലസതയിലേക്ക് നയിക്കുന്നു.

        അമിതമായി എണ്ണ, കൊഴുപ്പ്, ഉപ്പ്, മധുരം എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഒരുപാട് കഴിക്കുന്നത് മാനസിക അസ്വാസ്ഥ്യത്തിലേക്ക് നയിക്കും.അതുകൊണ്ടുതന്നെ ഒരു സമീകൃത ആഹാരരീതി പിന്തുടരേണ്ടത് വളരെ പ്രധാനമാണ്. അല്ലാത്തപക്ഷം അത്തരം ഭക്ഷണങ്ങൾക്ക് അടിമപ്പെടുകയും, അത് ആത്മനിയന്ത്രണവും വൈകാരിക നിയന്ത്രണവും നഷ്ടപ്പെടാൻ കാരണമാവുകയും ചെയ്യുന്നു.

        പശുവിൻ നെയ്, പനീർ, വാൽനട്ട്, ബദാം, ഉണക്കമുന്തിരി, ഈന്തപ്പഴം, പരിപ്പ്-പയർ വർഗ്ഗങ്ങൾ, ചീര, തക്കാളി, കുമ്പളം, കോഴിമുട്ട, ബ്രോക്കോളി, മഞ്ഞൾ, കുരുമുളക്, തുടങ്ങിയവയെല്ലാം മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ബുദ്ധിശക്തിയും ഓർമ്മശക്തിയും എല്ലാം വർദ്ധിപ്പിക്കുവാൻ കഴിയുന്നവയാണ്.

        ഉറക്കം

        പ്രതിരോധശേഷിയേയും മാനസികാരോഗ്യത്തെയും ഗണ്യമായി ബാധിക്കുന്ന മറ്റൊന്നാണ് ഉറക്കം. ഉറക്കക്കുറവിന് മനുഷ്യരുടെ ബുദ്ധിശക്തിയേയും പ്രവർത്തനക്ഷമതയേയും സാരമായി കുറയ്ക്കാനുള്ള കെൽപ്പുണ്ട്. രാത്രികാലത്തിന്റെ പ്രഭാവത്താൽ, സ്വാഭാവികമായി വരുന്ന ഉറക്കത്തെയാണ് ഏറ്റവും ഉത്തമമായി കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ രാത്രി 10 മണിക്ക് മുമ്പായി ഉറങ്ങാൻ ശീലിക്കേണ്ടതാണ്. കൂടാതെ ഉറങ്ങുന്നതിനു രണ്ടോ മൂന്നോ മണിക്കൂർ മുൻപായി അത്താഴം കഴിച്ചിരിക്കണം. ഒരു ശരാശരി മനുഷ്യന് ഏഴു മുതൽ ഒൻപതു മണിക്കൂർ വരെ ഉറക്കം അത്യാവശ്യമാണ്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾ അല്പം കൂടുതൽ ഉറങ്ങണം എന്നും പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. ഉറങ്ങുന്ന സമയത്തെ തലച്ചോറിന്റെ പ്രവർത്തനങ്ങൾ മാനസികവും വൈകാരികവുമായ ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നത് കൊണ്ട് തന്നെ കൃത്യമായ ഉറക്കം ഉറപ്പുവരുത്തേണ്ടതാണ്.

         

        ഔഷധങ്ങൾ

        ആയുർവേദത്തിൽ മേധ്യ രസായനം എന്നറിയപ്പെടുന്ന നാല് ഔഷധസസ്യങ്ങളാണ് മുത്തിൾ, ഇരട്ടിമധുരം, ചിറ്റമൃത്,വിഷ്ണുക്രാന്തി എന്നിവ. ബുദ്ധിശക്തിയും ഓർമ്മശക്തിയും മെച്ചപ്പെടുത്തുവാൻ വളരെ ഉപകാരപ്രദമായവയാണിവ. കൂടാതെ ബ്രഹ്മി, ചെറുപുന്ന, കുമ്പളങ്ങ, വയമ്പ്, ജടാമാഞ്ചി, അമുക്കുരം, തുളസി തുടങ്ങിയവയും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിലൂടെ മാനസിക സമ്മർദ്ദം നിയന്ത്രിക്കുവാൻ സഹായിക്കുന്നവയാണ്. ഇവ ഉൾപെടുന്ന ഒരുപാട് മരുന്നുകളും ലഭ്യമാണ്.

        ചികിത്സാ രീതികൾ

        വാതവൈകൃത്യം തലച്ചോറിന്റെ ക്രമമായ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും മാനസിക അസന്തുലിതാവസ്ഥയ്ക്ക് കാരണമാവുകയും ചെയ്യുന്നു എന്ന് ആയുർവേദം ചൂണ്ടിക്കാട്ടുന്നു. ഇത് ശമിപ്പിക്കുവാനുള്ള ചികിത്സകൾ ബുദ്ധിശക്തിയും ഓർമ്മശക്തിയും മെച്ചപ്പെടുത്തുന്നതിനോടൊപ്പം മനസ്സ് ശാന്തമാക്കുവാനും സഹായിക്കുന്നു.

        നസ്യം, ശിരോധാര,ശിരോലേപം, ശിരോ അഭ്യംഗം, സർവ്വാംഗ അഭ്യംഗം, പിഴിച്ചിൽ തുടങ്ങിയ ആയുർവേദ ചികിത്സാരീതികൾ തലച്ചോറിനെ ഉത്തേജിപ്പിക്കുന്നതിനും ഏകാഗ്രത, ഓർമ്മശക്തി, ബുദ്ധി എന്നിവ വർദ്ധിപ്പിക്കുവാനും ഉത്തമമാണ്. കൂടാതെ വർഷത്തിലൊരിക്കലെങ്കിലും ശോധന ചികിത്സകൾക്ക് വിധേയമാകുന്നത് ആരോഗ്യം മെച്ചപ്പെടുത്തുവാനും മറ്റു രോഗങ്ങൾ ഒരു പരിധി വരെ തടയുവാനും വളരെയധികം സഹായകമാവും.

        വ്യായാമം

        യോഗാസനങ്ങളും ധ്യാനവും മറ്റും പരിശീലിക്കുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്തുവാൻ സഹായിക്കന്നു. സൂര്യനമസ്കാരം പോലുള്ളവ പതിവാക്കുന്നതിലൂടെ ദൈനംദിന ജീവിതത്തിൽ മാനസികവും ശാരീരികവുമായ ഉന്മേഷം വർദ്ധിപ്പിക്കുന്നത് അനുഭവിച്ചറിയാം.

        മേൽപ്പറഞ്ഞത് പോലെ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്താൻ എളുപ്പമല്ലെങ്കിൽ കൂടി പതിയെ പതിയെ ആരോഗ്യകരമായ ഇത്തരം രീതികൾ ശീലിച്ചു തുടങ്ങിയാൽ ജീവിത നിലവാരം തീർച്ചയായും മെച്ചപ്പെടുത്താൻ സാധിക്കും. ഓരോ വ്യക്തിയുടെയും ശരീര-മാനസിക പ്രകൃതി വ്യത്യസ്തമായിരിക്കുന്നതുകൊണ്ടുതന്നെ അവനവന് ചേരുന്ന രീതികൾ തിരഞ്ഞെടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഒരു ആയുർവേദ ഡോക്ടറുടെ നിർദ്ദേശാനുസരണം നിങ്ങൾക്ക് ചേർന്ന ആഹാര-വിഹാര രീതികൾ ചിട്ടപ്പെടുത്തിയെടുക്കാവുന്നതാണ്.

        Share201Tweet126
        WebDesk

        WebDesk

        • Trending
        • Comments
        • Latest
        ദി ക്രീയേറ്റീവ് വൈറൽ കപ്പിൾസ്

        ദി ക്രീയേറ്റീവ് വൈറൽ കപ്പിൾസ്

        February 3, 2024
        ആയുർവേദം ഇഹം

        ഒരു ഹാപ്പി ബിസിനസ്‌

        June 19, 2026
        ഗ്ലാമറിന്റെ മോഡലിങ് ലോകം ഒപ്പം അവസരങ്ങളുടെയും

        ഗ്ലാമറിന്റെ മോഡലിങ് ലോകം ഒപ്പം അവസരങ്ങളുടെയും

        December 21, 2023
        ഇടവേളകൾ ഇല്ലാതെ INTERVAL

        ഇടവേളകൾ ഇല്ലാതെ INTERVAL

        0
        എൽ.എൽ.പി – അറിയേണ്ടതെല്ലാം

        എൽ.എൽ.പി – അറിയേണ്ടതെല്ലാം

        0
        സ്ത്രീകളും സംരംഭകത്വവും

        സ്ത്രീകളും സംരംഭകത്വവും

        0
        BRAINNET – EMPOWERING FUTURES THROUGH SKILLS

        BRAINNET – EMPOWERING FUTURES THROUGH SKILLS

        June 19, 2026
        The Multi-Hyphenate Magic of a mother daughter duo !

        The Multi-Hyphenate Magic of a mother daughter duo !

        June 19, 2026
        THE STEPS OF DEDICATION

        THE STEPS OF DEDICATION

        June 19, 2026
        Jaytrade Times

        Copyright © 2023 Jaytrade Times

        Navigate Site

        • About
        • Advertise
        • Privacy & Policy
        • Contact

        Follow Us

        No Result
        View All Result
        • Highlights
        • Business
        • Trending
        • Miscellaneous

        Copyright © 2023 Jaytrade Times

        Welcome Back!

        Login to your account below

        Forgotten Password?

        Retrieve your password

        Please enter your username or email address to reset your password.

        Log In